ഓരോ ദിവസവും അ, വനവളോടുള്ള സ്നേഹവും കരുതലും കൂ, ടി വ, രുന്നതുപോലെ

രചന: മഴയെ പ്രണയിച്ചവൾ

രാവിലെ അടുക്കള പാത്രങ്ങളുമായുള്ള യുദ്ധത്തിലായിരുന്നു ദിയ. പെരുപാമ്പിനെ പോലെ പിന്നിലൂടവനവളെ വരിഞ്ഞു പിടിച്ചു പിൻകഴുത്തിൽ ചുമ്പിച്ചു.

”ദേ മനു, കാലത്ത് തന്നെ കൊഞ്ചാൻ നിക്കാതെ വിട്ടേ..” അവൾ കലിപ്പിട്ടു. ”മനുവോ😠😠 മൂഡ് കളഞ്ഞ് .. നിനക്കെന്നെ ഏട്ടാന്ന് വിളിച്ചൂടെ പ്രാന്തീ… ഒന്നൂല്ലേലും ഞാൻ നിന്നേക്കാൾ മൂത്തതല്ലേടീ..”

മനു പരിഭവം തുടങ്ങി ”ഉവ്വാ….

നീ ഫെബ്രുവരി 26, ഞാൻ ഓഗസ്സ് 27 ഈ ആറ് മാസത്തിന്റെ ഗ്യാപ്പിൽ നീ ഇത്രേം മൂത്ത് പോയത് ഞാൻ അറിഞ്ഞില്ല എന്റെ ചെക്കാ …” ദിയ അടക്കിച്ചിരിച്ചു. ” നീ എന്നെ പേര് വിളിക്കേട്ടല്ലേ നമ്മൾടെ പിള്ളേരും പടിക്കാ”

“പിള്ളേരോ…അതെപ്പൊ ..” അവൾ ആശ്ചര്യത്തോടെ നോക്കി “അത് പറയാനാടീ കുരിപ്പേ ഞാൻ ഓടി വന്നത്.ആപ്പാേളാ അവളുടെ ഒരുക്കത്ത ജാഡ … ഇനി ഞാൻ പറയണില്ല.” “അങ്ങനെ പോയാലെങ്ങനാ… പറ മനുവേട്ടാ..” അവളവനെ സ്ലാബിനടുത്തേക്ക് ചേർത്തു പിടിച്ചു. ” ഞാൻ സ്വപ്നം കണ്ടു ദിയാ.. മോളായിരുന്നു..

നിന്നെപോലെ ഒരു ചുന്ദരിക്കുട്ടി…” “അയ്യേ, മോളോ… എനിക്ക് മോൻ മതി. ഒരു കുട്ടിക്കുറുമ്പൻ ”

“ആദ്യം മോള് മതി. പെൺകുട്ടികൾക്കായിരിക്കും അച്ഛൻമാരോട് ഇഷ്ടം കൂടുൽ.. ” ”അതാ ഞാൻ മോൻ മതീന്ന് പറഞ്ഞേ, ഞാൻ മാത്രം സ്റ്റേഹിച്ചാമതി നിന്നെ… ” “എടി കുശുമ്പിക്കോതെ, ആദ്യം എനിക്കൊരു മോള് പിന്നെ നിനക്കൊരു മോൻ പിന്നെ എന്റെ അമ്മക്കാെരു മോളും കൂടി, പിന്നെ നിന്റെ അമ്മക്കൊരു മോൻ ആയിക്കോട്ടെ.. പിന്നെ… ”

“അതേ മതി! ഇതിന് ഒരു അന്ത്യം ഇല്ലേ… നഴ്സറി സ്ക്കൂൾ നടത്താൻ ഒന്നും അല്ലല്ലോ ” ദിയ ഇടയിൽ കയറി. “ഇതിനങ്ങനെ അന്ത്യം ഒന്നും വേണ്ട. നീയല്ലേ പണ്ട് പറഞ്ഞേ വീട് നറച്ച് പിള്ളേര് വേണംന്ന്.. ഇപ്പൊ വാക്ക് മാറ്റുന്നോ ദുഷ്ടേ.. ”

“പിന്നേടാ.. ബോധം ഇല്ലാത്ത പ്രായത്ത് വല്ലതും പറഞ്ഞെന്നും വച്ച്, എന്നെക്കൊണ്ടൊന്നും വയ്യ… ”

” വാക്ക് പറഞ്ഞാ വാക്കായിരിക്കണം. ഇനി മാറ്റാൻ ഒന്നും പറ്റൂല” മനു ദിയയെ ചേർത്തു പിടിച്ചു. ”

അയ്യട മോനേ.. എനിക്ക് ഓഫീസിൽ പോവാറുള്ളതാ.. സമയം നോക്കിക്കേ.. നീ പോയി ആ ഡ്രസ്സൊക്കെ അയേൺെ ചെയ്ത് വെക്കടാ മനുവേട്ടാ.. ” “അയ്യോ 8.45 ആയോ.. നിന്നെ ഞാൻ രാത്രി എടുത്തോളാടി കാന്താരി ” മനു അവളുടെ കവിളിൽ നുള്ളി അകത്തേക്ക് പോയി.

കല്യാണം കഴിഞ്ഞ് മൂന്ന് വർഷമായെങ്കിലും കുട്ടികളാവാത്തതിൽ അവരിരുവർക്കും സങ്കടങ്ങളൊന്നും തന്നെ ഇല്ലെങ്കിലും നാട്ടിൽ നിന്നും കുമാരിയമ്മയുടെ വിളി അവർക്കിടയിൽ ചെറിയ സ്വപ്ങ്ങൾ വിരിയിച്ചു തുടങ്ങിയിരുന്നു.

അയൽക്കാരുടെ ആശങ്കയാണ് ഇടയ്ക്കിടെയുള്ള ആ വിളിയുടെ കാരണം. എങ്കിലും അവർക്കു ചുട്ട മറുപടിയായി ” ഐസ്ക്രീംകാരനു പിന്നാലെ ഓടി, വിമാനത്തിന് റ്റാറ്റയും കൊടുത്തു നടക്കുന്ന അവൾക്കും , മഴയത്ത് അവളേം കൂട്ടി സാറ്റ് കളിച്ചും ഏറോെപ്ലെയിന് കല്ലെറിഞ്ഞ് കണ്ടത്തിൽ വീണ് കെടപ്പുണ്ടെന്നും പറഞ്ഞ് അതെടുക്കാൻ അവളേം കൊണ്ട് പോയ അവനും ഇപ്പൊ ഒരു കുഞ്ഞുണ്ടാവാത്ത കേടും കൂടിയുള്ളൂ.. ആദ്യം അവരുടെ കുട്ടികളിമാറട്ടെ” എന്നു പറയുമായിരുന്നു.

മനുവിന്റെ അമ്മയാണെങ്കിലും ദിയയും കുമാരിയമ്മയ്ക്ക് സ്വന്തം മകളായിരുന്നു. ഒളിവും മറവും ഇല്ലാത്ത അവളുടെ പ്രകൃതം തന്നെയാവാം അതിനു കാരണം. ദിയയും മനുവും +2 വിന് പഠിക്കുന്ന കാലം. +1 തുടങ്ങിയത് മുതലേ ഉള്ളിൽ കൊണ്ടുനടന്ന സ്നേഹം ഒരു വാലന്റെെൻസ് ടേ ദിനത്തിൽ അവൻ അവളെ അറിയിക്കുകയും ചെയ്തു. അവൻ കൊടുത്ത റോസപ്പൂവിലെ സ്നേഹം ഒരു റോസ് പെറ്റൽ കേക്കായി അവനൊരുഗ്രൻ സർപ്രൈസ് കൊടുത്ത് അവരുടെ പ്രണയത്തിനവൾ അടിത്തറയിട്ടു. അവന്റെ ജീവിതത്തിൽ പിന്നീടെല്ലാം സർപ്രൈസുകളുടെ ഘോഷയാത്രയായിരുന്നു.

ബേക്കറി നടത്തിയിരുന്ന അവന്റെ അച്ഛന്റെ കടയിൽ നിന്നും ഒരു ഡയറി മിൽക്ക് വാങ്ങി, ‘കാശ് മനുവിന് കൊടുക്കുന്ന സ്ത്രീധത്തിൽ കുട്ടി തന്നേക്കാം’ എന്ന് പറഞ്ഞൊരു ഇൻട്രോ ആണ് കൊടുത്തെങ്കിൽ, അവന്റെ പിറന്നാൾ ദിവസം ദൈവം ഇല്ല എന്ന് പ്രസംഗിച്ചു നടക്കുന്ന മനുവിന്റെ നെറ്റിയിൽ വീട്ടിലേക്കോടിക്കയറി ചന്ദനം ചാർത്തിയാണ് അമ്മയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സ്റ്റടി ലീവ് സമയത്ത് അവനെ വീട്ടിൽ വിളിച്ചു വരുത്തി അച്ഛന് മുന്നിൽ പതറാതെ ”അച്ഛാ, ഇത് മനു….

എനിക്കിവനെ വയങ്കര ഇഷ്ടവാ.. ഇവനൊരു ജോലി കിട്ടുമ്പൊ എന്നെ കെട്ടിച്ച് കൊടുത്തേക്കണം”

എന്നവൾ പറഞ്ഞു…

അത്കേട്ട് അവളുടെ അച്ഛന്റെ കണ്ണാെന്ന് അന്തിച്ചെങ്കിലും ജോലി കിട്ടുമ്പൊ മോൻ വാ എന്നും പറഞ്ഞ് മനുവിന്റെ തേള്ളിൽ തട്ടിയിട്ട് “ഇപ്പൊ രണ്ടാളും നല്ലോണം പോയിരുന്ന് പഠിക്ക് ”

എന്ന് വിലക്കി പറഞ്ഞയച്ചു. അദ്ദേഹം പറഞ്ഞവാക്ക് പാലിക്കുകയും ചെയ്തു. ഡിഗ്രി കഴിഞ്ഞ് രണ്ടു പേർക്കും കാംപസ് സെലക്ഷൻ കിട്ടിയപാടെ രണ്ടിനേം പിടിച്ചങ്ങ് കെട്ടിച്ചു.

വണ്ടി പാർക്ക് ചെയ്ത് ഓഫിസിലേക്ക് കയറും വഴിക്ക് ദിയക്ക് ഒന്ന് തലചുറ്റി. പടിക്കെട്ടിന്റെ സൈടിൽ ഇടിച്ച് നെറ്റി ചെറുതായൊന്ന് മുറിഞ്ഞു.

സഹപ്രവർത്തകർ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. മുറിവ് ചെറുതായിരുന്നെങ്കിലും അവർ സകലമാന ടെസ്റ്റുകളും നടത്തി.അക്കൂട്ടത്തിൽ മനുവിന്റെ സ്വപ്നം സത്യമാകാൻ പോവുന്ന കാര്യം ഡോക്ടർ ദിയയെ അറിയിച്ചു. എന്തും വളഞ്ഞ വഴിയിൽ ചെയ്ത് ഞെട്ടിക്കുന്ന ദിയ കൂട്ടുകാരിയെ കൊണ്ട് മനുവിനെ വിളിച്ച് ‘അവൾക്ക് ആക്സിഡന്റായി സീരിയസ് ആണെന്നൊക്കൊ’ വിളിച്ച് പറയിച്ചു. മനു പാഞ്ഞുകുത്തി ആശുപത്രിയിലേക്കെത്തി. അവിടെ യാദൊരു കുഴപ്പവുമില്ലാതെ കിടക്കുന്ന ദിയയെ കണ്ടപ്പോൾ അവന് ദേഷ്യമാണ് വന്നത്. കേറി വന്നപാടെ അവളുടെ ചെവി പിടിച്ച് തിരിച്ച് പൊന്നാക്കി മനു.

” മനുഷ്യനെ പേടിപ്പിക്കുന്നതിൽ നിനക്ക് എന്ത് സന്തോഷാ ദിയാ കിട്ടുന്നേ.. വിവരം അറിഞ്ഞട്ട് ഞാൻ ചത്തില്ലാന്നേ ഉള്ളൂ… അവളുടെ ഒടുക്കത്തെ ഒരു സർപ്രൈസ് പ്രാന്ത്” മനു അവളെ ചീത്തപറഞ്ഞു കൊണ്ടേയിരുന്നു. ” എന്നെ പിച്ചല്ലേ മനൂ.. നിന്റെ മോൾക്ക് വേദനിക്കും” അവളവന്റെ കൈ തട്ടി മാറ്റി.

മനു അവളെ ശ്രദ്ധിച്ചു നോക്കി. അവളൊരു കള്ളച്ചിരി ചിരിച്ചു. ” സത്യായിട്ടും… ” മനുവിന് വിശ്വാസം വന്നില്ല. “ഉം … നീ തന്തപ്പിടി ആവാൻ പോവ്വാ.. ” അവളവന്റെ കാതിൽ പതിയെ പറഞ്ഞു.

ഹോസ്പിറ്റലാണെന്നോർക്കാതെ അവൻ ഉറക്കെ “ലവ്വ് യു ദിയക്കുട്ടീ ” എന്ന് പറഞ്ഞു അവളുടെ കവിളിൽ ഇരുക്കി ചുമ്പിച്ചു. കൂടെയുള്ളവരെല്ലാം കണ്ടപ്പോൾ നൈസായിട്ട് ചമ്മിയെങ്കിലും ”എന്റെ പെണ്ണിനെ അല്ലേ, ലേ” എന്ന് ദിയയോടായി ചോദിച്ച് അവളേയും കൂട്ടി വീട്ടിലേക്ക് നീങ്ങി. പിന്നീടങ്ങോട്ട് അവനുചുറ്റും ഒരു ഗർഭിണിയുടെ രോധനമായിരുന്നു.

ഇടയ്ക്കിടയ്ക്കുള്ള ശർദ്ദി, തലകറക്കം,മനംപുരട്ടൽ, വെളുപ്പിനോ പാതിരാത്രിയ്ക്കെന്നോ ഇല്ലാത്ത വിശപ്പ്, പിന്നെ അവളുടെ വാശികളും കൊച്ചു കുറുമ്പുകളും … ഓരോ ദിവസവും അവനവളോടുള്ള സ്നേഹവും കരുതലും കുടി വരുന്നതുപോലെ അവളുടെ കൊച്ചു വയറും വലുതായിക്കൊണ്ടേയിരുന്നു. ആദ്യത്തെ രണ്ടു സ്കാനിങ്ങിനും ജോലിത്തിരക്കു കാരണം അവനവൾക്കൊപ്പം പോകാനായില്ല. ആ വാശിയ്ക്ക് പിന്നീടുള്ള ഒരു ചെക്കപ്പിനും അവളവനെ കൂടെ കൊണ്ടുപോയതുമില്ല, ഡോക്ടർ പറഞ്ഞതൊന്നും പറഞ്ഞതുമില്ല.

ചോദിക്കുമ്പോൾ “നിനക്ക് ഞാനൊരു കട്ട സർപ്രൈസ് വച്ചിട്ടിട്ടുണ്ട് ” എന്നും പാറത്ത് ഒഴിഞ്ഞു മാറും.

ശർദ്ദിയും കിതപ്പും കാരണം മൂന്നാം മാസം മുതൽ വർക്ക് ഫ്രം ഹോം എടുത്തെങ്കിലും അഞ്ചാം മാസത്തത്തോടെ അവൾക്ക് ജോലി റിസൈൻ ചെയ്യണ്ടി വന്നു.

കൂട്ടുകാർ മറ്റുമടിക്കാനും കുമ്പിട്ടുനീർന്ന് ജോലി എടുക്കാനുമൊക്കെ പറയുന്നത് കേട്ട് ദിയയെ കൊണ്ട് പണിയെടുപ്പിക്കാൻ മനു ശ്രമിച്ചപ്പോഴൊക്കെയും കുമാരിയമ്മ അവനെ ഓടിച്ചു വിട്ടു. കുറച്ചു ദൂരം പയ്യെ നടക്കാൻ അല്ലാതെ പാത്രം കഴുവാൻ പോലും അവളെ സമ്മതിച്ചിരുന്നില്ല. ഡോക്ടർ റസ്റ്റ് പറഞ്ഞത് അവൾക്കോ കുഞ്ഞിനോ വല്ല കുഴപ്പവും ഉള്ളതുകൊണ്ടാണോ എന്ന് അവന് ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു. വാശിക്കാരി ദിയ ഒന്നും പറഞ്ഞതുമില്ല. അമ്മയെ കൊണ്ട് ഒന്നും പറയിപ്പിച്ചതുമില്ല.

ചോദിക്കുമ്പോൾ ‘സർപ്രൈസ് മറക്കണ്ട ‘,എന്ന് മാത്രം പറയും…

”മകളാണെങ്കിൽ വാസുകി/വൈദേഹി എന്നും മകനാണെങ്കിൽ നിനക്കിഷ്ടമുള്ള പേരിട്ടോ ” മനു കൂലങ്കഷമായി ആലോലിച്ച് പറഞ്ഞു.

”അയ്യേ.. ഒരു പേരും കൊണ്ട് വന്നേക്കണകണ്ടൊ.. മോളാണെങ്കിൽ ഹൃദ്വൈഗ നക്ഷത്ര/ഹൃദ്വേഗ കാർത്തിക/ഹൃദയ മാനസ.. ഇനി മോൻ ആന്നെങ്കിൽ ഹുദ്വിൻ തേജ/ ഹൃദ്വേദ് കർമ്മ /ഹൃദ്വൈഗ് സാരതി.. ” അവൾ ലിസ്റ്റിട്ടപോലെ പറഞ്ഞു. ”എന്താണിത്.. കുറേ ഉണ്ടല്ലോ.. വായേ കൊള്ളാത്തൊരോ പേര്! ” അവൻ കണ്ണു തള്ളി നിന്നു. “നമ്മൾ എപ്പോഴും പ്ലാൻഡ് ആയിരിക്കണം.

ഏറ്റവും ബെസ്റ്റ് വേണം തിരെഞ്ഞെടുക്കാൻ. ഞാൻ മനുവേട്ടന് ഓപ്ഷൻ തന്നതാ.. ഇതിൽ ബെസ്റ്റ് മോൻ തെരെഞ്ഞെടുത്തോ ” അവൾ ഒറ്റപ്പിരികൻ പൊക്കി ഗോഷ്ടി കാട്ടിക്കൊണ്ടിരുന്നു. ” അപ്പൊ എന്റെ വാസുകിയോ 😒 ” അവൻ മുഖം ചുളിച്ചു.

”നമുക്ക് വീട്ടിൽ അങ്ങനെ വിളിക്കാം” അവൾ അത് കോംബ്രമൈസ് ആക്കി. അവളുടെ വയറിൽ കൈവച്ച് കുഞ്ഞനങ്ങുന്നത് ശ്രദ്ധിക്കുമ്പോളൊക്കെയും രണ്ടു കാലുകൾക്കു പുറമെ തലയും കയ്യും അല്ലാം അനങ്ങുന്നതായി അവനതുഭവപ്പെട്ടിരുന്നു. ” അച്ഛന്റമോനല്ലേ..

ഇപ്പോളേ ക്രിക്കറ്റ് കളിക്കാൻ പഠിക്കുവായിരിക്കും ”

ദിയ അവന്റെ വായടപ്പിക്കും ”മോനല്ല ! അച്ഛന്റെ ചുന്ദരി മോളാ.. അവളവിടെ അമ്മയെപ്പോലെ ഡാൻസ് കളിക്കുന്നതാ..” അവനും ഒട്ടും വിട്ട് കൊടുക്കില്ല. ഏഴാം മാസിലെ വളകാപ്പും ഒൻപതാം മാസിലെ സീമന്തവും കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും ഡലിവറി ഉണ്ടാകാം എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

മറ്റു ഗർഭിണികളേക്കാൾ അവൾക്ക് ക്ഷീണവും കിതപ്പും അതികമായി അവന് തോന്നി. മറ്റുള്ളവരേക്കാൾ വയറും കൂടുതലാണ്. തന്റെ കുഞ്ഞു മാലാഖ നന്നായി വളർന്നതിൽ അവന് സന്തോഷം തോന്നി.

”മനുവേട്ടാ… എന്റെ അടുത്തൊന്ന് കെടക്കുവോ ”

ദിയ ഹോസ്പിറ്റൽ ബെഡിൽ കിടന്ന് വല്ലാതെ പ്രയാസപ്പെട്ട് ചോദിച്ചു. അവൻ വന്നവളുടെ അടുത്ത് കടന്നു. അവളവനെ ഇറുക്കി പിടിച്ചു. അവളുടെ കണ്ണീരുകൊണ്ട് അവന്റെ ഷർട്ട് നനഞ്ഞു. “എന്തു പറ്റി.

എന്തിനാ കരയുന്നേ… വേദനിക്കുന്നുണ്ടോ..

ഡോക്ടറെ വിളിക്കട്ടെ ” അവൻ ആശങ്കയോടെ ചോദിച്ചു ” ഇനി എനിക്കിങ്ങനെ കിടക്കാൻ പറ്റീലെങ്കിലോ.. എനിക്ക് പേടിയാവുന്നു മനുവേട്ടാ ”

” ഞാനില്ലേ കൂടെ.. പേടിക്കണ്ടട്ടോ.. പ്രസവം വല്യ കാര്യം ഒന്നും അല്ലടോ.. ഇനി വേദന പേടിയാണെങ്കിൽ നമുക്ക് സിസേറിയൻ ചെയ്യാൻ പറയാം. പോരെ ” ” വേണ്ട! എനിക്ക് വേദന അറിഞ്ഞുതന്നെ പ്രസവിക്കണം. മനുവേട്ടൻ വരുവൊ എന്റൊപ്പം ലേബർ റൂമിക്ക് ” ” അവര് സമ്മതിക്കോന്ന് അറിയില്ല. സമ്മതിക്കാണേൽ വരാം ” ”അവരെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം.

ഏട്ടൻ വന്നാ മതി” ” വരാടി കൊരങ്ങേ.. ” അവൾ അവനെ ഇറുക്കി പിടിച്ചു ” ഇടയിൽ ആള് വരുമ്പൊ ഇനി ഇങ്ങനെ ഇറുക്കി പിടിച്ചു കെടക്കാൻ പറ്റൂലല്ലോ ” അവൾ പിന്നെയും കണ്ണീരുവാർത്തി.

”നമുക്കവളെ തൊട്ടിലിൽ കെടത്തീട്ട് ഇങ്ങനെ തന്നെ കിടകക്കാം, പോരെ. നീ കരയാതിരിക്കെന്റെ പെണ്ണേ.. ” അവളുടെ നെറ്റിയിൽ ഉമ്മ വച്ച് അവൻ ചിരിച്ചു.

“മനു ആരാ..” നഴ്സ് ലേബർ റൂമിൽ നിന്നും വിളിച്ചു ചോദിച്ചു.” ”ഞാനാ..” ”കൈ സാനിറ്റൈസ് ചെയ്തിട്ട് ഉള്ളിലേക്ക് വാ.. ചെരുപ്പ് പുറത്തഴിച്ചിട്ടേക്ക് ” നഴ്സ് ധൃതിയിൽ അകത്തേക്ക് പോയി. ദിയക്ക് വേദന തുടങ്ങിയിരുന്നു. അവൾ വല്ലാതെ കരയുന്നുണ്ട്. മനു അവളുടെ കയ്യിൽ മുറുകെ പിടിച്ചു. ”

പറ്റണില്ല മനുവേട്ടാ..” അവളുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. ”

സിസേറിയൻ ചെയ്തൂടെ ഡോക്ടറെ ” മനു ചോദിച്ചു. “റോർമലിന് ഹോപ്പുണ്ട്. സിസേറിയന് സമ്മതിക്കാത്തത് ദിയ തന്നെയാണ്.” ഡോക്ടർ പറഞ്ഞു നിർത്തി.

ഇൻജക്ഷന്റെ വേദന പേടിച്ച് മരുന്ന് ഞാൻ കുടിച്ചോളാം എന്ന് പറഞ്ഞോണ്ടിരുന്ന ദിയയാണ് ഇപ്പോൾ ഈ വേദന സഹിക്കുന്നത്, മനുവിന് അത്ഭുദം തോന്നി. “ദിയ പുഷ്.. ബേബി പുറത്തോട്ട് വരുന്നുണ്ട്. പുഷ്..

” ഡോക്ടർ പറഞ്ഞു കൊണ്ടേയിരുന്നു. അവൾ വേദന കൊണ്ട് പുളയുകയായിരുന്നു കരച്ചിനു പുറമെ മറ്റെന്തൊക്കെയോ ഒക്കെ.. എങ്ങനെയെങ്കിലും ഒന്ന് പുറത്തിറങ്ങിയാൽ മതി എന്നവനു തോന്നി.

അവളുടെ വേദന കണ്ടുനിൽക്കുന്നവർക്കുപോലും ദു:സ്സഹമായിരുന്നു. ഒരു സ്ത്രീ കുഞ്ഞിന് ജീവൻ നൽക്കാൻ കൊടുക്കുന്ന വേദന അവനന്നറിഞ്ഞു.

ചെറിയ കാര്യത്തിനു പോലും അമ്മേയുടെ മേല് കുതിര കയറിയതിന് അവന് വല്ലാത്ത കുറ്റബോധവും സങ്കടവും തോന്നി. അമ്മയുടെ കാൽ ഒരായിരം തവണ മനസ്സിൽ തൊട്ടു നമിച്ചു. അവളപ്പോളും അലറി കരഞ്ഞുകൊണ്ടിരിക്കുകയാണ് , തന്നിലെ പുരുഷന്റെ പൂർണതയ്ക്കായാണവൾ ഈ അനുഭവിക്കുന്നതത്രയും എന്നോർത്ത് അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി. അവളുടെ നഖങ്ങൾ അവന്റെ കയ്യിലേക്കാഴ്ന്നിറങ്ങി. അവൾ വിയർത്തൊഴുകുകയായിരുന്നു. ചോരയുടെ നനവോടെ ഒരു കൊച്ചു കരച്ചിൽ..

“മോനാണ്.. ”

നഴ്സ് പറഞ്ഞു. മോനായാലും സാരമില്ല. ദൈവം തന്നതിൽ സന്തോഷം! എങ്കിലും മോളായിരുന്നു ഇഷ്ടം.

പക്ഷെ ഇനി ഒരു മോള് വേണമെന്ന് ഞാൻ അവളോട് പറയില്ല. അവളിനി വേദന സഹിക്കാൻ പാടില്ല എന്നവന് തോന്നി. ”ദിയ.. യെസ് അങ്ങനെ തന്നെ.. പുഷ്” ഡോക്ടർ വീണ്ടും പറയന്നത് കേട്ട് മനുവിന് ഒന്നും മനസിലായില്ല. അവളുടെ ഞരക്കത്തിന് ആക്കം കൂടി.വീണ്ടും ഒരു കരച്ചിൽ..

”ഇതായിരുന്നല്ലേ, അവൾ പറഞ്ഞ സർപ്രൈസ് .അവന് സങ്കടവും സന്തോഷവും തോന്നി.ഒൻപത് മാസം ഞാനറിയാതെ കൊണ്ടു നടന്ന സർപ്രൈസ്..”

മനു മനസ്സിൽ പിറുപിറുത്തു. തുടർച്ചയായ പന്ത്രണ്ടു മിനിറ്റുകൾ… 720 സെക്കന്റുകൾ… ഓരോ 3 മിനിറ്റിനിടയിലും അവളുടെ വേദനയും കുഞ്ഞങ്ങളുടെ കരച്ചിലും.. സത്യമാണോ എന്ന് വിശ്വസിക്കാൻ പോലും അവന് കഴിയുന്നുണ്ടായിരുന്നില്ല. ഒരേ പ്രസവത്തിൽ നാല് പൊന്നോമനകൾ രണ്ട് പെണ്ണും രണ്ടാണും.. പ്രസവത്തിന് ശേഷം ഒരു സ്റ്റിച്ചിടലുണ്ട്.

ഉറുമ്പ് കടിച്ചാൽ രണ്ടു ദിവസം കരഞ്ഞോണ്ട് നടക്കുന്ന അവളുടെ മേലെ സൂചിയും നൂലും കയറി ഇറങ്ങുമ്പോഴും പല്ല് കടിച്ചു പിടിച്ചു കിടക്കുന്ന അവളോട് എന്തെന്നില്ലാത്ത ബഹുമാനം അവന് തോന്നി.

കവിളിലൂടെ കണ്ണീര് താഴേക്കിറങ്ങുമ്പോഴും ”സർപ്രൈസ് എങ്ങനെയുണ്ട് മനുവേട്ടാ ” എന്നവൾ ചോദിക്കാൻ മറന്നില്ല. ” എനിക്ക് കിട്ടിയ ഏറ്റവും വല്യ സർപ്രൈസ് നീയാണ് ദിയ” നാല് കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച അവനവളുടെ നെറ്റിയിൽ ഉമ്മവെച്ചു പറഞ്ഞു.

ലൈക്ക് & കമന്റ് ചെയ്യണേ…

രചന: മഴയെ പ്രണയിച്ചവൾ