ഭക്ഷണം ആവശ്യത്തിന് മാത്രം ഉണ്ടാക്കുക.. ഒരിയ്ക്കലും പാഴാക്കി കളയരുത്.. ചിന്തിപ്പിക്കുന്ന വാക്കുകളുമായി മെഗാസ്റ്റാർ

കൊറോണയുടെ അടിസ്ഥാനത്തിൽ സിനിമ ഷൂട്ടിങ്ങ് നിർത്തി മമ്മൂട്ടി വീട്ടിൽ ഇരിക്കുകയാണ്. നിങ്ങൾ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. നിങ്ങളെ ആരും അടച്ചു ഇടുന്നതല്ല നിങ്ങൾ സ്വന്തന്ത്രരാണ്. വീട്ടിൽ ഇരിക്കുന്നത് ലോകത്തോട് ഉള്ള കടമയാണെന്നും മമ്മൂട്ടി പറഞ്ഞു.

ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങി കൂട്ടുന്നത് മറ്റുള്ളവരുടെ ഭക്ഷണം തട്ടി എടുക്കുന്നതിന്‌തുല്യമാണെന്നും. ഭക്ഷണം ആവശ്യത്തിന് മാത്രം ഉണ്ടാക്കുക. ഒരിയ്ക്കലും പാഴാക്കി കളയരുത് എന്നും ദിവസകൂലി കൊണ്ട് മാത്രം ജീവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ടെന്നും മമ്മൂട്ടി പറയുകയുണ്ടായി.

നമ്മുടെ നിയമങ്ങൾ നാം തന്നെയാണ് പാലിക്കേണ്ടത് എന്നും പൊതുസമൂഹത്തിൽ ഇറങ്ങി നടക്കരുതെന്നും വ്യക്തമാക്കി. കൊറോണ വൈറസിനെ നമ്മൾ ജാഗ്രതയോടെ നേരിടണമെന്നും. പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്ന് വൈറസിനെ പുറത്ത് നിർത്തി കൊല്ലുന്നു എന്ന് കരുതിയാൽ മതിയെന്നും മമ്മൂട്ടി പറയുന്നു. കരുതലോടെ മുന്നോട്ട് പോകൂ.