അനന്തൻ, തുടർക്കഥയുടെ ഭാഗം 12 വായിക്കുക….

രചന : നിഹാരിക നീനു

അച്ഛൻ തീർത്തും അവശനായ പോലെ, കിടപ്പിൽ നിന്നും എഴുന്നേക്കാൻ പോലും പ്രയാസം,

കാണുംതോറും ചങ്കു പൊടിഞ്ഞു..

ഗുളികയുടേതാണോ അറിയില്ല ഒരു മയക്കം എപ്പോഴും,

സംസാരിക്കുമ്പോ നാക്കിനൊരു കുഴച്ചിൽ പോലെ….

പരമാവധി അച്ഛൻ്റെ മുന്നിൽ കുസൃതികൾ പറഞ്ഞു….

ഉള്ളുരുകി പിടയുമ്പോഴും …..

❤❤❤❤❤❤

“സന്ധ്യക്ക് കടക്കരുത് എന്ന് ഉപദേശിക്കാറുള്ള ആളാ… ഇപ്പോ ഉറങ്ങാ?”

എന്ന് ചോദിച്ച് മേല് തുടപ്പിക്കാനുള്ള ചൂടുവെള്ളം എടുത്ത് ചെന്നതും കണ്ണുകൾ ആയാസപ്പെട്ട് തുറന്നു അച്ഛൻ,

വയ്യായ്മ ആൾക്കാരെ എന്തു വേഗം ആണ് മാറ്റുന്നത് ….

മേലു തുടച്ച്,

ചെറുചൂടുള്ള പൊടിയരികഞ്ഞി കുടിപ്പിക്കുമ്പോൾ നിറഞ്ഞ് തൂവുന്ന അച്ഛൻ്റെ മിഴികളിൽ കണ്ണുടക്കി,

“ന്താ….? എന്തിനാ അച്ഛൻ്റെ കണ്ണ് നിറഞ്ഞേ?”

” അച്ഛൻ്റെ …. തനൂട്ടന്… കഷ്ടപ്പാടായി ല്ലേ ”

ദീർഘശ്വാസങ്ങൾക്കിടയിൽ പെറുക്കി പെറുക്കി പറഞ്ഞതും നെഞ്ച് പൊടിഞ്ഞു…

പുറത്ത് കാട്ടാതെ ഗൗരവം കാട്ടി കഞ്ഞി മുഴുവൻ കുടിപ്പിച്ചു…

മരുന്നും കൊടുത്ത് ലൈറ്റണച്ച് വാതിൽ ചാരി പുറത്തിറങ്ങി,

അമ്മയുടെ ഫോട്ടോ മാലയിട്ട് തൂക്കിയതിൽ ഇത്തിരി നേരം നോക്കി,

മെല്ലെ ഒരു പാത്രത്തിലേക്ക് കഞ്ഞി പകർന്ന് അനന്തേട്ടന്റെ അടുത്തേക്ക് നടന്നു….

കണ്ണടച്ചു കിടക്കുന്നയാൾ ഉറങ്ങാന്ന് വിചാരിച്ച് തിരികെ ഇറങ്ങാൻ നോക്കിയപ്പഴാ

“തനൂ ”

എന്ന് കേട്ടത് ..

തിരികെ എത്തി എണീറ്റിരിക്കാൻ സഹായിച്ചു..

“പൊടിയരിക്കഞ്ഞിയാ.. ചൂടാറും മുമ്പ് കുടിച്ചോളു”

എന്ന് പറഞ്ഞപ്പോൾ,

വിശപ്പില്ല, വേണ്ട എന്നായിരുന്നു മറുപടി…

“അതെന്താ അനന്തേട്ടാ നിങ്ങള് മനുഷ്യനല്ലേ? വിശക്കാതിരിക്കാൻ പ്രതിമ ഒന്നുമല്ലല്ലോ,

എന്നു പറഞ്ഞപ്പോൾ കേട്ടു,

മനസ് മരവിക്കുമ്പോ വിശപ്പറിയില്ല തനൂ എന്ന് ”

ദേഷ്യം വന്നു അത് കേട്ടപ്പോൾ ,

ദാ എന്നു പറഞ് … ഒരു പ്ലാവില കഞ്ഞി നീട്ടിയപ്പോൾ

വേഗം കൈയ്യിൽ വാങ്ങി കുടിക്കാൻ തുടങ്ങി ..

കുറച്ച് കുടിച്ച്

” മതി ” എന്ന് പറഞ്ഞ് നീട്ടിയപ്പോൾ ഞാനും നിർബന്ധിക്കാൻ പോയില്ല…

” ഒന്നു മേല് കഴുകിക്കോളൂ അനന്തേട്ട.. ഈ ക്ഷീണമൊക്കെ മാറും”

എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് തലയാട്ടുന്നുണ്ടായിരുന്നു ….

“വേണം എന്ന്‌ പറഞ്ഞ് താങ്ങി കുളിമുറി വരെ എത്തിച്ച്

തോർത്ത് കയ്യിൽ കൊടുത്തു,

പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു,

”മുറിവ് നനക്കണ്ട ട്ടോ ” എന്ന് ..

❤❤❤❤❤

” ഇപ്പോ ആള് ഉഷാറായി ട്ടോ…

ദാ, മുറിവ് മാറാൻ ആൻറിബയോട്ടിക്ക് ആണ് , ഹെൽത്ത് സെൻ്ററിൽ പുതിയതായി വന്ന ഡോക്ടറോട് കാര്യം പറഞ്ഞ് എഴുതി വാങ്ങീതാ…. ”

പറയുന്നത് ചെറുചിരിയോടെ കേട്ട് ,

“എന്ത് പറഞ്ഞാ താൻ വാങ്ങിയേ?” എന്ന് അനന്തേട്ടൻ തിരിച്ച് ചോദിച്ചു…

ചിരിയോടെ പറഞു,

തൂമ്പ തട്ടി വീട്ടിലൊരാൾക്ക് മുറിവായി എന്ന് ….

” വീട്ടിലെ ആർക്ക്??”

പറഞ്ഞത് കേട്ട്, തല താഴുന്നതും ചുണ്ടിൽ നാണത്തിൻ്റെ ചിരി വിടർന്നതും ഞാൻ അറിഞ്ഞു

” അത് .. എൻ്റെ … എൻ്റെ …..”

“തന്റെ ….?”

“ശ്ശോ…. ആർക്കും ഇല്ല”

എന്ന് കപട ഗൗരവം കാട്ടി മുഖം തിരിച്ച് ഓടിപ്പോന്നു,

പണ്ടെങ്ങോ കണ്ട് മറന്ന കുസൃതി ആ കണ്ണുകളിൽ നിറയുന്നത് അറിഞ്ഞു ….

ഒരു നിമിഷം പഴയ ആ തൻമയ ആയതു പോലെ…

❤❤❤❤❤❤

“അനന്തേട്ടാ :…”

രാവിലെ കുലുക്കി വിളിച്ചപ്പോൾ ഭയപ്പെട്ട് എന്ന വണ്ണമാണ് എണീറ്റത്,

പരിസരവും എന്നെയും കണ്ട് ആ കണ്ണിലെ ഭയം നിശ്ശേഷം ഇല്ലാതായപ്പോൾ മനസിലായി എന്തോ ദുസ്വപ്നത്തിലായിരുന്നു ആൾ എന്ന്,

” കുറേ നാളുകൾക്ക് ശേഷം ഇന്നലെ ഞാനൊന്നുറങ്ങി ട്ടോ…. ”

എന്ന് ചായ വാങ്ങിക്കൊണ്ട് പറയുന്നയാളിൻ്റെ അടുത്ത് മുട്ടുകുത്തി ഇരുന്നു…

” അനന്തേട്ടാ…..”

“ഉം ”

” നിക്ക്,…. അനൂനെ ഒന്നു കാണണംന്ന്ണ്ട് ”

മെല്ലെ തല ഉയർത്തി എന്നെ നോക്കി അത് കേട്ടപ്പോൾ,

“എവിടാന്ന് വച്ചാ പറയൂ ഞാൻ, ഞാനൊന്ന് പോയി കണ്ടോട്ടെ?”

ആ മുഖം അസ്വസ്ഥമാവുന്നത് കണ്ടു ….

“തനു.. അത് .. ഇപ്പോ വേണോ? തനിക്ക് .. ”

മുഴുവൻ പറയാൻ സമ്മതിച്ചില്ല…

എനിക്കെന്തെങ്കിലും വരും ന്നാണെങ്കിൽ എനിക്ക് പേടിയില്ല അനന്തേട്ടാ….

പറ അവരെവിടാ..? പ്ലീസ്….”

“അത് ….”

കേൾക്കാൻ വേണ്ടി അത്രയും ജിജ്ഞാസയോടെ ഞാൻ അനന്തേട്ടനെ നോക്കി…..

” അവര് ”

അനന്തേട്ടൻ പറഞ്ഞ് തുടങ്ങിയതും കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു..

കേൾക്കാനാഗ്രഹിച്ചത് കേൾക്കാൻ പറ്റാത്തതിൻ്റെ നിരാശയോടെ വാതിൽ തുറക്കാൻ നടന്നു..

❤❤❤❤❤

” അപ്പച്ചീ…”

വാതിലിനപ്പുറം മിഴി തുടച്ച് നിൽക്കുന്നവരെ വിളിച്ചു ഞാൻ…..

“തനൂട്ടാ.. ഏട്ടൻ… ”

” അപ്പച്ചി വരൂ… അച്ഛൻ മുറിയിൽ കിടത്തം തന്നെയാ.. പറഞ്ഞാലും കേൾക്കില്ല: ..

അതും പറഞ്ഞ് മെല്ലെ അപ്പച്ചീടെ

പുറകിലേക്ക് നോക്കി….

അത് കണ്ടിട്ടാവണം,

അപ്പച്ചി പറഞ്ഞത്,

അപ്പൂന് ലീവ് കിട്ടിയില്ല രണ്ട് ദിവസം കഴിഞേ എത്തൂ….. എന്ന്,

ചിരിച്ച് അപ്പച്ചീടെ ബാഗും പിടിച്ച് പുറകേ കേറി

പെട്ടെന്നാണ് അനന്തേട്ടനുള്ള കാര്യം ഓർത്തത്..

എന്തോ ഒരു ഭയം ഉള്ളിൽ വന്ന് പൊതിഞ്ഞു

(തുടരും)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നിഹാരിക നീനു