മൂന്ന് വ, യസ്സുള്ള കു, ഞ്ഞിനെ പോലും വേണ്ടെന്ന് വെച്ച് ഒ, രുത്തന്റെ കൂടെ ഇ, റങ്ങിപ്പോയവൾ ആണ് ആരതി…

രചന: ഗുൽമോഹർ

” നിനക്ക് നാണമില്ലേ മനു , അവളെ വീണ്ടും തിരികെ വിളിച്ചുക്കൊണ്ട് വരാൻ. നിന്നേം കുട്ടിയേം വേണ്ടെന്ന് വെച്ച് ഒരുത്തന്റെ കൂടി ഇറങ്ങിപ്പോയവൾ അല്ലെ, എന്നിട്ട് അവനുമടുത്തപ്പോൾ, അവൻ മൂടും തട്ടി പോയപ്പോൾ പിന്നേം കരഞ്ഞുകാലുപിടിക്കാൻ വന്നപ്പോൾ ചവിട്ടി പുറത്താക്കണമായിരുന്നു, അതിനു പകരം….. ” ഹരിക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്.

ആത്മാർത്ഥസുഹൃത്തായ മനുവിന്റെ ഈ തീരുമാനത്തെ അംഗീകരിക്കാൻ അവനു കഴിഞ്ഞില്ല…

“എല്ലാവരെയും വേണ്ടെന്ന് വെച്ച്, മൂന്ന് വയസ്സുള്ള കുഞ്ഞിനെ പോലും വേണ്ടെന്ന് വെച്ച് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയവൾ ആണ് ആരതി…

എന്നിട്ടിപ്പോൾ തെറ്റ് പറ്റിയെന്നും പറഞ്ഞ് കരഞ്ഞു കാലുപിടിച്ചു വന്നപ്പോൾ അത് ക്ഷമിക്കാനും പിന്നേം വീട്ടിലേക്ക് കൈ പിടിച്ച് കയറ്റാനും നീ ആരാടാ പുന്യാളനോ. അവൾക്കൊ നാണമില്ലല്ലോ, നിനക്കെങ്കിലും ഇച്ചിരി ഉണ്ടാകുമെന്ന് വിചാരിച്ചു, കഷ്ടം ” ഹരിയുടെ മനസ്സിൽ തിളച്ചുമറിയുന്ന ദേഷ്യം വാക്കുകളായി കലിതുള്ളി പുറത്തേക്ക് വന്നപ്പോഴെല്ലാം മനു മൗനമായിരുന്നു.

അവനറിയാമായിരുന്നു തന്റെ തീരുമാനത്തെ ആരും അംഗീകരിക്കില്ലെന്ന്. ഇനി എല്ലാവർക്കു മുന്നിലും താൻ ഒന്നിനും കൊള്ളാത്തവൻ ആകുമെന്നും..

പക്ഷെ, ഇപ്പോൾ ഈ തീരുമാനം ആവശ്യമാണ്..

ആര് എങ്ങനെ ഒക്കെ കുറ്റം പറഞ്ഞാലും എത്രയൊക്കെ അവഹേളിച്ചാലും ഏതൊക്ക രീതിയിൽ കണ്ടാലും…. ” ശരി മനു, നിന്റെ തീരുമാനം പോലെ നടക്കട്ടെ , ഇനി നിന്റെ കാര്യങ്ങളിൽ ഇടപെടാനോ സംസാരിക്കാനോ ഞാൻ വരില്ല , നിന്നോട് ദേഷ്യം കൊണ്ടൊന്നുമല്ല, പക്ഷെ, ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ല .. അത് നീ എത്രയൊക്കെ വലിയ സുഹൃത്താണെന്ന് പറഞ്ഞാലും. ” ഹരി അവന്റെ മുഖത്തേക്ക് പോലും നോക്കാതെ പടിയിറങ്ങാൻ തിരിഞ്ഞപ്പോൾ മനു അവനെ തടഞ്ഞുനിർത്തി, ” ഹരി, നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെങ്കിൽ ഞാൻ പറയുന്നത് കൂടി നീ കേൾക്കണം.

എന്നിട്ട് നീ പൊക്കോ.. പക്ഷെ….” അവൻ വാക്കുകൾ മുഴുവനാക്കും മുന്നേ ഹരി കയ്യുയർത്തി അവനെ തടഞ്ഞു , ” മനു, നീ ചെയ്ത കാര്യത്തെ എത്രത്തോളം ന്യായീകരിച്ചാലും ഇതിനോട് എനിക്ക് താല്പര്യം ഇല്ല . നീ ഒരു കാര്യം ചെയ്യുമ്പോൾ അതിനും ഒരു ന്യായീകരണം ഉണ്ടാകുമെന്ന് എനിക്ക് അറിയാം…

പക്ഷെ, ഈ കാര്യത്തിൽ അത് കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല ” മനുവിന്റെ വാക്കുകൾക്ക് മുഖം കൊടുക്കാതെ ഹരി തിരിഞ്ഞപ്പോൾ മനു ഒരിക്കൽ കൂടി അവനെ തടഞ്ഞു,. ” ഹരി, നീ അംഗീകരിക്കാൻ വേണ്ടിയോ നിന്നെ പലതും പറഞ്ഞ് മനസ്സ് മാറ്റാനോ അല്ല, പക്ഷെ, എന്റെ ഭാഗം കൂടി കേൾക്കാനുള്ള മനസ്സ് കാണിക്കണം… ” ഹരി താല്പര്യം ഇല്ലാത്ത മട്ടിൽ അവനെ ഒന്ന് നോക്കി, പറയാനുള്ളത് എന്താണച്ചാ പറാ എന്ന മട്ടിൽ. ”

ശരിയാണ് ഹരി നീ പറഞ്ഞത്, ഞാൻ ഇപ്പോൾ ചെയ്‌തത്‌ ഒരിക്കലും ആർക്കും അംഗീകരിക്കാൻ പറ്റുന്നതല്ല. അത് മറ്റുള്ളവരുടെ മനസ്സിൽ വലിയ തെറ്റ് തന്നെ ആയിരിക്കും. പക്ഷെ, ഇപ്പോൾ അതിൽ എവിടെയോ ഒരു ശരി ഞാൻ കാണുന്നു ഹരി. നീ പറഞ്ഞപോലെ ഒരു പുണ്യാളൻ ആകാൻ വേണ്ടിയല്ല ഞാൻ അവളെ വീണ്ടും സ്വീകരിച്ചത്.

എല്ലാം മറന്ന് അവളെ വീണ്ടും ഈ വീട്ടിലേക്ക് കയറ്റിയത് അവളെ അത്ര ബോധിച്ചിട്ടോ കൂടെ കടക്കാനുള്ള കൊതികൊണ്ടോ അല്ല, എനിക്കൊരു മോളുണ്ട്… അവൾ വളർന്നു വരുന്നുണ്ട്.

അവൾക്ക് അവളുടെ അമ്മയെ വേണം. ഇപ്പോൾ നിന്റെ മനസ്സിൽ തോന്നുന്നത് ‘ നിന്നേം കുഞ്ഞിനേം വേണ്ടെന്ന് പറഞ്ഞ് ഇട്ടെറിഞ്ഞു പോയവളല്ലേ.. ആ കുഞ്ഞിന് ഇനി എന്തിനാ ഇങ്ങനെ ഒരു അമ്മ എന്നല്ലേ.. ‘? ” അവന്റെ വാക്കുകൾ ഇടറുമ്പോൾ ഹരിക്കും മനസ്സിൽ ഒരു പിടച്ചിലുണ്ടായിരുന്നു.

അതൊന്നും ശ്രദ്ധിക്കാതെ മനു തുടർന്നു…

ശരിയാണ്, ഞങ്ങളെ ഉപേക്ഷിച്ചു പോയവൾ ആണ്.

അതിന് അവളൊരു കാരണവും പറഞ്ഞു…

അവന്റെ വാക്കുകളിലെ സങ്കടം കണ്ടപ്പോൾ ഹരി അവനടുത്തേക്ക് വന്നു, ” എന്താടാ മനു ഇത്, നീ കാര്യം പറ… എന്തിനും ഉണ്ടല്ലോ ഒരു പോംവഴി ”

അവന്റെ വാക്കുകൾ കേട്ടപ്പോൾ മനുവിന് ചിരിയാണ് വന്നത്, ” എന്ത് പോംവഴി ഹരി .. എന്റെ കൂടെ കിടക്കുമ്പോൾ അവൾക്ക് തൃപ്തി ആകുന്നില്ലത്രേ.

ഇത്രേം വർഷമായിട്ടും ഒരിക്കൽ പോലും അവളെ തൃപ്തിപെടുത്താൻ എന്നെ കൊണ്ട് കഴിഞ്ഞിട്ടില്ലെന്ന് അവൾ എന്റെ മുഖത്ത്‌ നോക്കി പറഞ്ഞപ്പോൾ “.

അതും പറഞ്ഞവൻ പൊട്ടിക്കരഞ്ഞു , ഹരിക്കറിയില്ലായിരുന്നു മനുവിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്ന്. എന്നാലും ഒരാളുടെ മുഖത്ത്‌ നോക്കി ഇങ്ങനെ അവൾക്കിത് പറയാൻ കഴിഞ്ഞു ഇന്നായിരുന്നു ഹരിയുടെ ചിന്ത. ” എന്റെ ഹരി, ഒരു കുട്ടി ഉണ്ടായതൊഴിച്ചാൽ കിടപ്പറയിൽ ഞാൻ പരാജയമാണെന്ന് അവൾ പറഞ്ഞപ്പോൾ തന്നെ ഈ പടിഇറക്കി വിടാൻ ഞാൻ തുനിഞ്ഞതാ.. പക്ഷെ, ഉള്ളിൽ നിന്നും മോള് അമ്മേ എന്നും വിളിച്ച് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചപ്പോൾ ഞാൻ പതറിപ്പോയി.

അവൾക്ക് അറിയില്ലല്ലോ അമ്മ ഒരാളുടെ ഒളിച്ചോടിപ്പോയിരിക്കുകയായിരുന്നു രണ്ട് ദിവസം എന്ന്.. “ന്റെ കുട്ടി അവളെ കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും പരിഭവം പറച്ചിലുമെല്ലാം കേട്ടപ്പോൾ…

നീ അങ്ങ് ക്ഷമിച്ചു അല്ലെ..? കൊള്ളാം..

പെണ്ണിന്റ അടവാണ് കണ്ണുനീർ… അതിൽ വീണുപോയാൽ കഴിഞ്ഞു. ഈ ലോകത്ത് എത്രയോ പെണ്ണുങ്ങൾ ഉണ്ട് ഒരിക്കൽ പോലും ഭർത്താവിൽ നിന്നും അങ്ങനെ ഒരു സുഖം കിട്ടാതിരുന്നിട്ടും അതൊന്നും പുറത്തു കാണിക്കാതെ അവരെ പൊന്ന് പോലെ നോക്കുന്നവർ, അപ്പോഴാ കഴപ്പ് മാറാത്തതിന്റെ പേരിൽ ഒരുത്തി ഇവിടെ ” ഹരി രോഷത്തോടെ അവനെ നോക്കി.

വായിൽ നിന്ന് വന്ന വാക്കുകൾ കുറച്ചു കടുത്തു പോയെന്ന് ഹരിക്ക് തോന്നിയെങ്കിലും അത് പുറത്തു കാണിച്ചില്ലവൻ. ” ശരിയാണ്.. ലോകത്ത് അങ്ങനേം ഉണ്ട് പെണ്ണുങ്ങൾ… അതുപോലെ ഇങ്ങനേം…

എല്ലാവരും ഒരുപോലെ ആകില്ലല്ലോ ഹരി.

ദാമ്പത്യജീവിതത്തിന്റെ ഒരു ഭാഗമല്ലേ സെക്സ്..

അത് പലരും പല രീതിയിൽ അആഗ്രഹിക്കുന്നവർ ആകാം.. പക്ഷെ, അവളെ ഒരിക്കൽ പോലും ത്രിപ്പ്തിപെടുത്താൻ കഴിയാത്ത ഞാനും ഒരു കുറ്റക്കാരൻ അല്ലെ.. വെറുതെ ബെഡ്റൂമിലെ ഒരു കളിപ്പാവയായി…..

” വാക്കുകൾ മുഴുവനാക്കും മുന്നേ അവൻ പൊട്ടിക്കരഞ്ഞുപ്പോയി, ” ഹരി, എന്റെ തെറ്റ് അംഗീകരിച്ചോ, അവൾ ചെയ്തതിനെ ന്യായീകരിച്ചോ എടുത്ത തീരുമാനം അല്ലിത്.. മോൾക്ക് ഒരു അമ്മ വേണം…

പോറ്റമ്മയേക്കാൾ നല്ലത് പെറ്റമ്മ തന്നെ ആണെന്ന് തോന്നി, തെറ്റ് അംഗീകരിക്കാൻ പറ്റുമോ എന്നല്ല, അംഗീകരിക്കാൻ കഴിഞ്ഞാൽ പല ജീവിതങ്ങൾ ആണിവിടെ സന്തോഷിക്കുന്നത് എന്നോർത്തപ്പോൾ….

” അവൻ കരഞ്ഞുകൊണ്ട് ഹരിയുടെ തോളിലേക്ക് ചാഞ്ഞപ്പോൾ അകത്തു നിന്ന് മോളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കാമായിരുന്നു, ” അമ്മേ മോൾക്ക് മാമു താ… അമ്മ മോളോട് മിണ്ടാതെ പോയപ്പോൾ മോള് പിണങ്ങീതാ… അച്ഛ വാരിത്തന്നിട്ടും മോള് ഒന്നും കൈച്ചില്ല.. അമ്മ വാരിത്തന്നാൽ മതി… ”

അകത്തു നിന്ന് കേൾക്കുന്ന മോളുടെ വാക്കുകളും പുറത്ത് പൊട്ടിക്കരയുന്ന മനുവിനെയും എന്ത് പറഞ്ഞു മനസ്സിലാക്കുമെന്ന് അറിയാതെ ഹരി മൗനമായിരുന്നു.. ജീവിതം ചിലപ്പോൾ ഇങ്ങനെ ഒക്കെ ആണെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ഗുൽമോഹർ