പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥ, ഭാഗം 8 വായിച്ചു നോക്കൂ…

രചന : ഭദ്ര

” ലക്ഷ്മി.. നിനക്കെന്താ ഭ്രാന്തുണ്ടോ.. ”

ദേവന്റെ അലർച്ച കേട്ട് ലക്ഷ്മി ഒന്ന് ഞെട്ടി..

” അതെ എനിക്ക് ഭ്രാന്താ.. അതിന് കാരണവും നിങ്ങളാ.. എനിക്ക് വേണം ദേവേട്ടനെ.. അത് മറ്റാരെങ്കിലും തട്ടിയെടുക്കാൻ ശ്രെമിച്ചാൽ…

കൊല്ലും… കൊല്ലും ഞാൻ അവളെ.. ”

തനിക്കു നേരെ വിരൽ ചൂണ്ടി സംസാരിക്കുന്ന ലക്ഷ്മിയുടെ കരണത്തു ദേവൻ ആഞ്ഞടിച്ചതും അവൾ നില തെറ്റി വാതിൽ മേൽ വീണുപോയിരുന്നു..

നിലത്തേക്കു വീണ ലക്ഷ്മിയെ കയ്യിൽ പിടിച്ചെഴുനേൽപ്പിച്ച ദേവൻ അവൾക്ക്‌ നേരെ വീണ്ടും കയ്യൊങ്ങിയതും പാറു ദേവനെ തടുത്തു..

” പാറു.. മുന്നിൽ നിന്നു മാറ്.. ഇല്ലെങ്കിൽ ആദ്യം നിനക്കാണ് കി*ട്ടുന്നത്.. മാറേടി.. ”

” ഇല്ല.. വേണ്ട മഹിയേട്ടാ.. ഒന്നടിച്ചു. ഇനി അരുത്.. ഞാൻ അല്ലെ പറയുന്നേ.. പ്ലീസ്.. ”

പാറുവിന്റെ കെഞ്ചുന്ന മുഖം കണ്ട് ദേവൻ അവളെ തന്നിലേക്ക്‌ ചേർത്ത് പിടിച്ചു.

” കഷ്ടം.. നിന്നെ ഞാൻ എങ്ങനെ കൊണ്ട് നടന്നതാടി.. എന്റെ മനസ്സറിയാൻ പോലും നീ ശ്രെമിച്ചില്ലെന്ന് ഓർക്കുമ്പോൾ… ഛെ.. നിനക്ക് അവസാനമായി ഒരു വാർണിങ് തരാ ഞാൻ.. മേലാൽ.. മേലാൽ എന്റെ വീടിന്റെ പടി ചവിട്ടി പോകരുത്.. അത് ഞാൻ മരിച്ചാൽ പോലും..

അത്രക്ക്‌ അറപ്പാ നിന്നെ.. വെറുപ്പാ.. പൊയ്ക്കോ.. പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്.. ”

ദേവന്റെ ഓരോ വാക്കും ലക്ഷ്മിയുടെ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞു.. കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീരിനെ തടയാതെ അവൾ താഴേക്കു പായുമ്പോൾ ദേവന്റെ ഉള്ളും ഒരുപോലെ വേദനിക്കുന്നുണ്ടായിരുന്നു..

❤❤❤❤❤❤❤❤

പാറുവിനെയും കൊണ്ട് അവളുടെ വീട്ടിലേക്ക്‌ ചെല്ലുമ്പോൾ ചെറിയമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു..

അവളെ കണ്ടതും ദേഷ്യം കൊണ്ട് വിറച്ചു അവര് അകത്തേക്ക് കയറിപ്പോയി..

എന്തിനെന്നറിയാത്ത ഒരു ഭയം അവൾക്കുള്ളിൽ നിറഞ്ഞതിനാൽ അവൾ ദേവന്റെ കയ്യിൽ മുറുകെ പിടിച്ചു..

” മ്മ്.. പേടിയുണ്ടോ.. ആരും ഒന്നും ചെയ്യില്ല നിന്നെ.. പോയി എടുക്കാനുള്ളത് എന്താന്ന് വച്ചാൽ എടുത്തിട്ട് വായോ,.. പിന്നെ വരുമ്പോൾ എന്നന്നേക്കുമായിട്ടാവണം എന്റെ കൂടെ വരേണ്ടത്..

ഈ മഹാദേവന്റെ അല്ല.. നിന്റെ മഹിയേട്ടന്റെ മാത്രമായിട്ടാവണം വരേണ്ടത്.. ചെല്ല്..”

ദേവൻ ധൈര്യം കൊടുത്തതും ഒരു പുഞ്ചിരിയോടെ അവൾ അകത്തേക്ക് കയറി പോയി..

താൻ ഒരുക്കി വച്ചിരുന്ന ബാഗ് എടുത്ത് തിരിഞ്ഞതും കണ്ടു ചെറിയമ്മയും അച്ഛനും അവളെയും നോക്കി നില്ക്കുന്നത്..

” അവന്റെ ആവശ്യം കഴിഞ്ഞോടി..*****… ”

ശേഖരൻ അവൾക്ക്‌ നേരെ അലറി വന്നെങ്കിലും പാറു അയാൾക്ക്‌ നേരെ ഒരു പുച്ഛം കാണിച്ച് പുറത്തേക്കു നടന്നു..

” നിൽക്കെടി അവിടെ.. നീ എങ്ങോട്ടാ ഈ പോകുന്നെ? ”

പാറുവിന് വഴി മുടക്കി മുന്നിൽ നിന്ന ചെറിയമ്മക്ക്‌ മറുപടി കൊടുത്തത് ദേവനായിരുന്നു…

” അവളെ ഞാനങ്ങു കൊണ്ടുപോവാ.. എന്റെ പെണ്ണായി.. ചെറിയമ്മക്ക്‌ വിഷമം ഒന്നും തോന്നരുത്.. ഇനി കുറച്ചു കാലം ഞങ്ങൾ ജീവിക്കട്ടെ ”

” ഇവളെ ഇവിടുന്ന് നീ എവിടേക്കും കൊണ്ടോവില്ല.. കേറി പോടീ അകത്തു.. ”

പാറു അയാളെ ഒന്ന് രൂക്ഷമായി നോക്കി ദേവന്റെ കയ്യിൽ പിടിച്ചതും ശേഖരൻ അവളുടെ കയ്യിൽ പിടിച്ച് തല്ലാൻ ഓങ്ങുമ്പോളേക്കും ദേവൻ അയാളുടെ കൈ തടഞ്ഞിരുന്നു..

” താൻ ഇത് വരെ ചെയ്തത് പോലെ ഇതും കണ്ടോണ്ട് ദേവൻ നിന്നെന്ന് വരില്ല.. കൊന്നുകളയും ഞാൻ.. ഇതെന്റെ പെണ്ണാ.. ഇവളെ ഈ നിലയിലാക്കിയത് കണ്ടിട്ടും നിലവിട്ടു പെരുമാറിയിട്ടില്ല ഞാൻ.. സഹിച്ചു നില്ക്കുന്നത് ഇവളെ ഓർത്താ… ”

മുറ്റത്തേക്ക്‌ പാഞ്ഞുവന്ന പോലീസ് ജീപ്പ് കണ്ടതും ദേവന്റെ മുഖത്തു നിറഞ്ഞ ചിരിയായിരുന്നു..

ശേഖരൻ വിറയ്ക്കുന്നത് കണ്ട് ദേവന് അയാളോട് പുച്ഛം തോന്നിയിരുന്നു..

” എന്താടോ ഇവിടെ.. എന്താ ഇവിടെ പ്രശ്നം..

ഞാൻ ഇടപെടേണ്ട കാര്യം വല്ലതും ഉണ്ടോ.. ”

ജീപ്പിൽ നിന്നിറങ്ങി വന്ന ACP അർജുനെ കണ്ടു ദേവൻ പാറുവിനെ നോക്കി കണ്ണിറുക്കി..

” എന്താ ദേവാ.. പാറുനെ കൊണ്ടൊവുന്നില്ലേ…”

” ഇറങ്ങായി.. അതിനിടയിലാണ് ഇയാളുടെ ഭീഷണി

ശേഖരനെ ഒന്നിരുത്തി നോക്കിയശേഷം അച്ചു നേരെ പാറുവിനരികിലേക്ക്‌ ചെന്നു.

” പാർവതി..അല്ലെ..”

” മ്മ്.. ”

” താൻ പറ.. പാറുവിന് ദേവന്റെ കൂടെ ജീവിക്കാൻ ആണോ ഇഷ്ടം , അതോ വീട്ടിൽ അച്ഛൻ പറയുന്നത് കേട്ട് ഇവിടെ ജീവിക്കാൻ ആണോ ഇഷ്ടം..

തന്റെ ഇഷ്ടം എന്താണോ അത് പോലെയേ നടക്കു.. പറ.. ”

” എനിക്ക് മഹിയേട്ടനൊപ്പം പോയാൽ മതി.

മഹിയേട്ടൻ ഇല്ലാതെ ഞാൻ ജീവിക്കില്ല..”

പാറു പറയുന്നത് കേട്ട് ദേവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..

” അപ്പൊ കേട്ടില്ലേ ശേഖരാ.. പാർവതിക്കു ദേവനൊപ്പം ജീവിക്കാൻ സമ്മതമാണ്.. ഇനി ആവശ്യമില്ലാത്ത പ്രശ്നത്തിന് നിന്നാൽ.. മ്മ്..

പാർവതിക്കു വല്ല പരാതിയും ഉണ്ടോ.. ”

” ഇല്ല സർ.. ഞങ്ങക്ക് പോണം..”

” മ്മ്.. ഒക്കെ.. അപ്പൊ ശേഖരോ ഞാൻ അങ്ങ് ഇറങ്ങാ.. വീണ്ടും എന്നെ വരുത്തരുത്.. ”

വീട്ടിൽ നിന്നിറങ്ങിയ അച്ചു നേരെ ദേവനെ ചെന്ന് കെട്ടിപിടിച്ചു.. പാറു ഒന്നും മനസ്സിലാകാതെ മാറി മാ=റി രണ്ടുപേരെയും നോക്കുന്നുണ്ട്..

” നീ നോക്കണ്ട പാറു ഇവൻ എന്റെ സ്കൂൾമെറ്റ് ആണ്… അമ്മയുടെ പ്രിയ ശിഷ്യനും കൂടിയാ..

വാടാ വീട്ടിൽ കേറീട്ടു പോവാ.. ”

” അത് പിന്നൊരിക്കൽ ആവാട.. ഡ്യൂട്ടി ടൈം ആണ്.. പിന്നെ എപ്പോളാ കല്യാണം.. ”

” അടുത്ത് തന്നെ ഉണ്ട്,.. ഞാൻ വിളിക്കാം നിന്നെ.. ഫ്രീ ആയാൽ വീട്ടിലേക്ക്‌ ഇറങ്ങ് ..

” ശരി… അമ്മയോട് പറ.. പിന്നെ പാറു.. ഇവനെ ഇങ്ങനെ വെറുതെ വിടരുത്.. ശ്രെദ്ധിച്ചോ..

ആരാധികമാര് കൂടുതലാ ഇവന്.. അപ്പൊ കാണാം..

ചിരിയോടെ യാത്ര പറഞ്ഞു പോകുന്ന അച്ചുവിനെ യാത്രയാക്കി ഇരുവരും വീട്ടിലേക്ക്‌ പോയി..

പിന്നീടങ്ങോട്ട് അവൾ ജീവിതം അറിയുകയായിരുന്നു.. കോളേജിൽ കൊണ്ട് വിടാനും കൊണ്ട് വരാനും ദേവൻ തന്നെ ചെല്ലുകയായിരുന്നു..

അവരുടെ പ്രണയം വീണ്ടും പൂത്തുലഞ്ഞു.. പരസ്പരം അത്രമേൽ പ്രണയിക്കുകയായിരുന്നു ഇരുവരും..

എന്നാലും പാറുവിനെ മാത്രം പിന്തുടരുന്ന രണ്ടു കണ്ണുകൾ ദേവൻ ശ്രെദ്ധിച്ചിരുന്നില്ല…

ലക്ഷ്മിയാണെങ്കിൽ ദേവനെ കാണുമ്പോൾ എല്ലാം സ്വയം ഒഴിഞ്ഞുമാറി.. അവളുടെ അച്ഛൻ അത് ശ്രെദ്ധിക്കുന്നുണ്ടെങ്കിലും അതെപ്പറ്റി പ്രതാപനും സംസാരിച്ചിരുന്നില്ല.. അവളുടെ മനസ്സിനെ അവൾ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ദേവന് അവളോട്‌ വെറുപ്പാണെന്ന്.. താനൊരു ഡോക്ടർ ആണ്..

മനുഷ്യ മനസ് മനസ്സിലാക്കേണമെന്ന് അവൾ സ്വയം ചിന്തിച്ചു..

ദേവൻ സമയക്കുറവ് കൊണ്ട് അവളെ ബസ്സ്റ്റോപ്പിൽ വിട്ട് കോളേജിൽ പോക്ക് തുടങ്ങി..

പാറു അറിയാതെ തന്നെ പിന്തുടരുന്ന ആളെ അവൾ സ്ഥിരം കാണാൻ തുടങ്ങി.. അയാൾ തനിക്ക്‌ നേരെ എന്നും തരുന്ന പുഞ്ചിരിയും അവളെ അസ്വസ്ഥമാക്കാൻ തുടങ്ങി.. രണ്ടും കല്പിച്ചു പാറു ദേവന് മുൻപിൽ കാര്യം അവതരിപ്പിച്ചെങ്കിലും അവൻ അത് കാര്യമാക്കിയില്ല..

” പാറു.. മോളെ.. അവൻ കുറച്ചു നേരത്തെ പോവുന്നു.. മോൾക്ക്‌ തനിച്ചു പോകാൻ പറ്റുമോ ”

ദേവകിയമ്മ പാറു കോളേജിൽ പോകാൻ ഒരുങ്ങുന്ന നേരത്ത് പാറുവിനരികിലേക്ക്‌ ചെന്നു..

” അതിനെന്താ അമ്മേ.. ഞാൻ പോയ്ക്കോളാം…മഹിയേട്ടൻ പോയോ..”

” ആ ഇപ്പൊ ഇറങ്ങിയേയുള്ളു… ”

പാറു തിടുക്കപ്പെട്ട് ബസ്സ്റ്റോപ്പിലേക് പാഞ്ഞു..

അവിടെ തന്നെയും കാത്തു നിൽക്കുന്ന ആളെ ഒന്ന് രൂക്ഷമായി നോക്കി വേഗം ബസ്സിൽ കയറി.

എന്നും ദേവൻ കൊണ്ടാക്കി തരുന്നതിനാൽ ഇന്ന് കുറച്ചു വൈകിയിരുന്നു അവൾ.. ഓടി ക്‌ളാസ്സിൽ കയറി ഇരുന്നില്ല… ക്ലാസിലെ പ്രധാന കോഴി ശ്രുതി ഓടി വന്നു പറഞ്ഞു..

” നമ്മുടെ സർ ട്രാൻസ്ഫർ ആയിരുന്നില്ലേ.. പകരം പുതിയ സർ എത്തി മക്കളെ.. ഒരു കട്ട താടിക്കാരൻ… എനിക്ക് തന്നെ കിട്ടണേ ഭഗവാനെ അങ്ങേരെ.. ”

ശ്രുതി പ്രാർത്ഥിക്കുന്നത് കേട്ട് പാറു ഒന്ന് ചിരിച്ച് ബുക്സ് തുറന്നു..

പുതിയ സർ ക്ലാസ്സിൽ എത്തിയതും എല്ലാവരും വായും പൊളിച്ചു എഴുന്നേറ്റു നിന്നു..

“All of you gud morning… Sit down.. അപ്പൊ നമുക്കൊന്ന് പരിചയപ്പെടാം.. അല്ലെ..”

പുതിയ സർ നെ കണ്ട് എല്ലാവരും വെള്ളം ഇറക്കുമ്പോൾ പാറു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : ഭദ്ര