രേണുക എന്ന കവിത മുരുകൻ കാട്ടാക്കട സാറിൻ്റെ ഹൃദയസ്പർശിയായ ആലാപനത്തിൽ

നഷ്ടപ്രണയത്തിൻ്റെ ഓർമകൾ വീണ്ടും നമ്മുടെ മനസിലേയ്ക്ക് കൊണ്ടു വരുന്ന വളരെയധികം ഹൃദയസ്പർശിയായ ഒരു കവിതയാണ് രേണുക. വിരഹ വേദനയോടെയുള്ള ഓരോ വരികളും കേൾക്കുമ്പോൾ അറിയാതെ ആരുടെയും മിഴികൾ നിറഞ്ഞ് പോകും. ഇത്രയും ശക്തമായ ഒരു കവിത കവി തന്നെ ആലപിക്കുമ്പോൾ അതിന് ഭംഗി കൂടുന്നു. ആ ശബ്ദവും ആലാപനവും നൽകുന്ന ഫീൽ ഗംഭീരം എന്ന് തന്നെ പറയാം.

മുരുകൻ കാട്ടാക്കടയുടെ രചനയിൽ വിജയ് കരുൺ സംഗീതം നൽകിയ ഈ കവിത വീണ്ടും ഒന്ന് കേൾക്കാം. കൈരളി ടിവിയുടെ ഒരു പ്രോഗ്രാമിൽ മുരുകൻ കാട്ടാക്കട സാർ രേണുക കവിത ആലപിക്കുന്ന വീഡിയോ സ്നേഹപൂർവ്വം പ്രിയ ആസ്വാദകർക്കായി സമർപ്പിക്കുന്നു. മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ഇങ്ങിനെയുള്ള നല്ല കവിതകൾ ഇനിയും മലയാളത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജീവിതവുമായി അടുത്ത് നിൽക്കുന്ന കവിതകൾക്കായി കാത്തിരിക്കാം.