ഇന്ന് കണ്ണൂർ രാജൻ മാഷിൻ്റെ ഓർമദിനം.. അദ്ദേഹത്തിൻ്റെ സ്മരണയ്ക്ക് മുന്നിൽ പ്രണമിച്ച് ഒരു ഗാനവുമായി ശരത് സാർ

മലയാളത്തിന് ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകനായ ശ്രീ.കണ്ണൂർ രാജൻ മാഷ് നമ്മളെയെല്ലാം വിട്ട് പിരിഞ്ഞിട്ട് ഇന്നേയ്ക്ക് ഇരുപത്തഞ്ച് വർഷം തികയുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ അദ്ദേഹത്തിൻ്റെ സംഗീതത്തിൽ നമ്മുടെ പ്രിയ ഗായകർ ആലപിച്ചിട്ടുണ്ട്. ആ സുവർണ്ണ ഗീതങ്ങൾ ഇന്നും ഓരോ മലയാളിയുടെയും ഹൃദയത്തിലുണ്ട്.

ഈ ഓർമദിനത്തിൽ കണ്ണൂർ രാജൻ മാഷ് സംഗീതം പകർന്ന ഇളം മഞ്ഞിൻ കുളിരുമായി എന്ന ഗാനത്തിൻ്റെ കുറച്ച് ഭാഗം പാടി സമർപ്പിക്കുകയാണ് പ്രിയ സംഗീത സംവിധായകൻ ശ്രീ.ശരത് സർ. അദ്ദേഹത്തിൻ്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ശരത് സാറിൻ്റെ ഭാര്യയുടെ അച്ഛനാണ് കണ്ണൂർ രാജൻ മാഷ്.