ഭദ്രാർജുനം, നോവൽ, ഭാഗം 16 വായിക്കുക….

രചന : ഭദ്ര

” അമ്മേ .. അച്ഛാ… നിക്ക് അറിയാം, ന്നെ കൈ വിടില്ലന്ന്…നമ്മടെ കുഞ്ഞി കണ്ണ് തുറന്നെന്ന്..

നിക്ക് വയ്യ അമ്മേ.. മോളെ ആ അവസ്ഥയിൽ കാണാൻ..എന്തിനാ മോളെ ഇങ്ങനെ വേദനിപ്പിക്കുന്നെ.. ഒത്തിരി വേദനിച്ചതല്ലേ അവള്..

പാവാ എന്റെ കുഞ്ഞി…

ഞാൻ പോയി വരാം അമ്മേ… അച്ഛാ കാത്തോളണേ നമ്മുടെ മോളെ.. ”

രുദ്രൻ യാത്ര പറഞ്ഞു നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു…

ഭദ്ര കണ്ണ് തുറന്ന് എല്ലാവരെയും ഒന്ന് നോക്കി… മരുന്നിന്റെ ക്ഷീണം കാരണം അവൾക്ക് ഒന്നും മിണ്ടാൻ സാധിക്കുന്നുണ്ടായിരുന്നില്ല… അച്ചുവിനെ കണ്ടതും ഒന്ന് പുഞ്ചിരിച്ച് ചുറ്റും നോക്കി അവള്..

അവളുടെ കണ്ണുകൾ പരതുന്നത് കണ്ട് അച്ചു പറഞ്ഞു..

” പേടിക്കണ്ട.. ഏട്ടൻ ഇപ്പൊ വരും.. അവൻ അച്ഛന്റേം അമ്മേടേം അരികിൽ പോയതാ..

അവിടെന്ന് തിരിച്ചിട്ടുണ്ട്… ”

അച്ചു പറയുന്നത് കേട്ട് പാതി കൂമ്പിയ കണ്ണുകളാൽ ഭദ്ര അവനെ നോക്കി കണ്ണടച്ചു കാണിച്ചു….

ഹോസ്പിറ്റലിൽ എത്തിയ രുദ്രൻ ഓടി കിതച്ചു റൂമിൽ എത്തുമ്പോളേക്കും ഭദ്രയുടെ ക്ഷീണം കുറഞ്ഞു അച്ചുവിന്റെ കയ്യിൽ പിടിച്ചു കിടക്കുകയായിരുന്നു അവള്…

റൂമിൽ എത്തിയപ്പോൾ രുദ്രൻ പരിസരം മറന്നു അവൾക്കരികിലേക്ക് ഓടിയെത്തിയിരുന്നു..

” മോളെ.. കുഞ്ഞി… ഏട്ടനെ പേടിപ്പിച്ചു കളഞ്ഞല്ലോ ഡാ.. എന്തിനാ ഏട്ടന് വന്നത് ന്റെ മോള് ഏറ്റെടുത്തെ.. ഏട്ടന് ആരൂല്ലത്തോനാകില്ലേ നീ ഒരു ദിവസം.. ”

സങ്കടം കൊണ്ട് എണ്ണിപെറുക്കി കരയുന്ന രുദ്രന്റെ മുടിയിലൂടെ അവളൊന്ന് തലോടി..

” ഏട്ടാ… നിക്ക് ഒന്നുല്ലല്ലോ… ദേ രണ്ടാള് ഇത്ര നേരം കരച്ചിലായിരുന്നു. ഇപ്പോള സമാധാനത്തോടെ വീട്ടിലേക്ക് പറഞ്ഞയച്ചേ.. ന്റെ ഏട്ടനാ നിക്ക് വലുത്.. അതുകൊണ്ടല്ലേ ഞാൻ…”

കണ്ണ് നിറഞ്ഞൊഴുകുന്ന ഭദ്രയെ ചേർത്ത് പിടിച്ചു രുദ്രൻ…

കുറച്ചു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിൽ മാളു തന്നെ ഭദ്രയെ നോക്കാൻ നിന്നു. രുദ്രൻ ആണെങ്കിൽ അവളുടെ അടുത്ത് നിന്ന് മാറാതെ അരികിൽ തന്നെ നിന്നു.. അച്ചുവാണെങ്കിൽ ഇടക്കും തലയ്ക്കും അവളെ കാണാൻ ചെന്നു..

അവിയും അനന്തനും ഫ്രീ ടൈമിൽ അവൾക്കരികിൽ എത്തിയിരുന്നു…

പക്ഷേ ഭദ്രയുടെ അരികിൽ നിൽക്കുമ്പോളും രുദ്രൻ മാളുവിനോട് ഒരക്ഷരം മിണ്ടിയിരുന്നില്ല..

എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാളു പറയുമെങ്കിലും അവൻ മിണ്ടാതെ എല്ലാം ചെയ്തു കൊടുക്കും..

അങ്ങനെ ദിവസങ്ങൾക്ക് ശേഷം ഇന്ന് ഭദ്ര ധാത്രിമംഗലത്തേക്ക് മടങ്ങുകയാണ്…

അവൾക് വല്ല്യ സ്വീകരണം തന്നെയായിരുന്നു കാര്ത്തുവും കല്ലുവും അവിയും ഒരുക്കിയിരുന്നത്…

എന്നാൽ മാളു മാത്രം മറ്റേതോ ലോകത്തിലെന്ന പോലെ മാറി നിന്നു.. രുദ്രൻ അത് കണ്ടിട്ടും കാണാത്തപോലെ നടിച്ചു…

” ഡി കുഞ്ഞിപ്പെണ്ണേ.. ഞങ്ങളെ പേടിപ്പിച്ചു മതിയായോടി നിനക്ക്.. ”

അവിയുടെ ചോദ്യം കേട്ട് അവളൊന്ന് കുലുങ്ങി ചിരിച്ചു..

” ഇടക്കിങ്ങനെ പേടിക്കുന്നത് നല്ലതാ വാദ്യരെ..

അനന്തേട്ടൻ എവിടെ.. എന്റടുത്തേക് വന്നില്ലാലോ.

” ഏട്ടൻ പാടത്തു പോയേക്കാ.. കൊയ്ത്തു നടക്കുമ്പോൾ ആരൂല്ലാതെ പറ്റില്ലാലോ… കുറച്ചു കഴിഞ്ഞു വരും.. നിന്നോട് പറയാൻ പറഞ്ഞിട്ടുണ്ട് ”

വിശേഷങ്ങൾ പറഞ്ഞു പകൽ വിട വാങ്ങിയിരുന്നു.. രാത്രി ആവും തോറും മാളുവിന്റെ മനസ്സിൽ പരിഭ്രമം ഉടലെടുത്തിരുന്നു…

” എന്താ ഏട്ടത്തി കിടക്കുന്നില്ലേ.. നേരം ഒരുപാടായി

” ആ കിടക്കാം.. ” അധികം ഒന്നും പറയാതെ ഭദ്രക്കരികിൽ കിടക്കുന്ന മാളുവിനെ നോക്കി ഭദ്ര പറഞ്ഞു..

” ഏട്ടത്തി ഇവിടെ കിടക്കാതെ ഏട്ടനടുത്തേക് ചെല്ല്.. ”

” മ്മ്.. ആദ്യം നിന്റെ വാവു മാറട്ടെ.. ന്നിട്ട് ഞാൻ പോയ്കൊള്ളാം.. ”

മറുപടി പറഞ്ഞു മാളു കിടന്നിരുന്നു..

ഓരോ ദിവസവും ഭദ്രക്കുള്ള കാരിംഗ് കൂടുതൽ കാരണം അവൾ വേഗം സുഖപ്പെട്ടു വന്നു തുടങ്ങി..

ഫ്രീ ആയപ്പോൾ അച്ചു അവളെ വിളിച്ചു സംസാരിക്കുമ്പോൾ ആയിരുന്നു അവൻ അവളോട്‌ ഒരു കാര്യം പറഞ്ഞത്..

” ഡീ പെണ്ണെ.. നിനക്ക് കൂട്ടായി ഞാൻ വരുന്ന വരെ മാളുവിനെ നിനക്ക് കൂടെകിടത്തണം എന്ന് വല്ല പരിപാടി ഉണ്ടോ… അല്ല കെട്ടു കഴിഞ്ഞപ്പോൾ തൊട്ട് നിനക്കൊപ്പാ അവള്.. ഇനി അവരെ ജീവിക്കാൻ വിട്.. ”

” അയ്യോ അച്ചുവേട്ടാ… ഞാൻ എന്നും പറയാറുണ്ട്.. ഏട്ടത്തിയാണ് പോവാതെ ഓരോ കാരണം പറഞ്ഞു ഇവിടെ കിടക്കുന്നെ.. ”

“മ്മ്… ഡി അവരെ അങ്ങനെ വിട്ടാൽ പറ്റില്ല..

നീ ഇന്ന് എന്തായാലും അവളെ മുറിയിൽ നിന്ന് പറഞ്ഞു വിടണം.. രുദ്രന്റെ കാര്യം ഞാൻ നോക്കികൊള്ളാം..”

പറഞ്ഞു തീരും മുന്നേ മാളു മുറിയിൽ എത്തിയിരുന്നു..

****************

മാളുവിനെ കണ്ടതും ഭദ്ര അവളെ ഒന്നു സൂക്ഷിച്ചുനോക്കി..

” മ്മ്… ന്താ നീ ഇങ്ങനെ നോക്കുന്നെ…?

” നോക്കാതെ പിന്നെ.. കെട്ട് കഴിഞ്ഞപ്പോൾ തൊട്ട് എന്റെ കൂടെയാ ഏട്ടത്തി കിടക്കുന്നെ…

ഇനി ജീവിതകാലം മുഴുവനും ഇവിടെ എന്റടുത്താണോ ഏട്ടത്തി കിടക്കുന്നെ?.. ”

” നിനക്ക് സുഖം ഇല്ലാത്തോണ്ടല്ലേ.. ശരിയാവുന്ന വരെ ഞാൻ കിടക്കു.. ”

” എന്നാലേ നിക്കിപ്പോ ഒരു കുഴപ്പമില്ല.. ഏട്ടത്തി പോയി ഏട്ടനടുത്തു കിടന്നോ. ”

” കുറച്ചുസം കഴിയട്ടെ.. ന്നിട്ട് പോവാ.. ”

” പറ്റില്ല..ഏട്ടത്തി ഇപ്പൊ പോണം.. നിക്ക് അച്ചുവേട്ടനോട് സംസാരിക്കാൻ ഉണ്ട്.. അതിനിടയിൽ ഒരു കട്ടുറുമ്പു ആവാൻ നില്ക്കാതെ മോള് പോയെ.. ആ ചെല്ല്.. ”

മടിച്ചു നിൽക്കുന്ന മാളുവിനെ ഭദ്ര തന്നെ മുറിയിൽ നിന്ന് രുദ്രന്റെ മുറിക്കരികിൽ കൊണ്ടാക്കി..

അച്ചുവാണെങ്കി ഫോണിലൂടെ അവരുടെ സംസാരം കേട്ട് ചിരിക്കായിരുന്നു..

മാളുവിനെ അവിടെയാക്കി ഭദ്ര തിരിച്ചു മുറിയിൽ വന്നു..

” ഹലോ അച്ചുവേട്ടാ.. ഏട്ടനടുത്തേക്ക് വിട്ടിട്ടുണ്ട്.. ഇനി ഏട്ടന്റെ വായിൽന്നു ആ പാവത്തിന് എന്തൊക്കെ കേൾക്കണാവോ.. ”

” നിന്റെ ഏട്ടനോട് പോയി പണി നോക്കാൻ പറ.. ”

കുറച്ചുനേരം എന്താ ചെയ്യാന്നറിയാതെ മാളു രുദ്രന്റെ മുറിക്കരികിൽ ചുറ്റി പറ്റി നിന്നു…

രുദ്രനാണെങ്കിൽ ഒരു വെള്ള ബനിയനും കാവിമുണ്ടും ഉടുത്തു ജനലിലൂടെ പുറത്തേക്കു നോക്കി ഓരോന്നു ആലോചിച്ചു കിടക്കുകയായിരുന്നു.. മാളു വേറെ നിവർത്തി ഇല്ലാതെ രുദ്രന്റെ മുറിയുടെ വാതിൽ തുറന്നു..

വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ട് അവൻ മെല്ലെ ചരിഞ്ഞു നോക്കി.. മാളുവിനെ കണ്ടതും അവൻ ചാടി എഴുന്നേറ്റു..

” നീ എന്താ ഇവിടെ.. പോയി കിടന്നുറങ്ങാൻ നോക്ക്.. ”

” ഭദ്ര അവിടെ കിടക്കാൻ സമ്മതിക്കുന്നില്ല..

ഇവിടെ കിടന്നാ മതിന്ന് പറഞ്ഞു എന്നെ ഇവിടെ കൊണ്ടാക്കി.. ”

തല താഴ്ത്തി പറയുന്ന മാളുവിനെ ഒന്ന് രൂക്ഷമായി രുദ്രൻ നോക്കി..

” നീ വാ.. ഞാൻ അവളോട് പറയാം.. ”

ഭദ്രയുടെ അരികിലേക്ക് പോകുന്ന രുദ്രന്റെ പുറകെ മാളുവും ചെന്നു…

” കുഞ്ഞി.. വാതിൽ തുറന്നെ ”

പുറത്തുനിന്ന് രുദ്രന്റെ ശബ്ദം കേട്ടതും അവൾ അച്ചുവിനോട് പറഞ്ഞു പണി വന്നിട്ടുണ്ടെന്ന്..

” നീ വാതിൽ തുറന്നു കാര്യം പറ. ഫോൺ കട്ടാക്കണ്ട.. ”

“ശരി.. കിട്ടാനുള്ളത് വാങ്ങിട്ട് വരാം..”

ഭദ്ര ഓടിച്ചെന്ന് വാതിൽ തുറന്നു.. രുദ്രൻ അവളെത്തന്നെ നോക്കി നിൽക്കാണ്..

” എന്താ ഏട്ടാ.. ഉറങ്ങാനും സമ്മതിക്കില്ലേ.. ”

“നീ എന്തിനാ ഇവളെ അങ്ങോട്ട് പറഞ്ഞു വിട്ടേ…”

” ആ.. അതോ.. നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് ഏട്ടത്തി ഇതു വരെ എന്റടുത്തല്ലേ കിടന്നേ.. ഇനിം ന്റെ അടുത്ത് നിർത്തിയാൽ ആളുകൾ പറയും രുദ്രൻ പെണ്ണ്കെട്ടിയത് പെങ്ങളെ നോക്കാനാനു..

അതുകൊണ്ടാ ഞാൻ അങ്ങോട്ട്‌ വിട്ടത്.. ”

” നീ നാട്ടുകാരുടെ കാര്യം നോക്കാൻ നിൽക്കണ്ട.. ഞാൻ പറയുന്നത് കേട്ടാൽ മതി.. നോക്കി നിൽക്കതെ പോയി രണ്ടാളും കിടന്നുറങ്ങാൻ നോക്ക്.. ”

” അത് തന്നെയാ ഞാനും പറഞ്ഞേ.. രണ്ടാളും പോയി കിടക്കാൻ നോക്ക്…

നിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല.. ഏട്ടൻ ഞാൻ പറയുന്നത് കേട്ടാൽ മതി.. ഞാൻ എന്റെ ഭാവിവരനോട് കുറച്ചു നേരമെങ്കിലും സൊള്ളിക്കോട്ടെ ഏട്ടാ.. ചെല്ല്… ”

ഇത്രയും പറഞ്ഞ് ഭദ്ര വേഗം മുറിയിൽ കേറി വാതിൽ അടച്ചു.. കുറച്ചുനേരം അവിടെ തന്നെ നിന്ന് രുദ്രൻ മാളുവിനെ ഒന്ന് നോക്കി അവന്റെ മുറിയിലേക്ക് പോയി.. മാളുവും പുറകെ ചെന്നു..

മുറിയിൽ എത്തിയതും രുദ്രൻ അച്ചുവിനെ വിളിച്ചു..

അച്ചുവാണെങ്കിൽ ഭദ്രയോട് കിന്നരിക്കുകയായിരുന്നു

” ഡീ പെണ്ണെ.. നിന്റെ പൊന്നാങ്ങള വിളിക്കുന്നുണ്ട്

ഞാൻ ഒന്ന് ചൂടാക്കട്ടെ… അത് കഴിഞ്ഞു വിളിക്കാം….

അച്ചു വേഗം ഫോൺ അറ്റൻഡ് ചെയ്തു..

” എന്താടാ… നിനക്ക് ഉറക്കം ഒന്നുലെ.. ഒരു പെണ്ണ് കെട്ടിട്ടു നേരത്തിനു ഉറങ്ങാത്ത ഒരാളെ ഞാൻ ആദ്യായിട്ട് കാണാ.. ”

” ഡാ.. എന്റെ വായയിൽ നിന്ന് വല്ലതും കേൾക്കും അച്ചു.. നീ പറയാതെ എന്റെ പെങ്ങള് ഇവിടെ ഓരോന്നും ചെയ്യില്ല.. നിനക്കെന്തിന്റെ കേടാ.. ”

” അതെ ഞാൻ പറഞ്ഞിട്ടാ അവള് മാളൂനെ പുറത്താക്കിയെ.. മര്യാദക്ക് കെട്ടിയ പെണ്ണിനേം കെട്ടിപിടിച്ചു കിടന്നുറങ്ങാൻ നോക്ക് ചെക്കാ..അല്ലാതെ പെങ്ങൾക്ക് കാവൽ ഇരുത്തേക്ക് അല്ല വേണ്ടത്..

പിന്നെ ഇങ്ങോട്ട് വിളിക്കാൻ നിൽക്കണ്ട ഞാൻ തിരക്കില. അപ്പൊ ഹാപ്പി ആദ്യരാത്രി.. ”

മറുപടി കേൾക്കാൻ നില്ക്കാതെ അച്ചു വേഗം ഫോൺ കട്ട്‌ ചെയ്തു..

രുദ്രൻ മനസ്സിൽ നാല് തെറി പറഞ്ഞു തിരിഞ്ഞു നോക്കിയതും മാളു കട്ടിലിന്റെ കാലും പിടിച്ച് തല താഴ്ത്തി നില്ക്കുന്നുണ്ട്..

” ഇനി ആരെ നോക്കി നിക്കാടി.. വന്നു കിടന്നുറങ്ങാൻ നോക്ക്..

രുദ്രൻ ദേഷ്യത്തിൽ പറഞ്ഞു ബെഡിൽ ചെന്നു കിടന്നതും മാളു അലമാരയിൽ നിന്ന് ഒരു പുതപ്പെടുത്തു താഴെ കിടക്കാൻ വിരിച്ചു.. രുദ്രൻ അത് കണ്ടതും ദേഷ്യത്തിൽ അലറി..

” ഇനി നേരം വെളുക്കുമ്പോളേക്കും വല്ല കേടും കൊണ്ട് വരാനാണെങ്കിൽ നിന്റെ പവിത്രേട്ടനെ തന്നെ വിളിക്കേണ്ടി വരും ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ.. ”

രുദ്രൻ പറയുന്നത് കേട്ട് മാളു നിറഞ്ഞ കണ്ണ് അമർത്തി തുടച്ചു കട്ടിലിന് അരികിൽ ചെന്നു കിടന്നു

രുദ്രൻ നീണ്ടു നിവർന്നു കിടന്നെങ്കിലും മാളുവിന് ഉറങ്ങാൻ സാധിക്കാതെ അവളുടെ കണ്ണുനീർ തലയിണയെ നനയ്ക്കാൻ തുടങ്ങിയിരുന്നു..

ഇടയ്ക്ക് തേങ്ങലും പുറത്ത് ചാടി.. രുദ്രൻ കേൾക്കാതിരിക്കാൻ അവള് സാരിത്തുമ്പുകൊണ്ട് വായ് പൊത്തി പിടിച്ചു..

രാത്രിയിൽ എപ്പോളോ രുദ്രന്റെ കൈകൾ മാളുവിനെ സ്വന്തം കരവലയത്തിൽ ഒതുക്കിയിരുന്നു..

ഒന്നും മിണ്ടാതെ ചരിഞ്ഞു കിടന്നിരുന്ന മാളുവിന്റെ ചെവിയോരം രുദ്രന്റെ ശ്വാസം പതിഞ്ഞതും അവളൊന്ന് പൊള്ളിപിടഞ്ഞു..

” എന്താടി പെണ്ണെ..എന്റെ മാത്രം ആയ മതീന്ന് പറഞ്ഞിട്ട് ഇപ്പൊ എന്റെ മുഖത്തു പോലും നോക്കുന്നില്ലലോ.. എന്താ പറ്റിയെ നിനക്ക്.. ”

” ഒന്നുല്ല… ”

“ഒന്നുലെ.. നീ എന്താ എന്നോട് ഇതുവരെ മിണ്ടാഞ്ഞെ.. ന്നോട് പിണക്കണോ ”

‘ നിക്ക് ആരോടും പിണക്കൊന്നുല്ല.. ന്നോടല്ലേ രുദ്രേട്ടന് ദേഷ്യം… ഞാൻ കാരണം ഭദ്രക്ക്.. ”

പാതി പറയാതെ തേങ്ങുന്ന തന്റെ പെണ്ണിനെ തന്നിലേക്ക് ചേർത്ത് തിരിച്ചു കിടത്തി ആ കണ്ണിൽ അമർത്തി ചുംബിച്ചു..

” നീ എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയിരിക്കുന്നെ..

ഞാൻ നിന്നെ ഇത്രയും നാളും ശ്രെദ്ധിച്ചില്ലന്നാണോ നീ വിചാരിച്ചേ.. നിന്നെ ഇത് പോലെ കയ്യിൽ കിട്ടാൻ എത്ര നാളായിന്നറിയോ നടക്കുന്നെ..

പിന്നെ പവിത്രൻ.. അവനുള്ളത് കൊടുത്തില്ലേ.. പിന്നെന്താ.. ”

” ഞാൻ കാരണം ഭദ്രക്കെന്തെകിലും സംഭവിച്ചിരുന്നെങ്കിൽ എനിക്ക് പേടിയാവാ.. രുദ്രേട്ടാ..

ഭദ്ര തടഞ്ഞില്ലെങ്കി രുദ്രേട്ടൻ.. നിക്ക് ഓർക്കുമ്പോൾ പേടിയാവാ.. ”

” പേടി എന്തിനാ.. ഞാൻ ഇല്ലേ നിനക്ക്.. മ്മ്. ”

രുദ്രന്റെ നിശ്വാസം അവളിൽ ഏൽക്കുംതോറും അവൾക്ക് പിടച്ചിൽ തോന്നി..

രുദ്രന്റെ മാത്രം ആവാൻ മാളു മൗനത്താൽ സമ്മതം നൽകിയിരുന്നു.. ആ രാത്രിയിൽ എപ്പോളോ മാളു രുദ്രനിലേക്ക് അലിഞ്ഞു ചേർന്നിരുന്നു..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : ഭദ്ര