പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം.. സൂര്യമഹാദേവനും സീതാലക്ഷ്മിയും ചേർന്ന് പാടിയപ്പോൾ

മെലഡി ഡ്യുയെറ്റ് റൗണ്ടിൽ മലയാളത്തിലെ ഏറ്റവും മനോഹരമായ ഒരു ഗാനവുമായ് ടോപ് സിംഗറിൻ്റെ മണിമുത്തുകൾ സൂര്യമഹാദേവനും സീതാലക്ഷ്മിയും. നമ്മളെ വിട്ട് പിരിഞ്ഞ് പോയ അതുല്യ കലാകാരനായ ജോൺസൻ മാഷിൻ്റെ സംഗീതത്തിൽ പ്രിയപ്പെട്ട ദാസേട്ടനും ചിത്ര ചേച്ചിയും പാടി അനശ്വരമാക്കിയ ഗാനം.നിരവധി മറക്കാനാകാത്ത ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച കൈതപ്രം സാറിൻ്റെ സുന്ദര രചന.

ഈ കൊച്ചു പ്രായത്തിലും ഇത്രയും നന്നായ് പാടാൻ കഴിയുന്നത് ദൈവാനുഗ്രഹം.ടോപ് സിംഗർ റിയാലിറ്റി ഷോ ഫൈനലിനോട് അടുത്ത് എത്തി നിൽക്കുമ്പോൾ മത്സരാർത്ഥികളായ കൊച്ചു പ്രതിഭകൾ മാക്സിമം കഴിവ് തെളിയിച്ച് പാടി പ്രേക്ഷകർക്ക് പുത്തൻ സംഗീതാനുഭവം പകർന്ന് നൽകുന്നു. സൂര്യ, സീത രണ്ട് പേർക്കും എല്ലാവിധ ആശംസകളും