എൻ്റെ പാട്ടിൽ വരുന്ന തെറ്റുകളും കുറവുകളും അച്ഛൻ എനിയ്ക്ക് പറഞ്ഞു തരുമായിരുന്നു.. ചിത്ര ചേച്ചി

ഓരോ മലയാളിയുടെയും ഹൃദയത്തിൽ കൂടുകൂട്ടിയ ഗായികയാണ് കെ.എസ്.ചിത്ര. ശ്രീ.എം.ജെ രാധാകൃഷ്ണൻ്റെ സംഗീതത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് ചിത്ര ചേച്ചി കടന്നു വരുന്നത്. നിരവധി അവാർഡുകളും പുരസ്കാരങ്ങളും നേടിയ കെ.എസ്സ് ചിത്ര ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നു. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ, ഗന്ധർവ്വ ഗായിക എന്നും കേരളത്തിന്റെ വാനമ്പാടി എന്നും പല പേരുകളിൽ അറിയപ്പെടുന്നു.

കുളിർമഴയായും പ്രണയമായും താരാട്ടുപാട്ടായും വിരഹമായും ചിത്രയുടെ ശബ്ദത്തിലൂടെ തലോടുന്നത് ഓരോ മലയാളിയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എൻജിനിയറായ വിജയ് ശങ്കറാണ് ചിത്രയുടെ ഭർത്താവ്. പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനെടുവിൽ ഇവർക്ക് ലഭിച്ച ഏക മകൾ നന്ദന 2011 ഏപ്രിൽ 14 ന് ദുബായിലെ എമിറേറ്റ്സ് നീന്തൽ കുളത്തിൽ വീണു മരിച്ചു. ചിത്ര പാടിയ ഹൃദയസ്പർശിയായ ഒരോ പാട്ടും മലയാളികൾ ഇന്നും മൂളി നടക്കുന്നു.