ഗിരീഷ് ഏട്ടാ നമുക്കീ വിവാഹം ശരിയാകില്ല.. നിങ്ങളുടെ അനിയൻ ഒരു വൃ- ത്തിക്കെട്ടവനാ

രചന : വിജയ് സത്യ

“മക്കളെ ഞാനും പറത്തട്ടെ പട്ടം..”

“മുത്തശ്ശി ഇത് ഞങ്ങളുടെ മത്സരമാണ് റെഡ് വീവേഴ്സ് ബ്ലൂ..”

ആ പെൺകുട്ടിയുടെ നീലയും ചുവപ്പും ഒക്കെ കളറിലുള്ള പാന്റീസ് ടെറസിന് മുകളിൽ അയയിൽ പാറുന്നത് കണ്ടപ്പോൾ മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളുടെ ഗാങ്ങിലെ പോക്കിരിയായ രതീഷ് വിളിച്ചു പറഞ്ഞതും, അവന്റെ ഉറ്റസുഹൃത്തും സന്തത സഹചാരിയായ പ്രസാദ് അതിന് കൗണ്ടർ ബിറ്റ് അടിച്ചതാണ് ആ കേട്ടത്…

“എടാ അവിടെ ഒരു ചിമിട്ടൻ പൈങ്കിളി എത്തിയിട്ടുണ്ട്”

പ്രസാദ് രതീഷിനോട് പറഞ്ഞപ്പോഴാണ് കുറെ നാളായി ആരും വരാത്ത ആ വീട്ടിലേക്ക് രതീഷ് കണ്ണോടിച്ചതു..

അപ്പോഴാണ് അയയിൽ തൂങ്ങിയാടുന്ന അടിവസ്ത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടത്..

ഉച്ചത്തിൽ പറഞ്ഞിട്ടും അകത്തു നിന്നും പ്രതികരണം ഒന്നും ഇല്ല.

“ആളെ നീ കണ്ടോടാ?”

“പിന്നില്ലാതെ ഉഗ്രൻ”

രതീഷ് മനസ്സുകൊണ്ട് പാന്റീസിന്റെ അളവെടുത്തു.

“കണ്ടിട്ടു സ്ലിം ആൻഡ് സ്കിന്നി ഗേൾ ആണെന്ന് തോന്നുന്നു…”

“ഏതാണ്ട് അങ്ങനെയൊക്കെ തന്നെ..”

“വെളുത്തിട്ട് ആണോടാ… സുന്ദരി ആണോടാ?”

“ഒക്കെ ആണെന്നെ..”

ആ ക്വാർട്ടേഴ്സിൽ പെണ്ണുങ്ങളോ പെൺ സന്തതികൾ ഉള്ളവരാരും താമസത്തിന് വരാറില്ല.

കാര്യം ഇവരെ പേടിച്ച് തന്നെ.. അത്രയ്ക്കുണ്ട് ആക്രാന്തം പിടിച്ച ഇവന്മാരുടെ പരാക്രമവും ഉപദ്രവവും

ഇന്നലെ ബ്രോക്കർ ഷിബുവാണ് പുതുതായി സ്ഥലം മാറി ആ പരിസരത്തുള്ള എൽപി സ്കൂളിൽ വന്ന ടീച്ചർക്ക് കോട്ടേഴ്സ് വേണമെന്ന് പറഞ്ഞപ്പോൾ അവരെയും കൂട്ടി ഇവിടെ എത്തിച്ചു,ആ കോർട്ടേഴ്സ് അവരുടെ തലയിൽ വെച്ച് കൊടുത്തത്.

കാണുമ്പോൾ നല്ല അന്തരീക്ഷമാണ്.. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. പരിസരത്ത് തൊട്ടടുത്ത് തന്നെയുള്ള ഹോസ്റ്റൽ ഉള്ള കുട്ടികളുടെ വികൃതികൾ ആണ് പ്രശ്നം.

ടീച്ചർ രാവിലെ എണീറ്റ് ഇന്നലെ ഇട്ട വസ്ത്രങ്ങളൊക്കെ അലക്കി ടെറസിൽ കെട്ടിയ അയയിൽ ഇടുകയായിരുന്നു.

ഒരു ചൂളമടി കേട്ടു അറിയാതെ അങ്ങോട്ട് നോക്കി പോയി.

നോക്കിയപ്പോൾ ഒരുത്തൻ ജവാനെ പുറത്തിട്ടു ജനൽവഴി അവളെ നോക്കി മൂത്രമൊഴിക്കുന്നു.

പരിഭ്രമത്തോടെ എങ്ങനെയൊക്കെ ബക്കറ്റും എടുത്തു ടെറസിലേക്കുള്ള വാതിലും ഭദ്രമായി വലിച്ചടച്ച് സ്റ്റെയർകേസിൽ നിന്ന് ഒരുവിധത്തിൽ ചാടിയിറങ്ങി താഴെ റൂമിലേക്ക് കയറി..

ഹമ്മോ എന്തോന്നാ അതു.. നാണമില്ലല്ലോ ഇവറ്റകൾക്ക്..

ഉടനെ ഫോൺ എടുത്ത് കോർട്ടേഴ്സ് ഏർപ്പാടാക്കി തന്ന ബ്രോക്കർ ഷിബുവിന്റെ നമ്പറിലേക്ക് ഒരു വിളി..

“എന്തോന്ന് ഷിബു ചേട്ടാ ഇത്….നിങ്ങൾ എന്ത് കോർട്ടേഴ്സ് ആണ് എനിക്ക് ആക്കി തന്നത്..?”

“എന്താ മോളെ അവിടെ വെള്ളം ഇല്ലേ?”

“അതൊക്കെയുണ്ട്”

“പിന്നെ കറണ്ടില്ലേ?”

“അതും ഉണ്ട്…അതൊന്നുമല്ല ഇവിടുത്തെ പ്രശ്നം.”

“പിന്നെ?”

“അവരെ.. ആ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ ഇങ്ങോട്ട് വൃത്തികേട് കാണിച്ച് മൂത്രമൊഴിക്കുന്നു..”

“അത്രയ്ക്കായോ നമ്മുടെ കോട്ടേഴ്സ് പറമ്പിൽ വന്ന മൂത്രമൊഴിക്കാൻ..”

“കോട്ടേഴ്സ് പറമ്പിൽ ഒന്നുമല്ല ”

“പിന്നെ?”

“ജനൽ വഴി അവരുടെ പറമ്പിൽ തന്നെ..”

“അവരുടെ പറമ്പ്..അവരുടെ ജനൽ അവരുടെ…. ആട്ടേ..മോളെ എങ്ങനെയാ കണ്ടതോ..?”

“അങ്ങോട്ടു നോക്കിയപ്പോൾ”

“ഞാൻ ഒരു ഉപാധി പറയാം”

“പറയൂ എന്തായാലും ഇതിനൊരു പരിഹാരം ആവണം..”

“ടീച്ചർ ഇനി അങ്ങോട്ട് നോക്കണ്ട”

“ങേ?”

അതും പറഞ്ഞ് ഷിബു ഫോൺ കട്ട് ചെയ്തു..

പിന്നെ ടീച്ചർ ടെറസിൽ അലക്കി ഇടുന്ന പരിപാടി നിർത്തി.

അങ്ങോട്ട് നോക്കാനേ പോയില്ല.. ചൂളം വിളിയും കൂക്കിവിളി ഒക്കെ മുറയ്ക്ക് നടക്കുന്നുണ്ട്.. ഒന്നു മൈൻഡ് ചെയ്തില്ല..

ഒരു ദിവസം വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോൾ കോമ്പൗണ്ടിൽ ഒന്നുരണ്ടു പൊതി കെട്ടുകൾ എന്താണെന്ന് നോക്കിയപ്പോൾ..

ഹോസ്റ്റലിലെ ടെറസിൽ കയറി അപ്പിയിട്ടു കടലാസിൽ പൊതിഞ്ഞു ടീച്ചർ താമസിക്കുന്ന വീടിന്റെ കോമ്പൗണ്ടിലേക്ക് ഏറിഞ്ഞിരിക്കുന്നു..!

കലിപ്പോടെ ഷിബു ബ്രോക്കറെ വിളിക്കാൻ ഫോൺ എടുത്തു.. പിന്നെ കരുതി അതൊന്നും വേണ്ട..

ഇതൊക്കെ വൃത്തിയാക്കി ഇനിയും ഇവന്മാരുടെ ഉപദ്രവം സഹിച്ചു ഇവിടെ താമസിക്കണമെന്ന യാതൊരു കാര്യവുമില്ല. കാശുകൊടുത്താൽ വേറെയും കോട്ടേഴ്സ് കിട്ടും..

അന്ന് അവിടുന്ന് പടിയിറങ്ങി.. വേറൊരു ടീച്ചറുടെ സഹായത്തോടുകൂടി ഒരു നല്ല കോട്ടേഴ്സ് ലഭിച്ചു.

എങ്കിലും ശാലിനി ടീച്ചർ ചുമ്മാതെ ഇരുന്നില്ല. ഹോസ്റ്റലിലെ നടത്തിപ്പ് ചുമതലയുള്ള ആ എൻജിനീയറിങ് കോളേജിലേക്ക് അവരൊരു ദിവസം പോയി.

ആ ക്വാർട്ടേഴ്സിന് സമീപത്തെ റൂമിലുള്ള കുട്ടികളെ കുറിച്ചു അവിടുത്തെ പ്രിൻസിപ്പാളിനോട് കംപ്ലൈന്റ് പറഞ്ഞു.

പ്യൂൺ രാഘവന് ആ ഹോസ്റ്റലിലെ മെയിൻ കുഴപ്പക്കാർ ആരാണെന്ന് അറിയാം.

അതുകൊണ്ടുതന്നെ രതീഷും പ്രസാദവും പ്രിൻസിപാളിനു മുന്നിൽ ഹാജരാക്കപ്പെട്ടു..

രണ്ടുപേരെയും ടീച്ചർ സൂക്ഷ്മമായി നിരീക്ഷിച്ചു.. ഏതോ പണക്കാരുടെ വീട്ടിലെ കുട്ടികൾ. പണത്തിന്റെ നെഗളിപ്പിൽ മാന്യതയും സംസ്കാരവും മറന്ന ജനുസുകൾ..

അവർ ചെയ്തു കൂട്ടിയ വൃത്തികേടുകൾ ടീച്ചർ എണ്ണിയെണ്ണി പറഞ്ഞു..

” നോക്കു സാറേ..ഞാൻ ഏതായാലും അവിടെ നിന്നും മാറി ഇനി വരുന്നവരെയെങ്കിലും ഉപദ്രവിക്കാതിരിക്കാൻ ഒരു സാമൂഹ്യ പ്രതിബദ്ധത ഉള്ള ടീച്ചർ എന്ന നിലയിലാണ് ഞാൻ ഈ കംപ്ലൈന്റ് തന്നത്.. എന്നോട് ചെയ്ത ക്രൂരതയുടെ പേരില് ശിക്ഷിക്കരുത്. പക്ഷേ ഇനി ഒരിക്കലും ചെയ്യാതെ നോക്കേണ്ടത് കോളേജ് ആണ്.. ഇത്രയേ എനിക്കു പറയാനുള്ളത് ഞാൻ പോകുന്നു. ”

ടീച്ചർ അത്രയും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി നടന്നു..

അതിനുശേഷം അവിടന്ന് വർഷം ഒന്നു കഴിഞ്ഞു..

ശാലിനി ടീച്ചറുടെ വിവാഹമുറപ്പിച്ച സമയം.

ഹൈസ്കൂൾ അധ്യാപകനായ ചെറുക്കനുമായി ചാറ്റി തിമിർക്കുന്ന ഒരു രാത്രി.. ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട തനിക്ക് തന്റെ ചിലവിൽ എൻജിനീയറിങ് പഠിക്കുന്ന അനിയൻ ഉണ്ടെന്നു പറഞ്ഞപ്പോൾ കാണാൻ കൊതിയായി.. ഒന്നിച്ചുള്ള ഫോട്ടോ ഉണ്ടെങ്കിൽ അയക്ക് എന്ന് ആവശ്യപ്പെട്ടപ്പോൾ ചെറുക്കൻ അയച്ച വാട്സാപ്പിലെ ആ പയ്യന്റെ ഫോട്ടോ കണ്ടപ്പോൾ ആളെ തിരിച്ചറിഞ്ഞ ശാലിനി വല്ലാണ്ടായി.. രതീഷ്.. ആ എൻജിനീയറിങ് ഹോസ്റ്റലിൽ നിന്നും താൻ താമസിച്ച ക്വാർട്ടേഴ്സിലേക്ക് അതിക്രമങ്ങൾ അഴിച്ചുവിട്ട താന്തോന്നി.. വാട്സപ്പിൽ വന്ന അവന്റെ ഫോട്ടോ കണ്ടപ്പോഴാണ് ടീച്ചർ ആ കഴിഞ്ഞകാല സ്മരണകളിലേക്ക് ഒന്നു ഊളിയിട്ടിറങ്ങിയത്…

“ഗിരീഷ് ഏട്ടാ നമുക്കീ വിവാഹം ശ^രിയാവില്ല”

“എന്താ ശാലിനി നീ പറയുന്നത്..”

” ശരിയാവില്ല അത് തന്നെ”

“എന്താ കാരണം എന്ന് പറ…”

“ഗിരീഷ് ട്ടോ നിങ്ങളുടെ അനിയൻ ഈ രതീഷ് ആൾ എങ്ങനെ..?”

“അയ്യോ അവൻ പാവമാണ് സാധു..”

“ഓ പിന്നെ സാധു.. കഴിഞ്ഞ വർഷം ഞാൻ വളവനാട് എൽപി സ്കൂളിൽ ആയിരുന്നല്ലോ പഠിപ്പിച്ചിരുന്നത്.?”

“അതെ.. അങ്ങനെയല്ലേ പറഞ്ഞത്.?”

“അതെ… അതിനടുത്താണല്ലോ നിങ്ങളുടെ അനിയൻ പഠിക്കുന്ന എൻജിനീയറിങ് കോളേജ്..

അതിനൊരു ഹോസ്റ്റൽ ഉണ്ട് അത് ഞാൻ താമസിക്കുന്ന കോർട്ടേഴ്സ് തൊട്ടടുത്തു ആയിരുന്നു… ”

അങ്ങനെ വള്ളിപുള്ളി തെറ്റാതെ അവൾ ആ സംഭവങ്ങളൊക്കെ ഗിരീഷിനെ പറഞ്ഞു കേൾപ്പിച്ചു..

ഒക്കെ കേട്ടപ്പോൾ ഗിരീഷ് ഒരു പൊട്ടിച്ചിരിയായിരുന്നു..

“ഇതൊക്കെ എന്ത്… ഞാൻ പഠിക്കുന്ന കാലത്ത് ചിറ്റൂർ റോഡ് മുതൽ നെഹ്റു മൈതാനി വരെ തുണിയില്ലാതെ ഓടിയിട്ടുണ്ട്.. ഇത് വെറും മൂത്രം തീട്ടവും.. ”

“ആഹാ കൊള്ളാലോ വെറുതെയല്ല അനിയൻ ഇങ്ങനെ ആയിപ്പോയത്…”

അവൾ ഫോൺ കട്ട് ചെയ്തു..

ഗിരീഷിന് വല്ലാണ്ടായി. ഇ_ത്തരത്തിലുള്ള ഒരു അനിയൻ ഉള്ളതുകൊണ്ട് അവളു ഇവിടെ വരാതിരിക്കുമോ..?

പിറ്റേന്ന് വീട്ടിൽ വന്ന അതിഥിയെ കണ്ട് ശാലിനി ഞെട്ടി.. സാക്ഷാൽ രതീഷ്..

“ശാലിനി ചേച്ചി ക്ഷമിക്കണം.. അന്ന് ശാലിനിചേച്ചി പ്രിൻസിപ്പാളിന് റൂമിൽ നിന്ന് പോയപ്പോൾ ഞങ്ങൾ ഉണ്ടാക്കിയ വൃത്തികേടുകൾ ഞങ്ങൾ തന്നെ പോയി ഒക്കെ നേരെ ആക്കി.. ആ വീടിന്റെ ഓണർക്ക് ഞങ്ങൾ വാക്കുകൊടുത്തു..ഇനി ഒരു ഉപദ്രവവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന്… ഇപ്പോൾ അവിടെ നല്ലൊരു ഫാമിലി വന്നു താമസിക്കുകയാണ്..

ക്യാമ്പസിൽ കൂട്ടുകാരോടൊപ്പം കൂടുമ്പോൾ ഏവർക്കും ഉണ്ടാവുന്ന ഒരു തിമിർപ്പും ആവേശവും ആരും പരാതി പറയില്ല എന്ന ഒരു ഉറപ്പും ഉന്മേഷവും ഒക്കെയാണ് ഇതിന്റെ പിന്നിൽ അല്ലാതെ വേറൊന്നുമല്ല.. അച്ഛൻ നേരത്തെ മരിച്ച എന്നെ എന്റെ ചേട്ടനാണ് കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്..

ആ സംഭവത്തിന് പേരിൽ ഈ വിവാഹം നടക്കാതെ പോയാൽ എനിക്കൊരു സമാധാനവും ജീവിതത്തിൽ കിട്ടില്ല.. പഞ്ചമാതാക്കളിൽ ഒരാളാണ് ഏട്ടത്തിയമ്മ.. ഏട്ടത്തിയമ്മയുടെ വരേണ്ട ഒരാളോട് അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്തുപോയ അപരാധം പൊറുത്ത് തരണമെന്ന് ഞാൻ താഴ്മയോടെ അപേക്ഷിക്കുകയാണ് ..”

അവൻ ശാലിനിയെ നോക്കി കൈകൂപ്പി പറഞ്ഞു കൊണ്ട് നിറകണ്ണുകളോടെ അവരോട് ക്ഷമ യാചിച്ചു.. ശാലിനിക്ക് അതു കണ്ടു വല്ലാതായി..

“ഹേയ്.. എന്താ ഇത്..രതീഷ് വിഷമിക്കേണ്ട കല്യാണം ഒക്കെ നടക്കും.. ഞാൻ വരും ഏട്ടത്തിയമ്മയായി..”

അവൾ നൽകിയ ഒരു ഗ്ലാ^സ് കാപ്പി കഴിച്ചു ഇറങ്ങിപ്പോകുന്ന രതീഷിനെ നോക്കി അവൾ പുഞ്ചിരിച്ചു.. ഏതായാലും ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കി പശ്ചാത്തപിച്ച് പ്രായശ്ചിത്വം ചെയ്യുന്നവരെ ചേർത്തു നിർത്തണം…

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : വിജയ് സത്യ