പൂവേ സെമ്പൂവേ ഉൻ വാസം വരും.. മധുബാലകൃഷ്ണൻ്റെ അതിമനോഹരമായ ആലാപനത്തിൽ

എത്ര തവണ കേട്ടാലും മടുപ്പ് തോന്നാത്ത കേൾക്കുംമ്പോൾ ലയിച്ച് ഇരുന്ന് പോകുന്ന അപൂർവ്വം തമിഴ് ഗാനങ്ങളിൽ ഒന്ന്. പാട്ടിന്റെ വരികളിലെ വികാരം ഉൾക്കൊണ്ട് ഭാവാർദ്രമായി മധുബാലകൃഷ്ണൻ പാടിയിരിക്കുന്നു. എന്നെന്നും നമ്മുടെ മനസ്സിൽ മായാതെ സൂക്ഷിച്ച് വെയ്ക്കാവുന്ന ഈ സുന്ദര ഗാനം മധുവിൻ്റെ ശബ്ദ ഗാംഭീര്യത്തിൽ ഏറെ ഹൃദ്യം

കുട്ടി പാട്ടുകാരുടെ മ്യൂസിക് റിയാലിറ്റി ഷോ ആയ ടോപ് സിംഗർ വേദിയിലാണ് മധുബാലകൃഷ്ണൻ ഈ ഗാനം പാടിയിരിക്കുന്നത്.ഇളയരാജ സാറിൻ്റെ സംഗീതത്തിൽ ദാസേട്ടൻ ആലപിച്ച ഈ മനോഹര ഗാനം ഒരിക്കലെങ്കിലും ഒന്ന് മൂളാത്തവരായി ആരെങ്കിലും ഉണ്ടാകുമോ.വർഷങ്ങൾ കടന്നു പോയാലും ഒരിക്കലും നമ്മുക്ക് മറക്കാൻ കഴിയാത്ത ഗാനം തന്നെയാണിത്