പ്രണയാർദ്രം നോവൽ ഭാഗം ഏഴ് വായിക്കാം…

രചന:സീതലക്ഷ്മി

അവൾക്കു ജന്മം കൊടുത്തത്…..ഞാൻ… അല്ലെങ്കിലും അവളെ ഞാൻ എന്റെ… മോൾ ആയിട്ടേ കണ്ടിട്ടൊള്ളു…. അല്ല…. അവൾ എന്റെ മോൾ തന്നെയാ…..ഈ നെഞ്ചിൽ കിടന്ന അവൾ എന്നും ഉറങ്ങാറ്….. അവൾ എന്റെ മോളാ…..

ആർക്കും ഞാൻ അവളെ വിട്ടു കൊടുക്കില്ല….

അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അറിയാതെ സ്നേഹയുടെ കണ്ണുകളും നിറഞ്ഞിരുന്നു. കുറച്ചു നേരം അവന്റെ അടുത്തിരുന്ന ശേഷം സ്നേഹ തിരിച്ചു പോകാനായി എഴുന്നേറ്റു.

സ്നേഹ…..

ഇവിടെ നടന്നതൊന്നും അച്ഛനും അമ്മയും ആരും അറിയരുത്….

പോകാനായി ഇറങ്ങിയ സ്നേഹയോട് അവൻ പറഞ്ഞു. അതിന് അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

തിരിച്ചു വീട്ടിൽ ചെന്നിട്ടും നേരത്തെ നടന്ന സംഭവങ്ങളുടെ ഷോക്കിൽ ആയിരുന്നു അവൾ.

ഓരോ തവണ അവനെ കുറിച്ചു അറിയുന്തോറും തനിക്കു അവനോടുള്ള സ്നേഹവും ബഹുമാനവും കൂടുന്നത് അവൾ അറിഞ്ഞു. മനസ്സൊന്നു ശാന്തമായതിന് ശേഷം സിദ്ധാർഥ് മുറിയിലേക്ക് നടന്നു.ബെഡിൽ കിടക്കുന്ന നിഹയുടെ അടുത്ത് പോയി കുറച്ചു നേരം കിടന്നു. നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ ചൂടുണ്ടായിരുന്നു. അവൻ വേഗം ഒരു തുണി നനച്ചു അവളുടെ നെറ്റിയിൽ ഇട്ട് കൊടുത്തു. വാച്ചും ഫോണും എടുത്ത് മേശപ്പുറത്തു വെച്ചപ്പോൾ ആണ് അവിടെ ഇരിക്കുന്ന പേപ്പർ ശ്രെദ്ധയിൽ പെട്ടത്. അവൻ ആ പേപ്പർ എടുത്തു വായിച്ചു.

“സിദ്ധു…, I am sorry…….. രണ്ടാമത്തെ ചെക്കപ്പിന് പോയപ്പോൾ ഡോക്ടർ എന്നോട് പറഞ്ഞതാണ് പ്രെഗ്നൻസിയിലെ കോംപ്ലിക്കേഷനെ പറ്റി. ഒന്നെങ്കിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ്….

അല്ലെങ്കിൽ രണ്ടുപേരെയും ഡെലിവറിയുടെ ടൈമിൽ ചിലപ്പോ നഷ്ടപ്പെടാം എന്ന്.അങ്ങനെ ഒരു റിസ്ക് ഉണ്ടാകാതിരിക്കാൻ ഡോക്ടർ പറഞ്ഞു കുഞ്ഞിനെ അബോർഷൻ ചെയ്യണമെന്ന്. നിനക്ക് അറിയാമല്ലോ നമുക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുവാണെന്നു അറിഞ്ഞപ്പോൾ മുതൽ എല്ലാവരും എന്ത് സന്തോഷത്തിലായിരുന്നു…..

അച്ഛൻ, അമ്മ, നവി……ഏറ്റവും കൂടുതൽ സന്തോഷം നിനക്കായിരുന്നു…നിങ്ങളുടെ എല്ലാവരുടെയും സന്തോഷം നശിപ്പിക്കാൻ എന്നെ കൊണ്ടാകില്ലായിരുന്നു…. അതിലുപരി നമ്മുടെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല……അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു റിസ്ക് എടുത്തത്…എനിക്കെന്ത് സംഭവിച്ചാലും എന്റെ കുഞ്ഞിനൊന്നും സംഭവിക്കില്ല എന്ന് എനിക്കുറപ്പായിരുന്നു…… ഈ കത്ത് നീ വായിക്കുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകുമോ ഇല്ലയോ എന്നെനിക്കറിയില്ല…. എന്തായാലും നമ്മുടെ കുഞ്ഞുണ്ടെങ്കിൽ…. അല്ല ഉണ്ടാകും….

നമ്മൾ ആഗ്രഹിച്ചത് പോലെ നമ്മുടെ നിഹ മോൾ ആയിരിക്കും വരുന്നത്….. ഞാൻ ഇല്ലെങ്കിലും നീ കുഞ്ഞിനെ നന്നായി നോക്കുമെന്ന് എനിക്കറിയാം…. എന്നാലും ഒരിക്കലും അമ്മയില്ല എന്നൊരു കുറവ് വരുത്തരുത്….എന്റെ കൊച്ചിനെ എങ്ങാനും തല്ലിയാൽ നിന്നെ കൊല്ലും ഞാൻ….അവൾ അവൾക്കു ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ…..

I am sure that u will be a super dad….

സിദ്ധു….ഈ 4 വർഷം കൊണ്ട് നീ എനിക്ക് ഒരു ജന്മം മുഴുവൻ ഉള്ള സന്തോഷവും… ഓർമകളും തന്നു…. നിന്റൊപ്പം ഇനിയും ഒരുപാട് കാലം എനിക്ക് ജീവിക്കണം എന്നുണ്ട്…. പക്ഷെ…..

എന്റെ ഒരാഗ്രഹത്തിനും നീ ഇതുവരെ തടസ്സം നിന്നിട്ടില്ല….Thankyou Sidhu……thankyou for all the happiness & love you gave me…..love you… നിന്റെ മാത്രം, ഭദ്രു…..❤️

ഹലോ….. സ്നേഹ….. താൻ എവിടെയാ….

ഞാൻ ദേ താൻ പറഞ്ഞത് സ്ഥലത്തെത്തി…

“ആ ലോകേഷ് ഞാൻ കണ്ടു…. ഞാൻ അങ്ങോട്ട് വരാം…” സ്നേഹ അത്യാവശ്യമായി കാണണം എന്തോ കാര്യം പറയാനുണ്ടെന്ന് വിളിച്ചു പറഞ്ഞതനുസരിച്ചു അവളെ കാണാനായി ബീച്ചിൽ വന്നതാണ് ലോകേഷ്. “ലോകേഷ്…..” കടലിലേക്ക് നോക്കി നിൽക്കുവായിരുന്ന ലോകേഷ് സ്നേഹയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. “ആ സ്നേഹ…..

താൻ എന്താ കാണണമെന്ന് പറഞ്ഞത്…

“അ… അത് പിന്നെ…. നമുക്ക് ഒന്ന് നടക്കാം….” “ഹാ… ഓക്കേ…”

സ്നേഹയ്ക്കൊപ്പം ലോകേഷ് ബീച്ചിലൂടെ നടന്നു.ഇടയ്ക്ക് തിരകൾ വന്നു കാലിൽ അടിക്കുന്നുണ്ടായിരുന്നു.

ഇടയ്ക്കെപ്പോഴോ ലോകേഷിന്റെ നോട്ടം സ്നേഹയിലേക്ക് പാളി വീണു.പെട്ടെന്ന് സ്നേഹ അവന്റെ മുന്നിലേക്ക് കയറി നിന്നു.അവളുടെ ആ ഒരു നീക്കത്തിൽ അവൻ ആദ്യം ഒന്ന് പതറി.

“അ… അത്…. അതില്ലേ…..”സ്നേഹ വിക്കി വിക്കി പറഞ്ഞു തുടങ്ങി. ലോകേഷ് അവളെ തന്നെ ഇമ ചിമ്മാതെ നോക്കി നിന്നു അവൾ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ.

എടൊ…..

ഞാൻ ഇനി പറയാൻ പോകുന്ന കാര്യം താൻ എങ്ങനെ എടുക്കുമെന്ന് ഒന്നും അറിയില്ല… പക്ഷെ ഈ കാര്യത്തിൽ തനിക്കെന്നെ സഹായിക്കാൻ പറ്റുമെന്ന് തോന്നി… അതാ ഞാൻ കാണണമെന്ന് പറഞ്ഞത്….” “താൻ കാര്യം പറയെടോ….”

ലോകേഷ് പറഞ്ഞു. “അത് പിന്നെ…. ഞാൻ ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് വന്നതിന് പിന്നിൽ ഒരു കാരണമുണ്ട്.” ലോകേഷ് അതെന്തെന്ന സംശയത്തോടെ അവളെ നോക്കി. “ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നുണ്ട്. അയാളോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ വേണ്ടിയാ ഞാൻ ഇവിടേക്ക് വന്നത്. ഇപ്പൊ അയാൾക്കും എന്നെ ഇഷ്ടമാണ് എന്നാണ് എനിക്ക് തോന്നുന്നത്……” ഒന്ന് നിർത്തി അവൾ വീണ്ടും തുടർന്നു. “പുള്ളിയെ വളക്കാൻ ലോകേഷ് എന്നെ സഹായിച്ചേ പറ്റു…..” അവന്റെ മുഖത്ത് അപ്പോൾ മിന്നിമറഞ്ഞ ഭാവം അവൾക്കു മനസ്സിലായില്ല.

“താൻ ആരാണെന്ന് ഇതുവരെ പറഞ്ഞില്ല….”ലോകേഷ് സ്നേഹയോട് ചോദിച്ചു.

“സിദ്ധാർഥ്…” “ഏത് നമ്മടെ സിദ്ധുവോ…..”സംശയത്തോടെ അവൻ ചോദിച്ചു.

“Are you mad?……. നിനക്ക് വേറെ ആരെയും കിട്ടിയില്ലേ…. സിദ്ധാർഥിന്റെ കല്യാണം already കഴിഞ്ഞതാ…….” ലോകേഷ് പറഞ്ഞത് കേട്ടപ്പോൾ ആദ്യം അവളുടെ മനസ്സിലേക്ക് കടന്നു വന്നത് അന്ന് ഓഫീസ് ക്യാന്റീനിൽ വെച്ച് മായയും വർഷായുമായി സംസാരിച്ചതാണ്. ‘ആ നിങ്ങൾ രണ്ടുപേരും വായിനോക്കിയിട്ട് കാര്യമില്ല.. സാറിന്റെ കല്യാണം കഴിഞ്ഞതാ…’ ‘എടി പൊട്ടി….

സിദ്ധുവിന്റെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല….ഞാൻ ഇപ്പോ സിദ്ധുവിന്റെ വീടിനടുത്ത താമസിക്കുന്നെ….

ഞാൻ പുള്ളിയുടെ ഫാമിലിയെ ഒക്കെ പരിചയപ്പെട്ടതാ…. അവിടെ ഞാൻ അങ്ങേരുടെ ഭാര്യയെ ഒന്നും കണ്ടില്ല. സിദ്ധാർഥിന്റെ അനിയന്റെ കല്യാണം മാത്രമേ കഴിഞ്ഞിട്ടുള്ളു’ “ലോകേഷ്….

നീ എന്തിനാ എന്നോട് കള്ളം പറയുന്നേ…. നിനക്ക് സഹായിക്കാൻ പറ്റിയില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ….”സ്നേഹ അവനു നേരെ തിരിഞ്ഞു നിന്ന് പറഞ്ഞു. “ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നേ…. അവന്റെ കല്യാണവും കഴിഞ്ഞ് അവനൊരു കൊച്ചും ഉണ്ട്…”അവൻ പറഞ്ഞു.

“അതിന് നിഹ സിദ്ധുവിന്റെ കുഞ്ഞല്ലലോ…….”

വാദം ജയിച്ചെന്ന പോലെ കൈ രണ്ടും കെട്ടി അവനോടായി അവൾ പറഞ്ഞു. “നിന്നോട് അവൻ എല്ലാം പറഞ്ഞോ….” “പറഞ്ഞു…..”

“സ്നേഹ…. ഞാൻ അവസാനമായി പറയുവാ നീ അവനോട് വെറുതെ നിന്റെ ഇഷ്ടം പറഞ്ഞു കോമാളി ആകേണ്ട….. അവനു നിന്നെ ഒരിക്കലും സ്വീകരിക്കാൻ കഴിയില്ല….”

“ശെരി…. താൻ പറഞ്ഞതൊക്കെ ഞാൻ വിശ്വസിക്കാം….സിദ്ധാർത്തിനോട് ഞാൻ എന്റെ ഇഷ്ടമൊന്നും പറയില്ല…. പക്ഷെ എന്റെ ചോദ്യത്തിന് നീ ഉത്തരം തരണം….” അവളുടെ ചോദ്യം എന്തെന്ന രീതിയിൽ ലോകേഷ് അവളെ നോക്കി. “സിദ്ധാർഥിന്റെ കല്യാണം കഴിഞ്ഞെന്നല്ലേ പറഞ്ഞത്…. സിദ്ധാർഥിന്റെ ഭാര്യ എവിടെ….”

അവന്റെ ഉത്തരത്തിനായി സ്നേഹ അവനെ ഇമവെട്ടാതെ നോക്കി നിന്നു. “ഇനി നീ എന്താ പറയാൻ പോണേ…. ഡിവോഴ്സ് ആയോ അതോ മരിച്ചു പോയെന്നോ……” സ്നേഹ പരിഹാസരൂപേണ ലോകേഷിനോട് ചോദിച്ചു.

“അ…. അവൾ… ഇവിടെ ഇല്ല…” ഒരു പുച്ഛം നിറഞ്ഞ ചിരി ലോകേഷിന് സമ്മാനിച്ച് സ്നേഹ തിരിഞ്ഞു നടന്നു. “സ്നേഹ….” അവൾ അവിടെ നിന്ന് ഇനി എന്തെന്ന രീതിയിൽ അവനെ തിരിഞ്ഞു നോക്കി. “നിന്നോട് ഇപ്പോ എന്ത് പറഞ്ഞാലും മനസിലാകില്ല… നീ വേറെന്തൊക്കെയോ തെറ്റിധരിച്ചു വെച്ചിട്ടുണ്ട്…. നിന്നെ വിശ്വസിപ്പിക്കാൻ ആയിട്ട് ഇപ്പൊ എന്റെ കയ്യിൽ തെളിവുകളൊന്നുമില്ല….”

സ്നേഹ വീണ്ടും തിരിഞ്ഞു നടന്നു. ഒന്നും ചോദിച്ച് വാങ്ങുമ്പോളല്ല അറിഞ്ഞു തരുമ്പോഴാണ് എന്തിനും മധുരം കൂടുതൽ…. സ്നേഹത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും…. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ലോകേഷ് ബൈക്ക് എടുക്കാനായി പോയി.

“നീ എവിടെ പോയേക്കുവായിരുന്നു….”ബൈക്ക് സ്റ്റാൻഡിൽ ഇട്ട് അകത്തേക്ക് ദൃതിയിൽ കയറി പോകുന്ന ലോകേഷിനെ നോക്കി അവന്റെ അമ്മ ചോദിച്ചു.

മറുപടി ഒന്നും പറയാതെ നിറഞ്ഞു വന്ന കണ്ണുനീർ കൂടെ കൂടെ തുടച്ചുകൊണ്ട് മുകളിലേക്കു പോകുന്ന ലോകേഷിനെ നോക്കി കാര്യം എന്തെന്നറിയാതെ അമ്മ നിന്നു. റൂമിൽ എത്തിയതും ബെഡിൽ കിടന്ന ലാപ്ടോപ് അവൻ ഓൺ ആക്കി. എന്നിട്ട് എന്തോ റൂമിൽ മുഴുവൻ അന്വേഷിച്ചു. റൂമിലുള്ള സാധനങ്ങൾ എല്ലാം വലിച്ചുവാരി ഇടുകയും ചെയ്തു. ഏറെ നേരത്തെ അന്വേഷണത്തിനോടുവിൽ തേടി നടന്നത് അവനു കിട്ടി.. ഒരു പെൻഡ്രൈവ് ആയിരുന്നു അത്.

അവൻ വേഗം അതെടുത്തു ലാപ്ടോപ്പിലേക്ക് കണക്ട് ചെയ്തു. ഒരുപാട് ഫോൾഡറുകൾ ഉണ്ടായിരുന്നു അതിനിടയിൽ അവൻ ഒരു ഫോൾഡർ തിരഞ്ഞുകൊണ്ടിരുന്നു. അതിൽ ‘WE 5’ എന്ന ഫോൾഡർ അവൻ ഓപ്പൺ ചെയ്തു.

അതിൽ ‘LAKSHMI’ എന്ന ഫോൾഡർ അവൻ ഓപ്പൺ ചെയ്തു. ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ.അവൻ കുറെ ഫോട്ടോസും വിഡിയോസും എടുത്ത് നോക്കികൊണ്ടിരുന്നു.ഇടയ്ക്കെപ്പോഴോ ഒരു വീഡിയോ പ്ലേ ആയി. അവൻ ആ വീഡിയോ ശ്രെദ്ധിച്ചു.

“എടൊ താൻ വേറെ കേട്ടുവോ…..” സിദ്ധാർഥിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ട് ഒരു പെൺകുട്ടി അവനോട് ചോദിക്കുന്നു. സിദ്ധാർഥ് ഒരു പുഞ്ചിരിയോടെ അവൾ പറയുന്നതും ചെയ്യുന്നതുമെല്ലാം നോക്കി നില്കുന്നു. “എടൊ….

ബുദ്ധു… തന്നോടാ ചോദിച്ചേ താൻ വേറെ കേട്ടുവോ എന്ന്…” “ആ ഞാൻ കെട്ടും…. ഞാൻ വേറെ കെട്ടി പോയാൽ നിനക്കെന്താ….”സിദ്ധാർഥ് അവളോട് കുസൃതി നിറഞ്ഞ ചിരിയാലെ ചോദിച്ചു.

“ആ നിനക്കെന്താ പറഞ്ഞത് പോലെ…. അളിയാ നീ കെട്ട്… നമുക്ക് ആ പ്രിയങ്കയെ തന്നെ ആലോചിക്കാം…. നിങ്ങളാകുമ്പോൾ Made for each other ആണ്…”ബാക്ഗ്രൗണ്ടിൽ നിന്നും ലോകേഷിന്റെ ശബ്ദം.കൂട്ടത്തിൽ ആരുടെയൊക്കെയോ ചിരിയും കേൾക്കാം.

“അ…. ആ… എനിക്കെന്താ…. നിങ്ങൾ എന്തേലും ചെയ്യ്…. ഹും….”ചുണ്ടുകൊട്ടി കൊണ്ട് അവൾ നടന്ന് പോയി. വീഡിയോ അവസാനിച്ചപ്പോൾ ലോകേഷ് വീണ്ടും തിരച്ചിൽ തുടർന്നു. ഒടുവിൽ അന്വേഷിച്ചത് കിട്ടി അതവൻ ഫോണിലേക്ക് അയച്ചു.

ഡോറിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് സിദ്ധു കയ്യിൽ ഉണ്ടായിരുന്ന കത്ത് തിരികെ വെച്ച് ഡോർ തുറക്കാനായി പോയി. “നീ എപ്പോ വന്നു….”

“കുറച്ചു നേരമായി അമ്മേ….” “എന്ത് പറ്റി മുഖം വല്ലാതെ…” “ഒന്നുമില്ല…” അകത്തു കിടക്കുന്ന നിഹയെ കണ്ടതും അവൽക്കരികിലേക്ക് ചെന്ന് കവിളിൽ മൃദുവായി ഒന്ന് ചുംബിച്ചു. തിരിച്ചു നടക്കാൻ നേരം ഭിത്തിയിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ഫോട്ടോസിൽ എല്ലാം ഒന്ന് കണ്ണോടിച്ചു.സിദ്ധുവിന്റെ കവിളിൽ ഒന്ന് തലോടിയ ശേഷം അവർ റൂം വിട്ട് പോയി.

തുടരും….

ലൈക്ക് & കമന്റ് തരണേ

കഥ ബോർ അടിക്കുന്നുണ്ടേൽ പറയണം…..💕

രചന: സീതലക്ഷ്മി