മന്ദാരം, നോവലിന്റെ എട്ടാം ഭാഗം വായിക്കൂ…

രചന : Thasal

“Excuse me sir…. ”

ക്ലാസ്സ്‌ എടുക്കുന്ന സാറിനെ നോക്കി ക്ലാസ്സ്‌ റൂമിന്റെ പുറത്ത് നിന്ന് കൊണ്ട് അവൾ വിളിച്ചതും സർ നോട്ടം അവളിലേക്ക് പായിച്ചു…

“Whaat…. !!”

“May i coming… ”

അവൾ മടിച്ചു മടിച്ചു ആയിരുന്നു ചോദിച്ചത്…

അയാൾ ആദ്യം ഒന്ന് വാച്ചിലേക്ക് നോക്കി എങ്കിലും വിയർത്തു കുളിച്ചു നിൽക്കുന്ന അവളെ കണ്ടു ഒന്ന് തലയാട്ടി കൊണ്ട് രണ്ട് വിരൽ ഉയർത്തി ഉള്ളിലേക്ക് വിളിച്ചതും അവൾ കിട്ടിയ അവസരത്തിൽ ഉള്ളിലേക്ക് കയറി ഏറ്റവും മുകളിലെ റോയിൽ കയറി ഇരുന്നു…

അവൾക്ക് കുറച്ചു അപ്പുറം ഇരുന്നിരുന്ന വരുൺ അവളെ ഒന്ന് തോണ്ടിയതും അവൾ അവന് നേരെ തിരിഞ്ഞു പിരികം ഉയർത്തി…

“ഇത്രയും നേരം എവിടെ ആയിരുന്നു…. ഗ്രൗണ്ടിൽ കണ്ടില്ല… ”

“പ്രാക്ടീസ്… ”

അവൾ ചുണ്ടനക്കി കൊണ്ട് പറഞ്ഞു… അവൻ ഒന്ന് തലയാട്ടി കൊണ്ട് മുന്നിലേക്ക് തന്നെ നോക്കി ഇരുന്നു….

അവൾ ബാഗിൽ നിന്നും ഒരു പുസ്തകം എടുത്തു കൊണ്ട് അതിന്റെ കൂടെ തന്നെ ഫോണും എടുത്തു അതിനുള്ളിൽ വെച്ച് കൊണ്ട് മുന്നിലേക്ക് നോക്കി കൊണ്ട് തന്നെ ഫോണിന്റെ ലോക്ക് തുറന്നു….

“Understand…. ”

“Yes sir…. ”

അയാൾ ചോദിച്ചപ്പോൾ തന്നെ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു… സാർ അവളെ നോക്കി അടക്കി ഒന്ന് ചിരിച്ചു…. അവളും ചമ്മിയ രീതിയിൽ ഒന്ന് ചിരിച്ചു കൊണ്ട് പുസ്തകത്തിലേക്ക് നോട്ടം മാറ്റി..

“എന്തോന്ന് അണ്ടർസ്റ്റാൻഡ്…

വരുൺ മുന്നോട്ട് നോക്കി കൊണ്ട് തന്നെ ചോദിച്ചു…

“ആ… അങ്ങേര് എന്ത് പറഞ്ഞാലും എനിക്ക് അണ്ടർസ്റ്റാൻഡ് ആണ്…. ”

അവളും ഇളിച്ചു കൊണ്ട് പറഞ്ഞു…

❤❤❤❤❤❤❤❤❤❤

“Tomorrow is ours first match…. This is important Competition in your career….if you fail Maybe it will never be your fault… But if you win….. It will be one of the biggest things in your life….. If you can get one ball into the net…. That’s your success…. Whatever else happens, Just take it in sportsman spirit… But the goal should be success…. You can do it…. Can’t you…. ”

“Yes coach…. ”

കോച്ചിന്റെ ഉറക്കെയുള്ള ശബ്ദത്തിന് വിലങ്ങേ ആയി തന്നെ ആ പെൺകുട്ടികളുടെ ശബ്ദവും ഉയർന്നു.

കൈകൾക്ക് മുകളിൽ കൈ കോർത്തു ആർപ്പ് വിളിയോടെ അത് മുകളിലെക്ക് ഉയർത്തുമ്പോൾ എല്ലാവരും ആവേശത്തിൽ ആയിരുന്നു…

തങ്ങളുടെ ഫസ്റ്റ് മാച്ചിന്റെ ആവേശത്തിൽ…

“One minut…. ”

തനിക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്ന പെൺകുട്ടിയോട് അതും പറഞ്ഞു കൊണ്ട് സേറ കോർട്ടിന് പുറത്ത് തനിക്കായി കാത്തു നിൽക്കുന്ന ജെറിയുടെയും എബിന്റെയും അടുത്തേക്ക് ഓടി….

“മെല്ലെ നടക്കടി…. ”

അവളുടെ തലയിൽ ഒന്ന് മേടി കൊണ്ട് എബിൻ പറഞ്ഞതും അവൾ അവന്റെ ഹൂടിയിൽ മുഖം വെച്ച് ഉരസി കൊണ്ട് വിയർപ്പു തുടച്ചു…

“ഡി… വൃത്തികെട് കാണിക്കാതെഡി…”

അവളെ തന്നിൽ നിന്നും പറിച്ചു മാറ്റി കൊണ്ട് എബിൻ പറഞ്ഞതും ജെറി ചിരിയോടെ ഒരു ടവ്വൽ അവൾക്ക് നേരെ നീട്ടി…. അവൾ അത് വാങ്ങി കൊണ്ട് മുഖം തുടച്ചതും ജെറി തന്നെ അവളുടെ മുടിയും ഒന്ന് തുടച്ചു….

“ഇന്നെന്താ ഓവർ ടൈം പ്രാക്ടീസ്….നാളെ ലീവ് അല്ലേ… വീട്ടിലോട്ടു പോകണ്ടേ….

“നിങ്ങള് വിട്ടോ… നാളെ മാച്ച് ഉണ്ട്… അത് കഴിഞ്ഞാലേ എനിക്ക് വരാൻ പറ്റൂ…”

അവൾ ആവേശത്തോടെ പറയുന്നത് കേട്ടു ജെറി ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ തട്ടി…

“നാളെയാണോ സിസ്റ്റർ കരഞ്ഞു മെഴുകാൻ പോകുന്നത്…. I see…. ”

നെറ്റിയിൽ ഒന്ന് തടവി വലിയ കാര്യത്തിൽ പറയുന്ന എബിയെ അവൾ ഒന്ന് കൂർപ്പിച്ചു നോക്കി…

ജെറി അവന്റെ കാലിൽ ഒന്ന് തട്ടി…

“നെഗറ്റീവ് പറയാതെടാ…..”

“ഞാൻ നടക്കുന്ന കാര്യം അല്ലേ പറഞ്ഞത്…. ഒന്ന് തോറ്റാൽ മതി ഇവിടെ എല്ലാവർക്കും കാണാം സിസ്റ്ററിന്റെ വെറൈറ്റി കരച്ചിൽ… ഇരുന്നു കരയുന്നു… കിടന്ന് കരയുന്നു… നടന്നു കരയുന്നു…. ഇനിയും ഉണ്ട്…. ചാടി ചാടി…. ”

“പോടാ…. ”

സേറ സകല നിയന്ത്രണങ്ങളും വിട്ട പോലെ അവനെ പിടിച്ചു പിന്നിലേക്ക് തള്ളി കൊണ്ട് അലറി…. അവളുടെ മുഖം കൂർത്തിരുന്നു…. ജെറി എബിനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് സേറയുടെ കവിളിൽ ഒന്ന് തട്ടി….

“ഏയ്‌…. Its ok… അവൻ ഇങ്ങനെ പലതും പറയും…. Baby boo always a champion…”

ഒന്ന് കുനിഞ്ഞു അവളുടെ മൂക്കിൽ വിരൽ വെച്ച് ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞതും ആ പരിഭവത്തിനിടയിലും ഒരു കുഞ്ഞ് ചിരി അവളുടെ ചുണ്ടിൽ മിന്നി….

അവൻ മെല്ലെ തന്റെ ബാഗിൽ നിന്നും ഒരു ബാന്റ് എടുത്തു അവളുടെ മുടിയിൽ ഇട്ടു കൊടുത്തു…. അപ്പോഴേക്കും എബിൻ ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചിരുന്നു…

“നിന്റെ ടീം ജയിക്കുമോ തോൽക്കുമോ എന്നൊന്നും എനിക്ക് അറിയില്ല… പക്ഷെ നീ win ചെയ്യണം…

ഓക്കേ… നിന്റെ മനസ്സിൽ നീ ഒരു champion ആയിരിക്കണം… കരഞ്ഞു മെഴുകി വന്നേക്കരുത്…

തോറ്റാലും പോഡി പുല്ലേ എന്ന ആ ആറ്റിട്യൂട് ഇല്ലേ അത് മതി… അവള് പോയാൽ അവളുടെ അനിയത്തി എന്ന പോലെ….

ഇത് പോയാൽ വേറൊന്നു…. ഓക്കേ… ”

അവളുടെ തോളിലൂടെ കയ്യിട്ടു ചെറു ചിരിയോടെ എബിൻ പറഞ്ഞതും അവൾ അവന്റെ അരയിൽ ചുറ്റി പിടിച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു…

“ഞാൻ win ചെയ്യും brother….

അവൾ വലിയ കോൺഫിഡന്റ്സിൽ ആയിരുന്നു…

ജെറിൻ ചിരിയോടെ അവളുടെ നെറ്റിയിൽ വിരൽ വെച്ച് തട്ടി…

“Confidents വേണ്ടാ എന്ന് പറയുന്നില്ല…over confidents വേണ്ടാ…. ”

അവന്റെ അർത്ഥം വെച്ചുള്ള സംസാരത്തിൽ അവൾക്ക് അവളുടെ വാക്കുകളെ ഒരിക്കൽ കൂടി ചിന്തിക്കേണ്ടി വന്നു… അവൾ ശേഷം ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി…

“പ്രാക്ടീസ് കഴിയും വരെ ഞങ്ങൾ ഇവിടെ നിൽക്കണോ… ഞങ്ങൾ വെയിറ്റ് ചെയ്തോളാം

“ഏയ്‌…. ഇവിടെ എല്ലാവരും ഉണ്ടല്ലോ… ഇത് കഴിഞ്ഞാൽ ഡയറകറ്റ് ഹോസ്റ്റലിലേക്ക്… നിങ്ങള് എന്നാൽ വിട്ടോ… എന്റെ അപ്പനോട് പറഞ്ഞേക്ക്…. അങ്ങേര് ടെൻഷൻ അടിക്കും…. ഓക്കേ ബൈ.. ബൈ….. ”

അവൾ കോർട്ടിലേക്ക് ഓടും വഴി കൈ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞതും രണ്ട് പേരും ചെറു ചിരിയോടെ അവിടെ നിന്നും തിരിഞ്ഞു നടന്നു…

“Boo…. ”

പെട്ടെന്നുള്ള സേറയുടെ വിളി കേട്ടു രണ്ട് പേരും തിരിഞ്ഞതും കോർട്ടിൽ പന്ത് പിടിച്ചു നിൽക്കുകയായിരുന്നു സേറ….

“താങ്ക്സ്… ”

അവൾ ചിരിയോടെ പറഞ്ഞു… അവൻ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി കൊണ്ട് തിരിഞ്ഞു നടന്നു..

“നമുക്കൊന്നും ഇല്ലേടെ..”

കൈ മലർത്തി കൊണ്ടുള്ള എബിന്റെ ചോദ്യത്തിൽ അവൾ ചിരിക്കുകയായിരുന്നു…

“പോടാ പട്ടി…. ”

അവൾ വിളിച്ചതും അവൻ ഒന്ന് പല്ല് കടിച്ചു…

“താങ്ക്സ്… ”

അവന്റെ മറുപടിയിൽ അവൾ പൊട്ടിച്ചിരിച്ചിരുന്നു…

❤❤❤❤❤❤❤❤❤❤

“അവളെ ഒന്ന് വിളിച്ചു നോക്കിയാലോ…. ”

ടെറസിൽ മലർന്നു കിടന്ന് കൊണ്ട് തൊട്ടടുത്ത് കിടക്കുന്ന ജെറിയെ നോക്കി കൊണ്ട് എബിൻ അവന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി വെച്ചു..

“No…. വേണ്ടാ… ഇന്ന് അവളുടെ മനസ്സിൽ നമ്മൾ ഇല്ല…. ബാസ്കറ്റ് ബോൾ മാത്രം ആണ്…

അവളുടെ ഫസ്റ്റ് മാച്ച് അല്ലേ… അവൾ എൻജോയ് ചെയ്യട്ടെ…. ”

അവൻ പുഞ്ചിരിയോടെ പറയുന്നത് കേട്ടു എബിന്റെ ചുണ്ടിലും ഒരു പുഞ്ചിരി കലർന്നു…

അവൻ മുകളിലെക്ക് നോക്കി കിടന്നു…

അപ്പോഴേക്കും അവന്റെ ഉള്ളിൽ കുഞ്ഞിലേ സേറയുടെ ഉപദ്രവം കാരണം ടെറസിലേക്ക് ഓടി കയറുന്ന പത്ത് വയസ്സ്കാരൻ ആയിരുന്നു…

“എന്നാലും അവൾക്ക് എവിടുന്നാ ഈ ഭ്രാന്ത് കിട്ടിയത്… ചെറുപ്പത്തിൽ ഒന്നും ഒരു ബോൾ പോലും എറിയുന്നത് കണ്ടിട്ടില്ല… ആകെ കണ്ടിട്ടുള്ളത് എന്റെ നേരെ കല്ല് എറിയുന്നതാ… ”

അവൻ സംശയത്തോടെ പറയുന്നത് കേട്ടു ജെറിൻ അവനെ നോക്കി…

“അവൾക്ക് ചെറുപ്പത്തിൽ തന്നെ ബാസ്കറ്റ് ബോളിനോട് താല്പര്യം ഉണ്ടായിരുന്നു….ജേക്കബ് അങ്കിളിന് അതിൽ വലിയ ഇഷ്ടം ഇല്ലായിരുന്നു….അത് കൊണ്ട് പറയാതിരുന്നതാ…

ഞാൻ പ്രാക്ടീസിന് പോകുമ്പോൾ എന്റെ കൂടെ വന്നിരുന്നു…. നീ ഉറങ്ങുന്നത് കൊണ്ട് അറിയില്ല എന്നൊള്ളു…. ”

അവൻ ആക്കി കൊണ്ട് പറഞ്ഞതും എബിൻ ചമ്മിയ ഒരു ചിരി ചിരിച്ചു…

“നിന്റെ പ്ലാൻ എന്താ… ബാസ്കറ്റ് ബോളുമായി മുന്നോട്ട് പോകൽ ആണോ… അതോ… ”

എബിന്റെ ചോദ്യത്തിൽ അവൻ അസ്വസ്ഥതയോടെ എഴുന്നേറ്റു…

എബിനും അവന്റെ കൂടെ എഴുന്നേറ്റിരുന്നു….

“ആഗ്രഹം ഉണ്ടായിട്ടും കാര്യം ഇല്ലടാ….ഫസ്റ്റ് എന്റെ പരെന്റ്സ്‌ നിനക്ക് അറിയാവുന്നതല്ലേ… ”

അവൻ എങ്ങോട്ടോ നോക്കി കൊണ്ട് ചോദിച്ചു…

എബിൻ സംശയത്തോടെ അവനെ നോക്കി..

“തോമസ് അങ്കിളിന് ഒരു പ്രശ്നവും ഉണ്ടാവില്ലല്ലോ… ”

“പപ്പക്ക് ഓക്കേയാണ്…. But… മമ്മ….നിനക്ക് തന്നെ അറിയില്ലേ…. ഡിവോഴ്സ്ട് ആയി പത്ത് കൊല്ലം കഴിഞ്ഞിട്ട് ആണ് എന്നെ ഒന്ന് കാണാൻ പോലും അവർ വന്നത്…. പക്ഷെ അതിലും പറഞ്ഞത് എന്റെ പപ്പയുടെ കുറ്റങ്ങളും കുറവുകളും ആണ്…. ഞാൻ അവരുടെ കൂടെ പോകാൻ എതിർപ്പ് കാണിച്ചത് കൊണ്ടും അവരെ ഇറക്കി വിട്ടത് കൊണ്ടും ആ ദേഷ്യം അവർക്ക് എന്റെ പപ്പയോട് ഉണ്ട്…..ബാസ്കറ്റ് ബോളിൽ എനിക്ക് നല്ലൊരു future ലഭിച്ചില്ല എങ്കിലോ…അതിനുള്ള എല്ലാ കളിയാക്കലുകളും അവരുടെ കുത്തു വാക്കുകളും എന്റെ പപ്പ തന്നെ സഹിക്കണം….

എനിക്കു ഒരു റിസ്ക് എടുക്കാൻ കഴിയില്ല ബ്രദർ…. i want to a great job…. അതിന് വേണ്ടിയാണ് ഞാൻ കഷ്ടപ്പെടുന്നത്…. എന്റെ ചിന്തയിൽ ഇപ്പോൾ ബാസ്കറ്റ് ബോളോ കോർട്ടോ ഒന്നും ഇല്ല…. ഈ സെമസ്റ്ററിൽ നല്ലൊരു സ്കോർ ചെയ്തു one ഇയറിനുള്ളിൽ നല്ലൊരു ജോബ് റെഡി ആക്കണം…. ”

അവന്റെ വാക്കുകൾ എബിയുടെ ഉള്ളിൽ കൊണ്ടു… എബി പുച്ഛത്തോടെ അവനെ നോക്കി..

“ബാക്കി ഉള്ളവർക്ക് വേണ്ടി… You sacrifice your dream…Hopes…. Beleaves….

അല്ലേ…. എന്താടാ നിനക്ക്… അവരെ ബോധ്യപ്പെടുത്താൻ ആണോ നീ ജീവിക്കുന്നത്…. ”

എബിയുടെ ശബ്ദം കനത്തു… ജെറിയുടെ അരികിൽ നിന്നും അതിനൊരു ഉത്തരം ഉണ്ടായില്ല.

“Good….എന്നോടും സിസ്റ്ററിനോടും ഞങ്ങളുടെ പാഷന് വേണ്ടി എന്തും ചെയ്യണം എന്ന് പറഞ്ഞ ബ്രദർ ആണോ ഈ നിസാര കാര്യത്തിന് വേണ്ടി ഒളിച്ചോടുന്നത്….”

“You know nothing about my situation… My feelings…. നിനക്ക് എന്നല്ല ആർക്കും പറഞ്ഞാലും മനസ്സിലാകില്ല… കാരണം നിനക്ക് അറിയില്ല ഡിവോഴ്സ്ട് ആയ പരെന്റ്സിന്റെ ഇടയിൽ കഴിയുന്ന ഒരു മകന് ഉണ്ടാകുന്ന മെന്റൽ സ്ട്രെസ്….”

ജെറിന്റെ വാക്കുകളിൽ നിന്ന് തന്നെ അവൻ അനുഭവിക്കുന്ന മാനസികമായ സമ്മർദ്ദം അറിയാൻ കഴിഞ്ഞിരുന്നു… എബിൻ അത് മനസ്സിലാക്കി എന്ന പോലെ ഒന്ന് തലയാട്ടി…

“ബ്രദർ…. നീ എപ്പോഴെങ്കിലും ഞങ്ങളെ പറ്റി ചിന്തിച്ചിട്ടുണ്ടോ… ”

എബിന്റെ ചോദ്യത്തിന് അവൻ ഒരു സംശയത്തോടെ എബിനെ നോക്കി…

“I always thinking about you and baby boo… അത് തന്നെയാണ് എന്നെ കൺഫ്യൂസ്ഡ് ആക്കുന്നതും… ”

“ബ്രദർ…. do you know… എന്റെ കാര്യം വിട്…എന്റെ മമ്മ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല….

But സിസ്റ്റർ… അവളുടെ കാര്യം ഒന്ന് ചിന്തിച്ചു നോക്ക്…. ജീവനോടെ ഉണ്ടായിട്ടും…..

അവരുടെ മകൾ ആണെന്ന ഒരു ഓർമ പോലും ഇല്ലാതെ…. നീ ഒന്ന് ഓർത്ത് നോക്ക്….ഒരു രീതിയിൽ പറഞ്ഞാൽ നിന്നെക്കാൾ കഷ്ടം ആണ് അവളുടെ കാര്യം… എന്നിട്ടും ആർക്ക് വേ=ണ്ടിയും… സ്വന്തം അപ്പൻ പറഞ്ഞിട്ട് പോലും അവൾ അവളുടെ പാഷൻ ഉപേക്ഷിക്കാൻ തയ്യാറായില്ല… അതിൽ എങ്ങാനും പരാജയപ്പെട്ടാൽ നിന്നെക്കാൾ നൂറു ഇരട്ടി അപമാനം നേരിടാൻ പോകുന്നത് അവൾ അല്ലേ…. എന്നിട്ടും അവൾ അത് ഉപേക്ഷിച്ചോ…. ”

അവൻ ജെറിയെ തണുപ്പിക്കാൻ എന്ന പോലെ പറഞ്ഞു… ജെറി ഒന്ന് ചുണ്ട് വളച്ചു കൊണ്ട് ചിരിച്ചു.

“എനിക്ക് ജയിക്കണം ബ്രദർ അതിന് വേണ്ടിയാണ് ഞാൻ കഷ്ടപ്പെടുന്നതും…എന്റെ തീരുമാനം ഒരിക്കലും ആരെ കൊണ്ടും മാറ്റാനും സാധിക്കില്ല…. ”

ജെറിക്ക് ഒരിക്കലും എബിനെ നോക്കി കൊണ്ട് അത് പറയാൻ സാധിക്കുമായിരുന്നില്ല… അവന്റെ കണ്ണുകൾ താഴ്ന്നു….

❤❤❤❤❤❤❤

“Dont worry about anything….ok…. ”

ഗ്രീൻ റൂമിൽ റെഡി ആയി നിൽക്കുന്ന പെൺകുട്ടികളെ നോക്കി കോച്ച് പറഞ്ഞു… അവർ എല്ലാവരും ഒരുപോലെ തലയാട്ടി എങ്കിലും എല്ലാവരുടെയും മുഖത്തും ഒരു ടെൻഷൻ കാണാൻ കഴിഞ്ഞിരുന്നു….

“We will win….. we can…. ”

അവരെ പ്രോത്സാഹിപ്പിക്കും രീതിയിൽ കോച്ച് ശബ്ദം എടുത്തു കൊണ്ട് പറഞ്ഞതും എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു… കോച്ച് അവർക്ക് നേരെ കൈ നീട്ടി…

“We can………. We are the champions…. ”

എല്ലാവരും അവരുടെ കൈക്ക് മുകളിൽ കൈ വെച്ച് കൊണ്ട് അലറി…. അവർ ഒരു ചിരിയോടെ അവരെ എല്ലാം നോക്കി കൊണ്ട് അവിടെ നിന്നും നടന്നു….

“സേറ…. ”

മുടിയിൽ ബാന്റ് ചുറ്റുന്ന സേറയെ നോക്കി കൊണ്ട് അവർ വിളിച്ചതും സേറ ഒരു നിമിഷം പോലും കാത്തു നിൽക്കാതെ അവരുടെ അടുത്തേക്ക് ഓടി വന്നിരുന്നു…

“Yes coach… ”

അവൾ ആകാംഷയോടെ അവരെ നോക്കി…

അവളുടെ മുഖത്തെ ആകാംഷയും പ്രസരിപ്പും അവർക്ക് അവരുടെ ചെറുപ്പകാലം തന്നെയാണ് ഓർമ വന്നത്… അവർ ചെറു ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തട്ടി….

“ഇന്ന് എന്തൊക്കെ തന്നെ സംഭവിച്ചാലും……

Dont worry…..Ok….. ”

അവരുടെ വാക്കുകൾക്ക് അവൾ സംശയത്തോടെ ഒരു നോട്ടം മാത്രം നൽകി…

“All the best…. ”

അവർ ഒന്ന് കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു….

അവളുടെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി തെളിഞ്ഞു.. അവൾ വേറൊന്നും ആലോചിക്കാതെ അവളുടെ കവിളിൽ തലോടുന്ന അവരുടെ കൈകളിൽ ഒന്ന് ചുംബിച്ചു…

അവർ സംശയത്തോടെ അവളെ നോക്കുമ്പോഴും അവൾ പുഞ്ചിരിക്കുകയായിരുന്നു…

“Thank you….. Thank you so much… ”

അവളിൽ ഒരു സന്തോഷം ആയിരുന്നു…. അവളുടെ സന്തോഷം കാണേ അവരും ഒന്ന് പുഞ്ചിരിച്ചു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും………

രചന : Thasal