പ്രണയാർദ്രം, തുടർക്കഥ ഭാഗം ആറ് വായിക്കൂ..

രചന: സീതലക്ഷ്മി

സ്നേഹ വളരെ പെട്ടെന്ന് തന്നെ സിദ്ധാർഥിന്റെ ഫാമിലിയുമായി എല്ലാം കമ്പനി ആയി. ഇപ്പോൾ അവൾ അവർക്ക് അവരുടെ വീട്ടിലെ ഒരു അംഗം തന്നെയാണ്.സിദ്ധാർത്തുമായി അടുക്കാൻ കിട്ടുന്ന അവസരങ്ങൾ എല്ലാം അവൾ നന്നായി തന്നെ ഉപയോഗിച്ചു.

ശ്രീജയെ തിരക്കി സിദ്ധാർഥിന്റെ വീട്ടിലേക്ക് ചെന്നതാണ് സ്നേഹ. അപ്പോഴാണ് സിദ്ധാർഥ് ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് നിക്കുന്നത് കണ്ടത്. അവൻ തിരിഞ്ഞു നിക്കുവായിരുന്നതിനാൽ അവളെ കണ്ടില്ല. അവൻ ഫോൺ വിളിക്കുന്നത് കണ്ട് അവനെ ശല്യപെടുത്താതെ കിച്ചണിലേക്ക് പോകുവായിരുന്നു സ്നേഹ. അപ്പോഴാണ് അവൻ ഫോണിൽ ആരോടോ തന്നെ കുറിച് പറയുന്നത് കേട്ടത്. അവർ എന്താണ് സംസാരിക്കുന്നത് എന്നറിയാൻ സ്നേഹ ചെവിയും കൂർപ്പിച്ചു നിന്നു.

“സ്നേഹക്ക് എന്താ ഒരു കുഴപ്പം…. കാണാനും കൊള്ളാം…നല്ല സ്വഭാവവുമാണ്…. ആ ഞാൻ ചിലപ്പോ കെട്ടിയെന്നിരിക്കും എന്തേ…” സിദ്ധാർഥ് ഫോണിലൂടെ പറഞ്ഞത് സ്നേഹ കേട്ടു. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷവും ഉത്സാഹവും ഒക്കെ തോന്നി. അവൾ തിരിച്ചു വീട്ടിലേക്ക് പോയി.

അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…

ഫോൺ ബെൽ അടിക്കുന്നത് കേട്ട് എടുത്തു നോക്കിയപ്പോൾ പാറുവാണ് വിളിക്കുന്നത്…

എടി പാറു….

നീ വേഗം ഇങ്ങോട്ട് വാ… ഒരു സന്തോഷ വാർത്ത ഉണ്ട്….. വേഗം വാ…” അര മണിക്കൂറിനുള്ളിൽ തന്നെ പാറു സ്നേഹയുടെ വീട്ടിൽ എത്തി. സ്നേഹ അവിടെ വരാന്തയിൽ ഇരുന്നു ഫോണിൽ കുത്തുന്നുണ്ടായിരുന്നു. പാറുവിനെ കണ്ടതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു റൂമിലേക്ക് കൊണ്ട് പോയി. “എടി…. നീ എന്നെ വിട്ടിട്ട് കാര്യം പറ….” പാറു പറഞ്ഞു. “എടി…

സിദ്ധുവിന് എന്നെ ഇഷ്ടമാടി….”സ്നേഹ ചാടിത്തുള്ളിക്കൊണ്ട് പറഞ്ഞു. അത് കേട്ടതും പാറു ഇരുന്നിടത്ത് നിന്നും ഞെട്ടി എണീറ്റു. “ഏഹ്….

സത്യായിട്ടും…പുള്ളി നിന്നെ പ്രൊപ്പോസ് ചെയ്തോ?

“ഇല്ല…”

“പിന്നെ നിനക്ക് എങ്ങനെ മനസ്സിലായി അയാൾക് നിന്നെ ഇഷ്ടമാണെന്ന്….”പാറു പിരികം പൊക്കി ചോദിച്ചു. “സിദ്ധു ഫോണിലൂടെ പറയുന്നത് ഞാൻ കേട്ടു…” സ്നേഹ പറഞ്ഞതൊന്നും മനസിലാകാതെ കിളി പോയി ഇരിക്കുവാണ് പാറു.അവളുടെ ഇരിപ്പ് കണ്ടപ്പോൾ സ്നേഹയ്ക്കു മനസ്സിലായി ആൾക്ക് ഒന്നും കത്തിയിട്ടില്ലെന്ന്. “അതായത് രമണ….

നിനക്ക് ഞാൻ എല്ലാം വിശദീകരിച്ചു തരാം…. എടി പൊട്ടി പെണ്ണെ പാറു…. ഞാൻ ഇന്ന് രാവിലെ അങ്ങോട്ട്‌ ചെന്നപ്പോൾ സിദ്ധു ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു. ഞാൻ ആദ്യം അത് മൈൻഡ് ചെയ്തില്ല. പിന്നെ ഇടക്ക് എന്റെ പേര് പറയുന്ന കേട്ടപ്പോൾ ഞാൻ ഒന്ന് ശ്രെദ്ധിച്ചു.

അപ്പോൾ സിദ്ധു ഫോണിലൂടെ പറഞ്ഞത് കെട്ടത….

സ്നേഹയ്ക്ക് എന്താ ഒരു കുഴപ്പം… ഞാൻ വേണേൽ അവളെ കേട്ടുമെന്ന്…” അത് കേട്ട് പാറുവിന് വെല്യ ഉത്സാഹം ഒന്നും തോന്നിയില്ല.

“നിനക്ക് എന്താടി ഒരു സന്തോഷം ഇല്ലാത്തത്?”സ്നേഹ ചോദിച്ചു. “എടി…. അങ്ങേര് അങ്ങനെ പറഞ്ഞതിൽ നീ കൂടുതൽ സന്തോഷിക്കണ്ട കാരണം ചിലപ്പോൾ ആരോടെങ്കിലും തമാശക്ക് പറഞ്ഞതാകാം. അത് നമ്മൾ വെറുതെ ഇഷ്ടമായി കണക്കാക്കണ്ട…” അത് കേട്ടപ്പോൾ സ്നേഹയുടെ മുഖം വാടി. “അല്ല…. നിന്നെ വേണമെങ്കിൽ കെട്ടും എന്നൊക്കെ പറഞ്ഞില്ലേ…

അപ്പൊ ആഗ്രഹം ഉണ്ട്. നിന്നോട് ഉള്ളിന്റെ ഉള്ളിൽ എന്തെങ്കിലും ഒരു ഇത് ഇല്ലാതെ അങ്ങനെ പറയില്ലല്ലോ…നമുക്ക് അതിൽ പിടിച്ചങ് കേറാമെടി….” അവളെ ആശ്വസിപ്പിക്കാൻ വേണ്ടി പാറു പറഞ്ഞു. അത് കേട്ടതും സ്നേഹയുടെ മുഖത്ത് കുറച്ചു പ്രതീക്ഷ ഒക്കെ വന്നു. “സ്നേഹ…നീ ഇനി ഒട്ടും താമസിക്കണ്ട ചെന്ന് അയാളോട് നിന്റെ ഇഷ്ടം പറ” “അയ്യോ…. ഞാൻ എങ്ങനെ… എനിക്ക് പേടിയാ….” സ്നേഹ നഖം കടിച്ചുകൊണ്ട് പറഞ്ഞു.

“ജോലി രാജി വെക്കാനും ഇങ്ങോട്ട് വരാനും ഇന്റർവ്വ്യൂയിൻ പോകാനുമൊക്കെ ഭയങ്കര ആവേശം ആയിരുന്നല്ലോ…. ഇപ്പൊ എന്ത് പറ്റി?” “നീ പറഞ്ഞപ്പോൾ തന്നെ എന്റെ കയ്യും കാലും വിറക്കുവാ….”

“എന്നാ നീ ഇങ്ങനെ ഇരിക്കത്തെ ഒള്ളു….” “നീ അല്ലെ പറഞ്ഞെ അവന്റെ ഉള്ളിന്റെ ഉള്ളിൽ എന്നോട് തരി ഇഷ്ടം ഒക്കെ ഉണ്ടെന്നു.

അപ്പൊ പുള്ളി ഇങ്ങോട്ട് പറയട്ടെ….” “അങ്ങനെ അവൻ ആദ്യം പറയട്ടെ എന്നൊക്കെ പറഞ്ഞിരുന്ന അവസാനം ഒന്നും നടക്കത്തില്ല. സിദ്ധാർത്തും ചിലപ്പോ നീ ആദ്യം പറയട്ടെ എന്ന് വെച്ചിരിക്കുവാണെങ്കിലോ….

” ചില പ്രണയങ്ങളൊക്കെ ഇരുവരും അറിയുന്നുണ്ടാകും…!

ആരാദ്യം പറയുമെന്ന കാത്തിരിപ്പിനൊടുവിൽ പറയാൻ കഴിയാതെ കൊഴിഞ്ഞു പോകാൻ വിധിക്കപ്പെട്ടവ…!

“എന്നാ ഞാൻ തന്നെ പറയാം….. ഒരാളുടെ സഹായം കൂടെ ചിലപ്പോൾ നമുക്ക് ആവശ്യം വരും….”

“സ്നേഹ മോളെ…..”

പുറത്ത് നിന്ന് ശ്രീജ വിളിക്കുന്നത് കെട്ടാണ് സ്നേഹ പുറത്തേക്ക് ചെന്നത്. “ഹാ ആന്റി…..” “മോൾ തിരക്കിലാണോ?” “ഏയ് അല്ല…. ഞാൻ ഇവിടെ വെറുതെ ഇരിക്കുവായിരുന്നു…. എന്താ ആന്റി…”

“അത് പിന്നെ മോളേ…. എനിക്കൊന്ന് അത്യാവശ്യമായി പുറത്തോട്ട് പോകണം… നിഹ മോൾക്ക് ആണേൽ വയ്യ…. വീട്ടിൽ ആണേൽ ആരും ഇല്ല…. ഞാൻ പുറത്ത് പോയി വരുന്നത് വരെ മോൾ ഒന്ന് കുഞ്ഞിനെ നോക്കാവോ…”

“അതിനെന്താ ആന്റി…. ഞാൻ നോക്കിക്കോളാം…. അവളെവിടെ…” “അവളെ ഇപ്പൊ ഞാൻ മരുന്ന് കൊടുത്ത് ഉറക്കിയേക്കുവാ…”

“എന്നാ ഞാൻ അവിടെ വന്നു ഇരിക്കാം…. ആന്റി പോയിട്ടു വാ….” “ശെരി മോളെ… എന്നാ ഞാൻ പോകാൻ റെഡി ആകട്ടെ…” സ്നേഹ നേരെ അയോധ്യയിലേക്ക് പോയി. ശ്രീജ പോയി കഴിഞ്ഞപ്പോൾ സ്നേഹ നിഹ കിടന്ന മുറിയിലേക്ക് പോയി. താഴത്തെ മുറിയിൽ ആയിരുന്നു നിഹ കിടന്നിരുന്നത്. അവൾ ചെന്നപ്പോൾ കട്ടിലിൽ എഴുനേറ്റിരിക്കുവായിരുന്നു നിഹ.

“ആഹാ…എണീറ്റോ…”അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് സ്നേഹ ചോദിച്ചു. അതിനു മറുപടിയായി നിഹ അവളുടെ കവിളിൽ തിരികെ ഉമ്മ വെച്ചു.അപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ച ശബ്ദം കേട്ടത്.സ്നേഹ നിഹയെയും എടുത്തുകൊണ്ടു ഡോർ തുറക്കാൻ പോയി.

“ആരാ…”തിരിഞ്ഞു നിക്കുന്ന അയാളോടായി സ്നേഹ ചോദിച്ചു. സ്നേഹയുടെ ശബ്ദം കേട്ടതും അയാൾ അവളെ നോക്കി. മുഷിഞ്ഞ ഒരു ഷർട്ടും മുണ്ടുമാണ് അയാൾ ഇട്ടിരുന്നത്.ചുവന്നു കലങ്ങിയ കണ്ണുകൾ.

അയാളിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വരുന്നുണ്ടായിരുന്നു. കൈക്കിടയിലായി ഒരു കവറും ഉണ്ട്.

“സിദ്ധാർഥ് സർ ഇല്ലേ…..”അയാൾ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് നിഹയെ നോക്കി ചോദിച്ചു.

“സിദ്ധു ഇവിടെ ഇല്ല….

ആരാ….”അവൾ വീണ്ടും അയാളോട് ചോദിച്ചു.

“അപ്പൊ അവൻ ഇവിടെ ഇല്ല അല്ലെ….”അയാൾ അവളുടെ അടുത്തേക്ക് വീണ്ടും ചെന്നു. അയാളുടെ പെരുമാറ്റം എല്ലാം കണ്ട് സ്നേഹയ്ക്കു ഭയം തോന്നി.

അവൾ നിഹയെ നെഞ്ചോട് ചേർത്ത് പിടിച്ചു.

“കുഞ്ഞിനെ ഇങ്ങു താ….”അയാൾ അവളുടെ കയ്യിൽ നിന്നും നിഹയെ എടുക്കാനായി വന്നു.

“എന്തിന്….. ഇയാൾ ആരാ….” അവൾ അയാളുടെ അടുത്ത് നിന്നും ദൂരേക്കു മാറി നിന്നു.

അയാൾ അവളുടെ അടുത്ത് നിന്നും ബലമായി കുഞ്ഞിനെ പിടിച്ചു വാങ്ങിച്ചു. തടയാൻ ചെന്ന സ്നേഹയെ അയാൾ അവിടെ തള്ളി ഇട്ടിട്ട് കുഞ്ഞുമായി മുന്നോട്ട് നടന്നു. സ്നേഹ അയാളുടെ പിറകെ ഓടി.

അപ്പോളേക്കും സിദ്ധാർഥിന്റെ കാർ ഗേറ്റ് കടന്ന് വന്നിരുന്നു. കാറിൽ നിന്നും സിദ്ധാർഥ് ഇറങ്ങി.

സിദ്ധാർഥ്നെ കണ്ടതും അയാൾ നിഹയെ താഴെ നിർത്തി. അയാളെ കണ്ടതും സിദ്ധാർഥിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു “മുരുകേശൻ ”

“അച്ഛാ…..” നിഹ കരഞ്ഞുകൊണ്ട് സിദ്ധാർഥിന്റെ അരികിലേക്ക് ഓടി. ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാകാതെ നിൽക്കുവായിരുന്നു സ്നേഹ.

“ആഹാ…. സർ വന്നോ…. എന്നെ മറന്നിട്ടില്ലല്ലോ അല്ലെ…..”അയാൾ അവന്റെ നേരെ അടുത്ത് വന്നു ചോദിച്ചു. “താൻ എന്താ ഇവിടെ? തന്റെ കാര്യം എല്ലാം ഒത്തു തീർപ്പാക്കിയതല്ലേ…… ഇവളെ അന്വേഷിച്ചു ഇനി വരില്ല എന്ന് താൻ പറഞ്ഞതല്ലേ…പിന്നെന്താ ഇവിടെ?” സിദ്ധാർഥ് അയാളോടായി ചോദിച്ചു. സിദ്ധാർഥിന്റെ മുഖത്ത് ഭയം നിറയുന്നത് സ്നേഹ കണ്ടു.

അവൻ കുഞ്ഞിനെ കൂടുതൽ ചേർത്ത് പിടിച്ചു ആർക്കും വിട്ടുകൊടുക്കില്ല എന്ന പോലെ.

“ഓഹ്….. അതൊക്കെ അന്നല്ലേ സാറേ…”

ഉടുത്തിരുന്ന മുണ്ട് മുറുക്കികൊണ്ട് അയാൾ തുടർന്നു….

“ഇപ്പൊ പണ്ടത്തെ പോലൊന്നും അല്ലെന്നേ…. കാശിനോക്കെ ഭയങ്കര ടൈറ്റ് ആണെന്നെ….” സിദ്ധു പേഴ്സ് തുറന്നു അതിൽ നിന്നും പൈസ മുഴുവൻ എടുത്ത് അയാൾക് കൊടുത്തു. “അയ്യോ ഇതുകൊണ്ട് എന്താവാനാ സാറേ….. എന്നാലും സാരമില്ല തത്കാലം ഇതുമതി….ഞാൻ ഇപ്പൊ പോകുവാ…

ഇടയ്ക്ക് ഞാൻ വന്നു പഴയ കാര്യങ്ങൾ എല്ലാം ഓർമിപ്പിക്കാം….” അയാൾ നിഹയെയും മറ്റെവിടെക്കോ നോക്കി കണ്ണ് നിറച്ചു നിക്കുന്ന സിദ്ധാർഥ്നെയും മാറി മാറി നോക്കികൊണ്ട് പോയി.

നിഹ വല്ലാതെ പേടിച്ചിരുന്നു. അവളെ ഒന്നുകൂടെ ഇറുക്കെ പുണർന്നു അവൻ അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് പൊതിഞ്ഞു. സിദ്ധു നിഹയെ നെഞ്ചോട് ചേർത്തുപിടിച്ചു അകത്തേക്ക് പോയി.

വാതുക്കലായി സ്നേഹ കഴിഞ്ഞു പോയ കാര്യങ്ങൾ എല്ലാം ഓർത്തു കരഞ്ഞുകൊണ്ട് നിൽപുണ്ടായിരുന്നു.

‘സിദ്ധാർഥിന്റെ കല്യാണം കഴിഞ്ഞതാണോ.അപ്പോൾ സിദ്ധാർഥിന്റെ ഭാര്യ?

നിഹ സിദ്ധാർഥിന്റെ മോൾ ആണോ?? നേരത്തെ വന്നു നിഹയെ എടുത്തുകൊണ്ടു പോയത് ആരാ?അയാളും സിദ്ധാർത്തുമായി എന്താ ബന്ധം?

സ്നേഹയുടെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. സിദ്ധാർഥ് നിഹയെ മുറിയിൽ കൊണ്ട് കിടത്തി ഉറക്കിയതിന് ശേഷം ഹാളിലേക് വന്നിരുന്നു.അവൻ മുഖം പൊത്തി ഇരിക്കുവായിരുന്നു. സ്നേഹ അവന്റെ അടുത്ത് ചെന്നിരുന്നു. “നിഹയെ അയാൾ എന്തിനാ കൊണ്ടുപോകാൻ നോക്കിയേ? നിഹയും അയാളും തമ്മിൽ എന്താ ബന്ധം? നിഹ അയാളുടെ ആരാ?”

സ്നേഹ കരഞ്ഞുകൊണ്ട് അലറി ചോദിച്ചു. ഏറെ നേരത്തെ മൗനത്തിനു ശേഷം സിദ്ധാർഥ് പറഞ്ഞു.

“നിഹയുടെ അച്ഛൻ ആണത്…..”കണ്ണിൽ നിന്നും പൊടിഞ്ഞു വീണ കണ്ണുനീർ അമർത്തി തുടച്ചുകൊണ്ട് അവൻ പറഞ്ഞു. “അപ്പോൾ സിദ്ധു…..”അവൾ സംശയത്തോടെ അവനോട് ചോദിച്ചു. “നിഹ…

നിഹ…എന്റെ മോൾ അല്ല….”അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. “നിഹ എനിക്ക് കളഞ്ഞുകിട്ടിയ നിധിയാണ്…. ആരോരും ഇല്ലാതിരുന്ന ഒരു ചോരകുഞ്ഞ്….അവളെ ഞാൻ വളർത്തി..

പക്ഷെ ഒരിക്കൽ അയാൾ വന്നു നിഹയുടെ അച്ഛൻ ആണെന്നും കുഞ്ഞിനെ അയാൾക്ക്‌ കൊടുക്കണമെന്നും പറഞ്ഞു….അയാൾ പറഞ്ഞതൊക്കെ ശെരിയാണോ എന്നറിയാൻ ഞാൻ അയാളെ കുറിച്ച് അന്വേഷിച്ചു അയാൾ പറഞ്ഞതെല്ലാം സത്യമാണെന്നു മനസിലായി…

പക്ഷെ ഞാൻ അയാളെ കുറിച്ച് അറിഞ്ഞത് വെച്ച് അയാൾ അത്ര ശെരിയല്ല എന്നെനിക്ക് മനസ്സിലായി…സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ കിടപ്പറയിലേക്ക് കാശിനു വേണ്ടി അയക്കുന്ന ഒരു ദുഷ്ടനായിരുന്നു അയാൾ….അയാളെ ഒഴിവാക്കാനായി എനിക്ക് അയാൾക്ക്‌ പണം നൽകേണ്ടി വന്നു…

പക്ഷെ അന്ന് അയാൾ ഇനി ഒരിക്കലും അവളെ തേടി വരില്ലെന്ന് ആണ് പറഞ്ഞത് ഇപ്പൊ വീണ്ടും….”

സിദ്ധാർഥ് മുഖം പൊത്തി കരയാൻ തുടങ്ങി.

“അവൾക്കു ജന്മം കൊടുത്തത്…..ഞാൻ…

അല്ലെങ്കിലും അവളെ ഞാൻ എന്റെ… മോൾ ആയിട്ടേ കണ്ടിട്ടൊള്ളു…. അല്ല…. അവൾ എന്റെ മോൾ തന്നെയാ…..ഈ നെഞ്ചിൽ കിടന്ന അവൾ എന്നും ഉറങ്ങാറ്….. അവൾ എന്റെ മോളാ…..

ആർക്കും ഞാൻ അവളെ വിട്ടു കൊടുക്കില്ല….”

അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അറിയാതെ സ്നേഹയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

തുടരും..

കഥയിലെ നായകൻ ആരാണെന്ന് ഒരുപാട് പേര് ചോദിച്ചു…രചയിതാവ് ആരെ ആണോ കൂടുതൽ ഫോക്കസ് ചെയ്യുന്നത് അവരായിരിക്കും കഥയിലെ നായകൻ… പക്ഷെ എനിക്ക് എല്ലാവരും ഒരുപോലെ ആണ്. അതുകൊണ്ട് അടുത്ത പാർട്ടുകൾ എല്ലാം വായിച്ചിട്ട് നിങ്ങൾ തന്നെ തീരുമാനിക്ക് ആരാണ് നായകനും നായികയെന്നും.

ഇനിയും കുറച്ചു പേരെ കൂടെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ഉണ്ട്…കുറച്ചു ആളുകൾ കൂടെ വരാൻ ഉണ്ട്.3 പാർട്ട്‌ കൂടെ കഴിഞ്ഞാൽ past തുടങ്ങും… പിന്നെ ഒരു ദിവസം 2 പാർട്ട്‌ ഇടാമോ എന്ന് ചോദിച്ചവരുണ്ട്…അത് പറ്റുമെന്ന് തോന്നുന്നില്ല…

പിന്നെ ഒരു ആവേശത്തിന്റെ പുറത്ത് എഴുതി തുടങ്ങിയതാണ്… കഥ അവസാനം വരുമ്പോളേക്കും നിങ്ങൾക്ക് ഇഷ്ടമാകുമോ എന്ന് അറിയില്ല… ഇനി വരുന്ന കഥാപാത്രങ്ങളെയും ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു. അപ്പൊ നാളെ കാണാം….

ലൈക്ക് & കമൻ്റ് ചെയ്യണേ..

രചന: സീതലക്ഷ്മി


Comments

Leave a Reply

Your email address will not be published. Required fields are marked *