എന്റെ നെഞ്ചാകെ നീയല്ലേ.. കുട്ടി പട്ടാളത്തിൽ പാടി പ്രേക്ഷക മനസിൽ കയറി കൂടിയ കുട്ടി കുറുമ്പി…

കുട്ടി പാട്ടാളത്തിലൂടെ ജനഹൃദയങ്ങളിലേക്ക് കടന്നുവന്ന സമൃദ്ധി സജിത് എന്ന കുഞ്ഞ് കാന്താരിയുടെ വിശേഷങ്ങൾ കാണാം. എന്റെ നെഞ്ചാകെ നീയല്ലേ എന്ന പാട്ട് കൊഞ്ചലോടെ മോൾ ചിരിച്ച് പാടിയത് നിമിഷ നേരം കൊണ്ടാണ് വെറൽ ആയത്. സമൃദ്ധിയുടെ ഇഷ്ടനായകൻ വിജയ് ആണെന്നും അച്ഛൻ വരുമ്പോൾ അദ്ദേഹത്തെ പോയി കാണണം എന്നാണ് ഈ കുട്ടി കുറുമ്പി പറയുന്നത്.

ഇഷ്ടമുള്ള നടി ഏതാണെന്ന അവതാരകൻ്റെ ചോദ്യത്തിന് മഞ്ചു വാര്യർ എന്നാണ് ഈ മിടുക്കി പറയുന്നത്. അമ്മ സജിത്തേട്ടാന്ന് വിളിക്കുന്നത് കൊഞ്ചി ചിരിച്ച് പറയുന്നത് എത്ര ഭംഗിയാണ്. സമൃദിയുടെ അമ്മ മേക്കപ് ചെയ്യുന്നത് കാണിക്കുന്നത് തന്നേ ഒരു ചേലാണ്. അമ്മയുടെയും മുത്തശ്ശിയുടെയും മാമൂയേയും ഒത്തിരി ഇഷ്ടമുള്ള കാന്താരി.

പിറന്നാൾ ആഘോഷിക്കാം എന്ന് പറയുമ്പോൾ പിറന്നാൾ അല്ല ബെർത്ത് ഡേ എന്ന് അവതരകനെ പറഞ്ഞ് പഠിപ്പിക്കുന്ന മുത്തുമണി. കളിയും ചിരിയും കുസൃതിയുമുള്ള പൊന്നിന് കണ്ണ് തട്ടാതിരിക്കട്ടെ. ഒത്തിരി അവസരങ്ങൾ സമൃദിയെ തേടി വരട്ടെ എന്ന് ആശംസിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top