ബ്ലാക്ക്‌ & വൈറ്റ് ചാപ്റ്റർ, തുടർക്കഥ, ഭാഗം 3 വായിക്കുക…

രചന : ശ്രീജിത്ത്‌ ജയൻ

” എന്തിനാണ് നിനക്ക് ഈ ശക്തികൾ ….”

സാത്താൻ പള്ളിയിലെ പ്രധാന ബ്ലാക്ക്‌ പ്രീസ്റ്റിന്റെ മുറിയിലാണ് പതിവായി റബേക്ക ദുഷ്ടശക്തികളെ സൂക്ഷിച്ചു വെക്കുന്നത് , ആ മുറിയിൽ റബേക്ക പിടികുടിയതും മറ്റുള്ളവർ പിടികൂടിയതുമായ നിരവധി ആത്മാക്കൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ നാല് ദുഷ്ടശക്തികളെ മാത്രമാണ് ദിബുക്കിൽ സൂക്ഷിച്ചിരുന്നത്. അതിനാൽ തന്നെ അവളുടെ പ്രവർത്തിയെ സംശയത്തോടെയാണ് പ്രധാന ബ്ലാക്ക്‌ പ്രിസ്റ്റ് നോക്കി കണ്ടത്.

കാലങ്ങൾക്ക് മുൻപ് ഒരു നിധി തേടിയുള്ള യാത്രയിൽ നഷ്ടമായതാണ് അയാൾക്ക് തന്റെ ചലന ശേഷി. ജീവ ശവമായി മാറിയിട്ടും മരണ കിടക്കയിൽ കിടന്ന് കൊണ്ട് അയാൾ ആ പള്ളിയെയും പള്ളിയിൽ നടക്കുന്ന പൈശാചിക കർമങ്ങൾക്കും നേതൃത്വം നൽകുന്നു .

“എന്റെ അപ്പയെ കൊന്നവരോട് പകരം ചോദിക്കാൻ എനിക്ക് ഈ ശക്തികളെ ആവശ്യമുണ്ട്. എന്ന് ഇവർ എല്ലാം പൂർണമായി എന്റെ നിയന്ത്രണത്തിൽ വരുന്നോ , അന്ന് മുതൽ അവരുടെ നാളുകൾ എണ്ണപ്പെടും . അത് വരെ അവർ സന്തോഷിക്കട്ടെ…..”

റബേക്കയുടെ കണ്ണുകളിൽ പക തീപോലെ ആളിക്കത്തി. സ്വന്തം അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ ചാക്കോക്ക് ആയിരുന്നു റബേക്കയുടെ മനസ്സിൽ അച്ഛന്റെ സ്ഥാനം . അതിനാൽ തന്നെ സ്വന്തം സഹോദരി ആയിരുന്നിട്ടും കീർത്തിയുടെ ജീവിതം ഇല്ലാതെയാക്കാൻ റബേക്കയുടെ ഉള്ള് കൊതിച്ചു .

” അതിന് സമയം വരും…. പകയേകൾ പ്രധാനം നിന്റെ പപ്പ ബാക്കിയാക്കിയ സ്വപ്നം നേടിയെടുക്കുക എന്നതാണ് ….. ഇന്ന് ഈ ലോകത്തെ ഭരിക്കുന്നത് മൂന്ന് ശക്തികളാണ് ………

ഒന്ന് ദൈവം , രണ്ട് ശക്തനായ സാത്താൻ ,

മൂന്ന് ശാസ്ത്രം…..

അങ്ങനെയുള്ള ഈ ലോകത്തെ നിയന്ത്രിക്കാൻ നിന്റെ പക്കലുള്ള ഈ ശക്തികൾ മാത്രം പോര …. സമയമെന്ന ആയുധത്തെ സ്വന്തമാക്കണം….”

ബ്ലാക്ക്‌ പ്രീസ്റ്റ് പറയുന്നതിന്റെ അർത്ഥം റബേക്കക്ക് മനസ്സിലായില്ല . അവൾ ആശ്ചര്യത്തോടെ കെട്ടുനിന്നു.

” എന്ത് ? , സമയമെന്ന ആയുധമോ ? ”

റബേക്ക വരണ്ടുണങ്ങിയ ബ്ലാക്ക്‌ പ്രീസ്റ്റിന്റെ ചുണ്ടിൽ വെള്ളം തൊട്ടു കൊടുത്തുകൊണ്ട് ചോദിച്ചു..

” അതേ സമയം…….. എന്റെ ഗുരുവിൽ നിന്നാണ് ഞാനും എന്റെ അനുജൻ പീറ്ററും ആ വസ്തുവിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ….. ഈ ലോകത്തെ ഏറ്റവും അപകടകാരിയായ ആയുധം….. .

വർഷങ്ങൾക്ക് മുൻപ് സാത്താൻ സേവകാരെ ഭയന്ന് ദൈവത്തെ വാഴ്ത്തി പാടുന്നവർ അത് നമ്മുടെ കയ്യിൽ കിട്ടരുത് എന്ന ലക്ഷ്യത്തോടെ ഒരു സ്ഥലത്ത് മറച്ചു വച്ചു .”

ബ്ലാക്ക്‌ പ്രീസ്റ്റ് പഴയ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ തുടങ്ങി. താൻ മരണത്തിന് കീഴടങ്ങുന്നതിന് മുൻപ് അയാൾക്ക് ആ രഹസ്യം ഏറ്റവും വിശ്വസ്തയായ റബേക്കയോട് പങ്കു വെക്കണമായിരുന്നു.

” എവിടെ , എവിടെയാണ് അത്….”

റബേക്ക അതിയായ താല്പര്യത്തോടെ ചോദിച്ചു.

” ദൈവത്തിന്റെ അല്ല…… നിന്നെ അപ്പയുടെ ,

എന്റെ ലൂസിഫറിന്റെ നാട്ടിൽ …..”

ബ്ലാക്ക്‌ പ്രീസ്റ്റിന്റെ മറുപടി കേട്ട റബേക്ക വിശ്വസിക്കാൻ കഴിയാതെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി.

” വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ , പക്ഷെ സത്യമാണ്. കേരളത്തിൽ അത് എപ്പോഴും ഉണ്ട് ,

ആരും അറിയാതെ ആരും കാണാതെ…….

അത് തേടി കേരത്തിലേക്ക് എത്തിയ ഞങ്ങൾ അവിചാരിതമായാണ് ചാക്കോ എന്ന ലൂസിഫറിനെ കണ്ടത്. പിന്നീട് യാത്ര ഒരുമിച്ചായി. ആ നിധിയിരിക്കുന്ന സ്ഥാനം ദൈവ ദാസൻമാരുടെ ശക്തിയിൽ സുരക്ഷിതമാണെന്ന് അവിടെ ചെല്ലുന്നത് വരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആ സുരക്ഷാ കവചതെ മനുഷ്യനായ ആർക്കും തകർക്കാൻ കഴിയില്ല …..

അതിന് ശ്രമിച്ചത് മൂലം എനിക്കെന്റെ പീറ്ററിനെ നഷ്ടമായി , ഒപ്പം എന്റെ ചലന ശേഷിയും. അന്ന് മുതൽ ഞാൻ ഈ കിടപ്പാണ് . വർഷങ്ങൾ കഴിഞ്ഞപ്പോൾ ലൂസിഫർ ആ നിധിയെ കുറിച്ച് മറന്നു ,

പതിയെ അവന്റെ ലക്ഷ്യവും മാറി. ഈ രാജ്യത്തേക്ക് തിരികെ വന്നിട്ടും എന്റെ മനസ്സ് മുഴുവൻ ഇപ്പോഴും അവിടെയാണ്….. നീ അത് സ്വന്തമാക്കണം , നിനക്ക് അതിനാവും …..”

ബ്ലാക്ക്‌ പ്രീസ്റ്റ് തന്റെ കൈകൾ ഉയർത്തി റബേക്കയെ അനുഗ്രഹിക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് അതിനു കഴിഞ്ഞില്ല .

” ഞാൻ സ്വന്തമാക്കും , എവിടെയാണ് ,

എപ്പോഴാണ് എന്ന് മാത്രം പറഞ്ഞാൽ മതി…. ”

റബേക്ക എന്തെല്ലാമോ നേടിയത് പോലെ പറഞ്ഞു

” ആ ഡയറിയിൽ നിനക്ക് വേണ്ടത് എല്ലാമുണ്ട്

ബ്ലാക്ക്‌ പ്രീസ്റ്റ് കണ്ണുകൾ മുറിയിലെ ഷെൽഫിൽ ഇരിക്കുന്ന പഴയ ഡയറിയിലേക്ക് തിരിച്ചു.

” ഇപ്പോൾ തുറക്കരുത് , ഞാൻ സാത്താന്റെ അരികിലേക്ക് പോയതിന് ശേഷമേ നീയത് തുറക്കാവു… അത് വരെ , അത് വരെ മാത്രം കാത്തിരിക്കുക. ”

ആകാംഷയോടെ ഡയറി തുറക്കാൻ തുടങ്ങിയ റെബേക്കയോട് ബ്ലാക്ക്‌ പ്രീസ്റ്റ് പറഞ്ഞു . കാത്തിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല എങ്കിലും ബ്ലാക്ക്‌ പ്രീസ്റ്റിന്റെ വാക്കുകൾ തെറ്റിക്കാൻ റബേക്കക്ക് കഴിയില്ലായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ബ്ലാക്ക്‌ പ്രീസ്റ്റ് മരണപ്പെട്ടത് .

അതുവരെ കാത്തിരുന്ന റബേക്ക വർഷങ്ങളുടെ പഴക്കമുള്ള ആ ഡയറി വീണ്ടും തുറന്നു . അതിൽ നിന്നും ലഭിച്ച വിവരങ്ങളുമായി ഒട്ടും വൈകാതെ റബേക്ക കേരളത്തിലേക്ക് യാത്ര തിരിച്ചു . ഒപ്പം തന്റെ അപ്പയെ കൊന്നവരോട് പക ചോദിക്കാൻ ആ യാത്ര ഒരു അവസരമായി മാറി.

❤❤❤❤❤❤❤❤❤

“മേഡം …. മേഡം….. , ഇതാണ് ഭായ് മേഡത്തിന് വേണ്ടി റെഡിയാക്കിയ വീട് … ”

കാറിലിരുന്ന് ഉറങ്ങിപ്പോയ റബേക്കയെ ഫ്രാങ്കോ തട്ടി വിളിച്ചു . എന്തുകൊണ്ടോ പുരുഷന്മാരോട് ദേഷ്യ മനോഭാവം പുലർത്തിയിരുന്ന റബേക്കക്ക് ഫ്രാങ്കോ തന്നെ സ്പര്ശിച്ചത് ഒട്ടും ഇഷ്ടമായില്ല .

അവൾ ഫ്രാങ്കോയെ തുറിച്ചുനോക്കിയ ശേഷം ദേഷ്യത്തോടെ കാറിൽ നിന്നും ഇറങ്ങി .

*************************

സ്റ്റേജിന് മുൻപിലായി നിരന്നിരിക്കുന്ന കോളേജ് വിദ്യാർഥികൾ . പ്രസംഗത്തിന് ഇടയിൽ കൂവുന്ന ചിലർ , പടിപടികൾ ഇടയിൽ മറ്റു വിഷയങ്ങൾ സംസാരിക്കുന്ന മറ്റു ചിലർ , വേദിയിൽ ഇരിക്കുന്നവർ തങ്ങളുടെ കോളജിനെ കുറിച്ച്‍ എന്ത് ചിന്തിക്കുമെന്ന ചിന്തയാൽ വിദ്യാർഥികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകർ , ഹാളിലൂടെ നെഞ്ചിൽ ബാഡ്ജുമായി ഓടി നടക്കുന്ന വളണ്ടിയർമാർ ,

അങ്ങനെ പതിവ് പോലെ പോയിരുന്ന ചടങ്ങ് മൈക്കിന് മുൻപിൽ ഒരാൾ വന്ന് നിന്നതോടെ മാറി മറഞ്ഞു. ചെറുപ്പം വിട്ട് മാറാത്ത ആ 35 കാരൻ ഇറങ്ങി നിന്ന തന്റെ കണ്ണാടി ഒരു വിരൽ കൊണ്ട് നേരെയായി , ഒരു ചിരിയോടെ തന്റെ പ്രസംഗം ആരംഭിച്ചു.

” ഞാൻ പറഞ്ഞാലോ , പഠിച്ച കോളേജിൽ ഇങ്ങനെ അതിഥിയായി വരാൻ കഴിയുമെന്ന് എനിക്ക് ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല , പക്ഷെ സംഭവിച്ചു….. .

അതാണ് ലൈഫ് ……അടുത്തതായി എന്ത് സംഭവിക്കുമെന്ന് ഈ ലോകത്തെ സൃഷ്ടിച്ച ക്രിയേറ്റർ നേരത്തെ തിരുമാനിച്ചിട്ടുണ്ട് , ആ തീരുമാനം എന്താണെന്ന് കണ്ടെത്താൻ കഴിയുമോ എന്നതായിരുന്നു എന്റെ ലക്ഷ്യം…. .

ആ യാത്രയാണ് നിങ്ങൾ കാണുന്ന എന്നെ സൃഷ്ടിച്ചത്. …. സത്യത്തിൽ ഡോക്ടറേറ്റ് എടുക്കാനുള്ള ശ്രമം അവസാനിച്ചത് ഈ ബുക്കിലായി , അത്ര മാത്രം ….. ഇന്ന് ചിലപ്പോൾ ഈ പുസ്തകത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൾ നൽകാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല…. . പക്ഷെ ഒരു ദിവസം അതും സംഭവിക്കും .

ഡേവിഡ് ലൂപസ് എന്ന 35 മുപ്പത്തഞ്ചുകാരൻ തന്റെ പുസ്തകത്തെ കുറിച്ചും മറഞ്ഞിരിക്കുന്ന സത്യങ്ങളെ കുറിച്ചു വേദിയിൽ നിന്ന് പ്രസംഗിച്ചു.

ഡേവിഡിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽ ജനശ്രദ്ധ പിടിച്ചു വാങ്ങിയിരുന്നു.

കൂടാതെ ശാസ്ത്ര ലോകത്ത് പോലും ഡേവിഡിന്റെ പുസ്തകം ചർച്ച വിഷയമായി മാറിയിരുന്നു. പതിയെ വേദിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ചർച്ച വിഷയത്തെ കുറിച്ചുള്ള തങ്ങളുടെ സംശയങ്ങൾ ഡേവിഡിനോട് ചോദിക്കാൻ തുടങ്ങി. എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം വളരെ വ്യക്തമായ രീതിയിൽ തന്നെ ഉത്തരങ്ങളും നൽകി. ആ കോളേജുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ മാത്രം തന്റെ ക്യാമറ കണ്ണുകളിലൂടെ ഡേവിഡിന്റെ ചിത്രങ്ങൾ പകർത്തുന്നുണ്ടായിരുന്നു.

” സർ , പാരലൽ യൂണിവേഴ്‌സിനെ കുറിച്ച് സർ പറഞ്ഞല്ലോ , സാറിന്റെ പുസ്തകത്തിൽ പറയുന്നത് അനുസരിച്ച് ഈ ലോകത്തിൽ നിന്നും ഭൂമിക്ക് ശേഷമുണ്ടായ മറ്റൊരു ഭൂമിയിലേക്കോ ,

അല്ലെങ്കിൽ നമ്മുടെ ഭൂമി ഉണ്ടായത്തിന് ശേഷം രൂപപ്പെട്ട മറ്റൊരു ഭൂമിയിലേക്കോ സഞ്ചരിക്കുന്നതിനെയാണ് ടൈം ട്രാവൽ എന്ന് പറയുന്നത് , ഇത്തരത്തിൽ ഭൂമിയെ പോലെ എത്ര ഭൂമികൾ ഉണ്ടാവും , അവിടെയെല്ലാം നമ്മളും ഉണ്ടാവുമോ ?

അത് പോലെ ഞാൻ ജനിക്കുന്നതിന് മുൻപുള്ള ഒരു സമയത്തേക്ക് ഞാൻ സഞ്ചരിച്ചു എന്ന് കരുതുക

അവിടെ എനിക്ക് ഈ ശരീരം ഉണ്ടാവും

അഥവാ ഉണ്ടെങ്കിൽ അവിടെ വച്ച് എനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഞാൻ മരണപ്പെടുമോ ? ”

കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ഒരു വിദ്യാർഥി തന്റെ മനസ്സിൽ വിരിഞ്ഞ ഒരു കുഴപ്പിക്കുന്ന ചോദ്യം ഡേവിഡ് നേരെ പ്രയോഗിച്ചു. തന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വേദിയിൽ നിന്ന് വിയർക്കുന്ന ഡേവിഡിനെ മനസ്സിൽ സ്വപ്നം കണ്ടുകൊണ്ടായിരുന്നു അവൻ അത്തരത്തിൽ ഒരു ചോദ്യം ഡേവിഡിനോട് ചോദിക്കാൻ തയ്യാറായത്.

ആ മിടുക്കന്റെ ചോദ്യം കേട്ട ഡേവിഡ് എല്ലാവരെയും ഒന്ന് നോക്കി ചിരിച്ച ശേഷം തന്റെ മറുപടി ആരംഭിച്ചു

” ആദ്യ ചോദ്യത്തിന്റെ ഉത്തരം …… സത്യത്തിൽ ആ ചോദ്യത്തിൽ തന്നെ ഒരു തെറ്റുണ്ട് , എത്ര ഭൂമികളിൽ എന്നല്ല , മറിച്ച് എത്ര ലോകങ്ങളിൽ എന്നാണ് വേണ്ടത് . ലോകമെന്ന് ഞാൻ ഇവിടെ ഉദ്ദേശിച്ചത് സൂര്യനെ ചുറ്റുന്ന എല്ലാ ഗ്രഹങ്ങളെയും സൂര്യനെയും ചേർത്താണ്. കാരണം ഈ ലോകത്തിൽ ഉള്ള മനുഷ്യന് ഒരിക്കലും മറ്റൊരു ലോകത്തെ അവിടേക്ക് ചെല്ലാതെ കാണാൻ കഴിയില്ല .

ഒരുപാട് ഭൂമികൾ നമ്മുടെ സൂര്യനെ ചുറ്റുന്നുണ്ടായിരുന്നു എങ്കിൽ അത് നമ്മൾ നേരത്തെ അറിയുമായിരുന്നു. പിന്നെ എത്ര ലോകത്തിൽ താൻ ഉണ്ടാവും എന്ന ചോദ്യത്തിന്റെ ഉത്തരം,,,,

താൻ ഈ ലോകത്ത് എത്ര നിമിഷം ചിലവഴിക്കുനോ , അത്രയും ലോകങ്ങളിൽ താനും ഉണ്ടാവും….

ഇനി രണ്ടാമത്തെ ചോദ്യം …… തന്റെ ജനനത്തിന് മുൻപുള്ള ഒരു സമയത്തേക്ക് താൻ യാത്ര ചെയ്താലും അവിടെ തനിക്ക് ഈ ശരീരം ഉണ്ടാവും. അത് പോലെ ഒരു വർഷത്തിന് പിന്നിലേക്ക് താൻ യാത്ര ചെയ്തു എന്ന് കരുതുക ,

അപ്പോൾ അവിടെ തനിക്ക് തന്നെ മറ്റൊരാൾ എന്നപോലെ കാണാൻ കഴിയും. ഒരിക്കലും തനിക്ക് കഴിഞ്ഞുപോയ സമയത്തെ തിരുത്താൻ കഴിയില്ല . മറിച്ച് ഈ ലോകത്തിനു പിന്നിലുള്ള മറ്റൊരു ലോകത്തിന്റെ ഭാവി മാറ്റി മറിക്കാനെ കഴിയൂ…..കഴിഞ്ഞുപോയ കാലത്തെ എന്ത് ചെയ്താലും അത് നമ്മുടെ ഓർമ്മയിൽ തന്നെ ഉണ്ടാവും . അത് പോലെ താൻ ജനിക്കാത്ത കാലഘട്ടത്തിൽ വച്ചുള്ള മരണം , ജനിച്ചാൽ മാത്രമേ മരിക്കു . താൻ ജനിച്ചിട്ടില്ലാത്ത കാലത്തിൽ തനിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ തനിക്ക് മരണം സംഭവിക്കില്ല , പക്ഷെ ആ സമയത്തിൽ നിന്നും താൻ പുറത്ത് വരും.

അതായത് പ്രെസന്റിലേക്ക് തിരികെ വരും … ഞാൻ എന്റെ പുസ്തകത്തിലൂടെ പറയാൻ ശ്രമിച്ചത് പാരലൽ യൂണിവേഴ്‌സിനെ കുറിച്ചല്ല , മൾട്ടി യൂണിവേഴ്‌സിനെ കുറിച്ചാണ്. തന്റെ സംശയം തീർനെന്ന് കരുതുന്നു. എനിക്ക് റിസർച്ചിന്റെ ഭാഗമായി കുറച്ചു സ്ഥലങ്ങളിലേക്ക് പോവേണ്ടതുണ്ട് ,

ഇപ്പോൾ തന്നെ അല്പം വൈകി….. അത് കൊണ്ട് എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചവരോടും എന്നോടൊപ്പം ഇത്രയും നേരം ചിലവഴിച്ച നിങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് നിർത്തുന്നു …..”

വേദിയിൽ നിന്നും ഇറങ്ങിയ ഡേവിഡിനെ വിദ്യാർഥികൾ സ്നേഹത്തോടെ യാത്രയാക്കി.

ചിലർ ഡേവിഡ്‌ പുസ്തകത്തിൽ അദ്ദേഹത്തെകൊണ്ട് ഒപ്പിടിക്കാനും മറന്നില്ല…

” സർ …. സർ ….”

ഡേവിഡ് തന്റെ കാറിന് അരികിലേക്ക് നടക്കവേ പിറകിൽ നിന്നും ആരോ തന്നെ വിളിക്കുന്നതായി അദ്ദേഹത്തിന് തോന്നി.

” ഹായ് സർ …..”

ക്യാമറയും കയ്യിലേന്തി ഇരുപത് ഇരുപത്തിയഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്കുട്ടി……. ഓടി വന്നതിന്റെ കിതപ്പ് മൂലം സംസാരിക്കാൻ കഴിയാതെ പ്രയാസപ്പെട്ടു.

” എന്താ എന്തെങ്കിലും പറയാനുണ്ടോ ? ”

” യെസ് സർ … സർ എന്റെ പേര് ദർശന … ഞാൻ ചെന്നൈയിൽ നിന്നാണ് വന്നത് . എനിക്ക് സാറിന്റെ ഒരു സഹായം വേണമായിരുന്നു …..”

ദർശന പ്രതീക്ഷയോടെ ദേവിഡിനെ നോക്കി.

” എന്ത് സഹായം ? ”

” സർ ഞാൻ കുറച്ചുകാലമായി തമിഴ് മൂവിസിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നു.

സ്വന്തമായി ഒരു സയൻസ് ഫിക്ഷൻ മൂവി ഡയറക്ട് ചെയ്യണമെന്നതാണ് ഡ്രീം ……

ടൈം ട്രാവലിന് പിറകെയുള്ള യാത്രയിലാണ് ഞാൻ സാറിനെ കുറിച്ച് അറിയുന്നത്. കുറച്ചുകാലം എന്നെ സഹിക്കാൻ , sorry I mean സാറിന്റെ സഹായിയായി നിൽക്കാൻ കഴിഞ്ഞാൽ എനിക്ക് എന്റെ കഥ നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിയുമായിരുന്നു ….. സോ ……..”

ദർശന പോസിറ്റീവായ ഒരു മറുപടിക്കായി കാതോർത്തു …..

” സോറി , I am not interested…..”

ഡേവിഡ് അവളെ അവഗണിച്ചുകൊണ്ട് കാറിൽ കയറി.

” സർ , പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു ബാങ്ക് അസിസ്റ്റന്റ് മാനേജർ മനോഹരിന്റെ മകളെ ഒരു ക്രിട്ടിക്കൽ കണ്ടീഷനിൽ നിന്നും രക്ഷിച്ചത് സർ അല്ലെ ……. ആ പെണ്കുട്ടി എന്റെ ചേച്ചിയാണ് ….”

അല്പനേരം ഒന്നും മിണ്ടാതെ ഡേവിഡ് ദർശനയുടെ മുഖത്തേക്ക് നോക്കി നിന്നു.

” ഗേറ്റ് ഇൻ …..”

“താങ്ക്സ് …..”

അവൾ ചിരിച്ചുകൊണ്ട് ഡേവിഡിന്റെ കാറിൽ കയറി. ശാസ്ത്രം മാത്രം സംസാരിക്കുന്ന , ശാസ്ത്രത്തെ മാത്രം വിശ്വസിക്കുന്ന ഒരാളായിരുന്നില്ല ഡേവിഡ് . ആത്മാക്കളോട് സംസാരിക്കാനും , ആത്മാവിന്റെ നിയന്ത്രണത്തിലായ മനുഷ്യരെ മോചിപ്പിക്കാനും ഡേവിഡിന് കഴിയുമായിരുന്നു.

അത്തരത്തിൽ ഒരു ബന്ധം തന്നെയാണ് ഡേവിഡിന് അസിസ്റ്റന്റ് മാനേജർ മനോഹറുമായി ഉണ്ടായിരുന്നത്. പത്ത് വർഷങ്ങൾക്ക് മുൻപ് ഒരാത്മാവിന്റെ പിടിയിലായ ഭദ്ര എന്ന പത്താം ക്ലാസ് കാരിയെ രക്ഷപ്പെടുത്തിയത് ഡേവിഡ് ആയിരുന്നു. ആത്മകളെ കണ്ടെത്താനും അവരോട് സംസാരിക്കാനും ഡേവിഡിന് തന്റേതായ രീതികളും ഉണ്ടായിരുന്നു . ഡേവിഡ് തനിക്ക് അരികിലിരിക്കുന്ന ദർശനയെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ശ്രീജിത്ത്‌ ജയൻ