മഞ്ജു ഭാവങ്ങളുമായി അഭിനയിച്ച് തകർത്ത് സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു കൊച്ചു സുന്ദരി..

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ അവരുടെ കലാപ്രകടനങ്ങൾ മറ്റുള്ളവരിലേയ്ക്ക് എത്തിക്കാനുള്ള ഏറ്റവും നല്ല ഒരു വേദിയാണ് സോഷ്യൽ മീഡിയ. പണ്ട് കാലത്ത് ഏതെങ്കിലും ഒരു വേദിയിലൂടെ തൻ്റെ കഴിവ് പ്രകടിപ്പിപ്പിക്കാൻ കഴിയാതെ പോയ ഒരുപാട് ആൾക്കാരെ നമുക്ക് കാണാൻ കഴിയുമായിരുന്നു. എന്നാൽ ഇന്നത്തെ ചുറ്റുപാടിൽ നവമാധ്യമങ്ങളിലൂടെ കഴിവുകൾ വളരെ എളുപ്പത്തിൽ തന്നെ എല്ലാവരിലേയ്ക്കും എത്തിക്കാൻ കഴിഞ്ഞു.

മലയാളത്തിൻ്റെ മികച്ച നടിയായ മഞ്ജു വാര്യരുടെ അഭിനയ മുഹൂർത്തങ്ങൾ അവതരിപ്പിച്ച് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഒരു മിടുക്കി കുട്ടിയുടെ വീഡിയോ കാണാം. മോളൂസിൻ്റെ ഈ പെർഫോമൻസ് ആർക്കും ഇഷ്ടമാകും. ആറാം തമ്പുരാൻ ചിത്രത്തിലെ മഞ്ജു വാര്യരുടെ ഉണ്ണിമായ എന്ന കഥാപാത്രം ഈ സുന്ദരിക്കുട്ടി മനോഹരമാക്കി. ഓരോ മലയാളിയും വളരെ നല്ല കമൻ്റുകൾ നൽകി ഈ മോളെ പ്രോത്സാഹിപ്പിക്കുന്നു. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.