പ്രണയാർദ്രം നോവലിൻ്റെ ഭാഗം 26 വായിച്ചു നോക്കൂ……

രചന :സീതലക്ഷ്മി

സിദ്ധാർത്തും കണ്ടു അവരുടെ വലതു വശത്തായി അവരുടെ അടുത്തേക്ക് നടന്ന് വരുന്ന മുരുകേശനെ.

സിദ്ധുവിന്റെ ഉള്ളിൽ ഭയം നിറഞ്ഞു.അവൻ ലക്ഷ്മിയേയും നിഹയെയും ചേർത്ത് പിടിച്ചു വേഗത്തിൽ നടക്കാൻ ശ്രെമിച്ചു. പക്ഷെ ലക്ഷ്മിക്ക് കാല് വയ്യാത്തതിനാൽ ആ ശ്രമം പരാജയപ്പെട്ടു.

അയാൾ അടുത്ത് വരുംതോറും അവന്റെ നെഞ്ചിടിപ്പ് ഉയർന്നു കേൾക്കാൻ തുടങ്ങി.മുരുകേശൻ അപ്പോഴേക്കും അവരുടെ മുൻപിൽ വന്നു നിന്നു.അയാൾ ലക്ഷ്മിയേയും നിഹയെയും മാറി മാറി നോക്കി.

“ഹലോ…. സാറേ….”അവരുടെ മുന്നിൽ വന്നു നിന്ന് ഒരു പരിഹാസചിരിയോടെ സിദ്ധുവിനെ നോക്കി അയാൾ പറഞ്ഞു.ലക്ഷ്‌മി ആരാ എന്ന ഭാവേന സിദ്ധുവിനെ നോക്കി. സിദ്ധുവിന്റെ കണ്ണുകൾ അപ്പോഴും അയാളോട് എന്തോ അപേക്ഷിക്കുക ആയിരുന്നു. മുരുകേശനെ കണ്ടതും നിഹ പേടിച്ചു കരയാൻ തുടങ്ങി.

അയ്യോ… നിഹമോൾ എന്തിനാ കരയുന്നത്..

അത് ഒരു അങ്കിൾ അല്ലെ…. ആന്റി എടുക്കാവേ കുഞ്ഞിനെ…”സ്നേഹ മുരുകേശനും അവർക്കും ഇടയിൽ കയറി നിന്ന് പറഞ്ഞു. സ്നേഹ നിഹയെയും എടുത്ത് ലക്ഷ്മിയേയും കൊണ്ട് അവിടെ നിന്നും നടന്നു. സിദ്ധാർത്തിന് അതൊരു വലിയ ആശ്വാസമായി. “അതാണോ സാറിന്റെ ഭാര്യ….”ലക്ഷ്മി പോകുന്നത് നോക്കി ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടെ മുറുക്കി കുത്തികൊണ്ട് അയാൾ സിദ്ധുവിനോട്‌ ചോദിച്ചു. സിദ്ധു ഒന്നും മിണ്ടിയില്ല.

“തനിക്കു എന്താ വേണ്ടത്….”സിദ്ധു അയാളോട് ചോദിച്ചു. “എനിക്കിപ്പോ പൈസ മതി… പക്ഷെ വൈകാതെ ഞാൻ ആ കൊച്ചിനെ അങ്ങ് കൊണ്ട് പോകും…” “നിഹയെ വിട്ട് തരാൻ പറ്റില്ല….”ഉറച്ച ശബ്ദത്തിൽ സിദ്ധു പറഞ്ഞു. “ഞാൻ ഇനിയും വരും അന്ന് മര്യാദക്ക് കുഞ്ഞിനെ തന്നാൽ വലിയ പ്രശ്നം ഒന്നും ഉണ്ടാകില്ല…. മറിച്ചാണെങ്കിൽ…ഈ കാര്യത്തിൽ പോലീസും കോടതിയുമെല്ലാം മുരുകേശന്റെ കൂടെയാണ് സാറേ…അവിടെ സർ പൈസ വാരി എറിഞ്ഞാലും കാര്യം ഒന്നും ഉണ്ടാകില്ല….”അയാൾ അത്രയും പറഞ്ഞു ഒരു പുച്ഛ ചിരി സിദ്ധുവിന് സമ്മാനിച്ച് പൈസയും കൊണ്ട് അവിടെ നിന്നും പോയി.

“സിദ്ധാർഥ്…. We are really sorry….. We tried our best…. പക്ഷെ…..”ലേബർ റൂമിൽ നിന്നും ഇറങ്ങി വന്ന സംഗീത പറഞ്ഞു. നവിയും ഗൗതമും അവനെ താങ്ങി പിടിച്ചു.ആരൊക്കെയോ കരയുന്ന ശബ്ദം കേൾക്കാം. “ലക്ഷ്മി മോൾക്ക്‌…..”മാധവൻ സംഗീതയോട് ചോദിച്ചു.

“She is alright…”അപ്പോഴും സംഗീതയുടെ കണ്ണുകൾ സിദ്ധുവിലായിരുന്നു. എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവൻ അവിടെ ഇരിപ്പുണ്ട്.സംഗീത അവന്റെ അടുത്തേക്ക് ചെന്ന് ഇരുന്നു.

“സിദ്ധാർഥ്… എനിക്ക് ലക്ഷ്മിയെ മാത്രമേ രക്ഷിക്കാൻ ആയുള്ളൂ… കുഞ്ഞിനെ….”സംഗീത അത്രയും പറഞ്ഞു സിദ്ധുവിനെ നോക്കി. സിദ്ധു ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരിക്കുവാണ്.

സിദ്ധാർഥ്…ലക്ഷ്മി ഈ കാര്യം അറിഞ്ഞിട്ടില്ല…

കുഞ്ഞിനെ നഷ്ടമായി എന്ന് അറിഞ്ഞാൽ ലക്ഷ്മി എങ്ങനെ ഈ കാര്യം എടുക്കുമെന്ന് നമുക്ക് അറിയില്ല…ഓരോ തവണ എന്നെ കാണാൻ വരുമ്പോഴും ലക്ഷ്മി എന്നോട് കുഞ്ഞിനെ രക്ഷിക്കണം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു…

അങ്ങനെ ഉള്ള ലക്ഷ്മി ഈ കാര്യം അറിഞ്ഞാൽ അത് ചിലപ്പോൾ അവളുടെ മെന്റൽ ഹെൽത്തിനെ തന്നെ ബാധിക്കാം…maybe she may fall into depression or something else….ചിലപ്പോ ലക്ഷ്മിയെ തന്നെ നമുക്ക് നഷ്ടമായേക്കാം…”സംഗീത പറഞ്ഞു. “ഡോക്ടർ എന്താ പറഞ്ഞു വരുന്നത്….”ഗൗതം ചോദിച്ചു.

“ലക്ഷ്മിയോടൊപ്പം വേറെ ഒരു സ്ത്രീ കൂടെ ഡെലിവറിക്കായി ലേബർ റൂമിൽ ഉണ്ടായിരുന്നു….ഡെലിവറിയിൽ അവർ മരിച്ചുപോയി പക്ഷെ അവരുടെ കുഞ്ഞ് ജീവനോടെ ഉണ്ട്…നിങ്ങൾക്ക് ഞാൻ പറഞ്ഞു വരുന്നത് മനസ്സിലായി എന്ന് വിചാരിക്കുന്നു.”സംഗീത പറഞ്ഞു.

“നിങ്ങൾ ഒരു ഡോക്ടർ ആണ് അങ്ങനെ ചെയ്യാൻ പാടില്ല….”സിദ്ധാർഥിന്റെ ശബ്ദം അവിടെ ഉയർന്നു കേട്ടു. “സിദ്ധാർഥ്….ആ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരുമില്ല…ആ സ്ത്രീയെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർക്ക് ഭർത്താവോ ബന്ധുക്കളോ ആരും ഇല്ല…ആ കുഞ്ഞ് ആരോരുമില്ലാതെ അനാഥാലയത്തിൽ കഴിയുന്നതിലും നല്ലതല്ലേ നിങ്ങളുടെ കുഞ്ഞായി വളരുന്നത്…Trust me Sidharth…. നാളെ ആരും ആ കുഞ്ഞിനെ അന്വേഷിച്ചു വരില്ല…നിങ്ങൾ നന്നായിട്ട് ആലോചിക്ക്….”സംഗീത അത്രയും പറഞ്ഞ് അവിടെ നിന്നും പോയി. മാധവൻ സിദ്ധാർഥിന്റെ അടുത്ത് വന്നിരുന്നു. “സിദ്ധു… നമുക്ക് ആ കുഞ്ഞിനെ വളർത്താം….ലക്ഷ്മി ഇത് അറിയണ്ട…”മാധവൻ സിദ്ധുവിന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.

“അച്ഛാ… പക്ഷെ… എന്നെങ്കിലും അവൾ ഇത് അറിഞ്ഞാൽ…. അവൾക്ക് സഹിക്കാൻ കഴിയില്ല…”ഇടറിയ ശബ്ദത്തോടെ സിദ്ധു പറഞ്ഞു.

അവളോട് നമ്മൾ ആരും ഇത് പറയുന്നില്ല…

ഡോക്ടർ പറഞ്ഞത് തന്നെയാണ് ശെരി ആരോരുമില്ലാതെ ആ കുഞ്ഞ് അനാഥാലയത്തിൽ കഴിയുന്നതിലും നല്ലത് അത് തന്നെയാണ്….”ഗൗതം പറഞ്ഞു. എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി സിദ്ധാർഥ് ആ കുഞ്ഞിനെ ഏറ്റെടുക്കാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞ് സംഗീത വെള്ളത്തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞിനേയും കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.സിദ്ധാർഥിന്റെ അടുത്തേക്ക് സംഗീത കുഞ്ഞിനെ നീട്ടി. “എന്റെ കുഞ്ഞ് എവിടെ….”വിറച്ച ശബ്ദത്തിൽ അവൻ ചോദിച്ചു. സംഗീത എന്ത് പറയണമെന്നറിയാതെ നിന്നു. “സിദ്ധു… ഇനി മുതൽ ഇതാണ് നിന്റെ കുഞ്ഞ്.. ആ കുഞ്ഞിനെ മറന്നേക്ക്….”മാധവന്റെ ശബ്ദത്തിലും വിറവൽ കൊണ്ടിരുന്നു. സംഗീതയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ സിദ്ധാർഥ് നോക്കി.വെള്ളത്തുണിയാൽ ദേഹം മുഴുവനും പൊതിഞ്ഞിട്ടുണ്ട് തല മാത്രം വെളിയിൽ കാണാം.

“പെൺ കുഞ്ഞാ….”സിദ്ധുവിന്റെ നോട്ടം കണ്ട് സംഗീത പറഞ്ഞു.സിദ്ധു സംഗീതയുടെ കയ്യിൽ നിന്നും കുഞ്ഞിനെ മേടിച്ചു.അവൻ ആ കുഞ്ഞ് മാലാഖയുടെ കവിളിൽ ചെറുതായി വിരൽ കൊണ്ടൊന്നു തൊട്ടു.കുഞ്ഞ് അവനെ നോക്കി ചിരിക്കുന്നത് പോലെ അവനു തോന്നി…. പുറത്ത് ഇടി മുഴങ്ങിയ ശബ്ദം കേട്ടപ്പോഴാണ് സിദ്ധു കണ്ണുകൾ തുറന്നത്. അമ്പലത്തിൽ നിന്ന് വന്നു കഴിഞ്ഞ് ഡ്രസ്സ്‌ മാറി കേറി കിടന്നതാണ്. പഴയ കാര്യങ്ങൾ ഓർത്തു കിടന്നു എപ്പോഴോ മയങ്ങി പോയി. അവൻ കൈകൾ കൊണ്ട് മുഖം ഒന്ന് അമർത്തി തുടച്ചു എഴുന്നേറ്റ് ബാൽക്കണിയിലെ കൈവരിയിൽ കൈകൾ ഊന്നി നിന്നു.

“എനിക്കിപ്പോ പൈസ മതി… പക്ഷെ വൈകാതെ ഞാൻ ആ കൊച്ചിനെ അങ്ങ് കൊണ്ട് പോകും….”മുരുകേശന്റെ വാക്കുകൾ ആയിരുന്നു അവന്റെ മനസ്സ് നിറയെ. “എന്താണ് മിസ്റ്റർ സിദ്ധാർഥ് മാധവൻ…. ഭയങ്കര ആലോചന ആണല്ലോ…. “അവന്റെ കൈകൾക്കിടയിലൂടെ നുഴഞ്ഞു കയറിക്കൊണ്ട് ലക്ഷ്മി ചോദിച്ചു. അവൻ ഒന്നും മിണ്ടാതെ അവളെ ഇറുക്കെ കെട്ടിപിടിച്ചു.

“എന്ത് പറ്റി സിദ്ധു…എന്തെങ്കിലും പ്രശ്നം ഉണ്ടോ….”ലക്ഷ്മി ചോദിച്ചു. “എന്ത് പ്രശ്നം….

എനിക്കെന്റെ ഭദ്രുനെ കെട്ടിപ്പിടിക്കാൻ പാടില്ലേ…”ഉള്ളിലുള്ള വേദന പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു. “ഉറപ്പാണോ… ഒന്നും ഇല്ലല്ലോ…”ലക്ഷ്മി അവനിൽ നിന്ന് അകന്ന് മാറി അവന്റെ മുഖം കൈകളിൽ എടുത്തുകൊണ്ടു ചോദിച്ചു. “ഒന്നുമില്ലെടി…. അല്ല ബര്ത്ഡേ ആയിട്ട് ഗിഫ്റ്റ് ഒന്നുമില്ലേ…”സിദ്ധു കുസൃതിയോടെ ചോദിച്ചു. “നീ ആഗ്രഹം പറഞ്ഞപ്പോൾ സാധിച്ചു തന്നല്ലോ പിന്നെന്താ….”അവൾ അവന്റെ കഴുത്തിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു. “അത് മാത്രമേ ഉള്ളോ…

വേറൊന്നും ഇല്ലേ…”അവൻ മീശപിരിച്ചുകൊണ്ട് അവളിലേക്ക് കൂടുതൽ ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

“വേറൊന്നുമില്ല….”ലക്ഷ്മി അതും പറഞ്ഞു അവിടെ നിന്നും പോകാൻ നോക്കിയതും അവൻ അവളെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു. “നീ മുങ്ങാൻ ഒന്നും നോക്കണ്ട…

മര്യാദക്ക് എനിക്ക് വേണ്ടത് തന്നിട്ട് പോയ മതി…”സിദ്ധു അതും പറഞ്ഞു അവളെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചു. “കിട്ടിയല്ലോ…ഇനി മാറിക്കെ… ഞാൻ പോട്ടെ…”അവന്റെ ചുണ്ടിൽ ഒന്ന് അമർത്തി മുത്തികൊണ്ട് അവൾ പറഞ്ഞു.

“അയ്യേ… ഇതെന്തോന്ന് ഉമ്മ…നല്ല റൊമാന്റിക് ആയി സ്നേഹത്തോടെ താ….” അവന്റെ അധരങ്ങൾ അതിന്റെ ഇണയെ വാശിയോടെ നുകർന്നു.ശ്വാസം വില്ലൻ ആയപ്പോൾ രണ്ടുപേരും അകന്ന് മാറി.

“സിദ്ധു….”അവന്റെ നെഞ്ചിൽ ചാരി നിന്ന് അവൾ വിളിച്ചു. “മ്മ്…”അവൻ ഒന്ന് മൂളി.

“ഞാൻ ന്യൂയോർക് പോയപ്പോൾ എന്നെ മിസ്സ്‌ ചെയ്തോ….”അവന്റെ താടിയിൽ വിരലോടിച്ചു കൊണ്ട് അവൾ ചോദിച്ചു. “മിസ്സ്‌ ചെയ്യാൻ പറ്റിയ ഒരു സാധനം… നല്ല സമാധാനം ഉണ്ടായിരുന്നു…ഞാനും നിഹയും അടിച്ചു പൊളിക്കുവായിരുന്നു നീ എന്തിനാ പെട്ടെന്ന് വന്നത്….”സിദ്ധു അവളെ ദേഷ്യം പിടിപ്പിക്കാൻ ആയി പറഞ്ഞു. “എന്നിട്ട് താൻ എന്തിനാടോ മനുഷ്യ എന്നെ ദിവസവും വിളിച്ചു ലെച്ചു വാ…നീ ഇല്ലാതെ ഞങ്ങൾക്ക് ഇവിടെ പറ്റുന്നില്ല… നിന്നെ കെട്ടിപിടിച്ചു കിടന്നില്ലേൽ ഉറക്കം വരില്ല എന്നൊക്കെ പറഞ്ഞത്…”ലക്ഷ്മി അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു. സിദ്ധു ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അവളുടെ അധരങ്ങളിലേക്ക് വീണ്ടും മുഖം അടുപ്പിച്ചു.

“അമ്മ….”അപ്പോഴാണ് നിഹ അങ്ങോട്ടേക്ക് വന്നത്.സിദ്ധുവും ലെച്ചുവും അകന്ന് മാറി.

“അല്ലാത്തപ്പോൾ വിളിച്ചാൽ വരത്തില്ല…

ഇങ്ങനെയുള്ള കാര്യത്തിലൊക്കെ എന്റെ കൊച്ചിന് എന്താ ടൈമിംഗ്….”സിദ്ധു പറഞ്ഞു. “ഉറക്കം വരുന്നുണ്ടോടാ കണ്ണാ….”ലക്ഷ്മി നിഹയെ വാരി എടുത്തുകൊണ്ട് ചോദിച്ചു. നിഹ ലക്ഷ്മിയുടെ തോളിലേക്ക് ചാഞ്ഞു. ലക്ഷ്മി നിഹയെ എടുത്ത് കട്ടിലിൽ കിടത്തി പുതപ്പിച്ചു. “കെട്ടിക്കാൻ പ്രായമായ പെണ്ണാ ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും നടുക്കാ കിടക്കുന്നെ… നാണമില്ലെടി പെണ്ണെ…”നിഹയുടെ കവിളിൽ പിച്ചിക്കൊണ്ട് സിദ്ധു ചോദിച്ചു. നിഹ തിരിഞ്ഞു ലക്ഷ്മിയെ കെട്ടിപിടിച്ചു കിടന്നു. രാത്രിയിൽ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് സിദ്ധു എഴുന്നേറ്റത്. അവൻ പതിയെ ലക്ഷ്മിയേയും നിഹയെയും നെഞ്ചിൽ നിന്ന് ഇറക്കി കിടത്തിയ ശേഷം ഫോൺ എടുത്തു. അവൻ ഒരുപാട് തവണ ഹലോ വെച്ചെങ്കിലും മറുഭാഗത്തു നിന്ന് മറുപടി ഒന്നും ലഭിച്ചില്ല.അവൻ ഫോൺ കട്ട്‌ ചെയ്തിട്ട് കിടന്നു. വീണ്ടും ഫോൺ ബെൽ അടിച്ചു.

നേരത്തെ വിളിച്ച അതെ നമ്പറിൽ നിന്ന് തന്നെ ആയിരുന്നു.ഇത്തവണയും മറുപടി ഒന്നും കിട്ടിയില്ല.

അവനു ദേഷ്യം വന്നു ഫോൺ കട്ട്‌ ചെയ്‌തു. വീണ്ടും അതെ നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ അവന്റെ നിയന്ത്രണങ്ങൾ എല്ലാം നഷ്ടപ്പെട്ടു. “നിങ്ങൾ ആരാ.. കുറെ നേരമായല്ലോ വിളിക്കുന്നു…

നിങ്ങൾക്ക് എന്താ വേണ്ടത്…”അവൻ ദേഷ്യപ്പെട്ടു.

“നിനക്ക് പ്രീയപ്പെട്ടത്…..” അത്രയും പറഞ്ഞു ഫോൺ കട്ട്‌ ആയി. ഒരു പെണ്ണിന്റെ ശബ്ദം ആയിരുന്നു അത്. ആ പറഞ്ഞതിന്റെ പൊരുൾ അവനു മനസിലായില്ല. അവൻ ഫോൺ വെച്ചിട്ട് കിടന്നു.

തുടരും….

ഇന്നത്തെ പാർട്ട്‌ ഇഷ്ടമായി എന്ന് വിചാരിക്കുന്നു.

ഇനി കഥയിൽ പതിയെ പ്രശ്നങ്ങൾ ഒക്കെ തുടങ്ങും കേട്ടോ….. എന്നെ ചീത്ത വിളിക്കരുത്… നമുക്ക് കഥ വേഗം തീർക്കണ്ടെ…

അപ്പോ ബല്യ കമന്റ്‌ ഇങ്ങോട്ട് തന്നോളുക പിന്നെ ലൈക്കും….♥️

രചന :സീതലക്ഷ്മി