രാകേന്ദു കിരണങ്ങൾ.. ജാനകിയമ്മയുടെ മധുര ശബ്ദത്തിൽ ആസ്വദിക്കാം.. ഒരു പഴയകാല സ്റ്റേജ് പെർഫോമൻസ്

മറക്കാൻ കഴിയാത്ത ഒരുപാട് മനോഹര ഗാനങ്ങൾ ആലപിച്ച ഇതിഹാസ ഗായിക ജാനകിയമ്മയുടെ ഒരു പഴയകാല സ്റ്റേജ് പെർഫോമൻസ് ഇതാ നിങ്ങൾക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു. ഗാനകോകിലം എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട ജാനകിയമ്മയുടെ നാദവിസ്മയത്തിൽ ഇതാ എക്കാലത്തെയും ഒരു അതിമനോഹര ഗാനം ആസ്വദിക്കാം.

ഐ.വി.ശശിയുടെ സംവിധാനത്തിൽ പുറത്ത് വന്ന അവളുടെ രാവുകൾ എന്ന ചിത്രത്തിലെ രാകേന്ദു കിരണങ്ങൾ എന്ന് തുടങ്ങുന്ന ഗാനമാണ് ജാനകിയമ്മ വേദിയിൽ ആലപിച്ചത്. അനശ്വര ഗാനങ്ങളിലൂടെ ഇന്നും സംഗീതപ്രേമികൾക്ക് വിസ്മയമാകുന്ന അതുല്യ ഗായിക ജാനകിയമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഈ പഴയകാല വീഡിയോ ഇതാ ഒരിക്കൽ കൂടി ആസ്വദിക്കാം.