ആദീപരിണയം, തുടർക്കഥയുടെ പതിനേഴാം ഭാഗം വായിച്ചു നോക്കൂ…

രചന : ഭദ്ര

പിറ്റേന്ന് വൈകുന്നേരത്തോടെ രേണുവും ശാരധയും ആ നാലുകെട്ട് വീട്ടിൽ കാലുകുത്തി..

പൂമുഖത്തു ഇരുന്ന് നിയമോളെ കളിപ്പിക്കുന്ന അഗ്നിയെയും ദേവുവിനെയും കണ്ടു രേണുവിന് അരിച്ചു കയറി..

” വാ അമ്മേ.. ഇന്ന് വരുമെന്ന് ഞാൻ വിചാരിച്ചില്ല.. എന്നാലും വന്നല്ലോ അത് മതി.. ”

” അവിടെ ഇരുന്നിട്ട് ഒരു സമാധാനം കിട്ടുന്നില്ല..

അതാ ഞാനും ഇങ് പോന്നേ.. ”

” മ്മ്.. കല്യാണം മുടക്കാനാവും.. ” അഗ്നി പിറുപിറുക്കുന്നത് കണ്ട് ശാരദ അവനരികിലേക്ക് വന്നു..

” മോനെ അമ്മ ചെയ്തത് എല്ലാം മോൻ പൊറുക്കണം.. ഇനിയെങ്കിലും എനിക്കെന്റെ മക്കൾക്കൊപ്പം ജീവിക്കണം..

ഇതാണോ മാളവികയുടെ കുഞ്ഞ്.. ”

” അല്ലാ… ഇതെന്റെ കുഞ്ഞാ.. ” അഗ്നി ഇടുത്തടിച്ചപോലെ പറഞ്ഞതും ശാരദയ്ക്ക് മുഖത്തടി കിട്ടിയ പോലെ തോന്നി..

പിന്നൊന്നും സംസാരിക്കാതെ അവര് അകത്തേക്കു പോകുന്നത് നോക്കി പല്ലിറുമി അഗ്നി..

” നിനക്ക് സമാധാനം ആയില്ലേ.. ഇനി എന്ത് ഉണ്ടായാലും അനുഭവിക്കാൻ തയ്യാർ ആയിക്കോ എല്ലാവരും.. പറഞ്ഞില്ലെന്നു വേണ്ട.. ”

” എത്രയായാലും അത് നിങ്ങളുടെ അമ്മയല്ലേ..

എല്ലാം ക്ഷമിച്ചു മുന്നോട്ട് പോണ്ടേ നമുക്ക്.. ”

” അതെ അഗ്നിയേട്ടാ.. നമ്മുടെ വിവാഹം ഒരിക്കൽ മുടങ്ങിയതാ.. ഇനി ആരുടേയും ശാപം കൊണ്ടാവരുത്.. പ്ലീസ്.. ഇനി പ്രശ്നം ഒന്നുണ്ടാകല്ലേ.. ”

” ആയിക്കോട്ടെ… നിങ്ങളുടെ ഇഷ്ടം നടക്കട്ടെ..

ഞാനായി ഇനി ഒന്നും പറയുന്നില്ല.. ”

അഗ്നി പോകുന്നത് കണ്ട് പാറു ദേവുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു..

” അതിനു ദേഷ്യം വന്നാൽ വേറെ നോട്ടം ഒന്നുല്ല..

പറയാൻ വന്നതൊക്കെ പറയും.. ”

” മ്മ്.. ശരിയാ.. ആദ്യേട്ടൻ ഇതിലും വലത്ത..

ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല..

എന്നാലും ഒത്തിരി ഇഷ്ട്ടാ എന്നെ… ”

അത് പറയുമ്പോൾ അവളുടെ മുഖത്തെ നാണം കണ്ട് പാറു അവളെ കളിയാക്കാൻ തുടങ്ങി..

” എങ്ങനെ.. അപ്പൊ റൊമാന്റിക് ആണല്ലോ നമ്മുടെ ചൂടൻ കെട്ടിയോൻ.. അല്ലേടി.. അല്ലാ..

ആളെങ്ങനാ ശരിക്കും റൊമാന്റിക് ആണോ.. ”

” പോടീ പെണ്ണെ.. എന്തൊക്കെയാ ചോദിക്കുന്നെ..

” ആ പറയെടി.. ഞാനല്ലേ.. ” പാറു കൊഞ്ചുന്നത് കണ്ട് ദേവൂ അവളുടെ കവിളിൽ പിടിച്ചു നുള്ളി.

” നിന്റെ ആദ്യേട്ടൻ നല്ല റൊമാന്റിക്.. അത് പോലെ തന്നെ ഒത്തിരി ഇഷ്ടവും ഉണ്ട്..

നിനക്കറിയില്ല പെണ്ണെ ഞാൻ ഇവിടെ എങ്ങനാ നില്ക്കുന്നെന്നു.. കാണാൻ കൊതിയാവാ.. ”

” ഓഹോ.. അപ്പൊ ഷാജഹാൻ എത്തിയാൽ മുംതാസ് ഇവിടെ ഒരു താജ്മഹൽ ഉണ്ടാക്കോ.. ”

” പോടീ.. ”

പാറുവിനെ പിടിച്ചു തള്ളി മാറ്റി അകത്തേക്ക് ഓടി മുറിയിൽ കയറി വാതിൽ അടച്ചു ദേവൂ..

❤❤❤❤❤❤

വൈകുന്നേരം അച്ഛൻ വന്നതും ആ വീട് കളി ചിരിയിൽ നിറഞ്ഞു നിന്നു.. അർവിന്തനാണെങ്കിൽ ദേവുവിനെ ഒത്തിരി ഇഷ്ടവും ചെയ്തു.. അവളോട്‌ അധികം അടുപ്പം കാണിക്കുന്നത് ഇഷ്ട്ടമല്ലാത്ത ഒരാൾ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു..

ആദിയില്ലാത്ത കുറവ് നന്നായി അവിടെ അറിയുന്നുണ്ടായിരുന്നു..

അഗ്നിക്ക് അത്യാവശ്യം ഉള്ള ഡ്രെസെല്ലാം തേച്ചു വയ്ക്കാൻ ദേവുവിന്റെ കയ്യിൽ കൊടുത്തു അഗ്നി പാറുവിനെ കൊണ്ട് വിടാൻ പോയി..

എന്നാൽ പതിയിരിക്കുന്ന അപകടം അറിയാതെ ദേവൂ പണികൾ എല്ലാം ഒതുക്കി അയ്യണ് ബോക്സ്‌ ഓൺ ആക്കിയതും അവൾ തെറിച്ചു വീണു..

” ഏട്ടത്തി… ” ആമി ഓടി വന്ന് അവളെ എഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും ദേവുവിന്റെ ബോധം നഷ്ട്ടപെട്ടിരുന്നു..

അരവിന്ദൻ ഉടനെ അഗ്നിയെ വിളിച്ചെങ്കിലും അഗ്നി ഫോൺ എടുത്തില്ല..പുറത്തു നിന്ന് വണ്ടിയുടെ ശബ്ദം കേട്ടതും അവൻ വന്നെന്ന് മനസ്സിലാക്കിയ രേണു പെട്ടെന്ന് മുറിയിൽ കയറി കതകടച്ചു..

” ഇതെന്താ പറ്റിയെ.. ദേവൂ.. ”

” ഏട്ടാ.. ഷോക്ക് അടിച്ചതാ.. വിളിച്ചിട്ട് എണീക്കുന്നില്ല..’

” മാറ്.. ഹോസ്പിറ്റലിൽ കൊണ്ട് പോകാം.. ”

മറ്റൊന്നും ചിന്തിക്കാതെ അഗ്നി അവളെ കോരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി..

ആദിയെ വിളിച്ചു പറയുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു അവന്..

” നീ പേടിക്കണ്ട.. അവൾക്കൊന്നും ഇല്ല.. ബോധം തെളിഞ്ഞിട്ടുണ്ട്.. ഞാൻ ഫോൺ കൊടുക്കാം

” എത്തേണ്ടവർ എത്തിയില്ലേ അപ്പൊ ഇതൊക്കെ നടക്കും.. വന്നിട്ട് ഞാൻ മറുപടി പറയിച്ചോളാം..

” ഞാൻ ഫോൺ കൊടുക്കാം.. നീ വഴക്ക് പറയണ്ട.. ആള് നന്നായി പേടിച്ചിട്ടുണ്ട്.. ”

” ആ.. ആദ്യേട്ടാ.. ”

” ദേവൂ… എന്താ പറ്റിയെ നിനക്ക് … ”

ദേഷ്യം കൊണ്ട് വിറച്ചിരുന്ന ആദി അവളുടെ ശബ്ദം കേട്ടതും എല്ലാം മറന്നു..

‘ ഒന്നുല്ല.. ഐൺ ബോക്സ്‌ കംപ്ലയിന്റ് ആണെന്ന് തോന്നുന്നു.. നിക്ക് കുഴപ്പം ഒന്നുല്ല..

പേടിക്കണ്ടാട്ടോ.. ‘

” സാരമില്ല.. ഞാൻ വേഗം വരാം.. വീട്ടിൽ എത്തിയിട്ട് വിളിക്കാട്ടോ.. ”

” മ്മ്.. ശരി… ” ആദി ഫോൺ വയ്ക്കുമ്പോൾ ദേവുവിന്റെ കണ്ണ് നിറഞ്ഞിരുന്നു.. അതോടൊപ്പം അഗ്നിയുടെ ഉള്ളിൽ ഒരു പോലീസ്‌കാരന്റെ സംശയബുദ്ധി ഉയർന്നു..

വീട്ടിൽ എത്തിയ ഉടനെ അഗ്നി ഐൺ ബോക്സ്‌ എടുത്തു നോക്കുന്നത് കണ്ടു ആമി അരികിൽ വന്നു.

” ഏട്ടാ.. ബോക്സിനെ ഒരു കംപ്ലൈന്റും ഇല്ല..

ഞാൻ ഉപയോഗിച്ച് കഴിഞ്ഞിട്ടാണ് ഏട്ടത്തിയുടെ മുറിയിൽ ഞാൻ കൊണ്ട് വച്ചേ.. എന്നിട്ട് പെട്ടെന്ന് എങ്ങനെ കംപ്ലയിന്റ് ആകും.. പിന്നെ ഇതിന് ശേഷം രേണു മുറിയിൽ നിന്ന് പുറത്തു വന്നിട്ടില്ല..

എനിക്കെന്തോ സംശയം തോന്നുന്നു..”

” നീ വാ.. നമുക്ക് ഒന്ന് പോയി നോക്കാം… ”

അഗ്നി ആമിയേം വിളിച്ചു രേണുവിന്റെ മുറിയിൽ ചെന്നതും അവരെ കണ്ട് അവൾ ആകെ പരിഭ്രാന്തയായി.. ”

” എന്താ രേണു .. ഇത് വരെ നിന്നെ പുറത്തൊന്നും കണ്ടില്ലല്ലോ. അവിടെ ഒരു പ്രശ്നം ഉണ്ടായി ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഒന്നന്നേഷിക്കാൻ പോലും വരാഞ്ഞത് എന്താ.. ”

” അത്.. വല്ലാത്ത തലവേദന അഗ്നിയേട്ടാ..

അതാ ഞാൻ കിടന്നേ .. പിന്നെ ദേവൂന് കുഴപ്പം ഒന്നുല്ലലോ..’

” ആഹാ.. അത് എന്നോട്ടാണോ ചോദിക്കുന്നെ..

അല്ലാ ഈ ഐൺ ബോക്സ്‌ പെട്ടെന്ന് എങ്ങനെയാ കംപ്ലയിന്റ് ആകുന്നെ.. ഇനി നീ എങ്ങാനും ആണോ അത്.. ”

” അല്ലാ… എന്താ അഗ്നിയേട്ടാ ഇങ്ങനെയൊക്കെ പറയുന്നേ..ഞാൻ… ”

” പെടെ… ” രേണുവിന്റെ കരണം മൂളി..

” നീ അല്ലാതെ വേറെ ആരാടി അത് കംപ്ലയിന്റ് ആക്കിയേ.. ആ പെണ്ണിനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ.. എന്നെ പാറു വിളിച്ചു പറഞ്ഞിരുന്നു ദേവൂന്റെ മുറിയിൽ നിന്നെ കണ്ടെന്ന്.. പക്ഷേ അവളെ കൊല്ലാൻ നോക്കുന്നു വിചാരിച്ചില്ല ഞാൻ..ഇത് ആദി അറിഞ്ഞാൽ കൊല്ലും നിന്നെ അവൻ.. അത്രക്ക് പ്രാണനാ അവള് അവന്റെ.. അതൊക്കെ മനസ്സിലാക്കാൻ കുറച്ചു സാമാന്യ ബോധം വേണം.. മേലാൽ ഇനിയും ഇങ്ങനെ സംഭവിച്ചാൽ കൊല്ലും ഞാൻ. ”

അഗ്നിയ്ക്കു മുൻപിൽ ഉത്തരം ഇല്ലാതെ നിൽകുമ്പോൾ അവള് ഉരുകുകയായിരുന്നു ആദിയെ ഓർത്തു.. തനിക്കു കിട്ടാത്ത സ്നേഹം അവൾക്ക് കൊടുക്കാൻ താൻ അനുവദിക്കില്ലെന്ന് തീരുമാനിച്ചു അവള്..

❤❤❤❤❤❤❤

രണ്ടു ദിവസം കഴിഞ്ഞു സന്ധ്യക്ക്‌ ഒരു നേര്യേത് ഉടുത്തു തുളസിത്തറയിൽ വിളക്ക് വയ്ക്കുമ്പോൾ ആയിരുന്നു ഒരു ബൈക്ക് പുറത്ത് വന്ന് നിന്നത്..

അതിൽ നിന്നിറങ്ങുന്ന ആളെ കണ്ട് ദേവുവിനെ എന്ത് ചെയ്യണം എന്നറിയാതെ നോക്കി നിന്ന് പോയ്‌.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര