വർഷക്കുട്ടിയും ജിതിനും ഹിമമഴയായി പ്രേക്ഷക ഹൃദയങ്ങളിൽ പെയ്തിറങ്ങുന്നു.. മനോഹരമായ കവർ വേർഷൻ

സംഗീതം എപ്പോഴും ഒരു കുളിർ മഴയാണ്. സംഗീത സാന്ദ്രമായ് അത് ഒഴുകുമ്പോൾ നമ്മെ കൂട്ടികൊണ്ട് പോകുന്നത് നാം ഒരിക്കലും കാണാത്ത തീരങ്ങളിലേക്കും നമ്മൾ മറന്നു തുടങ്ങുന്ന പഴമയിലേക്കോ ആയിരിക്കും. മനുഷ്യ ഹൃദയങ്ങളിൽ പ്രണയത്തിന്റെ നേർത്ത തെന്നലായ് മാറുകയാണ് ഈ ഗാനം. അത്രമേൽ പ്രണായാർദ്രമായ് പാടിയിരിക്കുകയാണിവർ. മലയാളികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഗാനമാണ് ഹിമമഴയായി.

തീവണ്ടി എന്ന സിനിമയ്ക്ക് ശേഷം ടോവിനോ തോമസും സംയുക്തയും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു എടക്കാട് ബെറ്റാലിയൻ 06. ഈ സിനിമയ്ക്കായി ബി.കെ.ഹരിനാരായണൻ എഴുതി കൈലാസ് മേനോൻ സംഗീതം പകർന്ന് ഹരിശങ്കറും നിത്യമാമ്മനും ചേർന്ന് പാടിയ ഈ ഗാനം സൂപ്പർ ഹിറ്റായിരുന്നു. വർഷയും ജിതിനും ഒരുമിച്ച് പാടിയ ഈ കവർ വേർഷൻ നിങ്ങൾക്ക് ഇഷ്ടമാകും.