ഭദ്രാർജുനം, നോവലിന്റെ ഭാഗം 5 വായിക്കുക…

രചന : ഭദ്ര

പുലർച്ചെ തന്നെ പോവാനുള്ള ഒരുക്കത്തിൽ ആയിരുന്നു അച്ചു. എന്തെന്നറിയാത്ത ഒരു പേടിയും അവനിൽ കൂടുന്ന പോലെ.

അരവിന്ദൻ ഭദ്രയിൽ നിന്ന് ഒരു ചായ വാങ്ങി അടുക്കളയിൽ തന്നെ അവളെ ചുറ്റി പറ്റി നിന്നു.

” എന്താ അരവിന്ദേട്ട… വല്ലാത്ത ആലോചനയിൽ ആണല്ലോ.? എങ്ങോട്ടാ പോകുന്നതെങ്കിലും പറ.. ”

” ഇവിടുത്തെ കാര്യങ്ങൾ ഞാൻ പറഞ്ഞു തരണ്ടല്ലോ നിനക്ക്. സൂക്ഷിക്കണം. എന്റെ കൂടെപ്പിറപ്പ് ആണെങ്കിലും അവനു നിന്നോടുള്ള മനോഭാവം വേറെയാ.. എന്ത് സംഭവിച്ചാലും നിനക്കെ നഷ്ട്ടം വരൂ.. ശ്രെദ്ധിക്കണം.. ”

അവന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്കുള്ളിൽ ഭയം നിറയാൻ തുടങ്ങി. എങ്കിലും അതു പുറത്തു കാണിക്കാതിരിക്കാൻ അവൾ ശ്രെദ്ധിച്ചു.

” ഞാൻ നോക്കിക്കോളാം ഏട്ടാ.. വേഗം വന്നേക്കണേ. എനിക്കാരുല്ല… ”

നിറഞ്ഞ മിഴികൾ കവിയാൻ തുടങ്ങിയപ്പോളേക്കും അവളെ തന്നോട് ഇടംകയ്യാൽ ചേർത്ത് പിടിച്ചു.

” നിനക്ക് എല്ലാരും ഉണ്ട്‌. കാത്തിരിക്കുന്നില്ലേ ഒരുത്തൻ, പോയി വന്നാൽ അതിനു ഒരു തീരുമാനം ഉണ്ടാക്കും ഞാൻ, കേട്ടല്ലോ കുഞ്ഞിപ്പെണ്ണേ….. ”

” ഞാൻ…. ഏട്ടാ.. എനിക്ക്…… അറിയാലോ…. ”

” മാളു തന്നെയാ ആവശ്യപെട്ടെ, എന്നേലും അവൻ വന്നാ മാളുവിനെ കൊല്ലും, രുദ്രന്റെ കുഞ്ഞി ഇങ്ങനെ നിന്ന് ജീവിതം നശിപ്പിച്ചുന്ന് അറിഞ്ഞാൽ…ബാക്കി ഞാൻ പറയണ്ടല്ലോ… ”

ഒന്നാലോചിച്ചതിനു ശേഷം….

” എന്താണെങ്കിലും ഞാൻ ഏട്ടൻ പറയുന്നത് അനുസരിക്കാം, പിന്നെ അധികം ആരും വേണ്ട ഒരു താലി കാര്ത്തുവിന്.. മറക്കണ്ടട്ടോ… ”

” തീർച്ചയായും, നമുക്ക് അവളെ പൊക്കാന്നെ… ”

മുറ്റത്ത്‌ നിന്ന് ഹോൺ അടി കേട്ടപ്പോളേക്കും ചായ അവിടെ വച്ചു അരവിന്ദൻ ബാഗ് എടുത്തു.

” ഞാൻ പറഞ്ഞത് മറക്കരുത് മോളെ.. ”

” ഇല്ല ധൈര്യമായി പോയി വായോ… ”

പുഞ്ചിരിച്ചു യാത്രയാകാൻ ഇറങ്ങിയവൾ ഇടം കണ്ണിട്ട് അച്ചുവിനെ ഒന്ന് നോക്കി, നോക്കിയ വശം തന്നെ അവളെ നോക്കി അവൻ കണ്ണിറുക്കി.

ചമ്മലോടെ അരവിന്ദനെ നോക്കിയപ്പോൾ അവനും നിന്ന് ചിരിക്കുന്നുണ്ടായിരുന്നു..

” അച്ചുവേ ഹിമാലയത്തിലെ മഞ്ഞു ഉരുകി തുടങ്ങി.. ഇനി പെട്ടന്നാവട്ടോ… ”

കളിയാക്കിയവനെ തല്ലാൻ കൈ ഓങ്ങിയപ്പോളേക്കും അച്ചു വണ്ടി എടുത്തിരുന്നു..

പതിവില്ലാത്ത ഒരു ചിരിയും അവളുടെ ചുണ്ടിൽ ഇടം പിടിച്ചിരുന്നു…

വഴിയിൽ അച്ചു ചോദിക്കുന്നതിന് ഉത്തരം നൽകാതെ വന്നപ്പോൾ അച്ചു വണ്ടി നിർത്തി.

” നമ്മൾ എങ്ങോട്ടാ പോവുന്നെ.. നീ എന്താ ഒന്നും മിണ്ടാത്തെ. പറയടാ ”

” ഞാൻ ഡ്രൈവ് ചെയ്യാം. എത്തുന്ന വരെ എന്നോട് ഒന്നും ചോദിക്കരുത്. ”

ഒന്നും മിണ്ടാതെ അച്ചു സീറ്റിൽ പുറത്തേക് നോക്കി ഇരുന്നു.

ഭദ്ര ജോലികൾ തീർത്തു ഒന്ന് കിടക്കാൻ നോക്കിയപ്പോളേക്കും രാധിക അടുത്ത പണി കൊടുത്ത് ഉപദ്രവിക്കാൻ തുടങ്ങി..

” ഞാൻ ഇന്ന് വീട്ടിൽ പോവും അതിനു മുൻപ് തൊടിയാകെ വൃത്തിയാക്കണം, കേട്ടില്ലെടി.. ”

” ഞാൻ ചെയ്തോളാം ചെറിയമ്മേ.. ”

” ആ ചെയ്തൽ നിനക്ക് കൊള്ളാം.. ”

ഏറെ നേരത്തെ യാത്രക്കു വിരാമം ഇട്ട് വണ്ടി കയറിയത് വയനാട്ടിലെ ഒരു ആയുർവേദ ആശ്രമത്തിലേക് ആയിരുന്നു. ചുറ്റും മരങ്ങളും ചെടികളും പൂക്കളും നിറഞ്ഞ ഒരിടത്തേക്ക് വണ്ടി നീക്കിയിട്ട് അരവിന്ദൻ പുറത്തിറങ്ങി.

അച്ചു ആകെ പകച്ചു നോക്കുന്നുണ്ട്.. ആകെ പച്ചമരുന്നുകളുടെ മ=ണം, അത് അവൻ ആസ്വദിക്കുന്നുണ്ട്, എങ്കിലും എന്തിനു ഇവിടെ വന്നു എന്ന ചോദ്യം അവന്റെ മുഖത്തു നിന്ന് അരവിന്ദൻ വായിച്ചെടുത്തു….

” വാ.. ഇവിടെ തളർന്നു കിടന്നവരെയും ഓർമ്മശക്തി നഷ്ടമായവരെയും ചികിൽസിക്കുന്നുണ്ട്,

അതാണ് ഇവിടെ തിരക്ക് കാണുന്നെ, ”

ഒന്നു മൂളിയതല്ലാതെ അച്ചു ഒന്നും മിണ്ടിയില്ല. അവൻ ആകെ അസ്വസ്ഥനായിരുന്നു. നെഞ്ചിടിപ്പ് വർധിക്കുന്നത് എന്തിനെന്നറിയാതെ അവൻ ആകെ കുഴങി.

അരവിന്ദൻ നേരെ dr. വൈദ്യനാഥ്‌ ന്റെ മുറിയിൽ കേറി. അച്ചു പുറത്തു നിന്നു ചുറ്റും ഒന്ന് നോക്കി.

” അച്ചു.. ഇത് dr. വൈദ്യനാഥ്‌..

” ഹെലോ “..

” വൈദി.. ഇത് അർജുൻ. ACP ആണ്. ”

” എനിക്കറിയാം, ഞാൻ കണ്ടിട്ടിട്ടുണ്ട് ഒരുപാട് തവണ. ”

അച്ചു ഒന്ന് പുഞ്ചിരിച്ചു ചുറ്റും നോക്കി..

” നിങ്ങൾ വരൂ.. നമുക്ക് ഗാർഡനിൽ പോവാം. ”

ഗാർഡനിലെ ഒരു ചെമ്പക മരത്തിന്റെ താഴെ ഇരുന്നു സംസാരിക്കുന്ന ആളെ കണ്ട് അച്ചുവിന്റെ സകല നിയന്ത്രണവും വിട്ട്, ആ ആൾക്കരികിലേക് ഓടി.

” രുദ്ര…. ”

ആ വിളിയിൽ രുദ്രൻ ഒന്ന് ഞെട്ടി.. തനിക്ക് നേരെ നിക്കുന്ന ആളെ കണ്ട് രുദ്രനും വല്ലാതായി..

എങ്കിലും ആ ചുണ്ടുകളും മൊഴിഞ്ഞു..

” അച്ചു……. ”

ഓടിയടുത്തവർ പരസ്പരം കെട്ടിപിടിച്ചു കുട്ടികളെ പോലെ പരിഭവം പറഞ്ഞു കരയുകയായിരുന്നു.

കണ്ടു നിന്നവരും അവരുടെ സ്നേഹ പ്രകടനത്തിൽ മതി മറന്നു നിന്നുപോയി.

” എന്തിനാടാ മറ്റുള്ളവരെ തീ തീറ്റിച്ചേ.. നിനക്കുവേണ്ടി കണ്ണീർ ഒഴുക്കുന്ന രണ്ടു പെണ്ണുങ്ങൾ ഉണ്ട്‌ അവിടെ. അത് ഓർത്തെങ്കിലും വരായിരുന്നില്ലേ… ”

അച്ചുവിന് മറുപടി കൊടുക്കാതെ ചുറ്റും നോക്കുന്ന രുദ്രനെ കണ്ട് അരവിന്ദൻ,..

” ഇല്ല അവൾക്കറിയില്ല. നീ ആയി അവൾക്ക് അരികിൽ ചെല്ലണം. അതിനാ ഞാൻ ഇവനെ കൂടെ കൂട്ടിയെ, ഇനി ഓരോ കണക്കും നേരിട്ട് തീർക്കണം. അതിന് ഇടതും വലതും ഞങ്ങളുണ്ട്. ”

” അതേടാ ചിലതൊക്കെ ഇവൻ പറഞ്ഞിട്ടുണ്ട്. ഇനി എല്ലാം നേരിട്ട് തന്നെ വേണം ”

രുദ്രൻ ഒന്ന് ശ്വാസം ആഞ്ഞുവലിച്ചു…

അവിടെ തന്റെ അനിയത്തി അപകടത്തിൽ ആണെന്നറിയാതെ രുദ്രൻ കുഞ്ഞിക് അരികിലേക്ക് തിരിച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ഭദ്ര