ഞാനും അഭിയേട്ടനും ഡിവോഴ്സ് ആവാൻ പോവാ…അവൾ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി

രചന : ഭവ്യഭാസ്കരൻ

ദേഹി

❤❤❤❤❤❤❤

“നന്ദിത…”

അഭിലാഷിന്റെ വിളി കേട്ടു കട്ടിലിൽ ഇരുന്നു തുണി മടക്കുന്ന നന്ദിത അഭിയെ നോക്കി.

അഭി കൈയിൽ ഉണ്ടായിരുന്നു പേപ്പർ അവൾക്കു നേരെ നീട്ടി.

” എന്താ അഭിയേട്ടാ.. ”

” ഡിവോഴ്സ് ന്റെ പേപ്പർസ് ആണ്. ഞാൻ സൈൻ ചെയ്തു. നീയും കൂടെ ചെയ്തിട്ട് വേണം എനിക്ക് അഡ്വക്കേറ്റിനെ ഏല്പിക്കാൻ. ”

നന്ദിത ഞെട്ടി എഴുന്നേറ്റു.

“ഡിവോഴ്സ്..”

നന്ദിത താലിയിൽ മുറുകെ പിടിച്ചു. താഴേക്കു മിഴികൾ ഊന്നി.

“എല്ലാം നമ്മൾ സംസാരിച്ചു കഴിഞ്ഞതാണ്. ഇനിയും നീട്ടി കൊണ്ടു പോവാൻ പറ്റില്ല. ഞാനും മേഘയും തമ്മിൽ ഉള്ള ബന്ധം നിനക്കു അറിയാവുന്നതാണ്. മേഘക്കു ഞാൻ വാക്ക് കൊടുത്തതാണു അവളെ ഞാൻ വിവാഹം ചെയ്യാം എന്നു. അതിനു ഡിവോഴ്സ് കിട്ടിയേ തീരൂ. നീ ചോദിക്കുന്ന കോംബനിസേഷൻ ഞാൻ തരും. പിന്നെ മോന്റെ കാര്യo ആരുടെ കൂടെ നിൽക്കണം എന്നു അവൻ തീരുമാനിക്കട്ടെ. ”

അഭി ഡിവോഴ്സ് ന്റെ പേപ്പർസ് എടുത്തു അവളുടെ മുന്നിലേക്ക്‌ ഇട്ടു.

” ഇതാ പെൻ.. ” പെൻ അവളുടെ നേരെ നീട്ടി.

വിറക്കുന്ന കൈയാലേ അവൾ അതു വാങ്ങി. നിറഞ്ഞ കണ്ണുകളാൽ അവൾ പേപ്പറിൽ സൈൻ ചെയ്ത് അവനു നൽകി.

പേപ്പറുമായി പുറത്തേക്കു പോവാൻ നിന്ന അഭിയെ നന്ദിത വിളിച്ചു.

” അഭിയേട്ടാ.. ഒരു മിനുട്ട്. നിങ്ങൾ ആഗ്രഹിച്ചപ്പോലെ ഡിവോഴ്സ് കിട്ടും. നിങ്ങളുടെ ഒരു രൂപ പോലും എനിക്ക് വേണ്ട. എനിക്ക് രണ്ടു ദിവസത്തെ സമയം തരണം. അതിനുള്ളിൽ ഞാൻ ഇവിടെ നിന്നു ഇറങ്ങിക്കോളാം.”

ഇടറിയ ശബ്ദത്താൽ അവൾ പറഞ്ഞു.

” മ്മ്. ”

അഭി പേപ്പർ എടുത്തു പുറത്തേക്കു ഇറങ്ങി.

പുറത്തു കാറിൽ ചാരി നിക്കുന്ന മേഘയുടെ അടുത്തേക്കു ചെന്നു ചിരിയോടെ സംസാരിക്കുന്ന അഭിയെ നിർവികാരിതയോടെ നന്ദിത നോക്കി നിന്നു.

❤❤❤❤❤❤❤

റൂമിൽ കാലനക്കം കേട്ടു. നന്ദിത കണ്ണുകൾ തുടച്ചു തിരിഞ്ഞു നോക്കി.

” നന്ദു… ”

കാർത്തിക നന്ദിതയെ കെട്ടിപിടിച്ചു.

” നന്ദു.. ” സ്നേഹത്തോടെ അവൾ വിളിച്ചു.

നന്ദിത ചുണ്ടിൽ ചിരി വരുത്തി കൊണ്ടു അവളെ നോക്കി.

“കാർത്തി.. നീ ഇവിടെ..” നന്ദിത അവളെ നോക്കി കൊണ്ടു ചോദിച്ചു.

” ഞങ്ങൾ ബാംഗ്ലൂരിൽ നിന്നു നാട്ടിൽ വന്നു സെറ്റിൽ ചെയ്തു. എത്ര വർഷായി കണ്ടിട്ടു. ഒരുപാടു സംസാരിക്കാൻ ഉണ്ടു.”

” ആ.. വിവേക് ഉം മോളും ”

” മോളു വന്നിട്ടുണ്ട് താഴേ നിന്റെ മകൻ ആദിയുമായി സംസാരിച്ചു ഇരിക്കാ. ”

“ആ. നീ വാ.” നന്ദിത അവളെ വിളിച്ചു ഹാളിലേക്ക് ചെന്നു.

“ഡീ.. എവിടെ നിന്റെ അഭിയേട്ടൻ..”

” അഭിയേട്ടൻ ഇവിടെ ഇല്ല. ഓഫീസിൽ പോയി. നീ ഇരിക്ക് ഞാൻ ചായ എടുക്കാം. ”

നന്ദിത ചായയും ആയി വന്നപ്പോൾ കാർത്തിക ഹാളിൽ ഇല്ല. പുറത്തു ഇറങ്ങി നോക്കിയപ്പോൾ മാവിൽ ചുവട്ടിൽ ഫോണിൽ സംസാരിച്ചു ഇരിക്കാണു

ആദിയും കീർത്തിയും സംസാരിച്ചു സിറ്റ് ഔട്ട്‌ ൽ തന്നെ ഇരിക്കുന്നുണ്ട്.

നന്ദിത ആദിക്കും കീർത്തിക്കും ചായ കൊടുത്തു.

കീർത്തിയോട് സംസാരിച്ച ശേഷം. രണ്ടു ഗ്ലാസ്‌ ചായയും എടുത്തു മാവിൻ ചുവട്ടിലേക്കു ചെന്നു.

“ഡീ ചായ..” നന്ദിത കാർത്തികക്കു നേരെ ചായ നീട്ടി.

കാർത്തിക കാൾ കട്ട്‌ ചെയ്തു. ചായ വാങ്ങി മാവിൻ ചുവട്ടിൽ ഇരുന്നു. കൂടെ നന്ദിതയും.

” വിവേകായിരുന്നു. ഞങ്ങൾ ഇവിടെ എത്തിയോ എന്നറിയാൻ. നിന്നെ അന്വേഷിച്ചു. ” ചിരിച്ചു കൊണ്ടു കാർത്തിക പറഞ്ഞു.

“ആഹ്. ചായ കുടിക്ക്.”

ഇരുവരും ചായ കുടിച്ചു.

“പിന്നെ പറയടി.. എന്തൊക്കെയാ വിശേഷം.

ഫോൺ വിളിച്ചാലും എടുക്കില്ല. മെസ്സേജ് നും റിപ്ലൈ ഇല്ല. എന്താടി അഭിയേട്ടന്റെ കൂടെ നീയും ബിസിനസിൽ ബിസി ആയോ.. “?

നന്ദിത അവളെ നോക്കി ചെറുതായി ഒന്നു ചിരിച്ചു.

“പറയ് പിന്നെ എന്തൊക്കെയാ..” കാർത്തിക അവളുടെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

” കാർത്തി അതു..? ”

” എന്താടി.. പറയി. ”

“ഞാനും അഭിയേട്ടനും ഡിവോഴ്സ് ആവാൻ പോവാ.”

“ഡീ ” കാർത്തിക ഞെട്ടി കൊണ്ടു അവളെ നോക്കി.

” സത്യമാണ് കാർത്തി. പത്തു വർഷത്തെ വിവാഹ ജീവിതം അവസാനിച്ചു.”

നന്ദിത എല്ലാം കാർത്തികയോട് തുറന്നു പറഞ്ഞു.

” ഡീ നീ എന്താ ഈ പറയുന്നെ.. വിശ്വസിക്കാൻ കഴിയുന്നില്ല. അന്ന് നീ മെസ്സേജ് അയച്ചപ്പോൾ കൂടി നീ പറഞ്ഞതല്ലേ.. നിന്നെ മോനെ അഭിയേട്ടന് ഒരുപാടു ഇഷ്ടം ആണെന്നു.”

” ആ ഇഷ്ടത്തിനു വേറെ ഒരാൾ വരുന്നത് വരെ ഉള്ള ആയുസ് ഉണ്ടായിരുന്നു ഉള്ളൂ. ” നന്ദിത കാർത്തികയുടെ മുഖത്തു നോക്കാതെ പറഞ്ഞു.

“എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു ഡീ നിനക്കു ജീവിതത്തെ കുറിച്ചു. ”

“ജീവിതം തന്നെ തിരുത്തി എഴുതുമ്പോൾ പ്രിയപ്പെട്ട പലതും നഷ്ടമാവും. എനിക്ക് അതിൽ വിഷമം ഇല്ല. എന്റെ നഷ്ടങ്ങൾ എല്ലാം എന്റെ മാത്രം നഷ്ടങ്ങൾ ആണ് കാർത്തി.

എനിക്ക് ഇനി ഞാനായിട്ട് ജീവിക്കണം. എന്റെ ചിന്തകൾക്കും എന്റെ സ്വപ്‌നങ്ങൾക്കും അനുസരിച്ചു.

മോനെ ഞാൻ കൊണ്ടു പോവും എന്റെ കൂടെ.

അവനെ നല്ല രീതിയിൽ വളർത്തണം. ”

“മ്മ്. ഇവിടെ നിന്നു ഇറങ്ങിയാൽ എങ്ങോട്ടാ..”

” വീട്ടിലേക്കു പോവുന്നില്ല. പിന്നീട് അവർക്കു ഒരു ബുദ്ധിമുട്ട് ആവും. ഒരു വാടക വീടു നോക്കണം.

ഒരു ജോലി ശെരിയായിട്ടുണ്ട്. ”

“തത്കാലം ഒരു വാടക വീട് കിട്ടുന്ന വരെ എന്റെ വീട്ടിൽ നിൽകാം. നീ ധൈര്യമായി ഇറങ്ങിക്കോ.

എന്തിനുo ഞാനുണ്ട് കൂടെ.. ” കാർത്തിക അവളെ ചേർത്തു പിടിച്ചു.

❤❤❤❤❤❤❤

അഭി അവളുടെ അടുത്തേക്കു വന്നു.

” നന്ദിത. താൻ എന്താ പറയാതെ പോന്നേ. ഇനോഗ്രേഷൻ വന്ന എല്ലാവരും തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു. മനുഷ്യനെ നാണം കെടുത്താൻ. ” അഭി ദേഷ്യത്തോടെ പറഞ്ഞു.

നന്ദിത ഒന്നും മിണ്ടാതെ നിന്നു.

” നിനക്കു പറഞ്ഞിട്ട് പോരായിരുന്നോ ഇങ്ങോട്ട് കെട്ടി എടുക്കുന്നത്.. ” ദേഷ്യം കൊണ്ടു അഭി വിറക്കുന്നുണ്ടായിരുന്നു.

” ഇതൊക്കെ പറയാൻ നിങ്ങൾ ആരാ.. ” ദേഷ്യത്താൽ നന്ദിത ചോദിച്ചു.

“ഡീ ”

നന്ദിത കൈ ഉയർത്തി അവന്റെ വാക്കിനെ തടയിട്ടു.

” ഞാൻ ഇപ്പോ നിങ്ങളുടെ ഭാര്യ അല്ല. ഇന്നലെ ഡിവോഴ്സ് ൽ സൈൻ ചെയ്ത ആ നിമിഷം നിങ്ങളുമായി ഉള്ള എല്ലാ ബന്ധവും അവസാനിച്ചു കഴിഞ്ഞു. ഞാൻ എന്തിനാ അവിടെ. നിങ്ങളുടെ കൂടെ തന്നെ മേഘ ഉണ്ടായിരുന്നല്ലോ. മറ്റുള്ളവരെ ബോധിപ്പിക്കാൻ ഞാൻ എന്തിനു അവിടെ നിൽക്കണം. പിന്നെ ഞാൻ അവിടെ വന്നതു നിങ്ങളുടെ അച്ഛന്റെ അമ്മയുടെ നിർബന്ധം കാരണം ആണ്.

നാളെ ഞാനും മോനും ഇവിടെ നിന്നും ഇറങ്ങും.

ഉറച്ച സ്വരത്തിൽ നന്ദിത പറഞ്ഞു.

“മോൻ..”

” ആദിക്ക് അവന്റെ അമ്മ മാത്രം മതി എന്നു പറഞ്ഞു. ”

നന്ദിത താലി ഊരി അവന്റെ കൈയിൽ വച്ചു കൊടുത്തു.

അഭി ചവിട്ടി തുള്ളി പുറത്തേക്കു പോയി.

നന്ദിത നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു.

ഉറച്ച തീരുമാനത്തോടെ നന്ദിതയും മകനും എന്നന്നേക്കുമായി ആ വീടിന്റെ പടികൾ ഇറങ്ങി.

❤❤❤❤❤❤❤❤❤

വർഷങ്ങൾക്കുശേഷം

” നന്ദു ആന്റി.. ” കീർത്തി വന്നു നന്ദിതയുടെ കൈയിൽ വന്നു പിടിച്ചു.

” ഹാപ്പി ബര്ത്ഡേ മോളെ ”

” താങ്ക് യൂ ”

“മോള് എന്താ ഇവിടെ..” നന്ദിത അവളോടു ചോദിച്ചു.

” ഞങ്ങൾ എല്ലാവരും കൂടി ഷോപ്പിംഗിനു ഇറങ്ങിയതാ.. ” കീർത്തി ഫ്രണ്ട്സ് നെ നോക്കി കൊണ്ടു പറഞ്ഞു.

” ആഹ് ”

” ഫ്രണ്ട്സ്.. ഇതാണ് എന്റെ നന്ദു ആന്റി. ആദി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ന്റെ ഓണർ. ”

” ഹായ് മാഡം. ”

” ഹായ് ”

ഓരോരുത്തരായി നന്ദിതയെ പരിജയപ്പെട്ടു.

” ആന്റി ആദിയേട്ടൻ..? ”

കീർത്തി നന്ദിതയെ നോക്കി കൊണ്ടു ചോദിച്ചു.

” വീട്ടിൽ ഉണ്ടു.” ചിരിയോടെ നന്ദിത പറഞ്ഞു.

“ആന്റി വൈകിട്ടു എപ്പോഴാ വീട്ടിൽ എത്താ..?”

“അഞ്ചു മണിക്ക് എത്താം.”

” ആഹ്.”

” ആന്റി പോവാ.. ഒരു മീറ്റിംഗ് ഉണ്ട്. ”

” ഓക്കേ ആന്റി ”

കീർത്തിയോട് യാത്ര പറഞ്ഞു. നന്ദിത ഷോപ്പിംഗ് മാളിൽ നിന്നു ഇറങ്ങി കാറിൽ കയറി.

ഫോൺ റിങ് കേട്ടു നന്ദിത കാൾ അറ്റൻഡ് ചെയ്തു.

” മാഡം.. ”

” പറയു പ്രിയ ”

” മാഡം അഭിലാഷ് ആയുള്ള കോൺട്രാക്ട് ”

” ആഹ് കോൺട്രാക്ട് ക്യാൻസൽ ചെയ്തേക്ക്.

അഭിലാഷിന്റെ കമ്പനിയുമായിയുള്ള ഒരു ബിസിനസ്‌ ഉം വേണ്ട ”

” ഓക്കേ മാഡം ”

നന്ദിത കാൾ കട്ട്‌ ചെയ്തു. കണ്ണടച്ചു ഇരുന്നു.

❤❤❤❤❤❤❤❤❤

കാർത്തികയുടെ വീടിനു മുന്നിൽ ആദി കാർ നിർത്തി ഇറങ്ങി. കൂടെ നന്ദിതയും.

അവരെ കണ്ടതും കാർത്തികയും കീർത്തിയും വിവേക് അവരുടെ അടുത്തേക്കു വന്നു.

“എന്താടി ലേറ്റ് ആയെ..”

കാർത്തിക പറഞ്ഞു.

” ലേറ്റോ.. ഞങ്ങൾ നേരത്തായ. ” ആദി ചിരിച്ചു കൊണ്ടു പറഞ്ഞു.

” ഹാപ്പി ബര്ത്ഡേ കീർത്തി.. ” കൈയിൽ ഉള്ള ഗിഫ്റ്റ് കീർത്തിക്കു നൽകി കൊണ്ടു ആദി പറഞ്ഞു.

” താങ്ക്സ് ” അവൾ സന്തോഷതോടെ അതു വാങ്ങി.

” വാ.. ” കാർത്തിക അവരെ അകത്തേക്കു ക്ഷണിച്ചു.

” റിലേറ്റീവ്സ് എല്ലാവരും വന്നിട്ടുണ്ടല്ലേ..? ” നന്ദിത കാർത്തികയോട് ചോദിച്ചു.

“ആഹ് ”

നന്ദിത അവളെ നോക്കി ചിരിച്ചു.

❤❤❤❤❤❤❤

പോവാൻ നേരം ആദിയെ കാണാഞ്ഞു നന്ദിത പുറത്തേക്കു ഇറങ്ങി.

ആദിയെ ചേർത്തു പിടിച്ചു സംസാരിക്കുന്ന ദേവിനെ കണ്ടു നന്ദിത തറഞ്ഞു നിന്നു.

സ്വബോധം വീണ്ടുടുത്തു നന്ദിത അകത്തേക്ക് നടന്നു.

“അമ്മാ..” ആദിയുടെ വിളി കേട്ടു. നന്ദിതയുടെ കാലുകൾ നിശ്ചലമായി.

ആദി വന്നു നന്ദിതയുടെ കൈയും പിടിച്ചു ദേവിന് അരികിലേക്ക് നടന്നു.

” അമ്മാ.. ഇതു ആണ് ഞാൻ പറയാറുള്ള എന്റെ പ്രിയപ്പെട്ട ദേവ് സാർ. ”

നന്ദിതയെ ദേവിന് മുന്നിലേക്ക്‌ നിർത്തി കൊണ്ടു ആദി പറഞ്ഞു.

” സാർ ഇതു എന്റെ അമ്മ നന്ദിത.”

“ഹലോ ” ദേവ് നന്ദിതക്കു നേരെ കൈ നീട്ടി.

” ഹലോ ” നന്ദിത മടിച്ചു കൊണ്ടു ദേവിന് കൈ കൊടുത്തു. എന്തോ ഒരു തരിപ്പ് മിന്നൽ വേഗത്തിൽ ശരീരത്തിൽ പാഞ്ഞു കയറിയതു പോലെ നന്ദിതക്കു തോന്നി.

കണ്ണുകൾ തമ്മിൽ ഉടക്കിയതും.. നന്ദിത ദൃഷ്ടി മാറ്റി. ദേവിന്റെ കൈ വിട്ടു.

നീ അവരെ പരിചയപ്പെടുത്ത ഒന്നും വേണ്ട ആദി..

നിന്റെ അമ്മയും ദേവും കാർത്തികയും ഞാനുമൊക്കെ ഓരോ കോളേജിൽ പഠിച്ചവരാ..

വിവേക് ചിരിച്ചു കൊണ്ടു പറഞ്ഞു.

ആണോ.. ഇത്രേം വർഷമായിട്ട് സാർ എന്നോടു ഒന്നും പറഞ്ഞില്ലല്ലോ..? അമ്മയും പറഞ്ഞില്ല സാറിന്റെ നോവലുകൾ എല്ലാം അമ്മ തിരഞ്ഞു പിടിച്ചു വാങ്ങുമായിരുന്നു. ആദി പരിഭവം പ്രകടിപ്പിച്ചു.

“പോട്ടെ ആദി.. ആദിക്കു ഒരു സർപ്രൈസ് ആയില്ലേ..” കാർത്തിക ചിരിച്ചു കൊണ്ടു പറഞ്ഞു.

“മ്മ് ”

” ആദി.. നമ്മുക്ക് ഇറങ്ങാം.. ലേറ്റ് ആയി. ”

നന്ദിത ആദിയെ നോക്കി കൊണ്ടു പറഞ്ഞു.

“സാർ ഞങ്ങൾ ഇറങ്ങാ.. നാളെ കാണാം.”

” ശെരി മോനെ. ”

നന്ദിത എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.

അമ്മയുടെ തോളിൽ പിടിച്ചു നടക്കുന്ന ആദിയെയും നന്ദിതയെയും ദേവ് നോക്കി നിന്നു.

” ദേവ്.. അവളോടു എല്ലാം തുറന്നു പറയാമായിരുന്നില്ലേ.. വർഷം ഏറെ ആയില്ലേ.. ഒരു നിഴൽ പോലെ അവൾ അറിയാതെ അവളുടെ കൂടെ കൂടിയിട്ട്. നിന്നെ അവൾക്കു മനസിലാക്കാൻ കഴിയും ദേവ്. അവൾക്കു അന്നും ഇന്നും നിന്നോടു സ്നേഹം മാത്രമേ ഉള്ളൂ. ”

വിവേക് ദേവിന്റെ തോളിൽ കൈ വച്ചു കൊണ്ടു പറഞ്ഞു.

” വേണ്ട വിവേക്. അവളുടെ ലോകം തന്നെ ആദിയാണ്. എന്റെയും. അവളെ വേദനിപ്പിക്കാൻ ഇനിയും എനിക്ക് വയ്യടാ. ഞാൻ അവളെ സ്നേഹിച്ചിരുന്നില്ല എന്നു തന്നെ അവൾ കരുതിക്കോട്ടേ…

എന്റെ കൈ എത്തും ദൂരത്തു അവർ ഉണ്ടല്ലോ.. അതുമതി. ഞാൻ ഇറങ്ങാ..

നാളെ കാണാം. ”

ദേവ് യാത്ര പറഞ്ഞു ഇറങ്ങി.

❤❤❤❤❤❤❤❤❤

ദേവ് റൂമിൽ കയറി നന്ദിതയുടെ ഫോട്ടോ കൈയിൽ എടുത്തു. കട്ടിലിൽ ചാരി ഇരുന്നു.

“നന്ദു.. എത്ര വർഷമായി നിന്നെ ഇത്ര അടുത്തു കണ്ടിട്ട്. സന്തോഷo എത്രെ എന്നു പറഞ്ഞറിയിക്കാൻ പറ്റില്ല.

അന്നു നീ ഇഷ്ടം പറഞ്ഞപ്പോൾ അന്നത്തെ ആ സാഹചര്യത്തിൽ നിന്നെ ഇഷ്ടമല്ല എന്നു പറയേണ്ടി വന്നു എനിക്ക്.

എത്രയൊക്കെ പ്രശ്നo ഉണ്ടായിരുന്നുവെങ്കിലും നിന്നോടു ഒരു വാക്ക് കാത്തിരിക്കാൻ പറഞ്ഞിരുന്നുവെങ്കിൽ.. നീ എനിക്കു വേണ്ടി കാത്തിരിക്കുമായിരുന്നു അല്ലേ നന്ദു… പക്ഷേ ഞാൻ പറഞ്ഞില്ല.

എല്ലാം എന്റെ തെറ്റാണു. എല്ലാം ഒന്നു ശെരിയായി വന്നപ്പോഴേക്കും നിന്റെ കല്യാണം കഴിഞ്ഞിരുന്നു.

നിന്നെ എനിക്ക് നഷ്ടമായി തോന്നി തുടങ്ങിയ നാളുകളിൽ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു.

ഒടുവിൽ ദൂരെ നിന്നാണെങ്കിലും നിന്നെ കാണാൻ വേണ്ടി ആണ് ഞാൻ ഇവിടെ സെറ്റിൽ ചെയ്തതു.

ഇവിടെ കോളേജിൽ അധ്യപകനായി ജോലിക്കു കയറിയതുo.

നീയും മോനും അഭിലാഷിന്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ നിങ്ങൾക്ക് താമസിക്കാൻ ഉള്ള വീടും,

ബിസിനസ്‌ തുടങ്ങാൻ ഉള്ള പണവും കാർത്തിക വഴി നൽകിയത് ഞാൻ ആണ്.

എന്റെ നന്ദു ഒന്നിനും വേണ്ടിയും ബുദ്ധിമുട്ടേണ്ടി വരരുത് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.

ആദിയുടെ ചെറുപ്പം മുതൽ തന്നെ ഞാൻ അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ദിശ മാറി സഞ്ചരിക്കാൻ പോവുന്ന പ്രായത്തിൽ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ തന്നെ അവനു ആഡ്മിഷൻ ശെരിയാക്കി. അവനെ നേർവഴിക്കു നയിച്ചു, അവനിൽ ഒരു ലക്ഷ്യ ബോധം ഉണ്ടാക്കി.

കുറുമ്പും കുസൃതി ഒക്കെ ഉണ്ടെങ്കിലും തന്നെ വേദനിപ്പിക്കുന്ന തരത്തിൽ അവൻ ഒന്നും ചെയ്യില്ല.

കാരണം അമ്മ എന്നാൽ അവനു ജീവൻ ആണ്.

ഇന്നു ഞാനും അവനു പ്രിയപ്പെട്ടതു ആണ്. ഒരു അച്ഛന്റെ സ്നേഹവും കരുതലും ഇന്നി നിമിഷം വരെ ഞാൻ അവനു നൽകിയിട്ടുണ്ട്. നീ അറിയാതെ.

എന്നോടു ക്ഷമിക്ക് നന്ദു.. ഇനി ഒരു ജന്മമുണ്ടെങ്കിൽ ആർക്കും വിട്ടു കൊടുക്കാതെ ചേർത്തു പിടിച്ചോളാം ഞാൻ. ദേവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

എന്റെ കൈ എത്തും ദൂരത്തു നിങ്ങൾ ഉണ്ടല്ലോ അതുമതി എനിക്ക് ഇനി..

ദേവ് നന്ദിതയുടെ ഫോട്ടോ നെഞ്ചോടു ചേർത്തു പിടിച്ചു.

❤❤❤❤❤❤❤❤

റൂമിൽ കയറിയവൾ ജനലഴിയിൽ പിടിച്ചു നിന്നു.ഉള്ളിൽ ദേവന്റെ മുഖം നിറഞ്ഞു നിന്നു.

വർഷങ്ങൾ മാറി മറിഞ്ഞിരിക്കുന്നു.

കാലങ്ങൾക്കിപ്പുറം ഞാൻ ദേവനെ കണ്ടിരിക്കുന്നു.

ഹൃദയതാളം തന്നെ തെറ്റിയിരിക്കുന്നു. ഞാൻ എന്നെ തന്നെ മറന്നു നിന്ന നിമിഷങ്ങൾ.

ഒടുവിൽ അവിടെന്നു വീടു എത്തുന്ന വരെ നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ ആയിരുന്നു.

കാണുമ്പോൾ പുഞ്ചിരിയോടെ നോക്കുന്നവനെ ഞാൻ പോലും അറിയാതെ പ്രണയിക്കുകയായിരുന്നു.

വർഷങ്ങൾ മാറി മറയുമ്പോഴും ആത്മാവിൽ ആഴത്തിൽ വേരൂന്നി കഴിഞ്ഞിരുന്നു ദേവൻ. എന്റെ തോന്നലുകൾക്കു ഒപ്പം ആയിരുന്നു ഞാൻ സഞ്ചരിച്ചിരുന്നത്. ആ തോന്നലുകളിൽ ആയിരുന്നു എന്റെ സന്തോഷം നിറഞ്ഞു നിന്നത്. മൗനമായിരുന്നു പ്രണയം.

ഇടക്കു എപ്പോഴോ.. അവനില്യായ്മ്മയിൽ ഞാൻ ശൂന്യമായി തീരുo എന്ന തിരിച്ചറിവിൽ ദേവിനോട് പ്രണയം തുറന്നു പറഞ്ഞു. ആ മനസ്സിൽ ഞാൻ ഇല്ല എന്ന തിരിച്ചറിവിൽ തകർന്നു പോയി.

സ്വയം തന്നോട് തന്നെ നിഴൽ യുദ്ധം നടത്തിയ ദിനങ്ങൾ. മനസ്സിൽ ഉയർന്നു പൊന്തുന്ന ചോദ്യ ശരങ്ങൾക്കു ഓരോന്നിനും ഉത്തരം കണ്ടത്താനാവാതെ ഉള്ള നിസ്സഹായാത. അപ്പോഴും മനസ് അവനിലേക്ക് മാത്രം ചാഞ്ഞു.

നഷ്ടപ്പെടലിന്റെ അറ്റത്ത് വെച്ചാണ് മനുഷ്യൻ ഇഷ്ടത്തിന്റെ ആഴം അറിയുന്നത് തിരിച്ചു അറിഞ്ഞ നാളുകൾ. ഒരാളോട് സംസാരിക്കാൻ ശരീരത്തിന്റെ ആവശ്യമില്ല. കണ്ണടച്ച് ആ മുഖത്തെ മനസിലേക്ക് ആവാഹികുമ്പോൾ സങ്കടങ്ങൾ അലിഞ്ഞു ഇല്ലാതാവുന്നതു അറിഞ്ഞ നിമിഷങ്ങൾ.

ഒടുവിൽ യാഥാർത്യത്തെ ഉൾകൊള്ളുന്നതിനോടും ഒപ്പം മനസു മരവിച്ചു പോയിരുന്നു.

വീട്ടുകാരുടെ നിർബന്ധത്തിനുo കണ്ണീരിനു മുന്നിൽ അഭിയേട്ടന്റെ താലി ഏറ്റു വാങ്ങേണ്ടി വന്നു.

എന്നിലേക്കു തന്നെ ഒതുങ്ങി കൂടി ഉള്ള ജീവിതം. ആത്മാവിനോട് ചേർന്നു അപ്പോഴും അവൻ ഉണ്ടായിരുന്നു. ആരേയും അറിയിക്കാതെ സ്വയം നീറിയുള്ള ജീവിതം. ഞാൻ എനിക്ക് തന്നെ നൽകിയ ശിക്ഷ. ആരോടും ദേഷ്യമോ പരാതിയോ ഇല്ല. മരണം എന്നെ തേടി വരുന്നവരെ എല്ലാവർക്കും പ്രിയപ്പെട്ടവളായി ജീവിക്കാ അങ്ങനെ ഒരു തീരുമാനത്തിൽ ഉറച്ചു നിന്നു.

ഓർമ്മകൾ പലപ്പോഴും മനസ്സിനെ വൃണപെടുത്തുമ്പോൾ സ്വയം എന്നോടു തന്നെ ചോദിച്ചു.

“നിന്നെ ഒന്നു ഓർക്കുക പോലും ചെയ്യാത്ത ഒരാൾക്കു വേണ്ടി നീ എന്തിനു വേദനിക്കുന്നു.”

ഒരു ഉത്തരമില്ലായിരുന്നു. പക്ഷേ ഒന്നു മാത്രം അറിയാം നന്ദിത ദേവനെ സ്നേഹിച്ചതു ഹൃദയം കൊണ്ടാണ്. കാലങ്ങൾ മാറി മറിഞ്ഞാലും ജീവിതം തന്നെ മാറിയാലും ആത്മാവ് എപ്പോഴും ആ ഒരുവനിൽ അടിമപെട്ടു തന്നെ കിടക്കും. ആ തിരിച്ചറിവിൽ ആയിരുന്നു പിന്നീടുള്ള ജീവിതം.

വർഷങ്ങൾ നീങ്ങി അഭിയേട്ടന്റെ കുഞ്ഞിന്റെ അമ്മയായി. നല്ലൊരു ഭാര്യയും മരുമകളുമായി.

അപ്പോഴും മായാതെ മറയാതെ ഹൃദയത്തോടെ ചേർന്നു അവനുണ്ടായിരുന്നു. പ്രണയത്തിനു അപ്പുറം നിർവചിക്കാൻ കഴിയാത്ത ബന്ധം ആയിരുന്നു ഞങ്ങൾക്കിടയിൽ എന്നു തിരിച്ചറിഞ്ഞത് ഞാൻ മാത്രമായിരുന്നു.

സമാധാനത്തോടെ പോയി കൊണ്ടിരുന്ന ജീവിതം മേഘയുടെ വരവോടെ താളം തെറ്റാൻ തുടങ്ങി.

ഡിവോഴ്സ് ആയി.

മോനുo ഒത്തുള്ള ജീവിതം സന്തോഷവും സമാദാനവും നിറഞ്ഞതു ആയിരുന്നു. പിന്നീട് അങ്ങോട്ട്‌ വാശി ആയിരുന്നു, നന്ദിതയിൽ നിന്നും ആദി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ഓണറിലേക്കു മാറ്റം.

ഇന്ന് അപ്രതീക്ഷിതമായി ദേവിനെ കണ്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്നു വേർതിരിച്ചു അറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു.

ആ ചിരി ഇന്നും മായാതെ ആ മുഖത്തു ഉണ്ടു. ആ ചിരി എന്റെ ചുണ്ടിലും പടർന്നിരുന്നു.

വർഷങ്ങളായി ആദി പറയുന്ന ദേവ് സാർ ദേവൻ ആണെന്നും ഞാൻ അറിഞ്ഞിരുന്നില്ല. കണ്ടു മുട്ടാവുന്ന സാഹചര്യങ്ങളിൽ മിക്കപ്പോഴും ഓരോ കാരണങ്ങളാൽ കാണാതെ പോയി.

ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാൻ ഓർക്കാൻ ഇഷ്ടപ്പെടുന്ന ആ ഓർമ്മകൾ മാത്രം മതി. പരസ്പരം കാണാതെയും മിണ്ടാതെയും അങ്ങനെ…

പരസ്പരം അറിയാതെയുള്ള മരണം വരെ…

ഒരു നറുചിരി നന്ദിതയുടെ ചുണ്ടിൽ വിരിഞ്ഞു.

” അമ്മാ.. ” ആദിയുടെ വിളികേട്ട് നന്ദിത തിരിഞ്ഞു നോക്കി.

നന്ദിത കട്ടിലിൽ വന്നിരുന്നു. ആദി നന്ദിതയുടെ മടിയിൽ തലവെച്ചു കിടന്നു. നന്ദിത അവന്റെ മുടിഴകളിൽ തലോടി.

“അമ്മാ.. എന്താ സാറിനോട് ഒന്നും സംസാരിക്കഞ്ഞേ….

” ഒന്നുമില്ല മോനെ. പെട്ടന്നു കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾ കൂടി കാണുന്നതല്ലേ..”

” മ്മ്. ഞാൻ ഒരു കാര്യം പറഞ്ഞാൽ അമ്മ ദേഷ്യപ്പെടോ..? ”

” ഇല്ല. മോൻ പറയി.”

” അമ്മക്കു സാറിനെ വിവാഹം ചെയ്യാമായുരുന്നില്ലേ.. എന്തു സന്തോഷം നിറഞ്ഞ ജീവിതമായിരിക്കും നമ്മുടേത്. സാറിനു ആരുമില്ല.

സാറിന്റെ കരുതലും സ്നേഹവും കാണുമ്പോൾ സാർ ആയിരുന്നു എന്റെ അച്ഛൻ ആവേണ്ടത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സാറിനെ എന്റെ അച്ഛനായി നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചാലോ.. അമ്മാ.. ”

ആദി പറയുന്നതു കേട്ടു നന്ദിത തരിച്ചു ഇരുന്നു.

” അമ്മാ.. ഒന്നും പറഞ്ഞില്ല. ”

” ആദി.. ആവിശ്യമില്ലാത്ത ചിന്തകൾ ഒന്നും മനസ്സിൽ വേണ്ട. എന്നോടു പറഞ്ഞതു പറഞ്ഞു,

ദേവിനോട് ഈ കാര്യം പറയരുത്. ” ശാസനയോടെ നന്ദിത പറഞ്ഞു.

ആദി മിണ്ടാതെ കിടന്നു .

” പറയുന്നതു മനസ്സിലായോ നിനക്കു. ”

“മ്മ്.” ആദി ഒന്നു മൂളി.

ഉറങ്ങാൻ നോക്ക്.. ആദിയുടെ തല തലയണയിൽ വച്ചു നന്ദിത എഴുന്നേറ്റു.

പുറത്തേക്കു പോയി.

ആദി അവന്റെ അച്ഛന്റെ സ്നേഹം ആഗ്രഹിച്ചിരുന്നോ..? എന്നെ വേദനിപ്പിക്കേണ്ട എന്നു കരുതി ആണോ അവൻ..

നന്ദിതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

പിറ്റേന്ന്..

“ആദി ഇവിടെ ഇരിക്കെ..” നന്ദിത അവനെ തന്റെ അരികിൽ പിടിച്ചു ഇരുത്തി.

” മോനു ഇപ്പോ 25 വയസായി. സ്വന്തമായി തീരുമാനങ്ങൾ എടുക്കാം. മോനു അമ്മ കാരണം അച്ഛനെ നഷ്ടമായി എന്നു തോന്നുന്നുണ്ടോ..? ”

“ഒരിക്കലും ഇല്ല അമ്മാ.. ഒരു അച്ഛന്റെ സ്നേഹവും കരുതലും എല്ലാം എനിക്ക് ദേവ് സാറിൽ നിന്നും കിട്ടിയിട്ടുണ്ട്. ഞാൻ എന്റെ അച്ഛന്റെ സ്ഥാനത്തു കാണുന്നത് ദേവ് സാറിനെ ആണ്. ആ ഇഷ്ടം കൊണ്ടു മാത്രം ആണ് ഞാൻ ഇന്നലെ അമ്മയോട് അങ്ങനെ പറഞ്ഞതു. ”

“മ്മ്. അമ്മ ഇനി ഒരു വിവാഹo ആഗ്രഹിക്കുന്നില്ല. അമ്മക്ക് കൂട്ടിനു മോൻ മാത്രം മതി. കീർത്തി മോളും കൂടി വന്നാൽ ബിസിനസ്‌ എല്ലാം അവളെ ഏല്പിച്ചു സ്വസ്ഥമാവണം. ”

“അമ്മക്കു വിഷമം ആയില്ലേ.. സോറി അമ്മ.

അമ്മക്ക് ഇഷ്ടം അല്ലെങ്കിൽ ഞാൻ ഇനി സാറിനെ കാണില്ല.”

അമ്മക്ക് ഒരു വിഷമോ ഇല്ല. എന്റെ മോൻ സന്തോഷം ആയി ഇരുന്നാൽ മതി. മോൻ ദേവിന് കാണുന്നതിൽ അമ്മ ഒരിക്കലും തടയില്ല. ദേവിന് എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാം. മോനു അങ്ങോട്ടുo പോവാം. ”

” താങ്ക്സ് അമ്മാ. ” ആദി നന്ദിതയെ കെട്ടിപിടിച്ചു.

“നാളെ ട്രെയിനിങ്ങിനു പോവല്ലേ.. അമ്മ പോയി ഡ്രസ്സ്‌ഉം മറ്റും ബാഗിൽ എടുത്തു വക്കട്ടെ. അല്ലെങ്കിൽ പിന്നെ ചിലതു എല്ലാം മറക്കും. ”

നന്ദിത പറഞ്ഞു.

” ഞാനും വരാം.”

” ആഹ്. ”

നന്ദിതയുടെ തോളിൽ പിടിച്ചു കൊണ്ടു ആദി നടന്നു.

❤❤❤❤❤❤❤

മാസങ്ങൾ പിന്നെയും മാറി മറിഞ്ഞു.

IPS ഓഫീസർ ആയി വരുന്ന ആദിയെ നന്ദിത നിറഞ്ഞ മനസോടെ നോക്കി നിന്നു.

ആദി നന്ദിതയുടെ അനുഗ്രഹം വാങ്ങി, കെട്ടിപിടിച്ചു. ആദിയുടെ മുഖം കൈ കുമ്പിളിൽ എടുത്തു നെറ്റിയിൽ ഉമ്മ വച്ചു. രണ്ടുപേരുടെ കണ്ണുകൾ ഈറണിഞ്ഞു.

ആദി യാത്ര പറഞ്ഞു ഇറങ്ങി.

കാർ തുറന്നു നന്ദിതയെ നോക്കി. നന്ദിത ചിരിച്ചു കൊണ്ടു കൈ വീശി.

ആദി കാറിൽ കയറി.

അധികം വൈകാതെ അമ്മയെയും ദേവച്ചനെ ഒരുമിപ്പിക്കണം. പരസ്പരം സ്നേഹിച്ചവരാണ്.. വിധിയുടെ വിളയാട്ടത്തിൽ അകന്നു പോയവർ.

കീർത്തിയിൽ നിന്നും സത്യങ്ങൾ അറിഞ്ഞ നിമിഷം ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്. ആദി മനസ്സിൽ പറഞ്ഞു.

ആദി IPS ആയി സ്വന്തം നാട്ടിൽ തന്നെ ജോയിൻ ചെയ്തു.

കാർത്തികയുടെ മകൾ കീർത്തിയുമായി ആദിയുടെ വിവാഹം ഉറപ്പിച്ചു.

❤❤❤❤❤❤❤

ആദി കുളിച്ചു വേഷം മാറി ഹാളിലേക്ക് വന്നു.

” അമ്മേ.. ചായ.. ”

“ഇതാ വരുന്നു.” നന്ദിത ചായയും ആയി വന്നു.

ഇരുവരും ഒരുമിച്ചു ഇരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു.

“അമ്മേ.. ഞാൻ പോയി സാധനങ്ങൾ വാങ്ങി വരാം. ഇന്നു അമ്മക്കു റസ്റ്റ്‌ ഇന്നത്തെ കുക്കിങ് ഞാൻ ഏറ്റെടുത്തിരിക്കുന്നു. ”

” അങ്ങനെ ആവട്ടെ.. ” നന്ദിത ചിരിച്ചു.

” പിന്നെ അമ്മാ.. ഉച്ചക്ക് ഊണു കഴിക്കാൻ ദേവ് സാർ കൂടെ ഉണ്ടാവും. ”

നന്ദിതയുടെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നു.

അവൾ അടുക്കളയിലേക്കു നടന്നു.

” അമ്മാ.. ഇന്നു ദേവച്ചൻ വന്നാൽ പിന്നെ എങ്ങോട്ടും വിടില്ല ഞാൻ. നമ്മൾ എല്ലാവരും സന്തോഷത്തോടെ ഇവിടെ ജീവിക്കും.” മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടി.ആദി സാധനങ്ങൾ വാങ്ങാൻ പുറത്തു പോയി.

നന്ദിത മുകളിത്തെ മുറിയിലേക്ക് നടന്നു.

” ദേവാ.. നന്ദി.. മനസ് പിടിവിട്ട് പോവുന്ന ഓരോ നിമിഷത്തിലും നിന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞു വരാ. അപ്പോ കിട്ടുന്ന ധൈര്യമാണ് എന്നെ മുന്നോട്ടു കൊണ്ടു പോയിരുന്നതു. ഇന്ന് എന്റെ മകൻ എന്നേക്കാൾ വളർന്നു. നല്ല നിലയിൽ എത്തി. ആ സന്തോഷം എങ്ങനെ പറഞ്ഞു അറിയിക്കണം എന്നറിയില്ല. ദേവ് നിന്നെ ഒരിക്കലും ഞാൻ മറന്നിട്ടില്ല. എന്നിലെ സന്തോഷവും ദുഃഖവും എല്ലാം നിന്നിൽ തുടങ്ങി നിന്നിൽ മാത്രം അവസാനിക്കുന്നതാണ്. ഇനി ഒരു ജന്മം ഉണ്ടങ്കിൽ നിനക്കായ് മാത്രം ഞാൻ പുനർജനിക്കും.

അന്നു സഫലമാവാതെ പോയ സ്വപ്‌നങ്ങൾക്കും വർണ്ണം ചാർത്താൻ നിന്നോടു ചേർന്നു ഞാൻ ഉണ്ടാവും. ” ഒരു ചെറു ചിരിയോടെ നന്ദിത മനസ്സിൽ ഓർത്തു.

മ്യൂസിക് പ്ലയെർ ഓൺ ചെയ്തു നന്ദിത കസേരയിൽ ചാരി ഇരുന്നു.

അതിരെഴാ മുകിലേ നിൻ സജലമാം മാറുകയിൽ അടരുവാൻ വിതുമ്പി നിന്നോ.. പരിചിതമൊരു മൗനം…

അതിരെഴാ മുകിലേ.. നിൻ ഉപബോധമാത്രയിൽ ജലതാളമാർന്നൊരീ ഹൃദയം…

അതിലെഴും ലഹരികൾ അതിഗൂഢമോരോരോ അണുവിലും പടരുന്നു വേഗം..

അതിരെഴാ മുകിലേ.. നിൻ ഉപബോധമാത്രയിൽ ജലതാളമാർന്നൊരീ ഹൃദയം…

അതിലെഴും ലഹരികൾ അതിഗൂഢമോരോരോ അണുവിലും പടരുന്നു വേഗം..

അറിയില്ല ഞാനത്ര നീയായി മാറി എന്നരികെ ഏകാകിയാം ഗ്രീഷ്മം…

പറയില്ല രാവെത്ര നിന്നെയോർത്തോർത്തു ഞാൻ പുലരുവോളം മിഴി വാർത്തൂ…

അതിരെഴാ മുകിലേ നിൻ സജലമാം മാറുകയിൽ അടരുവാൻ വിതുമ്പി നിന്നോ.. പരിചിതമൊരു മൗനം.

മെഴുതിരിവെയിലേ അണയല്ലേ നീ… തോരമഴയുടെ കുളിരിൽ പനിമതി നിലവേ.. പറയല്ലേ രാവിൻ തീരാ പരിഭവമൊഴികൾ

നോവേറ്റു വാടുമാ ജീവന്റെ തരുശാഖ പുൽകാതെ കാറ്റ് പൊയ്പ്പോകെ..

അരിയനീരലകളാൽ ചിറകുനീർത്തിടുമോ പറയുവാനരുതാത്ത പൊരുളെ..

പറയില്ല രാവെത്ര നിന്നെയോർത്തോർത്തു ഞാൻ പുലരുവോളം മിഴി വാർത്തൂ…

ഒടുവിലീ ഇരുളിമ മായുമോ.. ഞാൻ നിന്നിൽ അലിയുമോ.. കുളിർമാരിയായി..

കസേരയിൽ ഇരിക്കായായിരുന്നു നന്ദിതക്കു വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. അവൾ നെഞ്ചിൽ കൈ വച്ചു. മേശയിൽ തല ചായിച്ചു.

“അമ്മേ..” വിളിച്ചു കൊണ്ടു ആദി കോണിപടികൾ കേറി വന്നു.

ബോധം ഇല്ലാതെ ഇരിക്കുന്ന നന്ദിതയെ ആദി തട്ടി വിളിച്ചു.

“അമ്മേ..” ആദി അലറി വിളിച്ചു.

ആദി നന്ദിതയെ കോരി എടുത്തു ഹോസ്പിറ്റലിലേക്കു പാഞ്ഞു. Icu വിലേക്കു മാറ്റി.

കാർത്തികയും വിവേക് അവനു അരികിലേക്ക് ഓടി വന്നു.

” ആദി.. നന്ദുവിനു എന്താ പറ്റിയതു.”

” അറിയില്ല ആന്റി. ഞാൻ ചെല്ലുമ്പോൾ ബോധം ഇല്ലാതെ കിടക്കാ.. ആന്റി എന്റെ അമ്മക്ക്..?

” മോൻ പേടിക്കണ്ട. അമ്മക്ക് ഒന്നും സംഭവിക്കില്ല. ”

കുറച്ചു നേരത്തിനു ശേഷം ഡോക്ടർ വന്നു, ആദിയുടെ തോളിൽ കൈ വച്ചു.

“സോറി ആദി. 15 മിനിറ്റായി. Slient attack ആയിരുന്നു.

ആദി കണ്ണുകൾ ഇറുക്കി അടച്ചു.

ബ്രേക്കിങ് ന്യൂസ്‌ എഴുത്തുകാരനും അധ്യപകനുമായ ദേവ് കൃഷ്ണ 15 മിനുട്ട് മുന്നെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.

ഒരേ സമയത്തു രണ്ടു വെള്ള പുതച്ച ശവശരീരങ്ങൾ രണ്ടു ഇടങ്ങളിലായി കത്തിയെരിഞ്ഞു.

ദേഹം വിട്ട് ദേഹിയായി മാറി.

മഞ്ഞു മൂടപ്പെട്ട വഴിത്താരയിലൂടെ അവൾ നടന്നു.

അവസാനിച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭവ്യഭാസ്കരൻ