അവൾ അവന്റെ അരികിലിരുന്ന് കുറെ നേരം സംസാരിച്ചു. സംസാരം പതുക്കെ കിടപ്പറയിലേക്ക് നീണ്ടു…

രചന : സജി മാനന്തവാടി

അക്കരെ അക്കരെ.

❤❤❤❤❤❤❤❤❤❤

” അമ്മേ എനിക്ക് നഴ്സാവണ്ട എനിക്ക് വേറെന്തെങ്കിലും ജോലി മതി. എന്നെ പോലെ സുന്ദരന്മാരായ ആണുങ്ങൾക്ക് പറ്റിയ പണിയല്ല നഴ്സ്.”

” ഓ പിന്നെ എന്നാ , മോനെ അലോഷി പ്രധാനമന്ത്രിടെ ജോലി ഒഴിവുണ്ട് അതെടുക്കട്ടെ, നിന്റെ പുറകെ രണ്ട് പെൺകുട്ടികളാ അവരെ എങ്ങിനെയെങ്കിലും കര പറ്റികണം ”

“ഇതു പറയുന്നത് കേട്ടാ തോന്നും ഞാനാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് . ” അലോഷി ആരോടെന്നില്ലാതെ പറഞ്ഞു.

“നീയെന്തെങ്കിലും പറഞ്ഞോ ?”

“ഇല്ലേ ഇല്ല, കുടുംബത്തിലെ മൂത്ത സന്താനമായി പോയില്ലോ ? ഞാനാണല്ലോ വണ്ടി കാളയെ പോലെ വലിക്കേണ്ടത്. വലിയെടാ വലി ”

” നീ കൊട്ടപ്പടി മാർക്കും വാങ്ങിയല്ലേ വന്നേക്കുന്നത് .നല്ല മാർക്കുണ്ടായിരുന്നെങ്കി കേരളത്തിലെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടിയേനെ . ഇനി കർണാടകത്തിലോ തമിഴ്നാട്ടിലോ പോയി പഠിക്കണ്ടി വരും. മിനിമം നാലഞ്ച് ലക്ഷം പോക്കാ . ”

” ഇത്രയും വിവരമുള്ള അമ്മച്ചിയെന്താ നഴ്സാവാത്തത്?”

“എടാ എനിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ സീറ്റുകിട്ടുമായിരുന്നു. അതു പിന്നെങ്ങാനാ അപ്പന് എന്നെ കെട്ടിച്ചാ മതിയല്ലോ. വല്ല പേർഷ്യായിലും പോയി ജോലിയെടുത്ത് നാല് പുത്തനുണ്ടാകണ്ട ഞാനിവിടെ പുകഞ്ഞ് തീരുകയല്ലിയോ?”

” ഇനി അതും പറഞ്ഞ്‌ കരയണ്ട ഞാൻ ഏത് പാതാളത്തിലും വേണമെങ്കിലും പോയേക്കാം ”

” പാതാളത്തിൽ പോകാനല്ല നിന്നെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നെ, നമ്മുക്കും മറ്റുള്ളവരുടെ മുന്നിൽ നിവർന്നുനിന്ന് ജീവിക്കാനാ . ”

അവസാനം അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അലോഷ്യസ് BSc നഴ്സിംഗിന് ബൽഗാമിൽ ചേർന്നു.

അഞ്ച് ലക്ഷം രൂപ ലോണെടുത്താണ് അവൻ പഠനമാരംഭിച്ചത്. നഴ്സിംഗ് പഠിച്ചിറങ്ങിയപ്പോൾ അവൻ വിചാരിച്ചതു പോലെ കൈ നിറയെ ശമ്പളം കിട്ടുന്ന ജോലിയല്ല കിട്ടിയത്. മുംബൈയിലെ ഒരു ആശുപത്രിയിൽ ജോലി കിട്ടി പക്ഷെ കിട്ടിയത് വെറും പതിനാറായിരം രൂപ. ഭക്ഷണവും താമസത്തിനുമായി പതിനായിരം പോയാൽ ബാക്കി വെറും ആറ്. അതുകൊണ്ട് ലോണടക്കാനും ഇളയ സഹോദരിമാരുടെ പഠിപ്പിനും പണം തികയില്ല.

“അച്ചായൻ കിട്ടുന്നത് മുഴുവൻ ധൂർത്തടിച്ച് കളയുവാന്നെ ” ഇളയവൾ ജെസിയുടെ അഭിപ്രായപ്രകടനം കേട്ടപ്പോൾ ദേഷ്യം നുരഞ്ഞ് വന്നതാണ് പക്ഷെ നിയന്ത്രിച്ചു.

“ഇവിടെ മനുഷ്യൻ ചെലവുചുരുക്കലിൽ പി എച്ച് ഡി ക്ക് പഠിക്കുമ്പോഴാണ് അവളുടെ കമന്റ്. ”

പഠിക്കുമ്പോഴും ജോലി കിട്ടിയപ്പോഴും സുന്ദരികളായ പലരും പ്രണയവുമായി വന്നതാണ് പക്ഷെ വീട്ടുക്കാരെ കുറിച്ച് ചിന്തിക്കുമ്പോൾ അതെല്ലാം വേണ്ടെന്നു വച്ചു.

അങ്ങിനെയിരിക്കെയാണ് ചാച്ചന്റെ അകന്ന ബന്ധത്തിൽപ്പെട്ട ജോസിച്ചായൻ ഒരാലോചനയുമായി വന്നത്.

“പെണ്ണ് ലണ്ടനിലെ ഒരു ആശുപത്രിയിൽ നഴ്സായി വർക്കു ചെയ്യുന്നു. ജാക്വിലിൻഡേവിസ്, വയസ് 22 റോമൻ കത്തോലിക സുന്ദരി. പോക്കറ്റ് മണിയായി ഇരുപത് ലക്ഷം തരും പിന്നെ കല്യാണം കഴിഞ്ഞാൽ അലോഷ്യസിനെ ലണ്ടനിൽ കൊണ്ടുപോകും. ”

ജോസിച്ചായൻ കത്തി കയറിയപ്പോൾ അമ്മച്ചി വീണു.

“അവൾ അടുത്ത മാസം വരും അപ്പോഴേക്കും അലോഷിയോട് വരാൻ പറയണം ”

അമ്മച്ചിയുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ അവൻ വന്നു.

കാഞ്ഞിരപ്പള്ളി ജാക്വിലിൻ ജോസിച്ചായൻ പറഞ്ഞതിനേക്കാൾ മനോഹരിയായിരുന്നു.

“അവൾ ഒരു നഴ്സോ അതോ മോഡലോ ?”

അവൻ ചിന്തിച്ചു.

“ലുക്ക് മിസ്റ്റർ അലോഷ്യസ് എനിക്ക് നിങ്ങളെ വളരെയിഷ്ടമായി . യു ആർ വെരി ഹാൻസം.”

അവൾ മലയാളവും ഇംഗ്ലീഷും കലർന്ന രീതിയിൽ പറഞ്ഞു. അലോഷിക്കൊഴികെ മറ്റെല്ലാവർക്കും ജാക്വിലിനെ ഇഷ്ടമായി. അവന്റെ മനസ്സിലെ ജീവിത പങ്കാളിയുടെ രൂപം ശാലീനതയുള്ള ഒരു മലയാളി പെൺകുട്ടിയുടെതായിരുന്നു. അവന്റെ പള്ളിയിലെ ക്വെയറിൽ പാടുന്ന ജാനറ്റിനോട് രഹസ്യപ്രണയം അവനുണ്ടായിരുന്നു.

വീട്ടുകാർ എല്ലാം തീരുമാനിച്ചു. അവൻ എല്ലാത്തിനും സമ്മതം മൂളി .

അതുവരെ അലോഷിയുടെ നാട് മുൻപ് കാണാത്ത വിവാഹമായിരുന്നു അവരുടെത് . വധു പള്ളിയങ്കണത്തിൽ ഹെലികോപ്റ്ററിൽ എത്തിയപ്പോൾ ജനം ഇളകിമറിഞ്ഞു.

വിവാഹത്തിനും ഭക്ഷണത്തിനും ശേഷം അവർ കൊച്ചിയിലെ ബോൾഗാട്ടി പാലസിലേക്ക് പറന്നു.

അവിടെയെല്ലാം അലോഷി വെറും കാഴ്ച്ചക്കാരൻ മാത്രമായിരുന്നു. കുറച്ച് ദിവസത്തെ താമസത്തിന് ശേഷം അവർ ലണ്ടനിലേക്ക് പറന്നു.

ലണ്ടനിലെ ബിഗ് ബെനിന് അഭിമുഖമായി നിൽക്കുന്ന അൻപത്തി നാല് നില കെട്ടിടത്തിന്റെ നാല്പത്തിനാലാം നിലയിലായിരുന്നു അവരുടെ അപാർട്ട്മെന്റ്. വളരെ മനോഹരമായ അപാർട്ട്മെന്റ്.

കേരളത്തിലെ ഏതൊരു ബാറിനെയും വെല്ലുന്ന വിലയേറിയ മദ്യകുപ്പികൾ അവിടെ അടുക്കിവെച്ചിരുന്നു. ബക്കാർട്ടിയും സ്മിർണോവും ക്യാപ്റ്റൻ മോർഗനും ഷിവാസ് റീഗലും കബോഡുകളെയും ഫ്രിഡ്ജിനെയും അലങ്കരിച്ചു.

മഞ്ഞുകാലത്ത് അവർ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ കയറി നോക്കുമ്പോൾ ലണ്ടൻ നഗരം പാൽ കടലിൽ മുങ്ങി കിടക്കുന്നതുപോലെ തോന്നി.

“ശരിക്കും ജാക്വിലിൻ നഴ്സ് തന്നെയാണോ ? ആശുപത്രിയുമായി ബന്ധപ്പെട്ടതൊന്നും ഇവിടെ കാണുന്നില്ലല്ലോ? ”

അലോഷി സ്വയം ചോദിച്ചു.

ജാക്വിലിൻ ആരെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. അവളുടെ ഉച്ചാരണം കടുകട്ടിയായതിനാൽ അവനൊന്നും മനസ്സിലായില്ല.

ലൈംഗിക കാര്യങ്ങളിൽ ജാക്വിലിൻ ഒരു കുങ്കിയാനയാണെന്ന് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അവന് ബോദ്ധ്യമായി. മാത്രമല്ല സ്ത്രീകളെ സന്തോഷിപ്പിക്കേണ്ട രീതികളെ കുറിച്ചും അവൾ അവന് ക്ലാസെടുക്കാനും തുടങ്ങി.

ഒരാഴ്ചത്തെ ഹാങ്ങ് ഔട്ടിന് ശേഷം ജാക്വലിൻ ജോലിക്ക് പോകാൻ തുടങ്ങി.

” ഞാൻ ജോലിക്ക് ട്രൈ ചെയ്യട്ടെ ? ”

അവൻ ചോദിച്ചു.

” നോ ഹണി.ഡോന്റ് ഡു എനിതിംഗ് ഇൻ എ ഹറി. ഇംപേഷ്യന്റ് ആകാതെ അലോഷി. നൗ യു എൻജോയി യുവർ ലൈഫ്. ”

“ഇവളുടെ ഉദ്ദേശ്യമെന്താ? ”

അവൻ അമ്പരപ്പോടെ സ്വയം പറഞ്ഞു.

അവൻ അന്ന് ആദ്യമായി ഒറ്റക്ക് ഒരു കുപ്പി പൊട്ടിച്ച് രണ്ട് ലാർജ്ജും വീശി കിടന്നുറങ്ങി. ഉറക്കമുണർന്നപ്പോൾ തൊട്ടടുത്ത് ജാക്വീലിൻ ഒരു പോത്തിനെ പോലെ കൂർക്കംവലിച്ച് ഉറങ്ങുന്നു.

“ഇവൾ എപ്പോഴാണ് വന്നത് ? ങാ എപ്പോഴെങ്കിലുമാകട്ടെ ”

ഉച്ചയ്ക്കാണ് അവൾ ഉറക്കമുണർന്നത്. അവൾ ഏത് ഹോസ്പിറ്റലിലാണ് പോകുന്നതെന്ന് ചോദിച്ചതിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്.

അന്നും അവൾ വൈകിട്ട് ഏഴ് മണിക്ക് അവളുടെ മേഴ്സിഡീസിൽ ജോലിക്ക് പോയി.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ അലോഷി ഒരു പെഗ് വിസ്കിയും കഴിച്ച് ടി വി യിലെ മലയാള സിനിമ കണ്ടുകൊണ്ടിരിക്കമ്പോഴാണ് ഒരു സുന്ദരി മദാമ്മ അവന്റെ ഫ്ലാറ്റിലേക്ക് വന്നത്.

“ഐയാം മെർലിൻ യുവർ വൈഫ്സ് ഫ്രന്റ് ”

അവൾ സ്വയം പരിചയപ്പെടുത്തികൊണ്ട് അവന്റെ അരികിലിരുന്നു. അവർ കുറെ നേരം സംസാരിച്ചു.

സംസാരം പതുക്കെ കിടപ്പറയിലേക്ക് നീണ്ടു. മദ്യവും ജാക്വിലിന്റെ അസാന്നിദ്ധ്യവും മെർലിന്റെ പ്രേരണയും അവനെ ഉന്മത്തനാക്കി.

പിറ്റെ ദിവസം അലോഷ്യസിന് വലിയ കുറ്റബോധം തോന്നി.

“ഞാൻ എന്റെ ഭാര്യയെ വഞ്ചിച്ചു. ഇനിയൊരിക്കലും ഇതാവർത്തിക്കരുത്. ” അവൻ ശപഥമെടുത്തു.

പക്ഷെ ജാക്വിലിൻ വൈകുന്നേരം പോകുമ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോകാറുള്ളത്.

അവൾ പോയി കഴിഞ്ഞ് ഒരു മണിക്കൂർ കഴിയുമ്പോൾ ഒരു സുന്ദരി വാതിൽ തുറന്ന് വരും.

അവനെടുത്ത ശപഥം ഒരു ദിവസത്തേക്ക് കൂടി നീട്ടിവെക്കും. ഒന്ന് രണ്ട് മാസത്തേക്ക് ഇതു തന്നെയായിരുന്നു പതിവ് കലാപരിപാടികൾ .

അലോഷിക്ക് തോന്നി തുടങ്ങിയിരുന്നു താനൊരു ആൺ വേശ്യയാണോയെന്ന് . അതിന് വേണ്ടിയാണോ താൻ നല്ല മാർക്കോടെ ബിഎസ് സി നഴ്സിംഗ് പാസ്സായത് ? അവനൊടൊപ്പം കിടക്ക പങ്കിട്ട ജെനിഫറിൽ നിന്നാണ് ജാക്വിലിൻ ഒരു നിശാക്ലബിലെ ഡാൻസ്റാണെന്നും അവൾ തന്നെയാണ് തന്റെയടുത്തേക്ക് സ്ത്രീകളെ അയക്കുന്നതെന്നും അവരിൽ നിന്ന് വലിയ തുക ഈടാക്കുന്നുണ്ടെന്നും അവന് മനസ്സിലായത് .

ഈ സമയത്താണ് കൂട്ടുക്കാരനായ ജോജി അവനെ വിളിച്ചത്.

“ഹലോ എന്തുണ്ട് വിശേഷം അലോഷി ? സുഖം തന്നെയല്ലേ ?”

“ഹലോ ഇവിടെ ചിലർ പറയുന്നതു പോലെ സ്വർഗ്ഗീയ സുഖം തന്നെ. നല്ല ഭക്ഷണം ,വില കൂടിയ മദ്യം, മദിരാക്ഷികൾ . എന്നാലും എന്റിഷ്ടാ , സ്വർഗ്ഗത്തിലായാലും ഇതൊക്കെ മടുത്തു പോകും എനിക്കുറപ്പാ . എനിക്കെന്റെ കഞ്ഞിയും , കപ്പേം , കാന്താരിം മതി. രണ്ട് മൂന്ന് മാസം കൊണ്ട് ഞാൻ ലണ്ടൻ മടുത്തു. ”

“നീ എന്നടാവെ പറയുന്നെ ഇത്രയും സൗകര്യം കിട്ടിയിട്ട് മടുത്തൂന്നോ ?”

” കാര്യം ഇതൊക്കെ സ്വപ്നത്തിൽ മാത്രം കണ്ട കാര്യങ്ങളാണ്. പക്ഷെ ഇതൊക്കെ യാഥാർത്ഥ്യങ്ങളായപ്പോൾ ചെകിടിക്കാൻ തുടങ്ങി.

സ്വർണ്ണം കൊണ്ടുണ്ടാക്കിയ കൂട്ടിലിട്ട കിളിയെ പോലെയാണ് ഇപ്പോ എന്റെ ജീവിതം, ചിലപ്പോൾ ആത്മഹത്യ ചെയ്യണമെന്ന് വരെ എനിക്ക് തോന്നാറുണ്ട്. ”

“മോനെ അലോഷി അവിവേകമൊന്നും കാണിക്കല്ലേ?”

“ഉം, അമ്മച്ചിയോട് നീ ഇതൊന്നും വിളമ്പണ്ട. ”

” ഇല്ലെടാ . ”

ജാക്വലിൻ ഒരുക്കിയ കെണിയിൽപ്പെട്ടു പോയതിൽ അലോഷിക്ക് ദേഷ്യവും സങ്കടവും തോന്നി. ആ തടവറയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികളെ ചിന്തിച്ചു തുടങ്ങി.

“നേരും നെറിയുമില്ലാത്ത ജാക്വിലിനോട് സത്യസന്ധമായി പെരുമാറിയിട്ട് കാര്യമില്ല. ”

അവൻ വിചാരിച്ചു. ജെനിഫിറിന്റെ സഹായത്തോടെ ഉറക്കഗുളിക കൊടുത്ത് ജാക്വിലിന് മയക്കി കിടത്തി അവർ വീട് മുഴുവൻ പരിശോധിച്ചു. അവൾ ഒളിപ്പിച്ചു വെച്ച അവന്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റും കണ്ടെത്തി. ടിക്കറ്റിനുള്ള പണവുമെടുത്ത് പ്ലെയിനിൽ കയറി. അലോഷ്യസ് തന്റെ വീട്ടിലെത്തി അമ്മച്ചിയുമൊത്ത് കഞ്ഞി കുടിക്കാൻ തുടങ്ങിയപ്പോഴാണ് ജാക്വിലിൻ ഉറക്കമുണർന്നത്.

“നേരും നെറിയുമില്ലാത്തവരുടെ ഹാംബർഗറെക്കാൾ നല്ലത് നമ്മുടെ കഞ്ഞി ചമ്മന്തിയും തന്നെ.

അല്ലിയോ അന്നാമ്മേ ?” അവൻ ചിരിച്ചു കൊണ്ട് അമ്മച്ചിയോട് ചോദിച്ചു.

അമ്മച്ചി അവനെ നോക്കി ചിരിക്കുമ്പോഴും അവരുടെ കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീർമുത്തുകൾ സാരിത്തലപ്പുകൊണ്ട് തുടയ്ക്കാൻ ഒരു വിഫലശ്രമം നടത്തുന്നുണ്ടായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി മാനന്തവാടി