കൊറോണയെ നാം അതിജീവിക്കും എന്ന സന്ദേശം നൃത്തത്തിലൂടെ അവതരിപ്പിച്ച് ഡോ.ആർ.എൽ.വി. രാമകൃഷ്ണൻ

ചേർത്തല സ്വദേശിയായ പ്രശസ്ത മൃദംഗ വിദ്വാൻ കൃഷ്ണകുമാർ സാറിൻ്റെ മൃദംഗ ചൊല്ലിനെ അടിസ്ഥാനമാക്കി മണിച്ചേട്ടൻ്റെ അനിയൻ ആർ.ആൽ.വി രാമകൃഷ്ണൻ അവതരിപ്പിച്ച വേറിട്ടൊരു നൃത്താവിഷ്കാരം. കൊറോണയെ നമ്മുടെ ഗവൺമെൻ്റ് പിടിച്ചുക്കെട്ടും എന്ന മൃദംഗ ചൊല്ല് ചടുലമായ ചുവടുകളിലൂടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

നാടൻ പാട്ടുകളുടെ ഹൃദയം തൊട്ട കലാഭവൻ മണിയുടെ സഹോദരനായ രാമകൃഷ്ണൻ നൃത്തത്തിൽ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ്. ഇദ്ദേഹത്തെ പോലെയുള്ള കലാകാരൻമാർ ഈ സമയത്ത് കലയിലൂടെ കൊറോണ ബോധവത്ക്കരണവുമായി വരുന്നത് പ്രശംസനീയം. ഡാൻസിന്റെ ചടുല താളത്തിലൂടെ കെറോണയെ സർക്കാർ പിടിച്ചുകെട്ടും എന്ന് മനോഹരമായി അവതരിപ്പിച്ചു.

കലയിലെ വിവിധ മേഘലകളിൽ നിന്ന് കലാകാരൻമാർ കൊറോണയെ ചെറുത്തു നിൽക്കാൻ വേണ്ടി കലാരൂപത്തിലും അല്ലാതെയും ജനങ്ങളിൽ സോഷ്യൽ മീഡിയവഴി എത്തിക്കുന്നു. കോവിഡ് 19 എന്ന വൈറസിനെ ചെറുത്തു നിൽക്കാൻ ജാഗ്രത മതി. കരുതലോടെ മുന്നോട്ട്.

Scroll to Top