ഒരേ സമയം ഒരുപാട് ജോലികൾ ചെയ്യാനുള്ള സ്ത്രീകളുടെ കഴിവ് സമ്മതിച്ചു നൽകണം…..

രചന: സൽമാൻ

രാവിലെ തന്നെ മോളുടെ കരച്ചിൽ കേട്ടാണ് ഉറക്കം തെളിഞ്ഞത്.. നല്ലൊരു ഞായറാഴ്ചയായിട്ട് ഉറക്കം പോയ ദേഷ്യത്തിൽ എണീറ്റു അടുക്കളയിലോട്ട് ചെന്നപ്പോൾ മോള് നിലത്ത് കിടന്നു കരയുന്നു..

ഉറക്കം പോയ ദേഷ്യവും മോള് കരയുന്നത് കണ്ടിട്ടും അടുക്കള പണിയിൽ മുഴുകിയിരിക്കുന്ന അവളെ കണ്ടപ്പോൾ ചെന്ന് ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും…

“”ഡീ മോള് കരയുന്നത് കേൾക്കുന്നില്ലേ നീ നിന്റെ ചെവി പൊട്ടിപോയോ?””

എന്ന് ചോദിച്ചു കൊണ്ട് ഞാൻ മോളെ എടുത്തു ചുമലിൽ കിടത്തി…!!

കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന അവൾ എന്നേ കടുപ്പിച്ചോന്ന് നോക്കി.. “”രാവിലെ കൈ കഴുകി വന്നിരിക്കുമ്പോൾ വിളമ്പി തരാനും കുഞ്ഞിനെ നോക്കാനും വീട് പണിയെടുക്കാനും എനിക്ക് പത്ത് കയ്യും നാല് കാലും ഇല്ല…! എല്ലാം ഞാൻ ഒറ്റക്ക് തന്നെ നോക്കണ്ടേ…

പിന്നേം അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…

മോളുടെ കരച്ചിൽ മാറി അവൾ എന്റെ താടിയിൽ പിടിച്ചു കളിചോണ്ടിരിക്കുമ്പോൾ ആണ് ഞാൻ അടുക്കള ഒന്ന് ശ്രദ്ധിച്ചത്…

“ശ്വാസകോശം സ്പോഞ്ച് പോലെയാവൻ കാത്ത് കിടക്കുന്ന പുട്ട് കുറ്റി, ചൂളം വിളിക്കാനായി വെമ്പൽ കൊണ്ടിരിക്കുന്ന കുക്കർ.. അതിനെ അതിന്റെ വഴിക്ക് വിട്ട് ഉച്ചക്ക് തോരൻ വെക്കാനുള്ള പയർ അറിഞ്ഞികൊണ്ടിരിക്കുന്നു അവൾ..

വാഷിംഗ്‌ മെഷീൻ ഒരു സൈഡിയോ തുണികളെ വട്ടം കറക്കുന്നു. അങ്ങനെ ഒരേ സമയം ഒരുപാട് ജോലികളിൽ മുഴുകിയിരിക്കുന്ന ബീവിയെ ഒന്നൂടെ ഞാൻ പാളി നോക്കി….!!! പതുക്കെ മോളെയും കൂട്ടി ഞാൻ ഉമ്മറത്തേക്ക് പൊന്നു.. സ്ഥിരം കലാപരിപാടിയായ മൊബൈലിൽ തുടങ്ങിയെങ്കിലും മനസ്സിന് ഒരു സുഖം തോന്നിയില്ല..

അവളുടെ വാക്കുകൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു…. ഫോൺ റൂമിൽ കൊണ്ട് വെച്ചു മോളെയും എടുത്തു അടുക്കളയിൽ പോയി ഇരുന്നു.. അവൾ ഒന്ന് കണ്ട ഭാവം ഇല്ലാതെ പണിയെടുത്തുകൊണ്ടിരിക്കുന്നു.. മോൾക് കളിക്കാൻ പാവം കുട്ടിയെ കൊടുത്തു അവളുടെ അടുത്തേക്ക് ചെന്നു…

“”നീ അങ്ങോട്ട്‌ മാറി നിക്ക് ഞാൻ അരിഞ്ഞു തരാം..! അവളുടെ മുഖത്തു നോക്കി അത് പറഞ്ഞപ്പോൾ എന്നേ ഒന്ന് നോക്കികൊണ്ട് കയ്യിലെ കത്തി അവിടെ വെച്ചു വാഷിംഗ്‌ മെഷീനിലെ വെള്ളം മാറ്റാനായി അവൾ പോയി… പ്ളേറ്റിലെ ഉള്ളി പകുതി അറിഞ്ഞപ്പോഴേക്കും ഞാൻ കരയാൻ തുടങ്ങിയിരുന്നു …

എന്റെ കരച്ചിൽ കണ്ട് ചിരിയടക്കാൻ കഴിയാതെ അവൾ “”ന്റ് മോൻ അവിടെ പോയിരുന്നു മോളെ നോക്കിയാൽ മതി.

അറിയാൻ പറ്റാത്ത ജോലിക്ക് നിക്കേണ്ട…

ഇത് ഞാൻ ചെയ്തോളാം എന്നും പറഞ്ഞു കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി.

സത്യത്തിൽ ഉള്ളി അരിയുമ്പോൾ ഉള്ള നീറ്റൽ പോലും എനിക്ക് സഹിക്കാൻ പറ്റിയിരുന്നില്ല.. അന്ന് മുഴുവൻ അവളോടൊപ്പം ഇരുന്നു.. ഒരേ സമയം ഒരുപാട് ജോലികൾ ചെയ്യാനുള്ള സ്ത്രീകളുടെ കഴിവ് സമ്മതിച്ചു നൽകണം…

ബീവി നല്ല സന്തോഷത്തിൽ ആണെന്ന് എനിക്ക് മനസിലായി.. ഇടക്ക് കറിയിലെ ഉപ്പ് നോക്കാൻ കൊണ്ട് തരുന്നു. അന്ന് വരെ ഭക്ഷണം കഴിക്കുമ്പോൾ എന്തെങ്കിലും കുറ്റം പറയുക മാത്രം ചെയ്ത ഞാൻ ഉപ്പ് നോക്കി നല്ല രുചിയുണ്ട് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു.

പിന്നേം അവൾ എന്തൊക്കെയോ കാര്യങ്ങൾ പറയുന്നു.. ഇത്രേം ഉള്ളു തുറന്നു അവൾ സംസാരിച്ചു കണ്ടിരുന്നില്ല… അന്ന് ഉച്ച ഭക്ഷണം കഴിഞ്ഞു മോളേം കളിപിച്ചു കൊണ്ടിരിക്കുമ്പോൾ അവളും അടുത്ത് വന്നിരുന്നു.. കുറച്ചു നേരം അവളുടെ സംസാരം കേട്ടിരുന്നു.. സ്കൂളിലെ ഓരോ കാര്യങ്ങൾ അവൾ ഓർത്തോർത്ത് പറഞ്ഞുകൊണ്ടിരിന്നു …

വൈകുന്നേരം അവളേം കൂട്ടി ബൈക്കിൽ ഒരു പിടുത്തം പിടിച്ചു നേരെ വയനാട്ടിലേക്ക് …

ബൈക്കിൽ പോകുമ്പോൾ വാ തോരാതെ അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരിന്നു… രാത്രി തിരിച്ചു വരുമ്പോൾ ഹോട്ടലിൽ കയറി അല്ഫാഹാമും പൊറോട്ടയും കഴിച്ചു വീട്ടിൽ എത്തിയപ്പോൾ സമയം ഓൻപത് കഴിഞ്ഞിരുന്നു.. അവൾ മോളെ ഉറക്കാനായി കിടത്തിയപ്പോൾ ഞാൻ മൊബൈലുമായി ഉമ്മറത്ത് പോയി ഇരുന്നു..

രാവിലെ മുതലുള്ള ഒരുപാട് മേസേജുകൾ ഉണ്ടായിരുന്നു.. എല്ലാം നോക്കി തീർന്നപ്പോഴേക്കും അവൾ അടുത്ത് വന്നിരുന്നു…. പതിയെ അവളുടെ മടിയിൽ തലവെച്ചു കിടന്നു അന്ന് എടുത്ത ഫോട്ടോ രണ്ടുപേരും ഒരുമിച്ച് കാണുമ്പോൾ അവളുടെ കൈകൾ എന്റെ തലമുടിയിൽ തഴുകികൊണ്ടിരുന്നു….

നല്ലൊരു ഞായറാഴ്ചകളുടെ തുടക്കം ആയിരുന്നു അത്……

ജീവിതത്തിൽ ജോലി സമ്പാദ്യം എന്നുള്ള നെട്ടോട്ടത്തിൽ അൽപ്പം സമയം വീട്ടിലില്ലാവര്ക്കും കൊടുത്താൽ ജീവിതത്തിൽ സന്തോഷംവും സമാധാനവും നിലനിൽക്കും…

ലൈക്ക് & ഷെയർ ചെയ്യണേ…

അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: സൽമാൻ


Comments

Leave a Reply

Your email address will not be published. Required fields are marked *