മനസ്സിനുള്ളിലെ ആത്മാർത്ഥ പ്രണയം മരണം പോലെ സത്യമാണ്…

എന്റെ നസ്രാണി പെണ്ണ്…

രചന: Renjith M Binoy

“ഒരിക്കലെങ്കിലും സ്നേഹിച്ചയാളെ ഓർത്ത് നോക്കിയിട്ടുണ്ടോ ?? എപ്പോഴെങ്കിലും ഓർമ്മയിലെങ്കിലും..”

വർഷങ്ങൾക്ക് ശേഷം സ്നേഹിച്ചവളെ കുറിച്ചു ചാരു എന്നോട് ചോദിക്കുമ്പോൾ ഞാനാ കണ്ണുകളിലേക്ക് നോക്കി.

“പറ മാഷേ…” “മ്മ്മ് ഓർക്കാറുണ്ട് ചാരു..

അവളിപോൾ എവിടെയാണെന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ അറിയില്ല., പക്ഷേ…””!!

ഓർക്കാത്ത ഒരു ദിവസം പോലുമില്ല ..” “അത് ചുമ്മാ ഒരു കോൺടാക്ട് പോലുമില്ലേ…” ചാരു അതിശയത്തോടെ എന്നെ നോക്കി “ഇല്ലെടോ എനിക്ക് തന്നോട് മറയ്ക്കനൊന്നുമില്ല അവളെ അവസാനമായി കണ്ടത് എറണാകുളം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു അന്ന് അവള് നന്നായി ക്ഷീണിച്ചിരുന്നു എന്തു ചോദിച്ചാലും വേണ്ടാന്ന് പറയുന്ന അവളന്നു എന്നോട് പറഞ്ഞു … “രഞ്ജു വിശക്കുന്നു വല്ലോം കഴിക്കാമെന്നു…” ഞങ്ങളോരു വെജിറ്ററിയൻ ഹോട്ടലിൽ കേറി.. നസ്രാണി പെൺകൊച്ചു ആണെങ്കിലും അവൾക്ക് വെജിറ്ററിയനാണ് ഇഷ്ടം ഊണ് കഴിക്കുമ്പോൾ എന്റെ മുഖതേക്ക് തന്നെ നോക്കി കൊണ്ടീരുന്നു …

“എന്താടി…” എന്ന്‌ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് കണ്ണിറുക്കി കാണിച്ചു ഹോട്ടലിൽ നിന്നു ഇറങ്ങുമ്പോൾ മറൈൻഡ്രൈവിൽ പോകണമെന്ന് വാശി .. പിന്നെ ഒരു ഓട്ടോ പിടിച്ചു അങ്ങോട്ട് ഞങ്ങൾ ഒന്നിച്ചു നടന്നു

ഒരുപാട് സംസാരിച്ചു അവൾ ഒരുപാട് ചിരിച്ചു…

അവളെന്റെ കൈ വിടതെ മുറുകി പിടിച്ചിട്ടുണ്ടായിരുന്നു ആർക്കും വിട്ടു കൊടുക്കില്ലെന്ന വാശിയോടെ ഒന്നുമില്ലാരുന്നു ഞങ്ങളുടെ ഇടയിൽ സ്നേഹമല്ലാതെ… “രഞ്ജു … ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടുമ്പോൾ അവളെ എങ്ങനെ മിസ്യൂസ് ചെയ്യാമെന്ന് നോക്കുന്നവരുടെ ഈ ലോകത്ത് മാഷിന് എങ്ങനെ കഴിയുന്നു…

ഒരു ഉമ്മ എങ്കിലും തന്നുടെ മാഷേ …. പറച്ചിലിൽ മാത്രേയുള്ളോ റോമാൻസ് … ഇതു ബോറാട്ടോ മാഷേ …..” അവളത് പറയുമ്പോൾ അവൾക്കറിയാമായിരുന്നു എന്നെ ഒരുപക്ഷേ..!!” മറ്റ് ആരെക്കാളും … “ഒരു നോട്ടം കൊണ്ട് പോലും അവളെ കളങ്കപെടുത്തിയിട്ടില്ല ചാരു …” കസേരയിൽ നിന്നേഴിച്ചു ചാരു മേശയുടെ അരികിൽ ചാരി നിന്നു “പിന്നെ എങ്ങനെയാ രഞ്ജുവേട്ട നിങ്ങൾക്കിടയിൽ എന്താ സംഭവിച്ചത് …”

“അറിയില്ലെടോ… എനിക്ക് തിരിച്ചു പോകാൻ ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി.. ട്രെയിൻ ലേറ്റ് ആണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു ഞങ്ങൾ അവടെയൊരു കസേരയിൽ ഇരുന്നു …”

പെട്ടന്ന് അവൾ ചോദിച്ചു ..” രഞ്ജു ഞാനില്ലാതെയായാൽ താൻ സന്തോഷമായി ജീവിക്കുമോ??..”

അപ്പോഴും അവള് എന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു ഞാനവളെ നോക്കി …

“പറ മാഷേ … ഇയാള് സന്തോഷമായി ജീവിക്കുമോ..?? നമുക്ക് സ്വപ്നങ്ങളുണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങളും ഒരിക്കലും പിരിയില്ലെന്ന കണക്കുകൂട്ടൽ അല്ലെ രഞ്ജു പക്ഷേ …” ഇടക്ക് അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു “അന്ന നീ എന്തൊക്കെയാ ഈ പറയുന്നത് നിന്നെ കാണാൻ വേണ്ടിയല്ലേ പത്തു മുന്നൂറു കിലോമീറ്റർ ദൂരത്തു നിന്നു വന്നത് ….” “സത്യമാ മാഷേ ദൈവം നമ്മളെ ഒന്നിപ്പിക്കില്ല കർത്താവിനു എന്നെ ഭയങ്കര ഇഷ്ട്ടാ അതോണ്ടല്ലോ എന്നെ ഒരു വയസുള്ളപ്പോൾ പപ്പയുടെ കൈയിൽ ഏല്പിച്ചു മമ്മയെ കർത്താവു കൊണ്ട് പോയത്…

പാവം പപ്പാ നല്ല പ്രായത്തിൽ വേറൊരു കല്യാണം കഴിക്കാതെ എനിക്ക് വേണ്ടി ജീവിച്ചു എന്നെ നന്നായി വളർത്തി പഠിപ്പിച്ചു ഒരു ഡോക്ടറാക്കി…

രഞ്ജുനു അറിയാല്ലോ പപ്പയെ… ദേ ഇതു പോലെ എന്നെ എപ്പോഴും ചേർത്ത് പിടിച്ചിരിക്കും..

പഞ്ചാബിൽ നിന്നു ആഴ്ചയിൽ നാട്ടിലെത്തുമ്പോൾ പപ്പ സ്റ്റേഷനിൽ കാത്തു നിൽക്കും. ഇപ്പോഴും ഓർമ്മയുണ്ട്, അന്ന് ദേ അവിടെയാ പപ്പ നിന്നത്..

എന്റെ മുന്നിൽ വെച്ച പപ്പടെ ദേഹത്തുടെ ട്രെയിൻ കേറിയത് … കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിലായിരുന്നു രഞ്ജു… പിന്നീട് പള്ളിയിലെ സെമിതേരിയിൽ ചതഞ്ഞരഞ എന്റെ പപ്പേടെ മുഖമാണ് കണ്ടത്. പിന്നിടുള്ള രാത്രിയിൽ ഞെട്ടി എഴിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരു ദു:ശകുനമാണ് ഞാൻ ഒന്നും ആഗ്രഹിക്കാൻ പാടില്ല ആഗ്രഹിച്ചാലും കിട്ടില്ല…” കണ്ണു നിറഞ്ഞു അവളുടെ “എനിക്ക് അറിയാവുന്നതല്ലേ ഇതൊക്കെ നിന്നെ അത്രക്ക് ഇഷ്ടം അല്ലേടി എനിക്ക്.. കഴിഞ്ഞതൊക്കെ പോട്ടെ നീയിപ്പോൾ ഒറ്റക് അല്ലല്ലോ ഞാനില്ലേ കൂടെ ..”

“അറിയാം രഞ്ജുട്ടാ … താൻ ഉണ്ടാകും എന്റെ കൂടെയെന്നു ..” “അല്ല അന്ന താൻ എന്തിനാ കാണണം എന്ന്‌ പറഞ്ഞത് …” ഞാനവളോട് ചോദിച്ചു…

“പറയാം… എനിക്ക് കൂടെ കൂടെ തലവേദന വരുന്നെന്നു തന്നോട് പറഞ്ഞിരുന്നില്ലേ കഴിഞ്ഞാ ആഴ്ച എം ആർ ഐ സ്കാൻ എടുത്തു അതാ രഞ്ജുനെ കാണണം എന്ന്‌ പറഞ്ഞത് …” ഒന്നും മനസിലാകാത്ത പോലെ ഞാനവളെ നോക്കി..

ഞാൻ പറയുന്നത് കേട്ടോണ്ട് മേശയുടെ അരികിൽ നിന്ന ചാരു എന്റെ അടുത്ത് വന്നിരുന്നു…

“എന്നിട്ട് … എന്നിട്ടെന്തയി…” “അത് അങ്ങനെയാ ചാരു നമ്മൾ എന്തു ആഗ്രഹിക്കുന്നുവോ അതൊന്നും നമുക്ക് കിട്ടില്ല… ഒന്നുകിൽ ആണുങ്ങളെ പെൺകുട്ടികൾ ചതിക്കും അല്ലെങ്കിൽ പെൺകുട്ടികൾ ആൺകുട്ടികളെ ചതിക്കും, ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ദൈവവും ….”

“പറ രഞ്ജുവേട്ട ,, പിന്നെ എന്തായി ..” “എന്താവാൻ താനൊരു ചായയിട് ചാരു തലവേദനിക്കുന്നു…”

“ചായയൊക്കെ പിന്നെ ഭർത്താവേ… ആദ്യം കഥ പറ നല്ല രസമായി കേട്ടോണ്ട് വന്നതാ ഈ ഭർത്താക്കന്മാരുടെ പൊളിഞ്ഞ പ്രണയം കേൾക്കാൻ ഒരു പ്രതേക ഫീലാ മാഷേ അതോണ്ടല്ലേ …”

അവള് ചിരിച്ചോണ്ട് പറഞ്ഞു.. പക്ഷേ..!!! കണ്ണു നിറഞ്ഞിരുന്നു അവളുടെ “ഓഓഓ തനിക്കു ചിരി…

അത് അനുഭവിക്കണം ചാരു… അപ്പോൾ അറിയാം …” “മ്മ്മ് കോളേജിൽ നമ്മളെ നോക്കാൻ ആരുമില്ലാരുന്നു മാഷേ… പിന്നെ വീട്ടുകാരെ പേടി …” “ഞാൻ വിശ്വസിച്ചു താൻ അല്ലേ ആളു …”

“ഉവാ ബാക്കി പറ രഞ്ജുവേട്ടാ ….” ഞാൻ കൈ ഒന്നു കുടഞ്ഞു കൈവിരൽ തലയുടെ പുറകിൽ കെട്ടി … മനസ് വീണ്ടും എറണാകുളം റെയിൽവേ സ്റ്റേഷനിലോട്ട് പോയി … അവള് ബാഗിൽ നിന്നു എം ആർ ഐ യുടെ റിപ്പോർട്ട്‌ പുറത്ത് എടുത്തു എന്റെ മടിയിലോട്ട് വെച്ചു .. എന്നെ നോക്കി “രഞ്ജു … എനിക്ക് ബ്രെയിൻട്യൂമർ ആണ് സെക്കന്റ്‌ സ്റ്റെജ് ആണെന്ന ഡോക്ടർ പറഞ്ഞത് …”

സാവധാനം അവളത് പറയുമ്പോൾ വിറയ്ക്കുന്ന കൈകളോടെ ഞാനാ കവറിലേക്ക് നോക്കി …

കവറിന്റെ ഫ്രണ്ടിൽ കൊടുത്തിരിക്കുന്ന വലിയ അക്ഷരങ്ങൾ വായിച്ചു.

അൽഷിബാ ലാബ് & സ്കാനിങ് സെന്റർ എറണാകുളം ..

അകത്തു നിന്നു റിപ്പോർട്ട് എടുത്തു ഒരു ഡോക്ടർ അല്ലങ്കിലും ആർ സി സി യിൽ വെച്ചു ദിവസം ഇതു പോലെയുള്ള റിപ്പോർട്ട്‌ കാണുന്നതല്ലേ .. അന്ന റോയ് തോമസ് 22യേർസ് Mri റിസൾട്ട്‌ പോസിറ്റീവ് സെക്കന്റ്‌ സ്റ്റേജ് റെഫർ ബൈ dr. ഗംഗധരൻ

വിശ്വസിക്കാനാവാതെ കണ്ണു നിറഞ്ഞു … പിന്നെ അങ്ങോട്ട് വായിക്കാൻ പറ്റുന്നില്ല ആർ സി സി യിൽ ദിവസം കാൻസർ ബാധിച്ചു വരുന്ന ഓരോത്തരെ കാണുമ്പോൾ ആർക്കും ഒന്നും വരുത്തരുത് എന്ന്‌ മനസ് കൊണ്ട് പ്രാർത്ഥിക്കാറുണ്ട് പക്ഷേ…!!

എന്റെ അന്നക്ക് …. ഞാനവളുടെ കൈയിൽ മുറുകെ പിടിച്ചു അന്ന് ആദ്യമായി അവൾ എന്റെ കൈയിൽ നിന്നു പിടി വിട്ടു …. “മാഷേ ബീ ഹാപ്പി ഇങ്ങനെ വിഷമിക്കാൻ മാത്രം എനിക്കൊന്നുമില്ല …

നോക്കു ഞാൻ ഹാപ്പി അല്ലേ …. ” അവള് ചിരിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് കഴിഞ്ഞില്ല ആ കണ്ണുനീർ എന്റെ കൈയിൽ വീണു ചൂട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു… അന്നു ആദ്യമായി ദൈവത്തിനെ ശപിക്കേണ്ടി വന്നു .. “രഞ്ജു എന്റെ ജീവിതത്തിൽ സന്തോഷിക്കാൻ കർത്താവ് സമ്മതിക്കില്ല ഞാൻ പറഞ്ഞില്ലേ കർത്താവിനു എന്നെ ഭയങ്കര ഇഷ്ട്ടാ .. അതോണ്ടല്ലോ .. ” “ഒന്നുല്ലടോ നമുക്ക് ട്രിമെന്റ് തുടങ്ങണം എത്രയും വേഗം .. ”

“വേണ്ട രഞ്ജു, ഡോക്ടർ പറഞ്ഞു സെക്കന്റ്‌ സ്റ്റെജ് ആണെന്ന് …” “അതോണ്ട് …” ” അതല്ല രഞ്ജു., വെറുതെ എന്തിനാ …” “നീയൊന്നും പറയണ്ട ഞാൻ നോക്കിക്കോളാം … ഇപ്പോൾ തന്ന മെഡിസിൻ ഓക്കെ സമയത്തു കഴിക്…” “മ്മ്മ്…

കാശ് ഒരുപാട് ആകും രഞ്ജു.. അവസാനം ഞാനൊരു ബുദ്ധിമുട്ടാകും തനിക്കു…” അത് കേട്ടപ്പോൾ ദേഷ്യം സങ്കടമൊക്കെ വന്നെങ്കിലും ഞാനവളെ ഒന്നുടെ മുറുകെ പിടിച്ചു. വിട്ടു പോകില്ലെന്ന ഉറപ്പോടെ …

“എനിക്കറിയാം എന്റെ രഞ്ജുനെ.. ആരൊക്കെ എന്നെ വിട്ടു പോയാലും താനെന്റെ കൂടെ ഉണ്ടാകുമെന്നു …. രഞ്ജുന്റെ കൂടെ ജീവിക്കണം.. എനിക്ക് ജീവിച്ച് കൊതി തീർന്നില്ല രഞ്ജു … എനിക്ക് രഞ്ജുന്റെ വൈഗയെ പ്രസവിക്കണം .. ” ഓരോന്ന് പറയുന്ന കൂട്ടത്തിൽ ഒരിക്കൽ എപ്പോഴോ വെറുതെ പറഞ്ഞതാണ് ആദ്യം ജനിക്കുന്നത് മോൾ ആണെങ്കിൽ വൈഗ എന്ന്‌ പേരിടാമെന്നു … ഓർക്കുമ്പോൾ കണ്ണു നിറഞ്ഞു “എല്ലാം നടക്കും താൻ ടെൻഷൻ ആവാതെ …

അല്ലങ്കിൽ തന്നെകൂടെ കൊണ്ട് പോയാലോ തിരുവനന്തപുരതേക്ക് …” “വേണ്ട രഞ്ജു അതിനു സമയം ആയില്ല എന്റെ അസുഖമൊക്കെ കുറഞ്ഞു ഞാൻ വരും എന്റെ കുട്ടി സന്തോഷമായി പൊയ്ക്കോ …”

ട്രെയിൻ ഇപ്പോൾ എത്തുമെന്ന് അനോൺസ്മെന്റ് വന്നു … അവള് എന്റെ കൈയിൽ മുറുകെ പിടിച്ചു ഒന്നും മിണ്ടാതെ ഞങ്ങളിരുന്നു …

കുറച്ചു കഴിഞ്ഞപോൾ ട്രെയിൻ എത്തി ട്രെയിനിൽ കേറാൻ നേരം അവൾ ഒന്നേ പറഞ്ഞുള്ളു .. “രഞ്ജു … ഇനി കാണുന്നത് വരെ ദിവസം ഞാൻ വിളിക്കും പക്ഷേ…””!! എന്റെ വിളി വന്നില്ലെങ്കിൽ..

നെഗറ്റീവ് എന്തെങ്കിലും സംഭവിച്ചാൽ പോലും ആരും തന്നെ അറിയിക്കില്ല…” നെടുവീർപ്പോടെ ഞാൻ എഴുന്നേറ്റു … “എന്നിട്ട് എന്തായി ഏട്ടാ അവള് പിന്നെ വിളിച്ചോ…” ചാരു ചോദിച്ചു … “നോ ..

എനിക്കറിയാരുന്നു ചാരു ഇനി അവളൊരിക്കലും വിളിക്കില്ലെന്നു.. പക്ഷേ ..”” അന്ന് മുതൽ എല്ലാം മാസവും അവൾക്കുള്ള ട്രീറ്റ്മെന്റിനുള്ള ക്യാഷ് അയേച്ചു കൊണ്ടീരുന്നു മാസത്തിൽ ഒന്നോ രണ്ടോ തവണ പോയി കാണുകയും ചെയ്തു അപ്പോഴേക്കും കിമോ സ്റ്റാർട്ട്‌ ചെയ്തു തുടങ്ങിയിരുന്നു.

മുടിയൊക്കെ കൊഴിഞ്ഞു അവളാണെന്നു പോലും തിരിച്ചറിയാൻ കഴിയില്ലാരുന്നു. ഭയങ്കര ദേഷ്യം അകൽച്ച എല്ലാവരോടും എന്നോട് പോലും ഇനി കാണാൻ വരരുത് എന്ന്‌ പോലും ഒരിക്കൽ പറഞ്ഞു.

പിന്നെ അറിഞ്ഞു ട്രിറ്റുമെന്റ് മതിയാക്കി അവള് പഞ്ചാബിലോട്ട് തിരിച്ചു പോയിന്നു … അങ്ങനെ മൊബൈൽ വിളി നിന്നു. ഒരിക്കൽ അവൾക്ക് അയേച്ച ക്യാഷ് തിരിച്ചു വന്നു … പിന്നെ ഒരു കോൺടാക്ട് പോലുമില്ല എല്ലായിടത്തും അന്വഷിച്ചു ഒരു വിവരവുമില്ല… ചിലപ്പോൾ എന്നെ ബുദ്ധിമുട്ടിക്കണ്ടാന്നു വിചാരിച്ചു കാണും…

“ഏട്ടാ … ചാരു എന്റെ അടുത്ത് വന്നു മുഖത്തു നോക്കി .. “ഏട്ടാ … “എന്താടി … “ഏയ്യ് ഒന്നുമില്ല ഇത്ര സങ്കടം ഉള്ളിൽ വച്ചോണ്ടാണോ ഏട്ടൻ എന്നെ സ്നേഹിക്കുന്നത് ..” “ആത്മാർത്ഥ പ്രണയം എപ്പോഴും സങ്കടം തന്നെയാടോ അതാരും പറഞ്ഞു നടക്കില്ല…” “പോട്ടെ ഏട്ടാ അതൊക്കെ കഴിഞ്ഞില്ലേ ഇപ്പോൾ സ്നേഹിക്കാനും ദേഷ്യം കാണിക്കാനും പിണങ്ങാനും ഏട്ടന് ഞാനില്ലേ ..” “ആ പോട്ടെ അതോണ്ടല്ലേ തന്നെ എനിക്ക് കിട്ടിയത്…” എന്ന്‌ പറഞ്ഞിട്ട് എന്റെ ദേഹത്തൂടെ ഒട്ടി നിന്നാ ചാരുവിന്റെ മുഖം കൈയിലെടുത്തു ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി…

പാവം ചാരുവിനു അറിയില്ലല്ലോ അന്നയുടെ കണ്ണുകളാണ് എന്റെ ചാരുവിന്റെ കാഴ്ച്ചയെന്നു ……. ആ കഥ പിന്നെ പറയാം ട്ടോ ……

പ്രണയം സത്യമാണെങ്കിൽ അത് നഷ്ട്ടമയാലാരും പറഞ്ഞു നടക്കില്ല കാരണം മനസ്സിനുള്ളിലെ ആത്മാർത്ഥ പ്രണയം മരണം പോലെ സത്യമാണ്..

രചന: Renjith M Binoy


Comments

Leave a Reply

Your email address will not be published. Required fields are marked *