കൊറോണ രോഗ ലക്ഷണമുള്ളവർക്ക് താമസിക്കാനായി 4 വീടുകൾ ഞാൻ തരാം.. നാസർ മാനു

മലപ്പുറം ജില്ലയിലെ നാസർ മാനു നന്മയുടെ പ്രതീകമായ് മാറുന്നു. തന്റെ കൈവശമുള്ള നാലു വീടുകൾ കൊറോണ ലക്ഷണമുള്ളവർക്ക് കഴിയാൻ നൽകാം എന്നാണ് നാസർ മാനു പറയുന്നത്.
തൻ്റെ ഫെയ്‌സ്ബുബുക്ക് പ്രൊഫൈൽ വഴിയാണ് ഇക്കാര്യം അദ്ദേഹം മറ്റുള്ളവരെ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ പ്രളയകാലത്തും നാസർമാനു ഇതേപ്പോലെ പാവപ്പെട്ടവർക്ക് സഹായം ചെയ്തിട്ടുണ്ട്.

മനുഷ്യത്വം നഷ്ടമായി കൊണ്ടിരിക്കുന്ന ഈ കാലത്തും ഇങ്ങിനെയുള്ള നന്മകൾ മറ്റുള്ളവർക്ക് ഒരാശ്വാസമായി മാറും. കൊറോണ എന്ന മഹാവിപത്തിനെ നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കണം. ഇനിയും ഇതുപോലെയുള്ള മനുഷ്യ സ്നേഹികളായ അനേകം ആളുകൾ മുന്നിലോട്ട് വന്ന് നമ്മുടെ സഹോദരങ്ങൾക്ക് താങ്ങും തണലുമാകട്ടെ എന്ന് പ്രാർത്ഥിക്കാം.