ആദീപരിണയം, തുടർക്കഥ, ഭാഗം 18 വായിക്കുക…

രചന : ഭദ്ര

ദേവൂ ബൈക്കിൽ വന്ന ആളെ കണ്ട് തരിച്ചു നിൽക്കുമ്പോൾ അയാളുടെ ചുണ്ടിൽ മാത്രം ഒരു കുസൃതി ചിരി നിറഞ്ഞു നിന്നു..

ബൈക്കിൽ നിന്നിറങ്ങിയ ആദിയെ അഗ്നി വന്ന് കെട്ടിപിടിച്ചു.. ഒപ്പം ആമിയും ഓടി വന്ന് പരിഭവം പറഞ്ഞു.. എന്നാൽ ദേവൂ മാത്രം അങ്ങനെ നില്ക്കുന്നത് കണ്ട് അഗ്നി അവളെ ചൊടിപ്പിച്ചു..

” ബെസ്റ്റ്.. കെട്ടിയോനെ കണ്ടപ്പോളേക്കും ഫ്ലാറ്റ് ആയോ ദേവൂ.. നിന്നോട് പറയണ്ടെന്ന് ഇവൻ പറഞ്ഞോണ്ടാ ഞാൻ മിണ്ടാഞ്ഞേ.. എന്നാലും ഇത് കുറച്ചു കൂടി പോയി.. സാരമില്ല ദേവൂ.. ”

പെട്ടെന്ന് അപ്രതീക്ഷിതമായി ആദിയെ കണ്ട ഞെട്ടൽ മാറിയതും എല്ലാവരും കൂടി തന്നിൽ നിന്ന് ആദി വരുന്നത് മറച്ചു വച്ചത് അവൾക്ക് ദേഷ്യം കൂട്ടി..

ചുണ്ട് കൂർപ്പിച്ചു മുഖവും വീർപ്പിച്ചു നിൽക്കുന്ന ദേവുവിനെ നോക്കി ആദി ചിരിയോടെ കണ്ണിറുക്കി കാണിച്ചതും അവള് ചാടി തുള്ളി അകത്തോട്ടു കേറി പോയി..

” ഇതെന്തു പോക്കാ.. ദേവൂ നിൽക്കെടി.. ”

ആദി വിളിച്ചു പറയുന്നത് കേട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ പോകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..

” അടിപൊളി.. നല്ല ഒന്നാന്തരം സർപ്രൈസ് ആയി പോയ്‌.. അല്ലെ ഏട്ടാ.. ”

” അത് സാരമില്ല.. ഓന്ത് ഓടിയാൽ ഏതു വരെ.. ഇങ്ങോട്ട് വരുന്നേ.. ”

അച്ഛനെ കണ്ടതും ആദി ഓടി ചെന്ന് കെട്ടിപിടിച്ചു വിശേഷങ്ങൾ പറച്ചിലായി.. വർഷങ്ങൾക്ക് ശേഷം കണ്ടതിന്റെ സന്തോഷത്തിൽ തന്നെ ശ്രദ്ധിക്കുന്ന രണ്ടു കണ്ണുകൾ അവൻ ശ്രദ്ധിച്ചില്ല…

രാത്രി എല്ലാവരും സംസാരിച്ചു കിടക്കാൻ കുറച്ചു വൈകിയിരുന്നു.. ദേവൂ ആണെങ്കിൽ ആദിക്ക് മുൻപേ മുറിയിൽ കയറി ബെഡിൽ സ്ഥലം പിടിച്ചു..

അവൻ മുറിയിൽ വരുമ്പോൾ തിരിഞ്ഞു കിടക്കുന്ന ദേവുവിനെ കണ്ട് അവനുള്ളിൽ കള്ള ചിരി ഉയർന്നു..

” അച്ചോടാ.. എന്റെ കെട്ടിയോൾ ഉറങ്ങിയോ..

എടി കെട്ടിയോളെ എഴുന്നേൽക്കുന്നുണ്ടോ അതൊ ഞാൻ എഴുന്നേൽപ്പിക്കാനോ.. ”

ആദി ചോദിക്കുന്നത് കേട്ടിട്ടും ഉറക്കം നടിച്ചു തന്നെ ദേവൂ കിടന്നു.. അവള് എഴുന്നേൽക്കില്ലെന്ന് കണ്ടതും ആദി മെല്ലെ അവൾക്കരികിൽ ഇരുന്ന് നേരിയെതിനിടയിലൂടെ കാണുന്ന അവളുടെ കുഞ്ഞു വയറിൽ മുഖം പൂഴ്ത്തിയതും ദേവൂ പെട്ടെന്ന് ഇളകി മലർന്ന് കിടന്ന് അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൻ വിടാതെ തന്റെ താടി കൊണ്ട് അവളെ ഇക്കിളി ആക്കികൊണ്ടിരുന്നു..

” ആദ്യേട്ടാ.. കളിക്കല്ലേ.. നിക്ക് ശ്വാസം മുട്ടുന്നു.. വിട്..’

” എങ്കിൽ പറ പിണക്കം മാറിയോ.. ”

” ഇല്ല.. ”

” എന്നാൽ അവിടെ കിടക്ക് ..

ആദി വീണ്ടും മുഖം പൂഴ്ത്തിയതും അവള് പിണക്കം മാറിയെന്നു വിളിച്ചു പറഞ്ഞു..

” അങ്ങനെ വഴിക്ക് വാ=ടി.. ബാക്കിയുള്ളവര് അവിടെന്ന് ഓടി പിടിച്ചു കാണാൻ വന്നപ്പോ അവൾക്ക് ജാട.. അല്ലേടി പന്നി.. ”

” എന്നോട് മാത്രം പറയാതെ വന്നാൽ പിന്നെ ഞാൻ എന്താ ചെയ്യാ.. അല്ലെങ്കിലും ന്നോട് മാത്രം ഇഷ്ട്ട അല്ലാലോ.. ആരെ കാണാനാ വന്നേക്കുന്നെന്ന് എനിക്കറിയാം.. ഹ്മ്മ്.. ”

” നിന്റെ തന്തയെ കാണാൻ.. ന്നെ കൊണ്ട് വേറൊന്നും പറയിക്കണ്ട.. മര്യാദക്ക് വന്നു കിടക്കാൻ നോക്ക് പെണ്ണെ.. ”

ആദിയെ ശുണ്ഠി പിടിപ്പിച്ചു അവന്റെ നെഞ്ചിൽ കിടക്കുമ്പോൾ ഇത്രയും നാളത്തെ പ്രണയം അവൻ അവളിലേക്കു പകർന്നു..

രാവിലെ അഴിഞ്ഞുലഞ്ഞ നേര്യേത് വലിച്ചു കുത്തി കുളപടവിലേക്ക് നടക്കുമ്പോൾ രേണു അവളുടെ പരന്ന സിന്ദൂരവും അഴിഞ്ഞു കിടക്കുന്ന മുടിയും കണ്ട് നിന്ന് കത്തി..

❤❤❤❤❤❤❤❤

അധികം ആരവങ്ങൾ ഇല്ലാതെ അഗ്നിക്ക് പാതിയായി പാറു കൂടി എത്തിയതും ആ വീട് വീണ്ടും സന്തോഷം കൊണ്ട് ആറാടി.. ആദിയാണെങ്കിൽ അവിടെ അടുത്തുള്ള കോളേജിൽ ജോലിക്ക് കയറി അവിടെ തന്നെ സ്ഥിരമാക്കി.. അഗ്നി നാട്ടിൽ ഉള്ളതോണ്ട് ശാരധയ്ക്കും രേണുവിനും ഒന്ന് ഒതുങ്ങേണ്ടി വന്നു..

കുളപടവിൽ നിയമോളെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ദേവൂ തല ചുറ്റി വീണത് കണ്ട് നിയമോൾ നിർത്താതെ കരച്ചിൽ തുടങ്ങി..

പടവിൽ നിന്നും മോളുടെ കരച്ചിൽ കേട്ട് ആദിയും അഗ്നിയും കണ്ടത് പാതി വെള്ളത്തിലേക്കായി വീണ് കിടക്കുന്ന ദേവുവിനെയാണ്..

ഓടി ചെന്ന് അവളെ കോരിയെടുക്കുമ്പോൾ നെറ്റി പൊട്ടി ചോര ഒലിക്കുന്നത് കണ്ട് ആദിയുടെ ഇടനെഞ്ചു പിടഞ്ഞു..

ഹോസ്പിറ്റലിൽ എത്തി ഡോക്ടർ തനിക്കു കൈ തന്ന് ഒരച്ഛൻ ആകാൻ പോകുന്നു എന്ന് പറയുമ്പോൾ അവന് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി.. അനുസരണയില്ലാതെ എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് അഗ്നി അവനെ മുറുകെ പുണർന്നു..

” എന്താടാ.. എന്താ സന്തോഷിക്കണ്ട സമയത്ത് കരയാണോ വേണ്ടേ.. ”

” ഏയ്.. ഒന്നുല്ലടാ.. നമ്മടെ കുഞ്ഞുനാൾ പെട്ടന്ന് ഓർമ വന്നു അതാ.. എനിക്ക്.. ”

” അതൊക്കെ വിട്.. ഇപ്പൊ സന്തോഷിക്കണ്ട സമയാ.. നമ്മുടെ വീട്ടിൽ ഒരാള് വരല്ലേ.. ഞാൻ പാറുവിനെ വിളിച്ചു പറയട്ടെ.. നീ അവള്ടെ അടുത്തേക്ക് ചെല്ല് ”

അഗ്നി പാറുവിനെ വിളിക്കാൻ പുറത്ത് പോയതും ദേവുവിനെ കാണാൻ അവൻ മുറിയിലേക്ക് ചെന്നു..

മുഖം പൊത്തി കരയുന്ന ദേവുവിനെ കണ്ട് ആദി വേഗം അവൾക്കരികിൽ ചെന്നിരുന്നു..

” എന്താ ദേവൂ ഇത്.. എന്താ പറ്റിയെ.. വയ്യേ നിനക്ക്.. ”

ആദിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്ന ദേവുവിനെ ആശ്വസിപ്പിച്ചു വീട്ടിൽ പോയി അകത്തു കേറുമ്പോളേക്കും എല്ലാവരും സ്നേഹം കൊണ്ട് പൊ*തിഞ്ഞിരുന്നു അവളെ..

രാത്രിയിൽ ആദിയുടെ നെഞ്ചിൽ ചാരി ഇരുന്നു തന്റെ ഉള്ളിലെ പേടി അവനോട് പറയുമ്പോൾ എന്തുകൊണ്ടോ അവന് പേടി തോന്നി..

” നിക്ക് പേടിയാവുന്നു ആദ്യേട്ടാ.. ന്റെ അമ്മ ഞാൻ ജനിച്ചപ്പോളാ ന്നെ വിട്ട് പോയെ.. പിന്നെ മാളുചേച്ചി.. എല്ലാം കൂടി ഓർക്കുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു.. നിക്ക് എന്തെങ്കിലും സംഭവിക്കോ.. നിക്ക് ഇനിയും ആദ്യേട്ടനൊപ്പം ഇനിയും ജീവിക്കണം.. പേടിയാ നിക്ക്.. ”

” അയ്യേ.. അതൊക്കെ മറന്നു എന്റെ കുട്ടി ഹാപ്പി ആയിരിക്കണം.. ദേ എന്റെ മോളുട്ടി കേൾക്കുന്നുണ്ട്.. അതോണ്ട് ഒരു പേടിയും വേണ്ട… ആദ്യേട്ടൻ പ്രാർത്ഥിക്കുന്നുണ്ട് പിന്നെ വീട്ടിൽ നമ്മുടെ മോളെ കാത്തിരിക്കുന്നവരും.. ഇനി ടെൻഷൻ മാറാൻ ഡോക്ടറെ കണ്ടു ഒന്ന് കൂടി സംസാരിക്കാം .. എന്തായാലും ചെക്കപ്പിന് പോണ്ടേ അപ്പൊ ചോദിക്കാം

ഓരോരുത്തർക്കും ഓരോ വിധിയുണ്ട്.. അതല്ലേ നടക്കു.. ഇപ്പൊ കിടന്നോ.. നന്നായി റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ടുണ്ട്..

അതോണ്ട് ശ്രെദ്ധിക്കണം.. കേട്ടല്ലോ.. ”

” മ്മ്.. പിന്നെ മോളാണെന് ഉറപ്പിച്ചോ.. ”

” ആ.. എന്റെ മനസ് പറയുന്നു.. അത് മതി..

നിന്നെ പോലെ ഒരു കുറുമ്പി പെണ്ണിനെ.. ”

” ആള് വന്നാൽ എന്നെ വേണ്ടാതാവോ.. ”

” ഒരിക്കലും ഇല്ല.. ദാ ഈ വശത്ത് നീയും ഈ നെഞ്ചിൽ നമ്മുടെ മോളും.. പോരെ.. ”

” മ്മ്.. മതി.. ” ചിരിയോടെ അവൾ അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ ഇരുവരുടെയും ജീവിതം സന്തോഷത്തിന്റെ നെറുകയിൽ എത്തിയിരുന്നു…

ഓരോ ദിവസവും മുന്നോട്ട് നീങ്ങുമ്പോൾ പുതിയ അതിഥിക്കായി കാത്തിരിക്കുകയിരുന്നു ആ കുടുംബം..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര