ഹരിയേട്ടന് എന്നോട് ഒട്ടും ഇഷ്ടമില്ലേ… പറ ഹരിയേട്ടാ, എനിക്ക് അങ്ങനെ ഒരു ഇഷ്ടമില്ല, എല്ലാം നിന്റെ തോന്നലാ

രചന : Aswathy Umesh, അശ്വതി….

അനുരാഗം

❤❤❤❤❤❤❤❤❤❤❤

” നിൻ്റെ ഇച്ചായൻ എങ്ങാനും അറിഞ്ഞാലോ….? എന്താവും അവൻ കരുതുക …? ഇത്രയും സ്നേഹിച്ചിട്ടും കൂടെ നടന്നു ഞാൻ ചതിച്ചെന്ന് തോന്നില്ല….? അതുമല്ല ഇതൊക്കെ പ്രായത്തിൻ്റേ ഓരോ തോന്നലാണ്… ചുമ്മാ സമയം കളയാൻ

പോയിരുന്നു പഠിക്കാൻ നോക്ക്…..

ശാസനയിൽ ആ സ്വരം !! ഉള്ളിൽ എന്നോ കുടിയേറിയ പ്രണയം അവനോട് പറയുമ്പോൾ ഇതായിരുന്നോ പ്രതീക്ഷിച്ച മറുപടി !! നെഞ്ചകം വിങ്ങും പോലെ !! ശ്വാസം കഴിക്കാൻ ബുദ്ധിമുട്ട് പോലെ!! നിറഞ്ഞ ഒഴുകിയ കണ്ണുമായി ആ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ ശ്രദ്ധിക്കാൻ ഇഷ്ടം ഇല്ലാതെ അവൻ എവിടെയോ നോക്കി നിന്നു!!!

“”ഹ… ഹരിയേട്ടന് എന്നോട് ഒട്ടും ഇഷ്ടമില്ലേ….? ദേവിക പറഞ്ഞുലോ എന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാണ് എപ്പോളും വീട്ടിൽ വരുന്നതെന്ന് …. ഹരിയേട്ടൻ്റേ അത്രയും നിറമില്ലാത്ത കൊണ്ടാണോ എന്നെ ഇഷ്ടം ഇല്ലാത്തത്…..

കയ്യിൽ ഇരുന്ന പാൽകുപ്പികൽ നിലത്തേക്ക് വെച്ചു അവൾ കണ്ണീര് തുടച്ചു അവൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി… ഹരി ഏട്ടൻ്റെ കണ്ണുകളിൽ തന്നോട് പ്രണയമാണോ…? ഇല്ല തന്നെ നോക്കുന്നേയില്ല

പിന്നേങ്ങനെ പ്രണയം അറിയുക !! ഒരു തരം നിർവികാരത മാത്രം ആ കണ്ണിൽ!!

“” എന്താ ഒന്നും മിണ്ടാത്തത് … വേഗം പറയ് എനിക്ക് കിച്ചമ്മ ചേച്ചിയുടെ പീടികയിൽ പാൽ കൊടുക്കണം…..

താഴെ ഇരുന്ന പാൽകുപ്പി ഉയർത്തി കയ്യിൽ പിടിച്ചു പ്രതീക്ഷയോടെ ആ കണ്ണുകൾ !! തനിക്ക് ഇഷ്ടം അല്ലെന്ന് പറഞാൽ ഉടൻ താഴേക്ക് പതിയാൻ ഒരുങ്ങി ഉരുണ്ടു കൂടിയ നീർമണികൾ … മുന്നിൽ നിൽക്കുന്ന കൊച്ചു പെണ്ണിനോട് അലിവ് !! ദേഷ്യം !! സങ്കടം !! ഒരിക്കലും കിട്ടാത്ത അവനെന്ന പ്രണയത്തെ കൊതിയോടെ നോക്കുന്ന ആ രണ്ടു കണ്ണുകൾ !! എന്തോ അവനിൽ അസ്വസ്ഥതത പടർത്തി…..

“” നിനക്ക് പറഞ്ഞാലും മനസിലാവില്ലേ ആനി…

എനിക്ക് നിന്നോട് അങ്ങനെയൊരു ഇഷ്ടവുമില്ല

ദേവിക നിന്നേ പറ്റിച്ചതാണ് … ആരേലും എന്തേലും പറഞാൽ ഉടനെ വിശ്വസിക്കോ…..

നിൻ്റെ അലക്സ് ഇച്ചായന് ഇപ്പോ എത്ര വയസൂണ്ട് അറിയോ നിനക്ക്…?

“”അറിയാം… 30 അല്ലേ…?

“”അലക്സിൻ്റെ അതേ പ്രായമാണ് ഞാനും …. 16 വയസ്സ് വിത്യാസം ഉണ്ട് നമ്മൾ തമ്മിൽ….

ദേവിക വെറുതെ പറ്റിച്ചതാണ് ഹരിയേട്ടന് മോളോട് അങ്ങനെയൊരു ഇഷ്ടവും ഇല്ല…. പേടിക്കണ്ട ഞാൻ അലക്സിൻ്റെ അടുത്ത് പറയില്ല …

ഇതൊക്കെ പ്രായത്തിൻ്റെ ഓരോ തോന്നലല്ലെ …

പാൽ കൊടുത്തിട്ട് വീട്ടിൽ പോവാൻ നോക്കിയേ നീ… എനിക്ക് അമ്പലത്തിൽ പോവാൻ സമയം ആയി….

തീർത്തും അവഗണിച്ച് ഹരി മുന്നോട്ട് പോകുമ്പോൾ ഉള്ളിൽ നിരാശ നിറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞു !! പ്രണയമേ എന്നേ വേദനപ്പിക്കാതെ ഇരുന്നുടെ !! ഒരു തവണ എന്നെ സ്നേഹിക്കുന്നുന്നു പറഞ്ഞുടെ !! കൂട്ടുകാരൻ്റെ പെങ്ങളോട് ഉള്ള സ്നേഹമല്ല മറിച്ച് പ്രണയമാണന്ന് ഒരു വാക്ക് !! വേണ്ട പറയണ്ട എനിക്കറിയാം വാക്കുകൾ കൊണ്ട് വിവരിക്കാൻ പോലും ആവാത്ത വിധം നിൻ്റെ ഉള്ളിൽ ഞാനുണ്ട് ….

പതിനാല് വയസിൻ്റെ ചിന്തയിൽ അവളുടെ മനസ് പറഞ്ഞ കാര്യങ്ങളിൽ വിശ്വസിച്ചു പ്രതീക്ഷയോടെ ആൻ കണ്ണുകൾ തുടച്ചു…..

❤❤❤❤❤❤❤❤❤

“”അമ്മച്ചി ഹരിയുടെ കല്യാണം ഉറപ്പിച്ചു ….

അവൻ്റെ അച്ഛൻ്റെ ഒപ്പം പഠിച്ച ആളിൻ്റേ മോളാത്രെ…. ഈ മാസം തന്നെ ഉണ്ടാവും ….

ചെവിയിൽ തുളഞ്ഞു കയറുന്ന അലക്സിൻ്റെ വാക്കുകൾ !! ഇരുമ്പ്ദണ്ഡ് ചെവിയിൽ കുത്തിയിറക്കിയ പോലെ ….ഹൃദയം നിലച്ചു പോയത് പോലെ കണ്ണുകൾ നീറി പുകഞ്ഞു ആനി തളർന്നു ഇരുന്നു…. ഇല്ല ഹരിയേട്ടന് എന്നെയാണ് ഇഷ്ടം !! വിശ്വാസം ,, പ്രതീക്ഷ പ്രണയത്തിൻ്റെ മുഖം കുടുതൽ മിഴിവോടെ തെളിഞ്ഞു ആനി കണ്ണുകൾ തുടച്ചു…..

❤❤❤❤❤❤❤❤❤

ഹരിനാരായണൻ Weds ഗൗരിലക്ഷ്മി…

വെഡ്ഡിംഗ് കാർഡിലെ അക്ഷരങ്ങൾ തന്നേ കളിയാക്കുന്ന പോലെ !! ഹരിയുടെ പേരിൽ വിറക്കുന്ന കൈകളോടെ ആൻ വിരൽ ഓടിച്ചു ….

“” നീ വിഡ്ഡിയാണ് ഗൗരി നിന്നോട് എൻ്റെ ഹരിയേട്ടന് പ്രണയമില്ല,, പ്രണയിക്കാനും പറ്റില്ല

സ്വയം ജയിക്കാൻ അവളിൽ നിന്നും ഉതിർന്ന വാക്കുകൾ !!! പ്രണയവും ,, പ്രാണനും കൈ വിട്ട അവസ്ഥയിലും നേരിയ അവളുടെ വിശ്വാസം ,, പ്രതീക്ഷ !!

❤❤❤❤❤❤❤❤❤

“”ഹരിയേട്ടാ…..

സ്ഥിരം പോവും വഴിയുള്ള അവളുടെ വിളിയിൽ കാലുകൾ വിലങ്ങ് തീർത്ത പോലെ ഹരി തിരിഞ്ഞു നിന്നു…..

“”ഈ മാസം എൻ്റെ വേളിയാണ് …. അലക്സ് പറഞ്ഞില്ലേ….?

അവൾക്ക് ഒന്നും പറയാൻ അവസരം കൊടുക്കാതെ ഹരി പറഞ്ഞതും ആൻ അവനെ നനുത്ത ചിരിയോടെ നോക്കി…. കല്യാണക്കാര്യം പറഞ്ഞപ്പോൾ ആ ശബ്ദം ഇടറിയോ…!!! അതോ തനിക്ക് തോന്നിയതാണോ….?

“”ഇതൊക്കെ പ്രായത്തിൻ്റെ ഓരോ കൗതുകമാണ് ആനി… വളരുമ്പോൾ അതൊക്കെ മാറും ….

ഇനി ഓരോന്ന് ചുമ്മാ ചിന്തിക്കേണ്ട കാര്യമില്ല

നന്നായി പഠിച്ചാൽ മതി ..

“”ഹരിയേട്ടാ…..

വീണ്ടും അവനെ അടിമുടി ഉലച്ചു അവളുടെ പിൻവിളി !!

“”എന്താ ആനി…?

“” എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ ഇത് വരെ…. എനിക്ക് കിടന്നിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല

ഒരു തവണ പറയോ …? എന്നെ സ്നേഹിച്ചു എന്നത് !! ശരിക്കും കൗതുകം ഒന്നുമല്ല എനിക്ക് അത്രയും ഇഷ്ടമാണ് ഹരിയെട്ടനെ…. ഒരു വട്ടം എന്നോട് പറയോ നിന്നേ ഇഷ്ടം ആണന്ന്….

കേൾക്കാൻ കൊതി കൊണ്ടാണ്….

കൈകളിൽ മുറുക്കി പിടിച്ചു അപേക്ഷ പോലെ ആനി പറഞ്ഞതും ഹരി അവളുടെ കൈ വിടുവിച്ചു നടന്നു നീങ്ങി … അവസാന പ്രതീക്ഷയും അസ്തമിച്ചു ആനിയുടെ മിഴികൾ ഒഴുകിയിറങ്ങി !! ആദ്യ പ്രണയവും വിരഹവും ഇത്ര വേദനയോ…!!

വിധി പോലെ ഹരിയേട്ടൻ്റെ കൈകളിൽ ഗൗരിയുടെ കൈ കോർക്കപ്പേട്ടു !! ആരെയും കാത്ത് നിൽക്കാതെ ദിവസങ്ങൾ പോയ് മറഞ്ഞു !! കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് !! മുന്നിൽ മറ്റൊരു പെണ്ണിൻ്റെ കൈ പിടിച്ചു തൻ്റെ പ്രണയം !! അവൾക്കൊപ്പം കാണുന്ന ഓരോ നിമിഷവും വേദന !!

നീറ്റൽ …. കാണുമ്പോൾ വിരിയുന്ന ചിരിയിലും അപ്പുറം ഞങ്ങൾക്ക് ഇടയിൽ സ്വയം വളർത്തിയെടുത്ത മൗനത്തിൻ്റെ വിത്തുകൾ !!

“”ആനി …..

വർഷങ്ങൾക്ക് ശേഷം ചെവിയിൽ വന്നു പതിഞ്ഞ അവൻ്റെ സ്വരം….. എന്താവും പറയാൻ ഉണ്ടാവുക എന്നറിഞ്ഞിട്ടും അവനൊപ്പം ഒന്നിച്ചു നടക്കാൻ മാത്രം ആനി തിരിഞ്ഞു നിന്നു…..

“”അലക്സിന് ആകെ സങ്കടമാണ്…. നീ ഇങ്ങനെ കല്യാണം വേണ്ടെന്ന് പറയുന്നത് എന്തിനാണ് മോളേ …. ഇപ്പോളും കുഞ്ഞിലത്തെ ഓരോ പൊട്ടത്തരം ഓർത്തു ഇരിക്കുവാണോ നീ….

അതൊക്കെ ഓരോ പ്രായത്തിൻ്റെ കൗതുകം…..

സ്വയം ദേഷ്യം തോന്നിയ നിമിഷം !! ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും എൻ്റെ പ്രണയം അവന് പ്രായത്തിൻ്റെ കൗതുകമാണ്…. ഹേ പ്രണയമേ എന്തിനാണ് നീ എന്നെ വിഡ്ഢിയാക്കുന്നത്…?

അല്ലേൽ സ്വയം വിഡ്ഡിയാവുന്നത് …? നിന്റേതാണെന് നീ അടയാളം വച്ച താളിൽ നിന്നുമൊട്ടും മറിഞ്ഞിട്ടില്ല ഞാനെന്ന പുസ്തകം !!!…. ദേഷ്യം !! സങ്കടം !! അവനെ സ്വന്തം ആക്കാൻ പറ്റിയില്ല എന്ന അപകർഷത….

കൈകൾ തമ്മിൽ കുട്ടിതിരുമ്മി ആനി ഹരിയുടെ മുഖത്തേക്ക് ഉറ്റു നോക്കി !! ആ കണ്ണിൽ എവിടേലും പ്രണയം കാണുന്നോ !! ഇല്ല ഇപ്പോളും ഒരു തരം നിർവികാരത !! ഉള്ളിൽ നിറയുന്ന അമർഷം !!

“”മതി ഹരിയേട്ടാ കൗതുകം ഇനി വാക്ക് പറയരുത് ഇപ്പോളും ആ പതിനാലുകാരിയല്ല ഞാൻ …

നിങ്ങളോട് ഉള്ള എൻ്റെ പ്രണയം പ്രായത്തിൻ്റെ കൗതുകവുമല്ല …. എൻ്റെ ഉള്ളിലെ നിങ്ങളോടുള്ള പ്രണയം എൻ്റെ മരണം വരെ മാറില്ല….. കുറ്റബോധത്തിൻ്റെ പേരിൽ ആരുടെയും അനുകമ്പ വേണ്ട….

എൻ്റെ മുന്നിൽ ഇപ്പോ നിങ്ങൾ എൻ്റെ പഴയ ഹരിയേട്ടൻ അല്ല ഗൗരി ചേച്ചിയുടെ ഭർത്താവും,,

ഹിമ മോളുടെ അച്ഛനും ആണ് എങ്കിലും ഒന്നറിഞ്ഞാൽ മതി എന്നെ പ്രണയച്ചിരുന്നോ…?

വർഷങ്ങൾക്ക് മുന്നേയുള്ള പതിനാലുകാരിയുടെ ജിജ്ഞാസയോടെ അവളുടെ ചോദ്യം !! അവളുടെ കണ്ണിൽ അതേ പ്രണയത്തിൻ്റെ തിരയിളക്കം !!

ആ ചോദ്യത്തിന് മറുപടി പറയാതെ ഹരി നടന്നകന്നൂ…

“”നീ വിഡ്ഡിയാണ് ഗൗരി നിന്നോട് എൻ്റെ ഹരിയേട്ടന് പ്രണയമില്ല,, പ്രണയിക്കാനും പറ്റില്ല….

വാക്കുകൾ കൊണ്ട് വിവരിക്കാൻ പോലും ആവാത്ത വിധം എൻ്റെ ഹരിയെട്ടൻ്റെ ഉള്ളിൽ ഞാനുണ്ട് .

ഒരിക്കലും തിരിച്ചു കിട്ടില്ലെങ്കിലും ദൂരേക്ക് നടന്നകലുന്ന ഹരിയേ കാൺകെ ആനിയിൽ വിജയിയുടെ പുഞ്ചിരി വിടർന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aswathy Umesh, അശ്വതി….