ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഒരു കുഞ്ഞ് സംഗീത സംവിധായകൻ..ഈ മിടുക്കനെ ലോകം അറിയട്ടെ..

ഇത് ആനന്ദ് ഭൈരവ് ശർമ്മ എന്ന കൊച്ചു മിടുക്കനാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ കുട്ടി സംഗീതം നൽകി പാടുന്ന ഒരു ഗാനത്തിൻ്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രിയ സംഗീത സംവിധായകനായ ശ്രീ.എം.ജയചന്ദൻ. ഇത്രയും ചെറു പ്രായത്തിൽ തന്നെ ആർക്കും അദ്ഭുതം തോന്നുന്ന കഴിവ് ലഭിച്ച ഈ കുഞ്ഞ് പ്രതിഭ ഭാവിയിൽ വലിയൊരു സംഗീതജ്ഞനായി മാറും.

ശ്രീ.ഉണ്ണികൃഷ്ണൻ എഴുതിയ വരികൾക്കാണ് ആനന്ദ് ഭൈരവ് ശർമ്മ എന്ന മിടുക്കൻ സംഗീതം നൽകി മനോഹരമായി പാടിയിരിക്കുന്നത്. വയലിൻ,ഓടക്കുഴൽ,വീണ,കീബോർഡ്,ഗിത്താർ,മൃദംഗം തുടങ്ങിയ സംഗീതോപകരങ്ങൾ ഈ കൊച്ചു മിടുക്കൻ കൈകാര്യം ചെയ്യും. ചുരുക്കം ചില കുട്ടികൾക്ക് ജന്മസിദ്ധമായി ലഭിക്കുന്ന ഇങ്ങനെയുള്ള കഴിവുകൾ നാം ഓരോരുത്തരും തീർച്ചയായും പ്രോത്സാഹിപ്പിക്കണം.