ഹൃദയം തൊട്ട് ജയലക്ഷ്മി പാടി.. നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങളുമായി ആസ്വാദകർ..

ചെറു പ്രായത്തിൽ തന്നെ പാട്ടിൻ്റെ ലോകത്തേയ്ക്ക് കടന്നു വന്ന കൊച്ചു പ്രതിഭയാണ് ജയലക്ഷ്മി. ജന്മസിദ്ധമായി കൈവന്ന ആലാപന വൈഭവം ഈ മിടുക്കിയെ വേറിട്ട് നിർത്തുന്നു. പാടുവാൻ ബുദ്ധിമുട്ടേറിയ ഗാനങ്ങൾ പോലും വളരെ അനായാസമായി തന്നെ ജയലക്ഷ്മിക്ക് പാടാൻ കഴിയുന്നു. ഒരുപാട് നല്ല ഗാനങ്ങൾ പാടി മോൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും അത് ആസ്വാദകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

മുൻപ് ഒരിക്കൽ ചേട്ടനുമായി ജയലക്ഷ്മി വഴക്കിടുന്ന രസകരമായ ഒരു വീഡിയോ വൈറലായിരുന്നു. വർഷങ്ങൾക്ക് മുൻപുള്ള ആ വീഡിയോ ഇപ്പോഴും പലരുടെയും മനസ്സിലുണ്ട്. മോൾ പാടുന്ന പാട്ടുകൾക്ക് താഴെ കമൻ്റായി ഈ കാര്യം ഇപ്പോഴും പലരും സൂചിപ്പിക്കാറുണ്ട്. നമുക്ക് കേൾക്കാം ജയലക്ഷ്മിയുടെ ഈ സുന്ദര ആലാപനം