സംഗീതത്തിന്റെ പാലാഴി തീർക്കുന്ന കുഞ്ഞ് ഗായിക ആര്യ നന്ദയുടെ മോഹം കൊണ്ട് ഞാൻ

ആര്യ മോളുടെ പാട്ടുകൾ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്. ഏത് പാട്ട് പാടിയാലും മാനവഹൃദയങ്ങളിൽ ആഴ്ന്നിറങ്ങാറുണ്ട്. സംഗീതത്തിന്റെ ശ്രുതിലയ സാഗരത്തിലൂടെ വിസ്മയം തീർത്ത് മുന്നേറുന്ന ഈ കുഞ്ഞ് ഗായിക ഭാവി വാഗ്ദാനം എന്ന് നമ്മുക്ക് വിശേഷിപ്പിക്കാം.
റിയാലിറ്റി ഷോകളിൽ മിന്നിതിളങ്ങുന്ന പാട്ടിന്റെ മണിമുത്തായ ആര്യ മലയാളികൾക്ക് അഭിമാനമാണ്.

ഏത് ഭാഷയിലായാലും ആര്യയുടെതായ ഒരു ശൈലി പാട്ടിൽ ഉണ്ടായിരിക്കുന്നതാണ്. ഹിന്ദി, തമിഴ് മലയാളം, തുടങ്ങി എല്ലാ ഭാഷകളിലും മോൾക്ക് ഇനിയും ഒത്തിരി നല്ല ഗാനങ്ങൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ജാനകിയമ്മ പാടി മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും ഗായകർ നിരവധി തവണ പാടിയിട്ടുള്ളതുമായ ഒരു ഗാനം തന്നെയാണ് ആര്യനന്ദ ആലപിച്ചിരിക്കുന്നത്