പ്രവാസി മലയാളികൾക്ക് വേണ്ടി കുവൈറ്റ് ചാനലിൽ മലയാളത്തിൽ വാർത്ത വായിച്ച് മറിയം

കുവൈറ്റ് ടെലിവിഷനിൽ ആദ്യമായ് മലയാള ഭാഷയിൽ കോവിഡ് 19 ബോധവൽക്കരണം നടത്തി. ഇത് മലയാളികളായ പ്രവാസികൾക്ക് ഏറെ ആശ്വാസമേകുകയാണ്. മറിയമാണ് വാർത്ത ചാനലിൽ വായിച്ചിരിക്കുന്നത്. കൊറോണ വൈറസിനെ കുറിച്ചും അതിനെതിരെ എടുക്കേണ്ട മുൻ കരുതലിനെക്കുറിച്ചുമാണ് മറിയം സംസാരിച്ചത്.

കുവൈറ്റ് സർക്കാർ പ്രവാസികൾക്ക് നൽകിയ നിർദ്ദേശങ്ങളും അടങ്ങിയതായിരുന്നു ബോധവത്കരണം. പാതി മലയാളിയാണ് മറിയം. അബ്ദുള്ള മുഹമദ് അൽ ഖബന്ദിയുടെയും കോഴിക്കോട്ടുകാരി ആയിഷ ഉമ്മർ കോയയുടെയും മകളാണ് മറിയം. മറിയം ജനിച്ചതും വിദ്യാഭ്യാസവും കുവൈറ്റിൽ തന്നെയായിരുന്നു. പേടി കൂടാതെ ഒറ്റക്കെട്ടായി ഇതിനെയും നമ്മുക്ക് പ്രതിരോധിക്കാം

Webdesk: