നിന്റെ ഭാര്യയെ എനിക്ക് തരോ.. നിന്റെ ഇഷ്ടങ്ങളും നടത്താം.. സമ്മതമാണെങ്കിൽ ഞാൻ വരാം….

രചന : നവാസ് ആമണ്ടൂർ.

ഇഷ്ടങ്ങൾ

❤❤❤❤❤❤

“നിന്റെ ഭാര്യ കാണാൻ എങ്ങനെ.. സുന്ദരിയാണോ…?”

“അതേ… ആണൊരുത്തനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവൾക്ക് നന്നായിട്ടറിയാം.”

“എന്നാ ഞാൻ വരാം….അന്ന് അവളെ എനിക്ക് തരോ..? നിന്റെ ഇഷ്ടങ്ങളും നടത്താം..”

“സമ്മതിപ്പിക്കാ.. പക്ഷെ ആദ്യം എന്റെ ആഗ്രഹം നിറവേറണം..”

ദിവസങ്ങളായിട്ടുള്ള ശല്യം ഒഴിവാക്കാൻ വേണ്ടിയാണ് ശ്യാം അയാളോട് ഭാര്യയെ തരുമോയെന്ന് ചോദിച്ചത്. സാധാരണ എത്ര സ്‌നേഹമില്ലാത്ത ഭർത്താവ് ആണെങ്കിലും ഒരാൾ ഇങ്ങനെ ചോദിച്ചാൽ ദേഷ്യത്താൽ വിറക്കും. ചിലപ്പോൾ തല്ലുകയും ചെയ്യും. അയാളിൽ ഒരുതരത്തിലുള്ള മാറ്റവും മുഖത്ത് കണ്ടില്ല.

ശ്യാം വീട്ടിലെത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ കൈയിലെടുത്തു.

“ഇന്ന് കണ്ടോ നിങ്ങളുടെ പുതിയ കൂട്ടുകാരനെ…?”

അനുവിന്റെ ചോദ്യം കേട്ട് ശ്യാം പുഞ്ചിരിച്ചു.

“യെസ്.. ഇന്ന് ഞാൻ അയാളെ ഒഴിവാക്കാൻ അയാളുടെ ഭാര്യയെ എനിക്ക് വേണമെന്ന് പറഞ്ഞു..”

“എന്നിട്ട്…?”

“എന്നിട്ടെന്ത്.. അതിനും അയാൾക്ക് സമ്മതം..! ശല്യം തീരുമെന്ന് കരുതി പറഞ്ഞതാണ്.. പക്ഷേ ഒരു രക്ഷയുമില്ല.”

“ഹോ.. ഇങ്ങനെയുള്ള മനുഷ്യരും അടങ്ങുന്നതാണല്ലേ നമ്മുടെ സമൂഹം..!”

“തീർച്ചയായും..അതേ.”

ഒന്നോ രണ്ടോ ആഴ്ചകളേ ആയിട്ടുള്ളൂ ശ്യാം അയാളെ പരിചയപ്പെട്ടിട്ട്. എന്നും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ അയാളും വരും ഹോട്ടലിൽ. ആദ്യമൊക്കെ വെറുതെയൊരു പുഞ്ചിരിയിൽ കഴിഞ്ഞുപോയി.

പിന്നെ മിണ്ടാൻ തുടങ്ങി..

“നിങ്ങളെ കല്യാണം കഴിഞ്ഞോ..?”

“കഴിഞ്ഞു.. ഒരു കുട്ടിയുണ്ട്.. സത്യത്തിൽ കുടുംബം എന്റെ ഇഷ്ടങ്ങൾക്കിടയിൽ ഒരു ഭാരമാണ്.”

“അതെന്താണ് അങ്ങനെ…? എന്താണ് നിങ്ങളുടെ ഇഷ്ടം.. ?”

“എനിക്ക് നിങ്ങളെ ഇഷ്ടമാണ്.. നിങ്ങളെ താടി ഇഷ്ടമാണ്. എന്തോ സ്ത്രീകളുടെ ഭംഗി എനിക്ക് ആസ്വദിക്കാൻ കഴിയുന്നില്ല.”

“എന്നോട് ഇഷ്ടം തോന്നാൻ എന്താണ് കാരണം..?”

“പറഞ്ഞല്ലോ…നിങ്ങളുടെ താടി.. പിന്നെ കൈത്തണ്ടയിലെ രോമങ്ങൾ..”

അയാൾക്ക് ശ്യാമിന്റെ ശരീരത്തോടാണ് പ്രണയം. അയാളുടെ ഇഷ്ടങ്ങളെ അയാളുടെ സംസാരത്തിൽ നിന്നും ശ്യാം മനസ്സിലാക്കി.

വികാരങ്ങളെ പങ്ക് വെക്കാൻ അവർ ആഗ്രഹിക്കുന്നത് അവരുടെ വർഗ്ഗത്തെ തന്നെ .അതിൽ ആനന്ദവും സന്തോഷവും തൃപ്തിയും കണ്ടെത്തുന്നു.

പിറ്റേന്ന് ഉച്ചക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ശ്യാമെത്തുന്നതിനു മുൻപേ അയാൾ വന്നിട്ടുണ്ട്.വല്ലാത്തൊരു ഇഷ്ടത്തോടെയും ആഗ്രഹത്തോടെയുമാണ് ശ്യാമിനെ അയാൾ നോക്കുന്നത്.

“എന്ത് തീരുമാനിച്ചു…?”

“ഞാൻ പറഞ്ഞല്ലോ.. നിന്റെ ഭാര്യയെ എനിക്ക്‌ തന്നാൽ..”

“ഞാൻ സംസാരിച്ചു അവളോട്… കുറച്ചു ദേഷ്യം വന്നെങ്കിലും അവൾ സമ്മതിച്ചു..”

“അവൾക്ക് അറിയോ.. നിങ്ങളെ ഈ ഇഷ്ടങ്ങൾ..?”

“അറിയാം.. അവൾക്ക് എല്ലാം അറിയാം.. നിങ്ങളെ കണ്ടതും സംസാരിച്ചിരുന്നത് പോലും..”

“പറ്റുമെങ്കിൽ അവളുടെ നമ്പർ തരണം.. ഞാൻ അവളോട് സംസാരിക്കട്ടെ.. എന്നിട്ട് ഏറ്റവും അടുത്ത ദിവസം.. ഞാൻ വരും.”

ഒരുമടിയും കൂടാതെ അയാൾ ഭാര്യയുടെ നമ്പർ ശ്യാമിന് കൊടുത്തു.

അന്ന് രാത്രി വീട്ടിൽ വെച്ച് അനുവിനെ അടുത്ത് ഇരുത്തി അയാളുടെ ഭാര്യയുടെ നമ്പർ ഡയൽ ചെയ്തു.

“ഇത്രയും നേരം സംസാരിച്ചപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി.. നിങ്ങൾ ഒരിക്കലും എന്നെ ആഗ്രഹിക്കുന്നില്ല.”

“അതെങ്ങനെ..?”

“പെണ്ണിണ് അങ്ങനെ അറിയാൻ കഴിയും ആണിന്റെ സംസാരത്തിൽ നിന്ന്.. പിന്നെ ഇങ്ങനെ ഒരു കാര്യത്തിന് വീട്ടിൽ നിന്ന് ഫോൺ ചെയ്യില്ല.”

“ശരിയാണ്.. ഞാൻ നിങ്ങളുടെ ഭർത്താവിനെ ഒഴിവാക്കാൻ വേണ്ടിയാണ്.. അങ്ങനെ പറഞ്ഞത്..

നിങ്ങൾ ഇതൊക്കെ അറിഞ്ഞിട്ടും അയാളുടെ ഒപ്പം ജീവിക്കാൻ എങ്ങനെ കഴിയുന്നു..?”

“ഇങ്ങനെയാണെങ്കിലും എന്നോടും മോനോടും സ്‌നേഹമാണ്.. മാറ്റാൻ കഴിയാത്ത അയാളുടെ ഇഷ്ടങ്ങളെ മാറ്റി നിർത്തിയാൽ.. അയാളൊരു നല്ല ഭർത്താവാണ്.

പിന്നെ ഭാർത്താവ് സമ്മതിച്ചാലും വേറെയൊരു ആണിനൊപ്പം കിടക്കാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല.. ഞാനും. പിന്നീടുള്ള ജീവിതം ചോദ്യച്ചിഹ്നമാകും.”

ഫോൺ കട്ട്‌ ചെയ്ത് ശ്യാം ഭാര്യയുടെ മുഖത്തെക്ക്‌ നോക്കി.

“അനു നിനക്ക് എന്ത് തോന്നി…?”

“പാവം.. സ്‌നേഹത്തിന് മുൻപിൽ.. അയാളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി വേറെയൊരു ആണിനൊപ്പം കിടക്കാൻ പോലും തയ്യാറായ പെണ്ണ്.. പക്ഷെ അങ്ങനെ സംഭവിച്ചാൽ അവൾ പിന്നെ ജീവനോടെ ഉണ്ടാവില്ലെന്ന് തോന്നുന്നു.”

“അതേ… എനിക്കും തോന്നി അവളുടെ വാക്കുകളിൽ നിന്ന്.. അത് അവൾ പറയാതെ പറഞ്ഞിട്ടുണ്ട്.”

ഇഷ്ടങ്ങളും ആഗ്രഹങ്ങളും എങ്ങനെയാണ് ഇങ്ങനെയൊക്കെ മാറി മറിഞ്ഞു പോകുന്നത്…?

എല്ലാം അറിഞ്ഞും പരസ്പരം പങ്ക് വെച്ച് ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുമ്പോഴും,

ഒരിക്കലും മാറ്റാൻ കഴിയാത്ത അവളുടെ ഭർത്താവിന്റെ വികൃതമായ ഇഷ്ടങ്ങളാൽ വേദനിക്കുന്ന ഒരു മനസ്സുണ്ടവൾക്ക്.

പിറ്റേന്ന് ശ്യാം അവനെ കണ്ടു.അവൻ ശ്യാമിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തു നിന്നിരുന്നു.

“അവളെ വിളിച്ചോ…?”

“വിളിച്ചു.. സംസാരിച്ചു..”

“അവൾ സമ്മതിച്ചോ..?”

“നിന്നോട് നിന്റെ ഭാര്യ ഒന്നും പറഞ്ഞില്ലേ..?”

“വിളിച്ചെന്ന് പറഞ്ഞു.. ബാക്കി നിങ്ങൾ പറയുമെന്ന് പറഞ്ഞു.. ഇഷ്ടായോ എന്റെ ഭാര്യയെ..?

“നിനക്ക് എന്റെ ശരീരത്തിലുള്ള ഇഷ്ടങ്ങൾ നിറവേറിയാൽ അല്ലേ.. അവളെ എ*നിക്ക് കിട്ടൂ..?”

“അതേ..ഇഷ്ടായില്ലേ അവളെ..?”

“അവളെ എനിക്കിഷ്ടമായി. പക്ഷേ… നിന്നെ എനിക്കിഷ്ടമല്ല..അതുകൊണ്ട് ഇനി എന്റെ അരികിൽ വരരുത്.”

“മാസങ്ങളായി ഞാൻ നിങ്ങളുടെ പിന്നാലെ.. എന്തോ നിങ്ങളെ അത്രക്ക് ഇഷ്ടപ്പെട്ടുപോയി.

അതുകൊണ്ട് മാത്രം എന്റെ ഭാര്യയെപ്പോലും…..”

ശ്യാമിന്റെ മറുപടിക്കായി കാത്ത് നിൽക്കാതെ അയാൾ നടന്നകന്നു.

ചിലപ്പോൾ അയാളുടെ ഇഷ്ടങ്ങളെ പൂർത്തീകരിക്കാൻ ശ്യാമിനെപ്പോലെ വേറെയൊരാളെ അയാൾ കണ്ട് വെച്ചിട്ടുണ്ടാവും.അല്ലെങ്കിൽ അയാളുടെ വഴിയിൽ അങ്ങനെ ഒരാളെ കണ്ടെത്തുമായിരിക്കും.

അയാളുടെ ഇഷ്ടങ്ങളെ മാറ്റാൻ അയാൾക്കൊരിക്കലും കഴിഞ്ഞെന്നു വരില്ല. ആയുസ്സൊടുങ്ങും നാൾ വരെ ആ ഇഷ്ടങ്ങൾ അയാളിലുണ്ടായിരിക്കും..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നവാസ് ആമണ്ടൂർ.