ഒരു കസ്റ്റമർ വന്നിട്ടുണ്ട്. നീ വേഗം റെഡി ആയി നിൽക്ക്. ഈ സമയത്തോ. എ- നിക്ക് ഒ- ട്ടും വ- യ്യ ആൻഡ്രൂസ്

രചന : ചാരുത ദേവ് (അമ്മൂട്ടൻ…)

ഭദ്ര…

❤❤❤❤❤

ഷവറിൽ നിന്നും വെള്ളം വീണപ്പോൾ അവൾക്ക് ദേഹമാസകലം നീറുന്നത് പോലെ തോന്നി… വന്നു പോയവൻ ഒരു മൃഗം പോലെയായിരുന്നു… വേട്ടമൃഗം അവളും…

‘മനസ്സിന്റെ നീറ്റലുകളെ തട്ടിച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ലല്ലോ…’ അവൾ മനസ്സിൽ ഓർത്തു…

അര മണിക്കൂർ നേരമെടുത്തു കുളി കഴിയാൻ…

പുറത്തേക്കിറങ്ങിയപ്പോൾ മുറിയിൽ ആൻഡ്രൂസ് ഉണ്ട്… നനഞ്ഞൊട്ടിയ കോലത്തിൽ ആയിരുന്നെങ്കിലും അവൾക്ക് നാണം തോന്നിയില്ല… അല്ലെങ്കിൽ അവളുടെ ശരീരഘടന കാണാപ്പാടം ഉള്ള ഒരുവന് മുന്നിൽ നാണിക്കുന്നതെന്തിന്…

“എന്താ ആൻഡ്രൂസ്, ഈ നേരത്ത്… ”

“നിന്റെ മുറിയിലേക്ക് വരാൻ എനിക്ക് നേരവും കാലവും നോക്കണോ…? ”

ഒരു കുസൃതിയോടെ അയാൾ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് അരക്കെട്ടിൽ പിടുത്തമിട്ടു…

“നീ വീണ്ടും തടിച്ചല്ലോ പെണ്ണേ…”

അവൾ മെല്ലെ ഒന്ന് ചിരിച്ചു…

“ഒരു കസ്റ്റമർ വന്നിട്ടുണ്ട്… നീ വേഗം റെഡി ആയി നിൽക്ക്…”

“ഈ സമയത്തോ…? ”

ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു…

“എന്തെ, പറ്റില്ലേ…? ”

“എനിക്ക് ഒട്ടും വയ്യ ആൻഡ്രൂസ്… നല്ല ക്ഷീണം ഉണ്ട്… ദേഹം ആകെ മുറിവുകളാണ്…

എനിക്ക് ഒന്ന് ഉറങ്ങണം… ”

“ഭദ്രേ… പതിനായിരം രൂപ റൊക്കം തന്നിട്ടുണ്ട് അയാൾ എന്റെ കൈയിൽ… വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് നീ… അറിയാലോ എന്നെ…”

എതിർത്തിട്ട് കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ സമ്മതം മൂളി… അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മുറിയിലേക്ക് ഒരു മധ്യവയസ്ക്കൻ കയറി വന്നു… ആ മുഖം കണ്ടപ്പോൾ അവളിൽ ഒരു ഞടുക്കം ഉണ്ടായി… “ജീവൻ ”

അവളുടെ ഓർമ്മകൾ പതിനെട്ട് വർഷം പിന്നോട്ട് ചലിച്ചു… അത്രയും വിശ്വാസത്തോടെയും സ്നേഹത്തോടെയും തന്റെ വീട്ടുകാരെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ ഒരു പതിനെട്ടുകാരി…

ബോംബെക്ക് വണ്ടി കയറുമ്പോൾ ഒരായിരം പ്രതീക്ഷകൾ ആയിരുന്നു… പക്ഷേ ആ സ്നേഹത്തിനെല്ലാം അപ്പുറം ദാരിദ്ര്യം ഉയർന്നു പൊങ്ങിയപ്പോൾ ഒരു വേശ്യാലയത്തിൽ അവളെ വിറ്റ് കാശുമായ് അവൻ മുങ്ങി… പിന്നെ അവളുടെ ജീവിതം അവിടെ ആയിരുന്നു… അന്ന് തന്നെ അവിടെ ഉപേക്ഷിച്ചു പോയ ആ മുഖം ആണ് വർഷങ്ങൾക്ക് ശേഷം ഇപ്പൊ തന്റെ മുന്നിൽ…

അവൾക്ക് ആകെ ഒരു മരവിപ്പ് തോന്നി… പക്ഷേ ആഗതന്റെ മുഖഭാവത്തിൽ നിന്നും അയാൾ തന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് അവൾക്ക് മനസിലായി…

അവൾ ഒന്നും മിണ്ടാതെ വസ്ത്രങ്ങൾ ഉരിഞ്ഞ് കട്ടിലിലേക്ക് കിടന്നു… അയാൾ അവളുടെ മേലേക്ക് ചാഞ്ഞു… അവളുടെ മാറിടങ്ങളിൽ അയാൾ മുഖമമർത്തി… പെട്ടെന്നായിരുന്നു ഒരു പൊട്ടിക്കരച്ചിൽ… അവൾ അയാളെ തന്റെ ദേഹത്ത് നിന്നും പറിച്ചു മാറ്റി…

“എന്താ, എന്ത് പറ്റി… എന്തിനാ കരയണേ…?”

ഈ ഒരു ചോദ്യം കേൾക്കാൻ കാത്തിരുന്നത് പോലെ അയാൾ തന്റെ സങ്കടത്തിന്റെ കെട്ടുകൾ അവൾക്ക് മുന്നിൽ അഴിച്ചു…

വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം തകർന്ന് വീണു… ഭാര്യ ഉപേക്ഷിച്ചു പോയി… ആകെ ഉണ്ടായിരുന്ന മകൾ കാമുകൻ ചതിച്ച ദുഃഖത്തിൽ ആത്മഹത്യ ചെയ്തു…

എല്ലാമെല്ലാം പറഞ്ഞ് അയാൾ പൊട്ടിക്കരഞ്ഞു…

അവൾ എല്ലാം കേട്ടു നിന്നു… ഒടുവിൽ ചോദിച്ചു…

“ജീവന് എന്നെ മനസ്സിലായോ…?

അയാൾ അത്ഭുതത്തോടെ അവളെ നോക്കി…

“എങ്ങനെ മനസ്സിലാവാൻ അല്ലേ… അന്ന് മെലിഞ്ഞുണങ്ങിയ ചെറിയ പെണ്ണായിരുന്നു…

ഇന്നിപ്പോ ശരീരം ഒക്കെ വളർന്നു ആരും മോഹിക്കും വിധം ആയി…

ഞാൻ നന്ദിനി ആണ്.. നിങ്ങളുടെ നന്ദു…”

അയാൾ വിശ്വാസം വ*രാതെ അവളെ നോക്കി…

“അന്ന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു പോയ സ്ഥലത്തേക്ക് ഇന്നൊരു ആശ്രയം തേടി നിങ്ങൾ വന്നിരിക്കുന്നു…”

അവൾ പുച്ഛത്തോടെ ചിരിച്ചു….

“നന്ദൂ…”

“ഭദ്ര…അതാണ്‌ ഇവിടെ എന്റെ പേര്….”

അയാൾ അവളുടെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞു…

“തെറ്റാ ഞാൻ ചെയ്തത്… വലിയ തെറ്റ്…

ഒരിക്കലും ചെയ്യാൻ പാടില്ലാതിരുന്ന തെറ്റ്…

അതിന്റെ ശിക്ഷ എനിക്ക് ലഭിച്ചു കഴിഞ്ഞു..

അത്രമേൽ പാപി ആണ് ഞാൻ…”

അയാൾ വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു… അവൾ അയാളെ മെല്ലെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി… ശേഷം ഷെൽഫിൽ നിന്ന് മദ്യക്കുപ്പി എടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകർന്നു…

അതുമായി അയാൾക്കരികിലേക്ക് നടന്നു ചെന്നു…

“ഇപ്പൊൾ നിങ്ങൾക്ക് ആവശ്യം ഈ മരുന്നാണ്…”

ഗ്ലാസ്‌ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു… അയാൾ അത് വാങ്ങി വലിച്ചു കുടിച്ചു… വീണ്ടും രണ്ട് പ്രാവശ്യം കൂടെ… കുറ്റബോധത്തോടെ അയാൾ അവളെ നോക്കി…

“നിങ്ങൾ വിഷമിക്കണ്ട… എനിക്ക് നിങ്ങളോട് ദേഷ്യമില്ല… മറിച്ച് സ്നേഹം മാത്രമേയുള്ളൂ…

കാരണം, ഞാൻ നിങ്ങളെ അത്രക്കും സ്നേഹിച്ചു പോയി… ചതിക്കപ്പെട്ടു എന്ന് മനസിലായപ്പോൾ വെറുക്കാൻ പലവുരു ശ്രമിച്ചതാണ്… പക്ഷേ കഴിഞ്ഞില്ല…ഇപ്പോഴും അത്രയും ഇഷ്ടമാണ്…”

ഇത്രയും പറഞ്ഞ് അവൾ അയാളെ കെട്ടിപിടിച്ചു…

അയാൾ അവളെ ഗാഡമായ് പുണർന്നു… ചുണ്ടുകളിൽ ചുംബിച്ചു… രണ്ടു ശരീരങ്ങളും കട്ടിലിലേക്ക് അമർന്നു… അയാൾ അവളിൽ പടർന്നു കയറാൻ തുടങ്ങി… പക്ഷേ, കുറച്ച് കഴിഞ്ഞപ്പോൾ അയാൾക്ക് തളർച്ച തോന്നി…

“എന്തോ, ശരീരം ആകെ തളരുന്നത് പോലെ തോന്നുന്നു നന്ദൂ…”

“ആദ്യം ശരീരം തളരും, പിന്നെ നാവ് കുഴയും,

കാഴ്ച മങ്ങും… ഒടുവിൽ എന്നെന്നേക്കുമായ് നിങ്ങൾ മയങ്ങും….ഒരിക്കലും ഉണരാത്ത മയക്കം…”

ഒരു പുഞ്ചിരിയോടെ അവൾ അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാളുടെ കണ്ണിൽ ഞെട്ടലായിരുന്നു…

“നിങ്ങൾ വലിച്ചു കുടിച്ച മദ്യത്തിൽ ഞാൻ വിഷം കലർത്തിയിരുന്നു… ഒരു രീതിയിലും ജീവിക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ മരണം പ്രാപിക്കാൻ ഞാൻ എനിക്കായ് ഒരുക്കിയ മരുന്നാണ്…

പക്ഷേ അത് ഇപ്പോൾ എന്നെക്കാൾ ആവശ്യം നിങ്ങൾക്കാണ്… പ്രതികാരം അല്ല…

കാരണം, നിങ്ങൾക്ക് ഇതൊരു രക്ഷപ്പെടൽ ആണ്… സ്വന്തം ദുഃഖങ്ങളിൽ നിന്നുള്ള രക്ഷപ്പെടൽ…

ഇതിൽ നിന്നെല്ലാം നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്കല്ലാതെ മറ്റാർക്കാണ് അവകാശം… ഇതെന്റെ പ്രണയത്തിന്‌ ഞാൻ നൽകുന്ന എന്റെ അവസാന സമ്മാനം ആണ്…”

കത്തുന്ന ഒരു തീക്ഷ്ണതയോടെ അവൾ അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അയാളുടെ കണ്ണുകൾ അടയുകയായിരുന്നു… ആ മരണം ആവോളം ആസ്വദിച്ചതിന് ശേഷം കുപ്പിയിൽ അവസാനിച്ച മദ്യം അവൾ മൊത്തിക്കുടിച്ചു… അപ്പോൾ ആ കണ്ണുകളിൽ ഒരിക്കലും കാണാത്ത ഒരു തിളക്കം ഉണ്ടായിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ചാരുത ദേവ് (അമ്മൂട്ടൻ…)