പ്രണയാർദ്രം നോവലിൻ്റെ പതിനേഴാം ഭാഗം വായിക്കുക…

രചന:സീതലക്ഷ്മി

ഇന്നാണ് കോളേജ് ഡേ… ലക്ഷ്മി ആണെങ്കിൽ ഫ്ലാറ്റിൽ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ട്. “നിന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുവാണോ ഇങ്ങനെ നടക്കാൻ?”ലോകേഷ് അവളുടെ നടത്തം കണ്ടു ചോദിച്ചു. “അമ്മക്ക് പേറ്റ്നോവ് വരുമ്പോഴാ അവന്റെ ഒരു ഐപിഎൽ”ലെച്ചു പറഞ്ഞു. “എന്റെ ദൈവമെ…

ചിലർക്ക് പ്രാന്തായാൽ എന്താ ചെയ്യാ… എന്തൊക്കെ കാണണം… ശിവ ശിവ…”ലോകേഷ് പറഞ്ഞു.

“ദേ കുരിപ്പേ… എന്നെ വെറുതെ കൊലപാതകി ആക്കരുത്… മിണ്ടാണ്ട് ഇരുന്നോ നീ…”അവൾ ലോകേഷിന്റെ കഴുത്തിനു കുത്തി പിടിച്ചു പറഞ്ഞു.

“അയ്യോ എടി… വിടെടി….”

ലോകേഷ് വിളിച്ചു കൂവി. ഇതെല്ലാം കണ്ടുകൊണ്ടാണ് സിദ്ധുവും നവിയും കേറി വന്നത്.

“എടി ഭദ്രു… അവനെ വിടെടി….”സിദ്ധു അവളുടെ കൈ പിടിച്ചു മാറ്റി. “അയ്യോ എനിക്ക് പേടിയാവുന്നെ….”ലക്ഷ്മി അതും പറഞ്ഞു സോഫയിലേക്ക് കിടന്നു. “ചേച്ചി വാ… പോകാം സമയമായി…”നവി പറഞ്ഞു. “അയ്യോ… എന്റെ കർത്താവെ…”ലക്ഷ്മി അവിടെ കിടന്നു പറഞ്ഞു.

“അപ്പൊ നമ്മൾ എല്ലാവരും ഇന്ന് സെലിബ്രിറ്റിയുടെ ഫസ്റ്റ് പബ്ലിക് appearance കാണാൻ പോകുവാ അല്ലെ…”ലോകേഷ് അതും പറഞ്ഞു സോഫയിൽ നിന്ന് എണീറ്റു. “അയ്യേ…നിങ്ങൾ രണ്ടും ഇവിടെ നിന്നാൽ മതി… ഞങ്ങൾ പോയിട്ടു വരാം…”

“അതൊന്നും പറ്റില്ല… ഞങ്ങൾ വരും അല്ലേടാ ലോകേഷേ…”സിദ്ധു ലോകേഷിന്റെ തോളിലൂടെ കൈ ഇട്ടുകൊണ്ട് പറഞ്ഞു. “അയ്യേ… എനിച്ചു നാണവ…”ലക്ഷ്മി കണ്ണ് പൊത്തി പറഞ്ഞു.

“നാണവോ… ഇങ്ങോട്ട് വാടി പെണ്ണെ…”സിദ്ധുവും ലോകേഷും അവളുടെ കൈയിൽ പിടിച്ചു തൂക്കി എടുത്ത് കൊണ്ട് പോയി.

ഒരുപാട് ബൈക്കുകളുടെ അകമ്പടിയോടെ ആണ് ലക്ഷ്മിയുടെ ബൈക്ക് ക്യാമ്പസ്സിൽ എത്തിയത്.

ഗ്രൗണ്ടിനെ ഒന്ന് വലം വെച്ചിട്ട് എല്ലാ ബൈക്കുകളും ഗ്രൗണ്ടിൽ നിരന്നു നിന്നു.അതിലെ നടുവിലെ ബൈക്കിൽ നിന്നും ലക്ഷ്മി ഇറങ്ങി എല്ലാവരെയും നോക്കി ഒന്ന് ചെറുതായി കൈ വീശി കാണിച്ചു.

അവൾ ഹെൽമെറ്റ്‌ ഊരിയപ്പോൾ എല്ലാവരും ആർപ്പ് വിളിക്കാനും ഒക്കെ തുടങ്ങി. അപ്പോഴേക്കും പ്രോഗ്രാമിന്റെ ആളുകൾ വന്നു അവളെ സ്റ്റേജിലേക്ക് കൂട്ടികൊണ്ട് പോയി. സ്റ്റുഡന്റസ് എല്ലാവരും സ്റ്റേജിനു മുൻപിൽ അണിനിരന്നു. നവി അവളോടൊപ്പം സ്റ്റേജിൽ തന്നെ ഉണ്ടായിരുന്നു.ഏറ്റവും പിറകിലായി കാറിൽ ചാരി ലോകേഷും സിദ്ധുവും നിന്നു. അവൾ സ്റ്റേജിലേക്ക് കയറി. സ്റ്റേജിൽ ഇരിക്കാനായി ചെറിയ രണ്ടു സോഫ ഉണ്ടായിരുന്നു. സ്റ്റേജിലായി CHITCHAT WITH LAKSHMI എന്ന് എഴുതിയിട്ടുണ്ടായിരുന്നു.അവൾ അവിടെ ഉണ്ടായിരുന്നതിൽ ഒരു സോഫയിൽ ഇരുന്നു. അവളുടെ എതിർവശത്തുള്ള സോഫയിലായി അവതാരകൻ എന്ന് തോന്നിക്കുന്ന ഒരാളും ഇരുന്നു.

“So guys, നമ്മൾ എല്ലാവരും കാത്തിരുന്ന ആൾ എത്തിയിരിക്കുകയാണ്… The one & only Lakshmi Swaminadhan…”അയാൾ പറഞ്ഞു. “So welcome lakshmi…. Welcome to our college….”

“Thankyou….”മൈക്ക് എടുത്ത് അവൾ പറഞ്ഞു.

“ഒരു 1 hour session ആയിരിക്കും… ചോദ്യങ്ങൾ ചോദിക്കാനുള്ളവർക്ക് ചോദിക്കാം…ലക്ഷ്മിക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചോദ്യങ്ങൾ ഒന്നും ആരും ചോദിക്കരുത്..”അവതാരകൻ പറഞ്ഞു.

“ഏയ്… അങ്ങനെ ഒന്നുമില്ല… നിങ്ങൾക്ക് എന്തും ചോദിക്കാം… അതിനൊക്കെ ഞാൻ ഉത്തരം തരുന്നതായിരിക്കും പക്ഷെ അത് മൈക്കിലൂടെ മാത്രം ചോദിക്കുക…ഒളിഞ്ഞിരുന്നു ആക്രമിക്കരുത്…”ലക്ഷ്മി പുഞ്ചിരിയോടെ പറഞ്ഞു. “ഇപ്പൊ അടുത്തായി നടത്തിയ യാത്ര All india ride ആണ്….ആ യാത്ര കംപ്ലീറ്റ് ചെയ്യുമെന്ന് കരുതിയിരുന്നോ…എന്തായിരുന്നു ആ യാത്രയുടെ motive….. പെൺകുട്ടി ആയതുകൊണ്ട് തന്നെ ഒരുപാട് വെല്ലുവിളികളും പ്രശ്നങ്ങളും നേരിട്ടിട്ടുണ്ടാകും…അതെന്തെല്ലാമാണ്…വീട്ടുകാരൊക്കെ നല്ല സപ്പോർട്ട് ആണോ?”ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു ആൺകുട്ടി എഴുനേറ്റ് നിന്ന് ചോദിച്ചു.

“എന്റെ ഏറ്റവും വെല്യ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു All india ride എന്ന് പറയുന്നത്.. അതുകൊണ്ട് അത് കംപ്ലീറ്റ് ചെയ്തിട്ടേ ഞാൻ വരൂ എന്ന് തീരുമാനിച്ചതാണ്…ഞാൻ റൈഡ് പോകുന്നു അതും ഒറ്റയ്ക്കാണ് പോകുന്നത് എന്ന് കൂടെ കേട്ടപ്പോൾ എന്നെ സപ്പോർട്ട് ചെയ്തവരും ഉണ്ട് അല്ലാത്തവരും ഉണ്ട്…. ഒരുപാട് മോശം കമന്റ്സും വന്നിരുന്നു….

അവർക്കൊക്കെ ഒരു മറുപടി കൊടുക്കണമെങ്കിൽ ഞാൻ ഇത് കംപ്ലീറ്റ് ചെയ്തെ മതിയാകു…

അതുകൊണ്ട് എനിക്ക് ജീവൻ ഉണ്ടെങ്കിൽ അത് ഞാൻ കംപ്ലീറ്റ് ചെയ്യുമെന്ന് എനിക്ക് വാശി ആയിരുന്നു…. പിന്നെ അതിന്റെ motive എന്ന് പറയാൻ ആയിട്ട് ഒന്നാമത്തെ കാര്യം അതെന്റെ ഏറ്റവും വെല്യ ആഗ്രഹമാണ്….ആ ആഗ്രഹം എനിക്ക് സാധിച്ചെടുത്തെ പറ്റു… രണ്ടാമത്തെ കാര്യം ഒരുപാട് ആളുകൾക്ക് അത് ചിലപ്പോൾ ഒരു പ്രചോദനം ആയേക്കാം…

ഇതൊക്കെ തന്നെയാണ് അതിന്റെ motive….

പിന്നെ യാത്രയ്ക്കിടയിൽ ഇടക്ക് ഷാഡോ പണി തരും… ഇടയ്ക്ക് ചില ഞരമ്പന്മാരും…. അല്ലാതെ ഒന്നുമില്ല… വീട്ടുകാർ അങ്ങനെ വെല്യ സപ്പോർട്ട് ഒന്നുമില്ല…All india റൈഡ് പോയതൊക്കെ അവരെ പറ്റിച്ചാണ്… ഇപ്പൊ പയ്യെ അവരും എന്റെ ഒപ്പം അഡ്ജസ്റ്റ് ചെയ്തു വരുന്നു….”

“യാത്രകൾക്കിടയിൽ ആരെങ്കിലും റേപ്പ് ചെയ്തിരുന്നെങ്കിലോ….”ഒരാൾ എണീറ്റ് നിന്ന് ചോദിച്ചു.ആ ചോദ്യം കേട്ടപ്പോഴേക്കും എല്ലാവരും നിശബ്ദമായി. “നല്ല ചോദ്യമാണ്… റേപ്പ് ചെയ്യപ്പെട്ടിരുന്നെങ്കിൽ ലക്ഷ്മി ഈ സ്വപ്നങ്ങളും എല്ലാം ഉപേക്ഷിക്കുമോ അതല്ലേ ഉദ്ദേശിച്ചത്….എന്റെ അഭിപ്രായത്തിൽ വിർജിനിറ്റി എന്നതിനെ ഞാൻ വെല്യ സംഭവമായൊന്നും കാണുന്നില്ല… അതിലും പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളും ഉണ്ട്… അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെ എന്തെങ്കിലും സംഭവിച്ചാലും എന്റെ ഇപ്പോഴത്തെ ലൈഫ് സ്റ്റൈൽ മാറ്റാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…”ലക്ഷ്മി പറഞ്ഞു. “എന്ന് വെച്ചാൽ ആരുടെ കൂടെ വേണമെങ്കിലും കിടക്കാൻ തയ്യാർ ആണെന്നാണോ….”ആൾക്കൂട്ടത്തിനിടയിൽ നിന്നും ആരോ ചോദിച്ചു. “ഹാഹാ…. ഞാൻ പറഞ്ഞതല്ലേ സുഹൃത്തേ… എണീറ്റു നിന്ന് മൈക്കിൽ ചോദിക്കൂ….”അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ് തന്നെ പറഞ്ഞതാണ് മോശമായി ഒന്നും പറയരുതെന്ന്….”അവതാരകൻ പറഞ്ഞു. “ഏയ്…. എനിക്ക് ഇങ്ങനെ ഓപ്പൺ ആയിട്ട് സംസാരിക്കുന്നവരെ ഇഷ്ടമാണ്…. ആരായാലും എണീറ്റു നിന്ന് ചോദിക്കു….”ലക്ഷ്മി പറഞ്ഞു.

ആരോ ആൾക്കൂട്ടത്തിനിടയിൽ നിന്നും എണീറ്റു നേരത്തെ ചോദിച്ച കാര്യം പറഞ്ഞു. “That was a really nice question…. വിർജിനിട്ടിയെ ഞാൻ വെല്യ സംഭവമായി കാണുന്നില്ല എന്ന് പറഞ്ഞാൽ ആരുടെ കൂടെ വേണമെങ്കിലും എന്റെ ശരീരം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു എന്നല്ല…

According to my concern, I believe that sex is love….orgasm എന്ന റിസൾട്ടിനു വേണ്ടി മാത്രം ഇരു ചർമങ്ങൾ തമ്മിലുള്ള ഉരസൽ മാത്രമല്ലെ sex എന്ന് ചിന്തിക്കുന്നവരും ഉണ്ട്.Sex എന്ന് പറയുമ്പോൾ അയ്യേ എന്ന് വിചാരിക്കുന്നവരും ഉണ്ട്. Sex എന്ന് പറയുന്നത് പ്രണയത്തിന്റെ പരമമായ ഭാഷയാണ്.താൻ തന്റെ പങ്കാളിയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഇതിൽ പറയാതെ പറയാനും അറിയാതെ അറിയാനും കഴിയും.ഒന്നിലേറെ പേരോട് ആ വികാരം തോന്നിയാൽ ചിന്തിക്കുക നിറവും, അളവും മാത്രമേ കൂടുതൽ ഉള്ളു…നിങ്ങളെ അറിയാനുള്ള മനസ്സ് അതിലൊന്നും ഉൾപ്പെട്ടിട്ടില്ല…അവിടെ കിട്ടിയ സ്നേഹത്തിന്റെ ഒരു തരി പോലും ഉണ്ടാവില്ല.. കാരണം 95% ഫീലിങ്‌സും മനസ്സിൽ നിന്നാണ് വരുന്നത്…ഒന്നിലധികം പേരുമായി കിടക്ക പങ്കിട്ടു എന്ന് അഭിമാനത്തോടെ പറയുന്ന ജനറേഷൻ ആണല്ലോ ഇപ്പോഴത്തെ എന്നാണല്ലോ പൊതുവെ ഉള്ള അഭിപ്രായം…

നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക്… ഇവിടെ ഇപ്പൊ ഞാൻ പറഞ്ഞ കാര്യം കേട്ടിട്ട് നിങ്ങളിൽ പലർക്കും ഇവൾക്ക് നാണമില്ലേ ഇതൊക്കെ ഇങ്ങനെ വിളിച്ചു പറയാൻ അല്ലെങ്കിൽ ഇവളെന്താ കുലസ്ത്രീ ആണോ എന്നൊക്കെ ചിന്തിക്കുന്നവരോട്… നമുക്ക് ശെരിയെന്നു തോന്നുന്ന കാര്യം എത്ര ആളുകളുടെ മുൻപിൽ വിളിച്ചു പറയാൻ ഒരു മടിയും കാണിക്കേണ്ടതില്ല….”കയ്യടികൾ ഉയർന്നു കേട്ടു.

“ഇവിടുന്നു നാണം കുണുങ്ങി പോയ പെണ്ണ് ആണോ അത്…”ലോകേഷ് സിദ്ധുവിനോട് പറഞ്ഞു. അവൻ മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു. “ലക്ഷ്മിയെ പോലെ ജീവിക്കാൻ ഒരുപാട് പെൺകുട്ടികൾ സ്വപ്നം കാണുന്നുണ്ടാകും… ലക്ഷ്മിയെ പോലെ ആകാൻ എന്താണ് ചെയ്യേണ്ടത്….” “എന്റെ ജീവിതമാണ്…

അവിടെ ഞാൻ ആണ് തീരുമാനം എടുക്കേണ്ടത് മറ്റുള്ളവരല്ല എന്ന് വിശ്വസിക്കുക… Follow your dreams not others words….” “ഈ ബൈക്ക് ഒക്കെ എടുത്ത് ചുമ്മാ ഷോ കാണികുന്ന ഒരുപാട് പെൺകുട്ടികളെ കാണാം… ഇപ്പൊ ലക്ഷ്മി ബൈക്ക് സ്റ്റണ്ട് ചെയ്യുന്നു…. യാത്രകൾ ചെയ്യുന്നു ഇതെല്ലാം അവരെപോലെ സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിച്ചു ചെയ്യുന്നത് ആണോ…” “അവരൊക്കെ ബൈക്ക് എടുത്ത് ഷോ കാണിക്കുവാണെന്ന് എനിക്ക് തോന്നിയിട്ടില്ല…അവർ അവരുടെ ഇഷ്ടത്തിന് ഓരോ കാര്യങ്ങൾ ചെയ്യുന്നു… പിന്നെ ഞാൻ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതും യാത്രകൾ ചെയ്യുന്നതും ഷോ കാണിക്കാൻ അല്ല… അതൊക്കെ എന്റെ ഓരോ ആഗ്രഹങ്ങൾ ആണ്… ഞാൻ ഒരു വിഷ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്… അതൊക്കെ ഞാൻ അങ്ങ് സാധിക്കുന്നു അത്രേയുള്ളൂ… നമ്മളെ കൊണ്ട് പറ്റാത്ത കാര്യം മറ്റൊരാൾ ചെയ്യുമ്പോൾ നമുക്ക് അത് ഷോ ആണെന്നൊക്കെ തോന്നാം…

സ്വാഭാവികം..” “കല്യാണം കഴിക്കുമോ… അതോ ഈ ചില ക്ലിഷേ ഡയലോഗ്സ് പോലെ കല്യാണം കഴിക്കാതെ ട്രാവൽ ചെയ്തു നടക്കാൻ ആണോ പ്ലാൻ…. ഇനി കല്യാണം കഴിച്ചാലും പാർട്ണർ ലക്ഷ്മിയെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ വീട്ടിലെങ്കിൽ എന്ത് ചെയ്യും….” “ട്രാവൽ ചെയ്യാനാണ് ആഗ്രഹം… അതിനിടയിൽ എനിക്ക് ചേർന്ന ഒരാൾ വന്നാൽ നോക്കും…. സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ വിടാത്ത അങ്ങനെ ഒരാളെ ഒരിക്കലും കല്യാണം കഴിക്കില്ല….”

“സിദ്ധു…വിളിച്ചു ചോദിക്കെടാ Will u marry me എന്ന്….”ലോകേഷ് സിദ്ധുവുനോട് പറഞ്ഞു.

“എന്നിട്ട് വേണം അവൾ മൈക്ക് എടുത്ത് തലക്കിട്ടു എറിയാൻ….”സിദ്ധു പറഞ്ഞു. “ലക്ഷ്മിയെ പോലെ ജീവിക്കണം എന്ന് ആഗ്രഹമുള്ള ഒരുപാട് പെൺകുട്ടികൾ ഉണ്ടാകും പക്ഷെ ഫാമിലി അങ്ങനെ ഒരുപാട് പ്രശ്നം അവരുടെ മുൻപിൽ ഉള്ളതുകൊണ്ട് ആ സ്വപ്‌നങ്ങൾ എല്ലാം ഉപേക്ഷിച്ചവരും ഉണ്ടാകും അവരോട് എന്താണ് പറയാൻ ഉള്ളത്….” “എന്റെ ഫാമിലിയും ഒരു typical mallu family ആണ്…

എന്റെ ഫാമിലി ഒന്നും ആദ്യം ഞാൻ ഇങ്ങനെ ഒറ്റക്ക് ട്രാവൽ ചെയ്യാൻ തുടങ്ങിയപ്പോഴും അതുപോലെ തന്നെ ബൈക്ക് എടുത്തപ്പോഴും സാധാരണ ഒരു മല്ലു ഫാമിലി എങ്ങനെയാണോ റിയാക്ട് ചെയ്യുക അതുപോലെ തന്നെ ആയിരുന്നു… മുഴുവനും വീട്ടുകാർ പറയുന്നതൊക്കെ കേൾക്കാൻ പോയാൽ എനിക്ക് എന്റെ ഇഷ്ടത്തിന് ജീവിക്കാൻ പറ്റില്ല….

ഒരു പരിധി വരെ ഞാൻ അവരെ അനുസരിക്കുന്നു… നമുക്ക് ശെരിയെന്നു തോന്നുന്നത് ചെയ്യുക..

ആദ്യമൊന്നും അത് വീട്ടുകാർക്കും നാട്ടുകാർക്കും അതിനോട് യോജിക്കാൻ പറ്റിയെന്നു വരില്ല പയ്യെ അവരും അഡ്ജസ്റ്റ് ആയിക്കോളും.നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുമ്പോൾ അഹങ്കാരി, തെമ്മാടി, അലവലാതി, ചിലപ്പോൾ slut അതുപോലെ ഒരുപാട് കേട്ടെന്ന് ഇരിക്കും… അതൊന്നും മൈൻഡ് ചെയ്യാതെ പോകുക…ശെരിയെന്നു തോന്നുന്ന തീരുമാനങ്ങൾ എടുക്കുക…” “So നമ്മുടെ പ്രോഗ്രാം ഇവിടെ വൈൻഡ് അപ്പ്‌ ചെയ്യാൻ പോവുകയാണ്…

അപ്പൊ ലക്ഷ്മി…. ലാസ്റ്റ് ആയിട്ട് എല്ലാവരോടും എന്താണ് പറയാൻ ഉള്ളത്…”അവതാരകൻ ലക്ഷ്മിയെ നോക്കി ചോദിച്ചു. “Life has a ton of surprises waiting for you… ഈ ഒരു വാചകം എല്ലാവരും കേട്ടിട്ടുണ്ടാകും…ഇത് കേൾക്കുമ്പോൾ ചിലവർക്കൊക്കെ പുച്ഛമായിരിക്കും…. ഈ ഒരു വാചകം ശെരിയാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്…ആ സർപ്രൈസ് എന്താണെന്നോ അത് എവിടെയാണെന്നോ അന്വേഷിച്ചു പോകുന്നവർ കുറവായിരിക്കും…. ആ സർപ്രൈസ് എന്ന് പറയുന്നത് ഹാപ്പിനെസ്സ് ആണ്…അത് ഒരിക്കലും നമ്മളെ തേടി വരില്ല നമ്മൾ കണ്ടെത്തുക തന്നെ വേണം…ആ സർപ്രൈസിലേക്കുള്ള വഴി ഒന്നേ ഉള്ളൂ…ഇഷ്ടമുള്ളതും ശെരിയെന്നു തോന്നുന്നതുമായ കാര്യങ്ങൾ ചെയ്തു ജീവിക്കുക…

ആ വഴിയിലൂടെ കടന്ന് പോകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം അതൊന്നും മൈൻഡ് ചെയ്യാതെ വരുന്നിടത്തു വെച്ച് കാണാം എന്നും പറഞ്ഞു മുന്നോട്ട് പോകുക… ഒരുപാട് പേര് നമ്മളെ കുറ്റപ്പെടുത്താം തളർത്താം…. നേരത്തെ ഞാൻ പറഞ്ഞത് പോലെ നമ്മളെ കൊണ്ട് പറ്റാത്തത് മറ്റുള്ളവർ ചെയ്തു കാണിക്കുമ്പോൾ നമുക്ക് ചൊറിയും…നമുക്ക് ചുറ്റും ഉള്ളവരെ സന്തോഷിപ്പിക്കുക അതോടൊപ്പം തന്നെ നമ്മുടെ മനസിന്റെ സന്തോഷവും നോക്കുക.ശബ്ദം ഉയർത്തേണ്ടടത്തു ഉയർത്തുക… ലൈഫിൽ സങ്കടങ്ങൾ ഉണ്ടായേക്കാം ചിലപ്പോൾ നമ്മുടെ പ്രീയപെട്ടവർ നമ്മളെ വിട്ട് പോയേക്കാം…

അങ്ങനെ എന്ത് സംഭവിച്ചാലും അതൊക്കെ accept ചെയ്യാൻ പഠിക്കുക…പിന്നെയും മുന്നോട്ട് പോകുമ്പോൾ നമ്മൾ ഒരു comfort zone കണ്ടുപിടിക്കും…നല്ല ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടും നമുക്ക് മുന്നോട്ട് പോകാൻ സാധിക്കും… So enjoy your life without conditions…. ” അവൾ പോകാൻ നേരത്ത് ഒരാൾ ചോദിച്ചു. “So are you happy with this life?” “Yes, I am…”അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി.

തുടരും..

ഇങ്ങനെയൊരു പാർട്ടിന്റെ ആവശ്യം ഒന്നും ഇല്ലായിരുന്നു… എന്നാലും എന്റെ കഥ കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഒരു ഉപകാരം ഒക്കെ വേണ്ടേ… അതാണ് ഇങ്ങനെ ഒരു പാർട്ട്‌ എഴുതിയത്…

എന്റെ അഭിപ്രായങ്ങളും പലയിടത്തു നിന്നും വായിച്ചതും എനിക്ക് ശെരി എന്ന് തോന്നിയ കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്…

നിങ്ങൾക്ക് അത് ശെരിയായി തോന്നുമോ എന്നൊന്നും അറിയില്ല… ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു..

രചന:സീതലക്ഷ്മി