ടീച്ചർ ആണോ ഭർത്താവിന്റെ അടിവസ്ത്രവും മറ്റുമലക്കി ഉണക്കികൊടുക്കുന്നത്..

രചന : Vijay Lalitwilloli Sathya

വഴിതെറ്റിയ ഫെമിനിസം

❤❤❤❤❤❤❤

“ടീച്ചർ ആണോ ഭർത്താവിന്റെ അടിവസ്ത്രവും മറ്റുമലക്കി ഉണക്കികൊടുക്കുന്നത്..?”

“അതെന്താ ശാകുന്തകുമാരി ടീച്ചർ അങ്ങനെ ചോദിച്ചത്? നമ്മുടെ ഭർത്താവല്ലേ..അന്യൻ ഒന്നുമല്ലല്ലോ?”

” എന്റെ രമ്യ ടീച്ചറെ ഓരോ വ്യക്തിക്കും വ്യക്തിത്വമുണ്ട്.. അത് കളഞ്ഞു കുളിക്കരുത്..

നമ്മുടെ ഈ കേരളത്തിലെ സ്ത്രീകളിൽ കാണുന്നതാണ് ഭർതൃ സേവയുടെ ഭാഗമായി ഇങ്ങനെയൊക്കെ ചീപ്പ് പ്രവർത്തി ഒക്കെ ചെയ്തുകൊടുക്കുന്നത്..?”

“ഇതൊക്കെ അത്ര ചീപ്പ് ആണോ? നമ്മുടെ ഒന്നുരണ്ടെണ്ണം അലക്കുന്ന കൂട്ടത്തിൽ അവരുടേയും ഒന്ന് രണ്ടെണ്ണം വാഷിംഗ് മെഷീനിൽ പെറുക്കി ഇട്ടാൽ ഇപ്പൊ എന്താ സംഭവിക്കുന്നത്.. ഡ്രൈവാഷ് ചെയ്താൽ അതിൽതന്നെ ഉണക്കിയെടുക്കാം. ഇതിലൊക്കെ അത്രയും കോംപ്ലക്സ് വെച്ചു പുലർത്തേണ്ട ആവശ്യമുണ്ടോ ? ”

“അതാ പറയുന്നത് കേരളത്തിലെ സ്ത്രീകൾ ഭാര്യ ഭർത്താവ് എന്ന പദം അന്വർത്ഥമാക്കുന്നവരാണ്..

ഭർത്താവ് ഭരിക്കുന്നവരും ഭാര്യ ഭരിക്കപ്പെടേണ്ടവളും എന്ന കൺസെപ്റ്റ് തന്നെ ഈ ഭാര്യ, ഭർത്താവ് എന്ന പദത്തിൽ ഉണ്ട്..

ഇത് ആരോ അറിഞ്ഞുകൊണ്ട് ചെയ്തതാണ്.. കേരളത്തിലെ ചില പുരുഷന്മാരുടെ മേൽക്കോയ്മ ആണ് ഈ പദം വരാൻ കാരണം. ‘ഹസ്ബൻഡ് വൈഫ്’ എന്നോ ‘പതി പത്നി ‘എന്നോ പദങ്ങളിൽ ഒന്നും ഇതിലില്ല.. അതുകൊണ്ടുതന്നെ ഹിന്ദിക്കാരും ഇംഗ്ലീഷുകാരും ഭർത്താവിന്റെ ജെട്ടി അലക്കി കൊടുക്കാറില്ല.. ഹ ഹ..”

അതും പറഞ്ഞ് തന്റെ വട്ടക്കണ്ണട ഒന്നുകൂടി ചെവിയിലേക്ക് താഴ്ത്തി ഉറപ്പിച്ചു ശാകുന്ത കുമാരി ടീച്ചർ പൊട്ടിച്ചിരിച്ചു..

അറിയപ്പെടുന്ന ഒരു സ്ത്രീശാക്തീകരണ വാദിയാണ് ശാകുന്ത കുമാരി ടീച്ചർ..

ടീച്ചറുടെ ” നീതി അല്ലെങ്കിൽ നീ തീയ് ” സംഘടനയിൽ ഒരുപാട് പേരുണ്ട്.. പലരും പുരുഷന്മാരുടെ അക്രമണങ്ങളും അതിക്രമങ്ങളും പീഡനങ്ങളും സഹിക്കവയ്യാതെ പുരുഷന്മാർക്ക് എതിരെ ശബ്ദമുയർത്തി പടനയിച്ചു വന്നവരാണ്..

ഭർത്താവിന്റെ ഒരു അടിയേറ്റപ്പോൾ തന്നെ ഡൈവോഴ്സ് വാങ്ങി വന്ന യാമിനിയമ്മയാണ് അവരുടെ കൂട്ടായ്മയുടെ തലപ്പത്ത് പ്രസിഡണ്ട് പദവിയിൽ ഇരിക്കുന്നത്..

ഭർത്താവ് ഒന്ന് കണ്ണുരുട്ടിയപ്പോൾ മോചനം നേടി വന്ന പ്രിയകല അതിന്റെ സംസ്ഥാന സെക്രട്ടറിയും ജിംനേഷ്യം ഷമീർ ഒന്ന് കയ്യോങ്ങിയപ്പോൾ ഇനി മേൽ ആ കൈ തന്റെ മേൽ പതിച്ചാൽ ആപത്താണെന്ന് കോടതിയെ കൊണ്ട് പറയിപ്പിച്ചു മോചനം വാങ്ങി വന്ന അവളാണ് ഫാത്തിമ സൂറയാണ് അതിന്റെ സംസ്ഥാന ട്രഷറർ.

കല്യാണം കഴിഞ്ഞ് അധികനാൾ ആവാത്ത പിടി ടീച്ചർ രമ്യ യോട് കല്യാണ ലീവ് ഒക്കെ കഴിഞ്ഞു സ്കൂളിൽ വന്നപ്പോൾ ഉച്ചക്കുള്ള ഇടവേളയിൽ സ്റ്റാഫ് റൂമിൽ നിന്നും ശാകുന്ത കുമാരി ടീച്ചറോട് കുശലം അന്വേഷിക്കവേ ആണ് കാര്യമായി അങ്ങനെ ചോദിച്ചത്…

ശാകുന്തകുമാരി ടീച്ചർ രമ്യ ടീച്ചറിൽ വിഷത്തിന്റെ വിത്തു വിതച്ചു കഴിഞ്ഞു..

ഇനിയത് അവിടെ കിടന്ന് മുളച്ച് പടുവൃക്ഷം ആയി പടർന്നുപന്തലിച്ചു രണ്ടാളും രണ്ട് വഴി കാക്കുമെന്നു അവർക്കറിയാം..

കാരണം കഴിഞ്ഞ രണ്ടുമൂന്ന് വർഷം മുമ്പായിരുന്നു ശോഭന ടീച്ചർ ഉല്പലാക്ഷൻ മാഷേ പ്രേമിച്ചു വിവാഹം ചെയ്തത്..

സുന്ദരനും സുന്ദരിയുമായ അവർ പൂമ്പാറ്റകളെപ്പോലെ പ്രേമിച്ച് വിവാഹ ശേഷവും അങ്ങനെ ചുറ്റിക്കറങ്ങുന്നത് കണ്ടപ്പോൾ അവർക്ക് സഹിച്ചില്ല…

ഇതെങ്ങനെ വിടാൻ പാടുണ്ടോ. പരസ്പരം ഇരുവരും പ്രേമബദ്ധമാണ്… എന്താണ് ഒരുപാധി…

കൂടെ തന്നെ കൂടി…ഇടയ്ക്കുള്ള കുശലം പറച്ചിൽ നിന്നും നിരന്തര ലൈംഗികതയാണ് ആ കെട്ടുറപ്പിന് കാരണമെന്ന് ശോഭന ടീച്ചറുടെ തുറന്നുപറച്ചിൽ ശാകുന്ത കുമാരി ടീച്ചറിൽ അസ്വസ്ഥത ഉളവാക്കി..

എങ്കിലും അതിൽ നിന്നു തന്നെ ഒരു പുതിയ ആശയം അവരെ തെറ്റിക്കാൻ കിട്ടി…

അന്ന് ആ സമയത്ത് ശാകുന്ത കുമാരി ടീച്ചർ അവരുടെ മനസ്സിൽ ഒരു വിഷവിത്ത് ഇടാൻ തീരുമാനിച്ചു.

ശോഭന ടീച്ചറെ തരത്തിന് കിട്ടിയപ്പോൾ ചോദിച്ചു..

“ടീച്ചർ പറഞ്ഞല്ലോ ലൈംഗികതയാണ് കെട്ടുറപ്പിനെ കാരണമെന്ന്… എന്നിട്ടെന്താ കുട്ടികൾ ആവാത്തത്…? ”

” അതോ…അത് ഞങ്ങൾ ഇപ്പോഴേ വേണ്ടെന്ന് തീരുമാനിച്ചു.. കുട്ടികൾ ആവാതിരിക്കാൻ ചില ഉപാധികൾ സ്വീകരിക്കുന്നു..

“ഉറയാണോ?”

ശാകുന്ത കുമാരി ടീച്ചർ നാവു നൊട്ടി നുണഞ്ഞു ചോദിച്ചു..

“ഉം”

നാണത്തോടെ ശോഭന ടീച്ചർ സമ്മതിച്ചു.

“ആരാ ഇതൊക്കെ ആ സമയത്ത് ചെയ്യുക നിങ്ങളാണോ.”

“ഉം”

“ഉറ നമ്മൾ ഇട്ടു കൊടുക്കാൻ പാടില്ല.. ഇത് സ്ത്രീകളുടെ ലൈംഗിക അടിമത്തത്തെ ആണ് സൂചിപ്പിക്കുന്നത്.. ലൈംഗിക അഭിനിവേഷം ഉള്ള വെറും ഒരു ‘പെറ്റിറ്റ് പൗസ് ‘ ആണ് ശോഭന എന്ന് ആണ് വർഗ്ഗത്തിന്റെ പ്രതിനിധിയായ നിന്റെ ഭർത്താവ് വിശ്വസിക്കും.. ഇതൊക്കെ അയാൾ സ്വയം ചെയ്യണം.. എന്നിട്ട് ആണ് നിന്നെ സമീപിക്കേണ്ടത്… ഞാൻ പറഞ്ഞത് സത്യമാണ്.. തന്നോട് സ്നേഹം ഉണ്ടെങ്കിൽ അയാൾ അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് ഒരു ദിവസം പരീക്ഷിച്ചു നോക്കൂ…

എന്നാൽ അതൊന്ന് അറിയണമല്ലോ..

ലൈംഗികവേളയിൽ ശോഭന ടീച്ചർ ശാകുന്ത കുമാരി ടീച്ചർ പറഞ്ഞതുപോലെ ചെയ്തു..

ചുമ്മാ ഇരിക്കുന്ന ഭാര്യയെ കണ്ടപ്പോൾ ശോഭന ടീച്ചറുടെ ഭർത്താവിനെ ആശങ്കാകുലനാക്കി..

ഭാര്യയുടെ വിമുഖത അയാളിൽ ദേഷ്യം വർദ്ധിപ്പിച്ചു. തന്നെ തൊടാൻ ഇത്രയും ഡിമാൻഡ് ഉള്ളവളെ അന്ന് ആദ്യമായി അയാളും അവഗണിച്ചു..

ക്രമേണ അവഗണന വളർന്നു.. ദിവസവും ഒരു സ്പർശനം പോലും ഇല്ലാതായി..

ക്രമേണ അവർക്കിടയിൽ ഈഗോ വർദ്ധിച്ചു..

ഒടുവിൽ ഡൈവോഴ്സ് വാങ്ങി പിരിഞ്ഞ അവരിപ്പോൾ ഈ സംഘടനയുടെ രക്ഷാധികാരി ആണ്..

അത്രയും കെട്ടുറപ്പ് ഉണ്ടായിരുന്ന ബന്ധമുള്ള രണ്ട് ഇണകളെ രണ്ടുവഴിക്ക് ആക്കിയിട്ടുണ്ട്.

പിന്നല്ലേ ഒരു രമ്യ… അവളും തങ്ങളുടെ വഴിയിൽ വരും.. ശാകുന്തകുമാരി ടീച്ചർ ഊറി ചിരിച്ചു..

“അപ്പോൾ ആ ടീച്ചർ കൊച്ചിന്റെ ദാമ്പത്യബന്ധം കൊളമാക്കി വെച്ചു വന്നിരിക്കുകയാണ് അല്ലേ…?

അടുക്കളയിൽ ചോറ്കലം വാങ്ങി കഞ്ഞി വെള്ളം വാർക്കുന്ന ഭർത്താവു സുകുണാപ്പൻ ശാകുന്ത കുമാരി ടീച്ചറോട് ചിരിച്ചുകൊണ്ട് ചോദിച്ചു..

വീട്ടുവേല ചെയ്യുന്ന ഭർത്താവിനോട് നടന്ന പല കാര്യങ്ങളും വന്നു പറയാറുണ്ട് ഈ ശാകുന്ത കുമാരി ടീച്ചർ..

“എടി രമ്യേ.. നീ ഇന്നലെ രണ്ടുമണിക്കൂർ ആയൺ ചെയ്തിട്ടും എന്റെ ഒരു ഡ്രസ്സ് പോലും ഇസ്തിരി ഇട്ടില്ലല്ലോ..”

രാവിലെ ജോലിക്ക് പോകാൻ നേരം ആ ബാങ്ക് ഉദ്യോഗസ്ഥൻ തന്റെ ഭാര്യ രമ്യ ടീച്ചറോട് ആവലാതിപ്പെട്ടു..

“ഇനി മേലിൽ സ്വയം അലക്കി ഉണക്കി ഇസ്തിരിയിട്ടു കൊള്ളണം.. എന്നിട്ട് വേണം ജോലിക്ക് പോവാൻ.. ഭാര്യ എന്ന് പറഞ്ഞാൽ ഭർത്താവിന് ജോലി ചെയ്തു കൊടുക്കുന്നവൾ എന്നല്ല അർത്ഥം.. ആ കീഴ്വഴക്കം മാറണം… അവരവർ അവരുടേ ജോലി ചെയ്യണം.. കാലം മാറിയിരിക്കുന്നു..”

എടി കാലമാടി പന്ത്രണ്ട് ജോഡി ചുരിദാറും സാരിയും അയൺ ചെയ്യുമ്പോൾ എനിക്ക് ബാങ്കിൽ പോകുമ്പോൾ ഇടാനുള്ള ഒരു ജോഡി എങ്കിലും ഒന്ന് ശരിയാക്കിത്തരാം ആയിരുന്നില്ലേ… അയാൾക്ക് അതോർത്തപ്പോൾ കലികയറി..അയാളുടെ കൈ അറിയാതെ അവളുടെ കവിളിൽ പതിച്ചു..

പക്ഷേ അടികൊണ്ട് എങ്കിലും ടീച്ചർ മുട്ടുമടക്കി അയാളുടെ അടിനാഭിക്കിട്ടു തൊഴിച്ചു…

ഓർക്കാപ്പുറത്തുള്ള അടിയിൽ ആ ബാങ്ക് മാനേജർ കിടുങ്ങി..

എപ്പോഴോ മാറ്റിവെച്ച പഴയ വസ്ത്രങ്ങൾ എടുത്തിട്ട് അയാൾ അപ്പോൾ പോയി..

ബാങ്കിൽ എത്തിയിട്ടും മൂത്രമൊഴിക്കാൻ മുട്ടിയിട്ടു മൂത്രം പോകുന്നില്ല.. ഉടനെ ഡോക്ടറുടെ അടുത്തു പോയി.. മൂത്രസഞ്ചിയിൽ ഡാമേജ് പറ്റിയിട്ടുണ്ട്.. അഡ്മിറ്റ് ആവണം തൽക്കാലം..

ഭർത്താവ് ഹോസ്പിറ്റൽ ആയത് ടീച്ചറോട് ബാങ്കിലെ മറ്റു ജീവനക്കാർ വിളിച്ചുപറഞ്ഞു രമ്യ ടീച്ചർ അറിഞ്ഞു…

ഹോസ്പിറ്റലിൽ ബെഡിൽ അവശതയോടെ കിടക്കുന്ന ഭർത്താവിന്റെ മുഖത്തുനോക്കാൻ രമ്യ ടീച്ചർക്ക് നാണക്കേടോ ഭയമോ കാരണം, പറ്റിയില്ല..

എന്തിനാ ഇവിടെ വന്നത് ചത്തോ എന്ന് നോക്കാൻ ആണോ..

ഒറ്റ ദിവസം കൊണ്ട് എന്തുമാറ്റമാണ് നിനക്ക് സംഭവിച്ചത്..

അസുഖം ഭേദമായി വീട്ടിലെത്തിയിട്ടും ബാങ്ക് മാനേജർ രമ്യ ടീച്ചറോട് മിണ്ടിയില്ല.. അയാൾ തീർത്തും അവഗണിച്ചു..

“ഇനി നമ്മൾ തമ്മിൽ ശരിയാവില്ല നമുക്ക് പിരിയാം..”

അയാളിൽനിന്ന് അത് കേട്ടപ്പോൾ അവൾ ഞെട്ടി..

ആശ്വാസത്തിനായി ശാകുന്തകുമാരി ടീച്ചറുടെ അടുത്ത് ചെന്നു..

ടീച്ചർക്ക് ഉള്ളിൽ സന്തോഷമായി.

എത്ര പെട്ടെന്നാണ് ഓരോന്ന് സംഭവിക്കുന്നത്.. സംഘടനയിൽ ഇപ്പോൾ പത്തു ലക്ഷത്തോളം ആൾക്കാർ ആയി തുടങ്ങി… കേരളത്തിലെ സ്ത്രീജനങ്ങളെ മുഴുവന് അണി നിരത്തണം..

അതാണ് സംഘടനയുടെ ലക്ഷ്യം. പുരുഷന്മാരുടെ ഒരു മേൽക്കോയ്മയും അംഗീകരിക്കരുത്..

രമ്യ ടീച്ചർ ഒന്നുകൊണ്ടും പേടിക്കരുത്.. നമ്മൾ സ്ത്രീകൾ ആണ്.. സ്വന്തം കാലിൽ നിൽക്കണം..

ഒരിക്കലും പിന്നോട്ട് ചിന്തിക്കരുത്..ഡൈവോഴ്സ് എങ്കിൽ ഡൈവോഴ്സ്.. നമ്മളും വിട്ടുകൊടുക്കരുത്. ആദ്യം രമ്യ അമ്മയുടെ വീട്ടിൽ പോയി നിന്നോളൂ..

അവർക്ക് നമ്മളെ വേണ്ടെങ്കിൽ നമ്മൾക്കും അവരെ വേണ്ട. ഇതാണ് പോളിസി…”

രമ്യ ടീച്ചറേയും തന്റെ ഭാര്യ ഡിവോഴ്‌സിന്റെ വക്കിലെത്തിച്ചുവെന്ന് ശാകുന്തള കുമാരി ടീച്ചറുടെ ഭർത്താവ് സുകുണാപ്പൻ അറിഞ്ഞു… കേരളത്തിലെ ദമ്പതികളായ സ്ത്രീകൾക്ക് വേണ്ടി തനിക്ക് ഇത് ചെയ്തേ തീരു.. ഈ സൽപ്രവർത്തി കൊണ്ട് തനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും കിട്ടിക്കോട്ടെ…

താൻ അത് സ്വീകരിക്കാൻ തയ്യാറാണ്..

അന്ന് അയാൾ ശാകുന്തളകുമാരിയുടെ ചോറിൽ വിഷം കലർത്തി.. അതും കഴിച്ച് അവർ ചത്തു…

പ്രശസ്ത സ്ത്രീ ശാക്തീകരണ നേതാവിനെ വധിച്ച് സുകുണാപ്പാനെ കോടതി ശിക്ഷിച്ചു ജയിലിൽ കൊണ്ടുപോകാൻ നേരം പത്രക്കാർക്ക് ഒന്നടങ്കം അവസാനമായി അയാളോട് ചോദിച്ചു…

സ്ത്രീകൾക്ക് വേണ്ടി പൊരുതിയ ഭാര്യയെക്കൊന്ന ജയിലിൽ സന്തോഷപൂർവ്വം പോകുന്ന നിങ്ങളെ കാണുമ്പോൾ ഞങ്ങൾ ജനങ്ങൾക്ക് സ്വാഭാവികമായും ഒരു സംശയം ഉണ്ട്.. എന്തിനാണ് നിങ്ങൾ ഇത് ചെയ്തത്..? ”

” സ്ത്രീകളോട് എനിക്ക് ബഹുമാനമാണ്..സ്ത്രീകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കുമ്പോൾ.. വെറും ഒറ്റയ്ക്ക് ജീവിക്കാൻ പ്രാപ്തരാക്കുന്നതിൽ അല്ല കാര്യം.. കുടുംബമായി കുട്ടികളുമായി സന്തോഷത്തോടെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ആണ് പഠിപ്പിക്കേണ്ടത്..

വിവാഹമെന്ന പവിത്രമായ ബന്ധത്തെ നിരാകരിച്ചു ചന്തയിൽ നിന്നോ സൂപ്പർമാർക്കറ്റിൽ നിന്നോ വാങ്ങിച്ചാൽ കിട്ടുന്ന സാധനം പോലെ വേറെ പങ്കാളിയെ വാങ്ങിക്കാം എന്ന ധാരണ ഡിവോസ് വാങ്ങി പോകുന്നവർ ഒന്നു മനസ്സിലാക്കണം.. വിവാഹം ഒരു യോഗമാണ്.. അത് എപ്പോഴും വരില്ല.. കാശും പണവും തയ്യാറാക്കി അട്ടി വെച്ച് സ്വന്തം മകൾക്ക് വരനെ കാത്തിരിക്കുന്നു എത്രയോ അച്ഛന്മാരെ ഈ സുകുണ്ണാപ്പാണ് അറിയാം.. 30, 40 വയസ്സ് ആയിട്ട് അവരങ്ങനെ കാത്തിരിക്കുകയാണ്….

ആൺ പെൺ വർഗ്ഗത്തിന് ഇടയിലുള്ള ചെറിയ ചെറിയ പിണക്കങ്ങൾ കുത്തി വ്രണമാക്കാൻ മൂന്നാമതൊരാൾ ശ്രമിക്കരുത്. എന്റെ ഭാര്യ ചെയ്തതു അതാണ് പക്ഷിയും മൃഗവുമെന്നതുപോലെ മനുഷ്യരിലും ഈ ആൺപെൺ വ്യത്യാസം പ്രകൃതിയുടെ ഒരു കുസൃതിയാണ്. ആൺ സിംഹം ആൺമയിൽ പൂവൻകോഴി ഇതൊക്കെ ആരായാലും താദാത്മ്യം ചെയ്യാത്ത വ്യത്യാസങ്ങൾ തന്നെയാണ്..

ഭർത്തൃ സുശ്രൂഷയും പരിചരണവും കൊണ്ട് കേരളത്തിലെ സ്ത്രീകൾ ആണ് യഥാർത്ഥത്തിൽ സ്ത്രീ പദവിക്ക് അർഹത നേടിയവർ.. അതിനെ തച്ചുടക്കുന്ന പുരോഗമനാശയങ്ങൾ.. സ്വന്തം കാലിൽ നിന്ന് തിന്ന് തൂറി ജീവിക്കാം എന്നല്ലാതെ പവിത്രമായ കുടുംബ ബന്ധങ്ങൾ ഉണ്ടാകണമെങ്കിൽ പരസ്പര സ്നേഹവും ധാരണയും വിട്ടുവീഴ്ച മനോഭാവവും നിരന്തര ഉത്സാഹവും ഒക്കെ ആവശ്യമാണ്.

ഇനിയൊരു ദമ്പതിമാരും തമ്മിൽ പിരിയാതെ ജീവിക്കട്ടെ അതാണ് ജയിലിൽ പോകുമ്പോഴും എനിക്ക് കേരളക്കരയോട് പറയാനുള്ളത്”

രചന : Vijay Lalitwilloli Sathya