ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനമിതാ ജോബി മാഷിൻ്റെ ഗംഭീരമായ വയലിൻ സംഗീതത്തിൽ

ശ്രീ.കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഭാര്യമാർ സൂക്ഷിക്കുക എന്ന പഴയകാല ചിതത്തിലെ അതിമനോഹരമായ ഈ ഗാനത്തിന് അനുഗ്രഹീത കകാരൻ ശ്രീ.ജോബി വെമ്പാല ഒരുക്കിയ വയലിൻ സംഗീതം ഇതാ ആസ്വദിക്കാം. മഹാപ്രതിഭകൾ നമുക്ക് സമ്മാനിച്ച ഈ അനശ്വര ഗാനം എത്ര നാളുകൾ കഴിഞ്ഞാലും മറക്കാനാകില്ല. പഴയതലമുറയ്ക്കും പുതിയ ജനറേഷനും ഒരേപോലെ മനസിൽ കൊണ്ടു നടക്കുന്ന ഒരു ഗാനമാണിത്.

ശ്രീകുമാരൻ തമ്പി സാറിൻ്റെ കാവ്യസുന്ദരമായ വരികൾക്ക് അതുല്യ സംഗീത സംവിധായകനായ നമ്മുടെ ശ്രീ.ദക്ഷിണാമൂർത്തി സ്വാമിയാണ് ഈണം പകർന്നത്. ദാസേട്ടനും പി.ലീലാമ്മയും ചേർന്ന് പാടിയ ഈ നിത്യഹരിത ഗാനം ജോബി മാഷ് ഗംഭീരമായി തന്നെ വയലിനിൽ വായിച്ചിരിക്കുന്നു. ഏത് ഗാനമായാലും വളരെ പെർഫെക്ഷനോടെയും ഫീലോടെയും വയലിനിൽ വായിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിന് മുന്നിൽ നമിക്കുന്നു.