പ്രണയാർദ്രം നോവലിൻ്റെ ഭാഗം 25 വായിച്ചു നോക്കുക…

രചന: സീതലക്ഷ്മി

സിദ്ധു രാവിലെ എഴുന്നേൽക്കാൻ നേരം നെഞ്ചിൽ എന്തോ ഭാരം തോന്നി.ഇന്നലെ നടന്നതൊന്നും സ്വപ്നം ആകല്ലേ എന്ന് വിചാരിച്ചു അവൻ കണ്ണ് തുറന്നു. അവന്റെ നെഞ്ചിൽ കിടന്നുറങ്ങുന്ന ലക്ഷ്മിയും നിഹയും. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.അവൻ അവരെ ചേർത്ത് പിടിച്ചു. ലക്ഷ്മി കണ്ണ് തുറന്നപ്പോൾ അവളെ നോക്കി കിടക്കുന്ന സിദ്ധുവിനെ ആണ് കണ്ടത്. അവൾ ഒന്നുകൂടെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു. “നിഹ എവിടെ സിദ്ധു….”ലക്ഷ്മി അവന്റെ നെഞ്ചിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് ചോദിച്ചു.

“അവൾ എഴുന്നേറ്റ് പോയി….”അവളുടെ മുടിയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു. “അവൾ ഇത്ര നേരത്തെ ഒക്കെ എഴുന്നേൽക്കാൻ തുടങ്ങിയോ….”

“അതിന് മണി 9 കഴിഞ്ഞു…..” “9 കഴിഞ്ഞോ…. അയ്യോ…. മാറിക്കെ…”അവൾ വേഗം ഞെട്ടി എഴുന്നേറ്റു. “അതിനെന്താ…. നീ കിടന്നു ഉറങ്ങിക്കോ ക്ഷീണം കാണും….”സിദ്ധു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കട്ടിലിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു. “അയ്യോ അതൊന്നും പറ്റൂല….എനിക്ക് ഓഫീസിൽ പോണം…” “പിന്നെ അവളുടെ ഒരു ഓഫീസ്… ഇനി ഒരാഴ്ച്ച കഴിഞ്ഞ് പോയാൽ മതി….”

“എനിക്കിന്ന് 11 മണിക്ക് മീറ്റിംഗ് ഉണ്ട് സിദ്ധു…മീറ്റിംഗ് കഴിഞ്ഞ് ഞാൻ വരാം.. ഓക്കേ…”അവന്റെ കവിളിൽ ഒന്ന് ഉമ്മ വെച്ചിട്ട് അവൾ എഴുന്നേറ്റു.

“ആഹ്……”കട്ടിലിൽ നിന്നും പുതപ്പെല്ലാം മാറ്റി എഴുന്നേറ്റ അതെ വേഗത്തിൽ തന്നെ അവൾ ഇരുന്നു. “എന്ത് പറ്റി….”സിദ്ധു ഞെട്ടിപിടഞ്ഞു എഴുന്നേറ്റു.അവൾ കാലിൽ നോക്കി ഇരിക്കുന്നത് കണ്ട് അവൻ അങ്ങോട്ടേക്ക് നോക്കി. കാലിൽ ബാൻഡേജ് ചുറ്റിയിട്ടുണ്ട്. “അയ്യോ ഇതെന്ത് പറ്റി….”സിദ്ധു അവളുടെ കാലെടുത്തു കട്ടിലിലേക്ക് വെച്ചുകൊണ്ട് ചോദിച്ചു. “വഴക്ക് പറയുവോ….”സിദ്ധുവിനെ നോക്കി അവൾ ചോദിച്ചു. “ഇല്ല…പറ…”അവൻ ഗൗരവത്തിൽ ചോദിച്ചു. “ഞാൻ റോഡ് ക്രോസ്സ് ചെയ്തപ്പോൾ ഒരു വണ്ടി വന്നു തട്ടി…”ലക്ഷ്മി പറഞ്ഞു. “വേറെ വല്ലതും പറ്റിയോ…. നീ എന്താ ഇതൊന്നും എന്നോട് പറയാതിരുന്നത്….”സിദ്ധു അവളുടെ കയ്യിൽ ഒക്കെ മുറിവുണ്ടോ എന്ന് നോക്കികൊണ്ട് ചോദിച്ചു.

“വേറൊന്നും പറ്റിയില്ല……” “ഞാൻ കൊണ്ട് ഓഫീസിൽ വിട്ടോളാം…ഇത് ഈ വർഷം എത്രാമത്തെ വട്ടമാ എന്ന് അറിയുവോ നിനക്ക്….”സിദ്ധു അവളെ കൈകളിൽ കോരി എടുത്ത് ബാത്‌റൂമിലേക്ക് നടന്നു. “കൊള്ളാം…ശ്രെദ്ധിക്കണ്ടേ ലെച്ചു…. ഇത് ഈ വർഷം മൂന്നാമത്തെ തവണയാ….”ശ്രീജ ഭക്ഷണം വിളമ്പുന്നതിന് ഇടയിൽ പറഞ്ഞു.

“അമ്മേ… അയാളാണ് ഇങ്ങോട്ട് കൊണ്ട് വന്നു ഇടിച്ചത്…”ലക്ഷ്മി കഴിച്ചെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

“ചേച്ചിയെ കൊല്ലാൻ ആരോ കൊട്ടേഷൻ കൊടുത്തത് പോലുണ്ട്….”സ്വാതി പറഞ്ഞു.

“എനിക്കും സംശയം ഇല്ലാതില്ല… അതും ഈ വർഷം മൂന്ന് വട്ടം….”നവി പറഞ്ഞു.

“അയ്യടാ… അവന്റെ ഒക്കെ ഒരു കണ്ടുപിടിത്തം….”മാധവൻ പറഞ്ഞു. “അവളുടെ സമയം ശെരിയല്ല അതാ… ഞാൻ ആ ജ്യോൽസ്യനോട് വരാൻ പറഞ്ഞിട്ടുണ്ട്….”ശ്രീജ പറഞ്ഞു. “ഓ തുടങ്ങി….സിദ്ധു വാ പോകാം….”കൈ കഴുകി വന്ന സിദ്ധുവിനോട് ലെച്ചു പറഞ്ഞു. “അല്ല സ്നേഹയെ ഇന്ന് കണ്ടില്ലല്ലോ….എവിടെ പോയി….”സിദ്ധു പറഞ്ഞു.

“സ്നേഹ നേരത്തെ വന്നിട്ട് പോയി… ഓഫീസിൽ കുറെ വർക്ക്‌ ഉണ്ട്… വേഗം പോകുവാണെന്നു പറഞ്ഞു…”ശ്രീജ പറഞ്ഞു. “ഞാൻ കുറച്ചു വർക്ക്‌ ഏല്പിച്ചിരുന്നു അതാവും….”സിദ്ധു പറഞ്ഞു.

“ഉച്ചക്ക് ഇങ്ങോട്ട് എത്തിയേക്കണം ചെറിയ ഒരു സദ്യ ഞാൻ റെഡിയാക്കുന്നുണ്ട്…”ശ്രീജ പറഞ്ഞു.

“ശോ… ഈ അമ്മക്ക് എന്നോട് എന്ത് സ്നേഹമാ… ഞാൻ വന്നപ്പോൾ സദ്യ ഒക്കെ ഉണ്ടാക്കി…”ലക്ഷ്മി പറഞ്ഞു. “അത് നിന്നോട് ഉള്ള സ്നേഹം കൊണ്ടൊന്നുമല്ല…. ഇന്നെന്റെ ബര്ത്ഡേ ആയത് കൊണ്ടാ അല്ലെ അമ്മേ…”സിദ്ധു ശ്രീജയുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു. “ഒരു ബര്ത്ഡേകാരൻ വന്നേക്കുന്നു… ഹും…”ലക്ഷ്മി അതും പറഞ്ഞു എഴുന്നേറ്റു.

“ആാാ…” “നിനക്ക് ഒന്ന് ശ്രെദ്ധിച്ചു നടന്നൂടെ….കാല് വയ്യെന്ന് ഓർമ വേണം”സിദ്ധു അവളെ താങ്ങി പിടിച്ചു കൊണ്ട് പറഞ്ഞു.

ഓഫീസിൽ ലാപ്പിൽ എന്തോ വർക്ക്‌ ചെയ്തുകൊണ്ട് ഇരിക്കുവായിരുന്നു സ്നേഹ. അപ്പോഴാണ് ലോകേഷിന്റെ ഫോൺ വന്നത്. “ഹലോ….

“ഹലോ… സ്നേഹ… സർപ്രൈസ് കണ്ടോ…”

“എന്ത് സർപ്രൈസ്…” “ഇന്നലെ പറഞ്ഞില്ലേ അത്…” “ഞാൻ ഒന്നും കണ്ടില്ല…”

“ഓഹോ… എന്നാ പിന്നെ ഞാൻ തന്നെ പറഞ്ഞേക്കാം… എടൊ ലക്ഷ്മി വന്നിട്ടുണ്ട്…”

“ലക്ഷ്മി…” “തനിക്കു അറിയാവുന്ന ലക്ഷ്മി തന്നെ…” “എന്നിട്ട് ഞാൻ ഇന്ന് വീട്ടിൽ ചെന്നപ്പോൾ കണ്ടില്ലല്ലോ…” “തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അവിടെ കാണും അവൾ… അപ്പൊ കാണാമല്ലോ…

തനിക്കു അവളോട് വല്ല ദേഷ്യവും ഉണ്ടോ…

“എന്തിന്…എന്നെക്കാളും സിദ്ധാർത്തിന് ഏറ്റവും ബെസ്റ്റ് ലക്ഷ്മി തന്നെയാ…എനിക്ക് ലക്ഷ്മിയോട് ദേഷ്യം ഒന്നുമില്ല മറിച്ച് ലക്ഷ്മിയെ പോലൊരു വ്യക്തിയോട് ബഹുമാനവും ഇഷ്ടവും മാത്രമേ ഉള്ളൂ…സിദ്ധാർഥ്നോട് എനിക്ക് തോന്നിയത് പ്രണയമാണെന്ന് എനിക്ക് തോന്നുന്നില്ല…അത് വെറും അട്ട്രാക്ഷൻ മാത്രമാ…” “ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ അതിലും നല്ലത് തന്നെ കാത്ത് എവിടെ എങ്കിലും ഉണ്ടാകും…” “ഹ്മ്മ്….” “താൻ വേണേൽ എന്നെ കെട്ടിക്കോടോ… You know that i am a bachelor….” അവിടെ ഒരു പൊട്ടിച്ചിരി മുഴങ്ങി.

ഉച്ച ആയപ്പോഴേക്കും ലെച്ചു സിദ്ധുവിന്റെ ഓഫീസിലേക്ക് ചെന്നു.റിസെപ്ഷനിൽ മായയും വർഷയും ലക്ഷ്മിയും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

ലെച്ചുവിനെ കണ്ടതും ലക്ഷ്മി ഓടി അവളുടെ അടുത്തേക്ക് ചെന്നു. “ചേച്ചി… ചേച്ചി എപ്പോ വന്നു..”ലെച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് ലക്ഷ്മി ചോദിച്ചു. “ഇന്നലെ പാതിരാത്രിയിൽ വന്നതേ ഉള്ളൂ…

സുഖമാണോടോ…

“സുഖമായിട്ടിരിക്കുന്നു…. കാലിന് എന്ത് പറ്റി…”

“ചെറിയൊരു പണി കിട്ടി… പിന്നെ സർപ്രൈസ് ഒക്കെ തേടി പോയിട്ടു കണ്ടു പിടിച്ചോ… “ലെച്ചു പറയുന്നത് കേട്ട് ലക്ഷ്മി ചിരിച്ചു. “ഉടൻ തന്നെ കണ്ടു പിടിക്കും…” “മനസ്സ് പറയുന്നത് മാത്രം കേട്ടാൽ മതി… മറ്റൊന്നിനെ കുറിച്ചും ചിന്തിക്കണ്ട…”ലെച്ചു അതും പറഞ്ഞു ലിഫ്റ്റിൽ കയറി സിദ്ധുവിന്റെ ക്യാബിനിലേക്ക് പോയി. മായയും വർഷയും ഇതൊക്കെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

“അതാരാ…”അവരുടെ അടുത്തേക്ക് തിരിച്ചു വന്ന ലക്ഷ്മിയോട് മായ ചോദിച്ചു. “അതാരാണെന്ന് അറിയില്ലേ… അതാണ് ലക്ഷ്മി… സാറിന്റെ വൈഫ്‌…”ലക്ഷ്മി പറഞ്ഞു. “ഏത് സാറിന്റെ വൈഫ്‌….”വർഷ ചോദിച്ചു. “സിദ്ധാർഥ് സാറിന്റെ വൈഫ്‌… നിനക്കൊന്നും ഇതറിയില്ലേ….”ലക്ഷ്‌മി അവരോട് രണ്ടുപേരോടും ചോദിച്ചു. “അതിന് സർ കല്യാണം കഴിച്ചതാണോ…” “കൊള്ളാം… സർ കല്യാണം കഴിച്ചു മൂന്ന് വയസുള്ള ഒരു കുഞ്ഞും ഉണ്ട്…” “പക്ഷെ കണ്ടാൽ പറയില്ല അല്ലെ…

സാറിന്റെ വൈഫിനെ കണ്ടാലും പറയില്ല ഒരു കൊച്ചു ഉണ്ടെന്ന്… അല്ല എന്നിട്ട് പുള്ളിക്കാരത്തിയെ ഇങ്ങോട്ട് ഒന്നും കണ്ടിട്ടില്ലല്ലോ…”വർഷ ചോദിച്ചു.

“നമ്മുടെ ഓഫീസിലോട്ട് ഒന്നും അധികം വരാറില്ല അതായിരിക്കും നിനക്ക് ഒന്നും അറിയാത്തത്…”

“അപ്പൊ അന്ന് നമ്മളോട് സ്നേഹ പറഞ്ഞതോ…..”മായ വർഷയെ നോക്കി ചോദിച്ചു.

“സ്നേഹ എന്ത് പറഞ്ഞു.”ലക്ഷ്മി ചോദിച്ചു.

മായയും വർഷയും സ്നേഹ പറഞ്ഞ കാര്യം ലക്ഷ്മിയോട് പറഞ്ഞു. “ലക്ഷ്മി ചേച്ചി രണ്ട് മാസം ന്യൂയോർക്കിൽ ആയിരുന്നു എന്തോ ജോലി കാര്യവുമായി പോയതാ…വീട്ടിൽ ലക്ഷ്മി ചേച്ചിയെ കാണാത്തത് കൊണ്ടാകാം സ്നേഹ സർ കല്യാണം കഴിച്ചിട്ടില്ല എന്ന് പറഞ്ഞത്…”ലക്ഷ്മി അത്രയും പറഞ്ഞു അവിടെ നിന്നും പോയി. ലക്ഷ്മി സിദ്ധുവിന്റെ ക്യാബിനിൽ ചെന്നപ്പോൾ സിദ്ധു സ്നേഹയോട് എന്തോ ഫയലിന്റെ കാര്യം ഡിസ്‌കസ് ചെയ്യുവായിരുന്നു. “നീ എന്തിനാ ഇങ്ങോട്ട് വന്നത്…

ഞാൻ വിളിക്കാൻ വരില്ലായിരുന്നോ…”ലക്ഷ്മിയെ കണ്ടതും സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു പിടിച്ചു കസേരയിൽ ഇരുത്തി.ലക്ഷ്മിയെ കണ്ടതും സ്നേഹയുടെ മുഖത്ത് ആകെ ഒരു അത്ഭുതം ആയിരുന്നു. “നീ ഇവിടെ ജോലിയിൽ ആയിരിക്കും എന്ന് വിചാരിച്ചു ഞാൻ ഇങ്ങോട്ട് വന്നു…

പോകണ്ടേ… അമ്മ വിളിച്ചായിരുന്നു…”ലക്ഷ്മി സിദ്ധുവിനോട് പറഞ്ഞു. “പോകാം… ആ സ്നേഹ താനും വാടോ… ഇന്നത്തെ ജോലി ഒക്കെ മതി…

വീട്ടിൽ അമ്മ നല്ല സദ്യ ഉണ്ടാക്കി വെച്ചിട്ടുണ്ട്…”സ്നേഹയോടായി സിദ്ധു പറഞ്ഞു.

“ഇതാണോ സ്നേഹ….ഞാൻ ഇപ്പോഴാ കാണുന്നത്…”സ്നേഹയെ നോക്കി ലക്ഷ്മി പറഞ്ഞു. “ഇവളെ പരിചയപ്പെടുത്തിയില്ലല്ലോ…

This is my wife Lakshmi Sidharth….”ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു സ്നേഹയോടായി അവൻ പറഞ്ഞു. അത് പറയുമ്പോൾ സിദ്ധാർഥിന്റെ കണ്ണിലെ തിളക്കവും മുഖത്തെ സന്തോഷവും സ്നേഹ ശ്രെദ്ധിച്ചു.

സിദ്ധാർഥിന്റെ അങ്ങനൊരു മുഖം ഇതിനും മുൻപ് താൻ കണ്ടിട്ടില്ലെന്ന് അവൾ ഓർത്തു.അപ്പോഴും ലക്ഷ്മിക്ക് തന്നെ ഓർമ ഇല്ല എന്നത് സ്നേഹയെ വിഷമിപ്പിച്ചു. “Hello…. I am Sneha….”ലക്ഷ്മിക്ക് നേരെ കൈ നീട്ടികൊണ്ട് സ്നേഹ പറഞ്ഞു. ലക്ഷ്മി ഒരു ചിരിയോടെ അവളുടെ കൈകളിലേക്ക് കൈ ചേർത്തു.

ഉച്ചക്ക് സദ്യ എല്ലാം കഴിച്ചു കഴിഞ്ഞ് എല്ലാവരും ഗാർഡനിൽ ഇരിക്കുവായിരുന്നു. “വൈകിട്ട് അമ്പലത്തിൽ പോകണം കേട്ടല്ലോ…”ശ്രീജ പറഞ്ഞു. “എന്തുവാ അമ്മേ… വേറെ പണി ഒന്നും ഇല്ല…”സിദ്ധു പറഞ്ഞു. “പിറന്നാൾ ആയിട്ട് അമ്പലത്തിൽ പോകണ്ടേ…ഇന്നലെ രാത്രി താമസിച്ചു കിടന്നത് കൊണ്ടാ ഞാൻ രാവിലെ അമ്പലത്തിൽ പോകാൻ വിളിക്കാതിരുന്നത്…

വൈകിട്ട് പൊക്കോണം കേട്ടല്ലോ…”ശ്രീജ പറഞ്ഞു.

“ഞാനും പോണോ…”ലക്ഷ്മിയുടെ മടിയിൽ ഇരുന്നു നിഹ ചോദിച്ചു. “എല്ലാവരും പോകണം…

പോകാത്തവർക്കൊക്കെ അടി കിട്ടും…”മാധവൻ നിഹയോട് പറഞ്ഞു. അത് കേട്ട് നിഹ ലക്ഷ്മിയുടെ വയറിൽ മുഖം ഒളിപ്പിച്ചു. “സ്നേഹ മോളേ…

മോളും വന്നോണം കേട്ടല്ലോ…”ശ്രീജ സ്നേഹയോട് പറഞ്ഞു. “അയ്യോ ആന്റി ഞാൻ വരണോ…”സ്നേഹ ചോദിച്ചു. “പിന്നെ വരണ്ടേ…

വരാത്തവർക്കൊക്കെ അടി കിട്ടും…”നിഹയുടെ വയറിൽ മുഖം ഉരസിക്കൊണ്ട് ലക്ഷ്മി പറഞ്ഞു.

“കുഞ്ഞ് എന്താ പ്രാർത്ഥിച്ചേ….”അമ്പലത്തിൽ തൊഴുതിട്ട് തിരിച്ചു കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ നിഹയോട് ലക്ഷ്മി ചോദിച്ചു.

അമ്മേടെ ഉവാവ് മാരനെ എന്ന് പാത്തിച്ചു…

പിന്നെ ചിദ്ധുനു ബുദ്ധി കൊടുക്കണേ എന്ന് പാത്തിച്ചു….” നിഹ പറയുന്നത് കേട്ട് ലക്ഷ്മിക്ക് ചിരി വന്നു.

“ലെച്ചു കല്ല്….. ചബിട്ടല്ലേ….”ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു നടത്തിക്കുന്നതിനിടയിൽ നിഹ പറഞ്ഞു.

ഇതെല്ലാം കണ്ടുകൊണ്ട് ആൽത്തറയിൽ ഇരിക്കുവായിരുന്നു സിദ്ധു. സെറ്റ് സാരീ ഉടുത്തു വിടർന്ന കണ്ണുകളിൽ കരിമഷി എഴുതി ഒരു കുഞ്ഞി പൊട്ടും തൊട്ട് നടന്ന് വരുന്ന ലക്ഷ്മിയെ സിദ്ധു ചുണ്ടിൽ ഒരു കുസൃതി ചിരിയാലേ നോക്കി നിന്നു.

“ചേട്ടാ സ്വന്തം പ്രോപ്പർട്ടിയെ ഇങ്ങനെ നോക്കി വെള്ളം ഇറക്കണോ….”സിദ്ധുവിനെ കളിയാക്കിക്കൊണ്ട് നവി ചോദിച്ചു. “നിനക്കെന്താടാ എന്റെ ഭാര്യ അല്ലെ… നിന്റെ കെട്ട്യോൾ ദേ നിക്കുന്നു നീയും വേണേൽ നോക്കിക്കോ…”വസുവിനെയും എടുത്ത് അടുത്ത് നിൽക്കുന്ന സ്വാതിയെ ചൂണ്ടി സിദ്ധു പറഞ്ഞു.

“സിദ്ധുവേട്ടാ… ഞാൻ ഒരു കാര്യം ചോദിക്കട്ടെ….”സ്വാതി പറഞ്ഞു. സിദ്ധു എന്തെന്ന രീതിയിൽ അവളെ നോക്കി. “ചേച്ചിയെ ആദ്യം കണ്ടപ്പോ ഏട്ടന് എന്താ തോന്നിയെ…”സ്വാതിയുടെ ചോദ്യം കേട്ട് സിദ്ധുവിന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.അവൻ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ ശ്രീജയും മാധവനും സ്നേഹയും എല്ലാവരും അവനെ നോക്കി. “When i saw her for the first time… I was like…’Oh my God!!!!’…..”അവളെ ആദ്യം കണ്ടപ്പോൾ തോന്നിയ അതെ ഫീലോടെ സിദ്ധു പറഞ്ഞു. അത് കേട്ട് അവരെല്ലാവരും ചിരിച്ചു.

സിദ്ധു നടന്ന് ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു നിഹയെ എടുത്ത് ലക്ഷ്മിയുടെ കയ്യും പിടിച്ചവൻ പയ്യെ നടന്നു.അത് കണ്ട് സ്നേഹയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. “അച്ഛാ… അത് അയാൾ അല്ലെ..”സിദ്ധുവിന്റെയും ലക്ഷ്മിയുടെയും വലത് വശത്തായി നോക്കി നിൽക്കുന്ന ആളെ കണ്ട് നവി ചോദിച്ചു. “മുരുകേശൻ….”മാധവന്റെ ചുണ്ടുകൾ മന്ത്രിച്ചു. എല്ലാവരുടെയും നോട്ടം ഒരേ സമയം ലക്ഷ്മിയിലേക്കും നിഹയിലേക്കും ചെന്നു വീണു.

തുടരും…

സംശയങ്ങൾ ഉണ്ടാകും എന്ന് അറിയാം… അതിന്റെ ഉത്തരം അടുത്ത പാർട്ടിൽ കാണും…കഥ ബോർ ആകുന്നുണ്ടേൽ പറയണം♥️ അപ്പൊ ശെരി…. ലൈക്ക് & കമന്റ്‌… ഇന്നലെ തന്ന പോലെ കമന്റ്‌ ഇടണേ… ഇന്നലെ സ്റ്റിക്കർസ് ഒന്നും ഇല്ലായിരുന്നു….♥️

രചന: സീതലക്ഷ്മി