ഉണ്ണി ഗണപതി വന്ന് മോളുടെ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട്. വളരെ നന്നായി പാടി.. ശ്രീ.എം.ജയചന്ദ്രൻ

കേട്ട് പരിചയമുള്ള എന്നാൽ മറന്ന് തുടങ്ങി എന്ന് തോന്നിപ്പിക്കുന്ന നമ്മുക്ക് ഏറെ പ്രിയങ്കരങ്ങളായ പാട്ടുകളാണ് ടോപ് സിംഗറിലൂടെ വീണ്ടും ഈ കുട്ടികൾ പാടുന്നു എന്നുള്ളത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. മഹാരഥൻമാരായ സംഗീതജ്ഞർ മലയാളത്തിന് നൽകിയ ഈ ഗാനങ്ങൾ പുതു തലമുറയിലെ കുട്ടികൾ മത്സരങ്ങൾക്കായി പാടുന്നത് പ്രശംസനീയം

അദിതി ഇപ്രാവശ്യം പാടാനായി സെലക്ട് ചെയ്ത ഈ ഗാനം അതീവ ഹൃദ്യം. പഴയ പാട്ടുകൾ അതിന്റെ തനിമ ചോരാതെ അവതരിപ്പിക്കാൻ മോൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിൽ പി.ഭാസ്ക്കരൻ മാഷ് എഴുതി രാഘവൻ മാസ്റ്ററാണ് സംഗീതം നൽകിയത്.ഈ ഗാനം പാടിയിരിക്കുന്നത് എം.ജി.രാധാകൃഷ്ണൻ, സി.ഒ.ആൻ്റോ & ടീം