ആ കുട്ടിക്ക് ക്യാൻസറാണെന്ന്…. കണ്ടാൽ പറയില്ല ആ ചെക്കന്റെ വിധി

രചന : Vidhun Chowalloor

ആ കുട്ടിക്ക് ക്യാൻസറാണെന്ന് കണ്ടാൽ പറയില്ല ആ ചെക്കന്റെ വിധി അല്ലെങ്കിൽ ഈ നേരം അവരുടെ കല്യാണം ആയിരുന്നു ……..

അന്നും ഇന്നും സഹതാപത്തിന്റെ കുത്തുവാക്കുകൾ അവളെ വിഷമിപ്പിച്ചിട്ടേ ഉള്ളു ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ച് അവരുടെ അടുത്തേക്ക് നടന്നു……

ഇന്ന് പോവും അല്ലെ…….

ആ വൈകീട്ട് ഇറങ്ങും……..

പേടിക്കുക ഒന്നും വേണ്ട……

ദേവി കാക്കും ഞങ്ങളുടെ പ്രാർത്ഥന ഒക്കെ ഉണ്ട്

അവർ അവളുടെ തലയിൽ കൈവെച്ച് കവിളിൽ ഒന്ന് തലോടി അവർക്ക് അവളോടുള്ള ഇഷ്ടം അവരുടെ കണ്ണിൽ നിറയുന്നുണ്ടായിരുന്നു….

ഞാൻ എന്തെങ്കിലും കുറുമ്പോ കുസൃതിയോ കാണിച്ചാൽ അത് അവൾക്ക് വേദനിച്ചാൽ അപ്പോൾ തുടങ്ങും എനിക്ക് ആരും ഇല്ലാത്തത് കൊണ്ടല്ലേ ഇങ്ങനെ എല്ലാം ചെയ്യുന്നത് എന്ന സ്ഥിരം പല്ലവി ഇപ്പോൾ എന്നോട് പറയാറില്ല..

ശരിയാണ് അവൾക്ക് ആരും ഉണ്ടായിരുന്നില്ല

കുറച്ചു മാസങ്ങൾക്ക് മുമ്പുവരെ…..

കൂട്ടു കൂടിയത് കുട്ടി പട്ടാളത്തിനോട് ആയതുകൊണ്ട് അവരുടെ വാൽ ആയി അവിടെ ഇവിടെ കറങ്ങി നടക്കും നാട് ചുറ്റാൻ ഇതിലും നല്ല കൂട്ട് വേറെ ഇവിടെ കിട്ടാനാണ്

ഒടുവിൽ മനയ്ക്കലെ മാവിൽ വലിഞ്ഞു കേറി

താഴെയിറക്കിയത് ഈ നാട്ടുകാരെല്ലാം കൂടിയാണ്

അന്നു മുതൽ നാട്ടുകാർക്കെല്ലാം അവൾ പ്രിയപ്പെട്ടതാകാൻ തുടങ്ങി

ആർക്കാണ് ഇഷ്ടമില്ലാത്തത്…….

അച്ഛനെയും അമ്മയെയും കുറിച്ച് ചെറിയൊരു ഓർമ്മയുള്ളൂ അവളുടെ പണത്തിനെ സ്നേഹിച്ച ബന്ധുക്കൾക്ക് അവൾ ഒരു ബാധ്യതയാവും എന്ന് തോന്നി തുടങ്ങിയത് കൊണ്ടാവാം പലപ്രാവശ്യം അപായപ്പെടുത്താൻ നോക്കി

ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നോ

ദൈവം രക്ഷപ്പെടുത്തി എന്നോ പറയാം

പാവം തോന്നിയ ഏതോ മനുഷ്യൻ ഒരു ഹോസ്റ്റലിൽ കൊണ്ടുപോയി ചേർത്തു അവിടെ നിന്നു പഠിച്ചു എന്നാണ് എനിക്കറിവുള്ളത്

സംസാരിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത വിഷയം ആയതുകൊണ്ട് ഞാനും അവളുടെ ഭൂതകാലത്തെക്കുറിച്ച് തിരക്കിയില്ല……

ട്രെയിനിയായി ദുബായിൽ ജോലി കിട്ടി….

Uk ബെയ്സ് കമ്പനി

എന്റെ ഭാഗ്യത്തിന് കൂടെ ഉണ്ടായിരുന്നവർ അറബിയും സായിപ്പും…….

ഞാൻ അധികം സംസാരിക്കാത്തതിന്റെ കാരണം ചെറു ചിരിയോടെ പ്രിയ മനസ്സിലാക്കി

എനിക്ക് അറബിയും അറിയില്ല ഇംഗ്ലീഷും അറിയില്ല തപ്പി തപ്പി പറയാമെന്നല്ലാതെ

ഒറ്റശ്വാസത്തിൽ എന്തെങ്കിലും പറഞ്ഞാൽ തല കറങ്ങി വീഴുന്ന പ്രകൃതം…..

അന്നു മുതൽ ഞാൻ അവളെ ആശ്രയിക്കാൻ തുടങ്ങി അത് ഞങ്ങൾ ഒരുമിച്ചുള്ള ഒരു ജീവിതത്തിലേക്ക് വഴി മാറി…..

എന്നെ കുറിച്ച് എന്തറിയാം എന്ന ചോദ്യത്തിന്

ഒന്നും അറിയണ്ട എന്ന ഉത്തരം അവളെ ചിരിപ്പിച്ചു

സമ്മതം എന്ന് ഞാൻ തന്നെ ആ ചിരിയെ വിശേഷിപ്പിച്ചു…….

എന്നെ കേട്ടിരിക്കാൻ എനിക്ക് ഒരാളെ ആവശ്യമായിരുന്നു ഇടയ്ക്കൊന്നു ട്രോളും എങ്കിലും ഇഷ്ടത്തോടെ അവൾ എല്ലാം കേട്ടിരുന്നു……

അമ്മയെക്കുറിച്ചും നാടും വീടും അമ്പലം ആൽത്തറ കുളം അങ്ങനെ ഒരു നാട്ടുമ്പുറത്തുകാരന്റെ സ്വന്തമായ എല്ലാത്തിനെ കുറിച്ചും അവളോട് പറഞ്ഞു സത്യത്തിൽ അവൾക്ക് കിട്ടാതെ പോയ ഇത്തരം കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു എന്നുകൂടി പറയാം ഞാനതിൽ സുഖം കണ്ടെത്തിയിരുന്നു…

ഒരുമിച്ച് താമസിക്കാൻ തുടങ്ങിയപ്പോൾ തന്നെ വിവാഹത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയിരിക്കുന്നു അമ്മയോട് കാര്യങ്ങൾ പറഞ്ഞു ഒരുമിച്ചുള്ള ലീവിന് ഞങ്ങൾ കാത്തിരുന്നു……

കൊറോണോ പിടി മുറുക്കിയ സമയം ആയതുകൊണ്ട് തന്നെ പി സി ആർ നോടൊപ്പം ഒരു മെഡിക്കൽ ചെക്കപ്പ് കൂടി നടത്തി…

അമ്മ ഇതുവരെ കണ്ടിട്ടില്ല അവളെ…..

അതുകൊണ്ടുതന്നെ ഒന്ന് ഞെട്ടിപ്പിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു കർക്കിടക മാസം ആയതുകൊണ്ട് അമ്മ രാവിലെ അമ്പലത്തിൽ പോകുന്ന പതിവുണ്ട് വീക്നെസ്സ് കേറി തന്നെ പിടിക്കാം ഈ ഐഡിയ ഇച്ചിരി ബോർ ആണെന്ന് അവൾ പറഞ്ഞെങ്കിലും എന്റെ നിർബന്ധം അവൾ സമ്മതിച്ചു…….

അമ്പലക്കുളത്തിന് അടുത്ത ആൽത്തറയിൽ വച്ച് അമ്മയുടെ കൂടെ ഞാനും കൂടി പടി വരമ്പുകൾ കയറി ചുറ്റമ്പലത്തിലേക്ക് കാലുകൾ വെച്ചു……

അല്ല നീ ആ കുട്ടിയെ കൊണ്ടു വന്നില്ലേ……

ഞാൻ ചിരിച്ചുകൊണ്ട് അവളെ ചൂണ്ടി കാണിച്ചു കൊടുത്തു……

പക്ഷേ ഞാൻ വിചാരിച്ച് യാതൊരു എക്സ്പ്രഷൻനും അമ്മയുടെ മുഖത്ത് വന്നില്ല

ചുമ്മാ ഒന്ന് നോക്കിയിട്ട് അമ്മ നടന്നു…..

അപ്പോഴേ ഞാൻ പറഞ്ഞതാ

നിന്റെ പൊട്ട ബുദ്ധി ചീറ്റി പോവും എന്ന്..

നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്…….

മറ്റൊന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്

ഉവ്വ…… എന്ന മട്ടിൽ അവൾ ഒന്ന് ചിരിച്ചു

ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ആൽത്തറയ്ക്കു അടുത്തുള്ള ഇടവഴിയിലേക്ക് ഞങ്ങൾ മാറി നിന്നു…….

അല്പസമയത്തിനുശേഷം അമ്മ തിരിച്ചു വന്നു

ചന്ദനം തൊട്ടു വരാൻ അമ്മ ഒരുങ്ങുകയാണെന്ന് എനിക്ക് മനസിലായി

പ്രിയ തൊട്ടതു മായ്ക്കാനും പറ്റില്ല അവൾ അടുത്തു തന്നെ നിൽക്കുന്നുണ്ട് അമ്മ അതിനു മുകളിലായി തന്നെ തൊട്ടു തന്നു ചെറുപ്പം മുതലേ ഉള്ള ശീലമാണ്…….

അത് മാറില്ലലോ

വിശേഷങ്ങൾ എല്ലാം ചോദിച്ചെങ്കിലും അവളെ കുറിച്ച് ഒന്നും അധികം ചോദിച്ചില്ല

രാത്രി കിടക്കാൻ നേരം മുറി ഒരുക്കിവെച്ചിട്ടുണ്ട് നീ പോയി കിടന്നോ

ഞാൻ പ്രിയയെ നോക്കി……..

അവളെ നോക്കണ്ട അവൾ ഇന്ന് എന്റെ കൂടെ കിടന്നോളും തിരിഞ്ഞു നോക്കാതെ ഞാൻ ഓടി

പിച്ചിയും നുള്ളിയും അവളെന്നെ അതിരാവിലെ തന്നെ ഉണർത്തി…..

വേഗം വാ ഒരു കാര്യം കാണിച്ചു തരാം…..

ഹാളിൽ തന്നെ എന്നെ പിടിച്ചിരുത്തി…..

അമ്മ കതക് തുറന്നു പുറത്തേക്ക് നടന്നു വരുന്നുണ്ട്…….

സൂക്ഷിച്ചു നോക്കൂ അത് അമ്മയല്ല നിന്റെ അച്ഛനാ പ്രിയ ചെവിയിൽ പറഞ്ഞു…..

അടുത്തേക്ക് വന്നപ്പോൾ എനിക്ക് കാര്യം മനസ്സിലായി അവൾ അമ്മയ്ക്ക് മീശ വരച്ചിട്ടുണ്ട് നല്ല കട്ടി മീശ…….

എന്റെ കുടുംബം കൽക്കി…..

ഞാൻ പ്രിയയെ നോക്കി…….

അവൾ അവിടെ ഇരുന്നു ചിരിക്കുകയാണ്…..

അമ്മ എന്താടാ എന്ന മട്ടിൽ നോക്കിയപ്പോഴേ ഞാൻ ആ കണ്ണാടി എടുത്തു കയ്യിൽ കൊടുത്തു

കല്യാണത്തിനു മുമ്പ് തന്നെ ഡിവോഴ്സ് ആയി എന്ന മട്ടിൽ ഞാൻ തലക്ക് കൈ കൊടുത്തിരുന്നു

പിടിച്ചു നിർത്താൻ പറ്റാത്ത രീതിയിൽ തന്നെ അമ്മ ചിരി തുടങ്ങി……

അല്ലെങ്കിലും ഒരു ദിവസത്തിൽ കൂടുതൽ ഒന്നും അമ്മയ്ക്ക് ഗൗരവം പിടിച്ചു നിൽക്കാൻ പറ്റില്ല

പാവം ആണ് എന്റെ അമ്മ……

പെട്ടെന്ന് തന്നെ മുഹൂർത്തം കുറുപ്പിക്കാം

ഒരു മാസം അല്ലേ ലീവ് ഉള്ളു രണ്ടുപേർക്കും

ഇപ്പോഴാണ് ശരിക്കും ഒന്ന് ശ്വാസം നേരെ വീണത് പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ടാവാം പ്രിയ അമ്മ നിലക്ക് ഒന്നുമല്ല നിർത്തിയിരിക്കുന്നത് തലയിൽ എണ്ണ തേപ്പിക്കുന്നു താളി ഇടുന്നു

അങ്ങനെ എന്തൊക്കെയോ ഒരു അമ്മയിൽ നിന്ന് കിട്ടാതെ പോയ എന്തൊക്കെയോ തിരിച്ചു കിട്ടുന്നു എന്ന പോലെ അവൾ എന്നെ നോക്കി ചിരിച്ചു

അകത്ത് ഫോൺ ബെൽ അടിക്കുന്നുണ്ട് ഞാൻ അങ്ങോട്ട് നടന്നു…..

ഹലോ……..

ഡാ വിധു…….

പ്രിയയുടെ ബയോക്സി റിപ്പോർട്ട് ഒന്ന് എടുപ്പിക്കണം വേഗം തന്നെ വേണം…..

എന്നിട്ട് വേഗം തന്നെ മെയിൽ ചെയ്…..

ഡാ അരുണേ എന്താടാ കാര്യം…….

നീ വേഗം പോ സമയം കളയണ്ട

അരുൺ……..

കമ്പനിയുടെ ഇൻഷുറൻസ് സെക്ഷൻ എല്ലാം കവർ ചെയ്യുന്നത് അവനാണ് ….

എന്താ കാര്യം എന്നുപോലും അറിയാത്തതുകൊണ്ട് അവളോട് എങ്ങനെ പറയും എന്ന് ആയി HR സെഷനിൽ നിന്നുള്ള ഓർഡർ ആണെന്ന് പറഞ്ഞു ഞങ്ങൾ രണ്ട് പേരും ടെസ്റ്റ്‌ എടുത്തു…….

അവൻ പറയാൻ മടിച്ചത് എല്ലാം റിപ്പോർട്ടിൽ നിന്നും ഞാൻ വായിച്ചെടുത്തു സെക്കൻഡ് സ്റ്റേജ് ആണ് എത്രയും പെട്ടെന്ന് ചികിത്സ നടത്തിയില്ലെങ്കിൽ അവളെ എനിക്ക് നഷ്ട്ടപെടും

എന്നെക്കൊണ്ട്……

ഡോക്ടർ തന്നെ പറയണം അവളെ അങ്ങനെ ഒന്നും ഞാൻ വിഷമിപ്പിച്ചിട്ടില്ല ഇത് വരെ…

പറയാതിരുന്നിട്ടും കാര്യമില്ല പിന്നെ അതാവും അവൾക്ക് വിഷമം ആവുന്നത്…..

വരാന്തയിലെ കസേരയിൽ അവൾ പുറത്തിറങ്ങുന്നതും കാത്തു ഞാൻ നോക്കിയിരുന്നു.

പുറത്തിറങ്ങി എന്നെ കണ്ടതും കണ്ണു തുടച്ചു

മുഖത്ത് ഒരു ചിരിയും വെച്ചു പിടിപ്പിച്ചു അടുത്ത് വന്നു…….

പോവാം……..

ഞാൻ ഒന്ന് മൂളി കൊടുത്തു……

അമ്മയോട് എന്തു പറയും……

അവിടെ ഇപ്പൊ പന്തൽ എല്ലാം ഇടാൻ തുടങ്ങിയിട്ടുണ്ടാവും അല്ലെ……

ഞാൻ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാം

നാളെ ഉച്ചക്ക് അല്ലെങ്കിൽ വൈകീട്ട് ടിക്കറ്റ് കിട്ടും കൺഫോം ചെയ്തിട്ട് അറിയിക്കാം എന്ന് അരുൺ ഏട്ടൻ പറഞ്ഞിട്ടുണ്ട്……

ബാക്കി എല്ലാം അവിടെ ചെന്നിട്ട്

എവിടെ പോയതാ രണ്ടാളും ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടെ മനുഷ്യനെ പേടിപ്പിക്കാൻ കൈയിലുള്ള കുന്ത്രാണ്ടം കുത്തി ഒന്നു വിളിച്ചാൽ എന്താ നിനക്ക്…….

അന്വേഷിച്ചു വരുന്ന ആളുകളോട് എല്ലാം എന്താ പറയുക…….

കല്യാണം ഒന്നുമില്ല ഞങ്ങൾ നാളെ തിരിച്ചു പോവും

ഇതെന്താ കുട്ടികളി ആണോ…..

നാളെ മുഹൂർത്തം നിശ്ചയിച്ചിരിക്കുകയാണ്

ഞാൻ പോവും എന്ന് പറഞ്ഞാൽ പോവും അത്ര തന്നെ……

പ്രിയ മുറിയിൽ വന്ന് അടുത്തിരുന്നു…….

ഞാൻ അമ്മയോട് എല്ലാം പറയാം

കള്ളം പറയാൻ പറ്റില്ലല്ലോ ഒരുപാട് കൊതിച്ച് അമ്മന്ന് വിളിച്ചതാണ് നിന്റെ ഈ ദേഷ്യം അമ്മയെ ഇനിയും വിഷമിപ്പിക്കും…..

നമ്മുടെ അമ്മ പാവം അല്ലെ …..

പിറ്റേന്ന് നേരത്തെ തന്നെ എന്നെ വിളിച്ചുണർത്തി അമ്പലത്തിൽ കൊണ്ടുപോയി കണ്ണടച്ചു പ്രാർത്ഥിക്കുന്ന പ്രിയയെ നോക്കി അമ്മ എന്റെ കൈയിൽ താലി തന്നു കെട്ടാൻ പറഞ്ഞു….

പൂജാരി കൊണ്ട് വന്ന തുളസി മാലയും ഇട്ട് കുങ്കുമം കൊണ്ട് നെറ്റിയും ചുവപ്പിച്ചു ഇഷ്ടത്തോടെ……

അവൾ എല്ലാം നോക്കി നിന്നെ ഉള്ളൂ…….

ദേവി നിങ്ങളെ രക്ഷിക്കും

എന്റെ മോളെ എനിക്ക് തന്നെ തിരിച്ചു തരും

ഒരുപാട് പേരെ നിരത്തി നിർത്തി മന്ത്ര ആഘോഷങ്ങൾ കൊണ്ട് ഭഗവാനെ പ്രീതിപ്പെടുത്തുന്നയിടത്തല്ല രണ്ടു മനസ്സുകൾ തമ്മിൽ ഇഷ്ട്ടം കൊണ്ട് കൂട്ടി കെട്ടുന്നയിടത്താണ് താലിക്ക് അർത്ഥം ഉണ്ടാവുന്നത്

അമ്മാ എന്ന് വിളിക്കാൻ ഇവനെ പോലെ നീയും വേണം എനിക്ക് എന്നും

അമ്മ അവനെ കെട്ടിപ്പിടിച്ചു അനുഗ്രഹിച്ചു

ചിരിച്ചുകൊണ്ടുതന്നെ എന്നോടൊപ്പം അവൾ കാറിൽ കയറി….

ഗ്ലാസ് ഒന്ന് താഴ്ത്തി തല പുറത്തേക്ക് ഇട്ട് അവൾ ഉറക്കെ പറഞ്ഞു….

അമ്മാ……

മീശ വരയ്ക്കാൻ ഞാൻ ഇനിയും വരും

പോ കുറുമ്പത്തി…….

ഒന്ന് വിതുമ്പിക്കൊണ്ട് സാരി തലപ്പ് കൊണ്ട് അമ്മ കണ്ണ് തുടച്ചു……..

യാത്രയാക്കാൻ ഒരു നാട് മുഴുവനും വന്നു ഒന്നിനും വിട്ടുകൊടുക്കാതെ അവളെ മുറുകെ പിടിച്ച് ഞാനും കൂടെ നിന്നു ശുഭ പ്രതീക്ഷയോടെ വിരിയുന്ന പൊൻ പുലരിക്കായി……

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : Vidhun Chowalloor