പ്രേക്ഷകരെല്ലാം എഴുന്നേറ്റ് നിന്ന് അഭിനന്ദിച്ച ഗംഭീര പെർഫോമൻസുമായി സ്നേഹക്കുട്ടി

പാട്ടിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നുള്ള സ്നേഹക്കുട്ടിയുടെ ആലാപനം. പാട്ടിൽ പറഞ്ഞപോലെ ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കട്ടെ, ഇനിയൊട്ടും പിന്നോട്ട് പോകരുത്.
കേൾക്കുന്നവരുടെ മനസ്സ് തൊട്ടു പാടി. അമ്മയുടെ സ്നേഹത്തെയും കരുതലിനെയും പാട്ടിന്റെ ഭാവത്തിലൂടെ ഒരുപാട് ഫീൽ ചെയ്തു. മാതൃത്വം തുളുമ്പുന്ന ഇത്തരം പാട്ടുകൾ മനസിൽ തട്ടുന്നു.

അമ്മയുടെ സ്നേഹം അനിർവചനീയമാണ് , വ്യവസ്ഥയില്ലാത്തതാണ്. ദൈവം അനുഗ്രഹിച്ച ഹൃദയത്തെ തൊടുന്ന പാട്ടുകാരി. ഒരു കുഞ്ഞുവാവയെ മാറോട് ചേർത്തുകിടത്തി ഒരു അമ്മ പാടുന്ന അതേ സുഖം മോൾ പാടിയപ്പോൾ അനുഭവപ്പെട്ടു. ഐ.വി.ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ എന്ന സിനിമയിൽ ജാനകിയമ്മ പാടിയ ഗാനം.ബിച്ചു തിരുമലയുടെ വരികൾക്ക് എ.ടി ഉമ്മറിൻ്റെ സംഗീതം.