ദൂരെ കിഴക്കുദിക്കിൻ മാണിക്യചെമ്പഴുക്കയുമായി അഫ്സലും ദിയക്കുട്ടിയും…

നിഷ്കളങ്കമായ പുഞ്ചിരിയോടെ അനുഗൃഹീത ഗായകൻ അഫ്സലിനൊപ്പം ഗുളു മോൾ പാടുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.ഓരോ റൗണ്ട് കഴിയും തോറും കൂടുതൽ ഇമ്പ്രൂവ്മെൻ്റ് കാഴ്ചവെയ്ക്കുന്ന ഈ കൊച്ചു സുന്ദരി പ്രേക്ഷക ഹൃദയം കീഴടക്കി ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

വ്യത്യസ്തമായ ശബ്ദവും ആലാപന ശൈലിയുമായി വന്ന് മലയാള സംഗീത ലോകത്ത് തൻ്റേതായ സ്ഥാനം നേടിയ പ്രതിഭ അഫ്സൽ ടോപ് സിംഗറിൽ അതിഥിയായി എത്തിയ ധന്യ നിമിഷം.മോഹൻലാൽ നായകനായി എത്തിയ പ്രിയദർശൻ സിനിമ ചിത്രത്തിൽ എം.ജി.ശ്രീകുമാറും സുജാതയും ചേർന്ന് പാടിയ ആ ഗാനം രണ്ട് പേരും മനോഹരമാക്കി.ഷിബു ചക്രവർത്തിയുടെ വരികൾക്ക് കണ്ണൂർ രാജൻ്റെ സംഗീതം

Scroll to Top