ആണൊരുത്തൻ തുടർക്കഥ, നാലാം ഭാഗം വായിക്കുക…..

രചന: ഗൗരിനന്ദ

“വസൂ…നീയെന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ…?? ”

രാത്രിയിൽ അവന്റെ ഇടനെഞ്ചിലായി കിടക്കുന്ന അവളെ ചേർത്ത് പിടിച്ചുകൊണ്ടവൻ ചോദിച്ചു…പുഞ്ചിരിയോടെവൾ തലയുയർത്തി…

“അനന്തേട്ടനറിയോ,,,ചില വേരുകൾ ആഴ്ന്നിറങ്ങിയാൽ പറിച് മാറ്റാൻ പ്രയാസമാണ്…അതിപ്പോ മണ്ണിലായാലും മനസിലായാലും…അതുപോലെയാ ഇപ്പൊ എനിക്ക് നിങ്ങളോടുള്ള പ്രണയം…അതിനെ പ്രണയമെന്ന് വിളിക്കാൻ സാധിക്കുമോയെന്നറിയില്ല…ഒരുകാര്യം ഞാൻ പറയാം,,,സഹതാപത്തിൽ നിന്നുയിരു കൊണ്ടതല്ലിത്…എന്തോ,,,അറിയില്ല എനിക്ക്…എപ്പോഴോ ഈ തെമ്മാടി ഉള്ളിൽ കയറി കൂടിയെന്ന് എനിക്ക് പോലും അറിയില്ല…”

അവന്റെ നെഞ്ചിലേക്ക് മുഖമോളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു നിർത്തിയതും അവൻ കുലുങ്ങിചിരിച്ചു…

“അപ്പൊ നിനക്കെന്നോട് ദേഷ്യം തോന്നിയിട്ടില്ലേ…??”

അവൻ ഒരു സംശയത്തോടെ ഒറ്റപിരികം പൊക്കി ചോദിച്ചതും അവൾ കുറുമ്പോടെ അവന്റെ മീശയിൽ പിടിച്ചു വലിച്ചു…

“തോന്നിയിട്ടില്ലേന്നോ…??

നല്ല ദേഷ്യം തോന്നിയിട്ടുണ്ട്…അന്നത്തെ പത്താം ക്ലാസുകാരനെ ഞാനും ശ്രദ്ധിച്ചിരുന്നു…കാണുമ്പോളുള്ള കണ്ണുരുട്ടലും, തെമ്മാടിത്തരവും കണ്ട് പേടിച്ചു പോയതല്ലേ…പക്ഷേ ഇപ്പൊ മനസ് കൊണ്ട് ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട് ഞാൻ…ഒരുപാട്…ഇനി ഒരിക്കലും ഞാനിയാളെ തനിച്ചാക്കില്ല…എന്നും എന്റെ കൂടെ കാണില്ലേ…മ്മ്ഹ്ഹ്…”

അവളൊരു പ്രതീക്ഷയോടെ കണ്ണുകൾ വിടർത്തി ചോദിച്ചതും ഒരു കയ്യാൽ അവളെ പൊക്കിക്കിടത്തിയവൻ നെറ്റിയിൽ അമർത്തി ചുംബിച്ചു…

“അത്രമേൽ ഹ്രസ്വം പ്രണയം,വിസ്‌മൃതി എത്ര ദീർഘവും…”

എന്തോ ആലോചനയിൽ അവൻ പറഞ്ഞതും വസു നെറ്റിച്ചുളിച്ചവനെ നോക്കി…

“എന്താ പറഞ്ഞെ…?? ” “മനസിലായില്ലേ…”

“മ്മ്ച്ചും…” തോളും കണ്ണും ചിമ്മിക്കൊണ്ടവൾ പറഞ്ഞതും അവൻ ഒരു കള്ളച്ചിരിയോടെ മീശപിരിച്ചു…

“ഇപ്പൊ മനസിലാക്കി തരാട്ടോ…” അത്രയും പറഞ്ഞവളേയും കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞതും കുപ്പിവളക്കിലുക്കം പോലുള്ള അവളുടെ പൊട്ടിച്ചിരികൾ മുഴങ്ങിയിരുന്നു…നേർത്തൊരു മൂളലിലക്കൊതുങ്ങി ചെറിയൊരു വേദനയോടെ അവന്റെ പ്രണയം സ്വീകരിച്ചതും അവളാകെ തളർന്നിരുന്നു…തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന അനന്തന്റെ കൈകളിലൊന്ന് മൃദുവായി ചുംബിച്ചു പതിയെ അവന്റെ നെഞ്ചിലേക്ക് മുഖമോളിപ്പിച്ചവൾ നിദ്രയെ പുൽകി…

രാവിലെ ചെറിയൊരു ഞരങ്ങലോടെ കണ്ണുകൾ വലിച്ചു തുറന്നതും ശാന്തമായി ഉറങ്ങുന്ന അനന്തനെ കണ്ട് അവളുടെ ചുണ്ടിൽ മെല്ലെയൊരു പുഞ്ചിരി വിടർന്നിരുന്നു…നെറ്റിയിൽ അലസമായി കിടക്കുന്ന അവന്റെ മുടികൾ മാടിയൊതുക്കിയൊന്ന് ചുംബിച്ച ശേഷം അവൾ പുതപ്പ് വാരിചുറ്റി ബാത്റൂമിലേക്ക് നടന്നു…തണുത്ത വെള്ളം വീഴുമ്പോ ദേഹം നീറിയിരുന്നെങ്കിലും നാണമായിരുന്നവളുടെ കവിളുകളിൽ..

കുളിച്ചിറങ്ങിയതും അനന്തൻ എഴുന്നേറ്റിരുന്നില്ല…ചെറിയൊരു കുസൃതി തോന്നിയവന്റെ അടുത്തേക്ക് ചെന്ന് മുടിയിലെ വെള്ളം മുഖത്തേക്ക് ഇറ്റിച് ഓടാൻ തുടങ്ങിയതും കള്ളയുറക്കം നടിച്ചു കിടന്ന അനന്തൻ അവളെ വലിച്ച് ബെഡിലേക്കിട്ടു…ഒരുനിമിഷം കൊണ്ടവൾ ചിരിയോടെ നാക്ക് കടിച്ച് പോയി…

“അ…അനന്തേട്ടാ…വിട്ടേ,,,ഞാൻ ചുമ്മാ ചെയ്തതല്ലേ…വിട് അനന്തേട്ട…”

പറയുന്നതിനിടയിൽ മുടിയിൽ നിന്നിറ്റുവീഴുന്ന ജാലകണങ്ങൾ അവന്റെ കവിളിൽ തട്ടി തെറിച്ചിരുന്നു…അവന്റെ ചുണ്ടുകളിൽ തെളിഞ്ഞ പുഞ്ചിരി കണ്ടതും ഒരുനിമിഷം അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി…

“ഞാനെങ്ങാനും മരിച്ചാൽ നീ എന്ത് ചെയ്യൂടി പെണ്ണേ…”

അപ്രതീക്ഷിതമായുള്ള അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടിയിരുന്നു…ഒരുനിമിഷം കൊണ്ട് കണ്ണുകൾ നിറയുകയും ചുണ്ടിലെ പുഞ്ചിരി മായുകയും ചെയ്തിരുന്നു…എന്തുകൊണ്ടോ അവളുടെ മാറ്റം അവനെ വേദനിപ്പിച്ചിരുന്നു…ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി…

ഒന്നും മിണ്ടാതെ തട്ടിയെണീറ്റ് പോകുന്ന വസുവിനെ കണ്ടതും അവൾക്ക് പുറകെ അവനും ചാടിയെഴുന്നേറ്റു…പിന്നിലൂടെ വട്ടം പിടിച്ചവളെ ചേർത്തതും കുതറിമാറാൻ ശ്രമിക്കുന്നുണ്ടായിരുന്നാ പെണ്ണ്…എങ്കിലും അവന് മുന്നിൽ അതെല്ലാം നിഷ്പ്രഭലമായിരുന്നു…

“ഞാൻ ചുമ്മാ ചോദിച്ചതല്ലേ പെണ്ണേ…അതിന് ഇങ്ങനെ പിണങ്ങണോ…??”

ചെവിയിൽ പതിയെ കടിച്ചുകൊണ്ടവൻ ചിരിയോടെ ചോദിച്ചതും നേർത്തൊരു തേങ്ങലോടെ വസു അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു…മൗനമായിരുന്നെങ്കിലും അതിലുണ്ടായിരുന്നു അവളുടെ പരിഭവവും പരാതിയും…

ശിഖരത്തിൽ നിന്ന് ഇലപൊഴിയും പോലെ ദിവസങ്ങൾ മാസങ്ങളായി കൊഴിഞ്ഞു പോയിരുന്നു…നഷ്ടപ്പെട്ടു പോയ സ്നേഹവും സന്തോഷവും ഈ ഏഴെട്ട് മാസങ്ങൾ കൊണ്ടവന് വസു തിരിച്ചു കൊടുത്തിരുന്നു…

ഇന്ദു അമ്മയും മക്കളും അമ്മയുടെ വീട്ടിൽ പോയിരുന്നു…അനന്തന്റെ മുഖത്തെ സന്തോഷവും ഉത്സാഹവും അവനറിയാതെ അച്ഛൻ ആസ്വദിച്ചിരുന്നതവൾ ശ്രദ്ധിച്ചിരുന്നു…സ്നേഹിക്കാൻ എന്തിനാണ് പിശുക്ക് കാണിക്കുന്നതെന്ന് തോന്നിപ്പോയി…ഒരുപക്ഷേ അച്ഛന്റെ പെട്ടെന്നുള്ള മാറ്റം അനന്തേട്ടന് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ലെന്ന് ഓർത്തിട്ടായിരിക്കും…അച്ഛനെ പറഞ്ഞ് മനസിലാക്കാൻ ഉറപ്പിച്ചിരുന്നു…

ഈയിടയായി അനന്തേട്ടൻ മാസത്തിലെ എല്ലാ വെള്ളിയാഴ്ചയിലും തേനി വരെ പോകും…തിങ്കളാഴ്ച ആയിരിക്കും മടങ്ങി വരാറ്…ചോദിച്ചാൽ എന്തേലും കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്…കാത്തിരിക്കാൻ രണ്ടുപേരുണ്ടെന്ന് എന്തെ ഓർക്കാത്തെ…??

വയറിനെ മറച്ചിരുന്ന സാരി മെല്ലെ നീക്കി ഒന്ന് തലോടി…മൂന്ന് മാസമായി,,,ഇതറിഞ്ഞപ്പോ അനന്തേട്ടന്റെ കണ്ണിൽ കണ്ട സന്തോഷം ഇന്നും മറക്കാൻ പറ്റുന്നില്ല…എന്നും രാത്രി തന്റെ മടിയിൽ കിടന്ന് വാവയോട് വിശേഷം പറയും…അനങ്ങാൻ കൂടി സമ്മതിക്കില്ല,,,എത്ര ഭാഗ്യവതിയാണ് താനെന്ന് ഒരുനിമിഷം ആലോചിച്ചു പോയിരുന്നു…

“അച്ഛാ,,,ആർക്ക് മുന്നിലാ അച്ഛൻ ഇങ്ങനെ അഭിനയിക്കുന്നത്…അച്ഛന്റെ സ്വന്തം മോനല്ലേ അനന്തേട്ടൻ,,,ആ മനുഷ്യൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അച്ഛന്റെ സ്നേഹം…ഉള്ളിലൊളിപ്പിച്ച സ്നേഹം ഇനിയെങ്കിലും തിരിച്ചു കൊടുത്തൂടെ…എന്നെ ഇവിടെ നിർത്തിയിട്ട് പോയതും അച്ഛനോടുള്ള വിശ്വാസം കൊണ്ടാ…അനന്തേട്ടൻ എന്ത് വിചാരിക്കുമെന്ന് ഓർത്തിട്ടാണെൽ അതിന്റെ ആവിശ്യമില്ല…ലോകം കീഴടക്കിയവന്റെ സന്തോഷാവും…”

തന്റെ വാക്കുകൾക്ക് മുന്നിൽ ആ കണ്ണ് നിറയുന്നത് കണ്ടിരുന്നു…

“അച്ഛാ…അനന്തേട്ടനെ ഇനിയും വിഷമിപ്പിക്കരുത്…ദൈവം പോലും ക്ഷമിച്ചുവെന്ന് വരില്ല…ഞാൻ വിശ്വസിക്കുവാ,,,അച്ഛൻ ഇന്ന് അനന്തേട്ടനോട്‌ തുറന്ന് സംസാരിക്കുമെന്ന്…”

കൈകളിൽ പിടിച്ചത് പറഞ്ഞു നിർത്തിയതും നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടച്ചദ്ദേഹം എഴുന്നേറ്റു…

“ക്ഷമിക്കാൻ പറ്റുവോ മോളെ അവനെന്നോട്…അത്രയ്ക്ക് പാപിയല്ലേ ഞാൻ…എന്റെ കുഞ്ഞിനെ ഒറ്റപ്പെടുത്തിയ ഒരചനല്ലേ ഞാൻ…?? ”

ഏതോ ആലോചനയിൽ അച്ഛനത് പറഞ്ഞു നിർത്തിയതും എന്തോ കണ്ണുകൾ നിറഞ്ഞിരുന്നു…

“അനന്തേട്ടൻ അച്ഛന്റെ മോനാ…അനന്തേട്ടനല്ലാതെ മറ്റാർക്കാ അച്ഛനോട് ക്ഷമിക്കാൻ പറ്റുന്നെ…??

ഇനിയും അനന്തേട്ടനെ അകറ്റി നിർത്തരുത്…എന്റെ കാര്യം നോക്കണ്ട,,,പക്ഷേ അനന്തേട്ടനേ മറക്കരുത്…”

അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നു…ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു…എല്ലാം കലങ്ങി തെളിയുമെന്ന് മനസ് വീണ്ടും വീണ്ടും ഉച്ചത്തിൽ പറയുന്നു…

കാത്തിരിപ്പായിരുന്നു,,,അച്ഛന്റെയും മകന്റെയും സ്നേഹം കാണാൻ…

സമയം വല്ലാണ്ട് ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി,,താലിയിലൂടെ വിരൽ പായിച്ചു കൊണ്ടിരുന്നു,,,മുറ്റത്ത് വന്ന് നിർത്തിയ കാറിന്റെ ശബ്ദം കേട്ടതും അനന്തേട്ടനാണെന്ന് ഉറപ്പിച്ചിരുന്നു…ഹാളിൽ നിന്ന് തിണ്ണയിലേക്ക് നടന്നു…അല്ല ഓടുകയായിരുന്നു…എന്തെന്നില്ലാത്ത സന്തോഷം…തൂണിന്റെ മറവിൽ നിന്ന് തിണ്ണയിലേക്ക് നോക്കി,,,ഒരുനിമിഷം കൊണ്ട് ഓടിച്ചെന്ന് വാത്സല്യത്തോടെ അവനെ പുണർന്നിരുന്നു…

അതേ നിമിഷം അവന്റെ കൈകളും അവളിൽ മുറുകിയിരുന്നു…മെല്ലെ തലയുയർത്തി നോക്കി,,,കലങ്ങി മറിഞ്ഞ കണ്ണുകളും,ചുവന്ന നാസികയും കവിൾത്തടങ്ങളും കണ്ടതും വസുവൊരു പരിഭ്രാമത്തോടെ അടർന്നു മാറി…

“എന്താ…എന്താ അനന്തേട്ടാ,,,കണ്ണൊക്കെ കലങ്ങി ഇരിക്കുന്നല്ലോ…വയ്യേ…എന്താ പറ്റിയെ…”

അവന്റെ മുഖം കയ്യിലെടുത്ത് വെപ്രാളത്തോടെ കണ്ണോടിച്ചു കൊണ്ടവൾ ചോദിച്ചതും അനന്തൻ പുഞ്ചിരിയോടെ അവള്ടെ കയ്യിൽ ചുംബിച്ചു…

“ഒന്നുല്ല പെണ്ണേ…ആകെയൊരു ക്ഷീണം,,,വരുന്ന വഴിക്ക് കണ്ണിലൊരു പോടി പോയി…അവിടുത്തെ ക്ലൈമറ്റ് മോശമായിരുന്നു…ജലദോഷവും പിടിച്ചു…അതാ,,,അതിന് എന്തിനാ ഇങ്ങനെ പേടിക്കുന്നെ…?? ”

വസുവിന്റെ തലയിൽ തലോടിക്കൊണ്ടവൻ പറഞ്ഞു നിർത്തിയതും ആശ്വാസത്തോടെ അവളൊന്ന് പുഞ്ചിരിച്ചു…

“എന്റെ മോളെന്ത് പറയുന്നു…?? അച്ഛ അടുത്തില്ലാത്തോണ്ട് എന്റെ കുഞ്ഞാനി വിഷമിച്ചു കാണും…അല്ലേടാ മുത്തേ…?? ”

പതിയെ കുനിഞ്ഞു കൊണ്ടവൻ ചോദിച്ചതും വസു ചെവിയിൽ പിടിച്ചവനെ എഴുന്നേൽപ്പിച്ചു…അവൻ ഒരു കണ്ണടച്ച് കള്ളവേദന നടിച്ചതും വസു വേഗം ചെവിയിൽ നിന്നും പിടി വിട്ടിരുന്നു…അതേ സമയം അവള്ടെ കവിളിലൊന്ന് മുത്തി അവൻ അകത്തേക്ക് ഓടിയിരുന്നു…

“ഫ്രഷ് ആയി വരുമ്പോഴേക്കും എന്തേലും എടുത്ത് വെക്കണേ…”

പോകുന്ന വഴി അവൻ വിളിച്ചു പറഞ്ഞതും പുഞ്ചിരിയോടെയവൾ അടുക്കളയിലേക്ക് നടന്നു…

“അനന്തൻ വന്നോ മോളെ…?? ”

ഭക്ഷണം മേശയിലേക്ക് വെക്കാൻ വന്നപ്പോളാണ് അച്ഛന്റെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയത്…

“വന്നു അച്ഛാ…ഫ്രഷ് ആവാൻ പോയതാ…ഇപ്പൊ കുളിയൊക്കെ കഴിഞ്ഞിട്ടുണ്ടാവും…അച്ഛൻ ചെന്നോളൂ…എല്ലാ പരിഭവങ്ങളും പറഞ്ഞ് തീർത്തിട്ട് അനന്തേട്ടനെയും കൊണ്ട് വായോ…”

ആത്മവിശ്വാസത്തോടെ പറഞ്ഞു നിർത്തിയതും അച്ഛൻ പുഞ്ചിരിയോടെ തലയിലൊന്ന് തഴുകി മുറിയിലേക്ക് നടന്നിരുന്നു…മനസിലൊരു പൂരം നടക്കുന്നുണ്ട്…അതിൽ തുള്ളിചാടികളിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ മനസായിരുന്നു തനിക്കപ്പോൾ…മുറിയിലേക്ക് പോകാൻ തോന്നിയില്ല…അച്ഛനും മകനും പരിഭവങ്ങൾ പറഞ്ഞു തീർക്കട്ടെയെന്ന് തോന്നി…അതിൽ താൻ കടന്ന് ചെല്ലുന്നത് ശരിയല്ല…

“അനന്താന്താന്താ….മോനേനേ…”

അച്ഛന്റെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞെട്ടലോടെ ചിന്തയിൽ നിന്നുണർന്നത്…ഒട്ടൊരു ഭയം മനസിനെ പിടിമുറുക്കുന്നതറിഞ്ഞിരുന്നു…ഹൃദയതാളം വല്ലാതെ ഉയരുന്നു…കാലുകൾക്ക് വേഗത ഏറിയ പോലെ…തടഞ്ഞു വീഴാൻ പോയെങ്കിലും മനസ് *അനന്തേട്ടൻ* എന്ന പേരിലൂടെ മാത്രം സഞ്ചരിച്ചിരുന്നു…ഒരു കിതപ്പോടെ മുറിയ്ക്ക് മുന്നിലെത്തി പേടിയോടെ അകത്തേക്ക് നോക്കി…ഒരുനിമിഷം ഹൃദയം നിന്നുപോകുന്ന പോലെ തോന്നി…അനന്തേട്ടനെ നെഞ്ചിലേക്ക് ചേർത്ത് പൊട്ടിക്കരയുന്ന അച്ഛൻ…

അനന്തേട്ടന്റെ അടുത്തേക്ക് പായാൻ മനസ് പറയുന്നുണ്ട്…ചങ്ങലയിട്ട് ബന്ധിച്ച പോലെ തറഞ്ഞു നിൽക്കാനേ സാധിച്ചിരുന്നുള്ളു…ചുമരിൽ പിടിച്ച് പതിയെ അടുത്തേക്ക് ചെന്നു…ദേഹമാസകലം വല്ലാത്തൊരു വിറയൽ പാഞ്ഞു കയറും പോലെ ശരീരമാകെ തണുത്തുപോയി…

“എ…എന്താ…എന്താ അച്ഛാ…??

അ,,,അനന്തേട്ടന്…അനന്തേട്ടനെന്താ പറ്റിയെ…??

വിറയലോടെ ചോദിച്ചതും മറുപടി ഇല്ലായിരുന്നു അച്ഛന്…താൻ വിചാരിക്കുന്ന പോലെയാവരുതേയെന്ന് ഒരുനിമിഷം സകലദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു…അച്ഛനിൽ നിന്ന് അനന്തേട്ടനെ മെല്ലെ അടർത്തി മാറ്റി…തന്നെ പ്രണയത്തോടെ നോക്കിയിരുന്ന ആ കണ്ണുകൾ അടഞ്ഞിരിക്കുന്നു…മൂക്കിൽ നിന്നും ഒഴുകിയ രക്തം കണ്ടതും ഒരു പിടച്ചിലോടെ അനന്തേട്ടനെ ദേഹത്തേക്ക് കിടത്തിയിരുന്നു…

“അനന്തേട്ടാ…എണീക്ക് അനന്തേട്ടാ,,,എന്തിനാ ന്നേ ഇങ്ങനെ പറ്റിക്കണേ…??

പേടിയാവുന്നു അനന്തേട്ട…എണീക്ക്,,,നോക്ക്,, അച്ഛൻ…അച്ഛൻ വന്നിരിക്കുന്നു…അച്ഛന് അനന്തേട്ടനോട് ഒരു പിണക്കവും ഇല്ലാന്ന്…കളിക്കല്ലേ അനന്തേട്ടാ…നമ്മുടെ വാവ ചോദിക്കുന്നു,,,വാവയോട് മിണ്ട് അനന്തേട്ടാ…

കുലുക്കി വിളിച്ചിട്ടും എഴുന്നേറ്റിരുന്നില്ല…ഹൃദയത്തിൽ വല്ലാത്തൊരു ഭാരം കൂടുന്നതറിഞ്ഞു…ഒപ്പം നിറഞ്ഞൊഴുകുന്ന കണ്ണുനീർ അനന്തേട്ടന്റെ നെറ്റിയിൽ തട്ടി ചിതറുന്നുണ്ടായിരുന്നു…

“പോയല്ലേ…?? ന്നേ വിട്ട് പോയല്ലേ…??

പറഞ്ഞതല്ലേ എന്നും കൂടെയുണ്ടാവുംന്ന്…എന്നിട്ടിപ്പോ എന്തിനാ ന്നേയും വാവയെയും തനിച്ചാക്കിയേ…

ഒരു ഭ്രാന്തിയെ പോലെ ആർത്തു കരഞ്ഞു കൊണ്ടവൾ ചോദിച്ചതും നെഞ്ച് പൊട്ടുന്ന വേദനയിൽ അച്ഛനത് കണ്ട് നിന്നു…ആർക്കും വിട്ടുകൊടുക്കില്ലെന്ന പോലെ വസു അവനെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…ഒരു കൊച്ചുകുട്ടിയെ പോലെ…സമയം കടന്ന് പോകുന്നതിനനുസരിച് ആരൊക്കെയോ വന്നിരുന്നു…എല്ലാവരുടെയും കണ്ണുകൾ വേദനയോടെ അവളിലേക്ക് പാറിവീണിരുന്നു…ആരൊക്കെയോ ചേർന്നവനെ അവളിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും വസു അവനിലേക്ക് കൂടുതൽ ഒട്ടിച്ചേരുകയാണ് ചെയ്തത്…വന്നിരുന്ന സ്ത്രീകളിൽ ആരൊക്കെയോ അവളെ പിടിച്ചു മാറ്റി…കുതറി മാറാൻ ശ്രമിച്ചിരുന്നു ആ പെണ്ണ്…അവള്ടെ പ്രാണന് വേണ്ടി,,ഉദരത്തിലെ വാവയുടെ സ്വന്തം അച്ഛനുവേണ്ടി…തളർന്നു പോയിരുന്നു…

വെള്ളപുതപ്പിച്ചു കിടത്തിയിരുന്ന അനന്തന്റെ മൃതദേഹത്തിനടുത്ത് തളർച്ചയോടെ അവളെ ഇരുത്തി…അനന്തന്റെ മുഖത്തേക്ക് മിഴികലൂന്നി ഇരിക്കുന്ന വസുവിനെ എല്ലാവരും വേദനയോടെയാണ് നോക്കിയത്…നിമിഷങ്ങൾ നേരത്തെ നിശബ്ദതയ്ക്കൊടുവിൽ അവൾ അലറികരഞ്ഞു…അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി…ദേഷ്യത്തോടെ ചുറ്റിനും കണ്ണുകൾ പാഞ്ഞിരുന്നു…കരഞ്ഞു തളർന്ന് തലയ്ക്കു കൈ കൊടുത്തിരിക്കുന്ന അച്ഛനെ കണ്ടതും വസുവിന്റെ കണ്ണുകളിൽ പുച്ഛമായിരുന്നു,,,അതിലുപരി ദേഷ്യമായിരുന്നു…

“എന്തിനാ…എന്തിനാ ഇനി കരയണേ…?? നിങ്ങടെ കരച്ചില് കാണേണ്ട ആളിവിടെ ഇല്ല…ചത്തുപോയി,,,കൊടുത്തൂടായിരുന്നോ ഒരിറ്റ് സ്നേഹം…?? ഇനി നിങ്ങൾക്ക് കരയാൻ അവകാശമില്ല…വെറുക്കുവാ നിങ്ങളെ ഞാനിന്ന്…”

അയാളുടെ ഷർട്ടിൽ പിടിച്ചുകുലുക്കിക്കൊണ്ടവൾ പറഞ്ഞു നിർത്തിയതും കുറ്റബോധത്താലേ അയാളുടെ തല കുനിഞ്ഞിരുന്നു…

“മോളെ,,,,ഞാൻ…?? ”

അച്ഛനെന്തോ പറയാൻ തുടങ്ങിയതും ഒരുനിമിഷം കൈപ്പത്തി ഉയർത്തിയവൾ അതിനെ തടഞ്ഞു…

“എന്താ…?? എന്താ ഇനി പറയാൻ വരുന്നേ…??

മാപ്പെന്നോ…?? ആ മാപ്പ് കൊണ്ട് തിരിച്ചു തരാൻ പറ്റുവോ എനിക്കെന്റെ അനന്തേട്ടനെ…?? എന്റെ കുഞ്ഞിന്റെ അച്ഛനെ തിരിച്ചു തരാൻ പറ്റോന്ന്…??

തിരിച്ചു താ…തിരിച്ചു താ എനിക്കെന്റെ അനന്തേട്ടനെ…??

പൊട്ടിക്കരഞ്ഞു നിലത്തേക്കിരുന്നു പോയിരുന്നവൾ…ചുറ്റുമുള്ളവർ അവളിലെ മാറ്റത്തെ ഞെട്ടലോടെയാണ് കണ്ട് നിന്നത്…ഇന്ദുവിന്റ കണ്ണുകൾ പോലും നിറഞ്ഞിരുന്നു…ഒരുനിമിഷം കുറ്റബോധത്താലേ അവരുടെ ശിരസും കുമ്പിട്ടിരുന്നു…തലകറങ്ങും പോലെ തോന്നിയതും വസു തളർച്ചയോടെ പിന്നിലേക്ക് വീഴാൻ തുടങ്ങിയിരുന്നു…ഒരുനിമിഷം കൊണ്ടവളെ നീരു ചേർത്ത് പിടിച്ചു…രണ്ട് മൂന്ന് പേരുടെ സഹായത്തോടെ അവളെ മുറിയിലേക്ക് കൊണ്ടുപോയിരുന്നു…

തുടർന്നുള്ള കർമങ്ങളിൽ വസുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല…അവളപ്പോഴും ഒരു മായാലോകത്തെന്ന പോലെ മയക്കത്തിലും *അനന്തൻ* എന്ന പേര് മന്ത്രിച്ചു കൊണ്ടിരുന്നു…ചിതയ്ക്ക് തീ കൊളുത്തിയത് ആദിയായിരുന്നു…മുകളിലേക്ക് ഉയരുന്ന കറുത്ത പുകയിൽ അന്തരീക്ഷം പോലും മാറിമറഞ്ഞിരുന്നു…ആഞ്ഞുവീശിയ കാറ്റ് പിന്നീട് ശാന്തമായി തലോടി പോയി…

“മോളെ,,,വസൂ…എഴുന്നേൽക്ക് കുട്ടി…”

ചടങ്ങുകൾ കഴിഞ്ഞതും ദേവിയമ്മ വസുവിനെ തട്ടിവിളിച്ചു…ചെറിയ ഞരക്കങ്ങളും മൂളലുകളും മാത്രമായിരുന്നു അവള്ടെ ഭാഗത്ത്‌ നിന്നുണ്ടായത്…മുഖത്തേക്ക് അല്പം വെള്ളം തളിച്ചതും ഭാരിച്ച കണ്ണുകൾ മെല്ലെയവൾ വലിച്ചു തുറന്നു…അവളോട് എന്ത് പറയണമെന്നറിയാതെ ഉഴലുകയായിരുന്നു ചുറ്റുമുള്ളവർ…

“മോളെ,,,മനശക്തി കൈവിടരുത്…അനന്തൻ നമ്മളെ വിട്ടുപോയെന്ന സത്യം ന്റെ കുട്ടി മനസിലാക്കണം…”

കണ്ണുനീർ ഒപ്പി ദേവി അത് പറഞ്ഞു നിർത്തിയതും വസു ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു…

“പോകേ…?? എവിടേക്ക്…?? അനന്തേട്ടനെന്നേ വിട്ട് പോകാൻ പറ്റോ അമ്മേ…ഞാൻ വിളിച്ചിട്ട് വരാം…”

അത്രയും പറഞ്ഞവൾ അടുത്തടുത്ത മുറികളിൽ കയറി നോക്കുന്നത് കണ്ട് നീരു കരച്ചിൽ അമർത്തി പിടിച്ചു…തന്റെ മുന്നിൽ നിൽക്കുന്ന ആ രൂപത്തെ കണ്ടതും ഒരുനിമിഷം അവളുടെ കണ്ണുകൾ അവനിലേക്ക് തന്നെ തറഞ്ഞു നിന്നിരുന്നു…

പതിയെ പുഞ്ചിരി വിടർന്ന ആ ചുണ്ടുകൾ *അനന്തേട്ടൻ* എന്ന നാമം മന്ത്രിച്ചിരുന്നു…

“കണ്ടോ അമ്മേ…ദേ നിക്കുന്നു അനന്തേട്ടൻ…എന്നെ പറ്റിച്ചല്ലേ…ഇനി ന്നേ പേടിപ്പിക്കല്ലേ അനന്തേട്ട…”

കണ്ണീരോടെ അത്രയും പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാരുന്നത് ചുറ്റുമുള്ളവർ ഞെട്ടലൂടെയും ഹൃദയം നുറുങ്ങുന്ന വേദനയോടെയുമാണ് കണ്ട് നിന്നത്…

തുടരും…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ഗൗരിനന്ദ


Comments

Leave a Reply

Your email address will not be published. Required fields are marked *