വേഴാമ്പൽ, തുടർക്കഥ, ഭാഗം 6 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

കിരൺ ക്രിസ്റ്റിയോട് എല്ലാം തുറന്നു പറയുന്ന സമയത്ത് തന്നെ കൃഷ്ണ ആദിയെ കുറിച്ചും ആദി കൃഷ്ണയെ കുറിച്ചും ഓർക്കുകയായിരുന്നു…

( മൂന്നാളുടെയും ഓർമകളിലൂടെ ഫ്ലാഷ് ബാക്ക് കൊണ്ടുപോവണം എന്നാലെ മനസ്സ് അറിയാൻ പറ്റൂ )

അന്ന് ലിഫ്റ്റിൽ വച്ചു കണ്ടുമുട്ടിയതിന് ശേഷം നേരെ പോയത് മമ്മയുടെ അടുത്തേക്കാണ്…

” മമ്മ ”

” ആ ആദി.. ഇന്റർവ്യൂ..?

” ഓഹ് മമ്മ I have an important thing to say.

” എന്താ ആദി?

” നമുക്ക് ഇപ്പോൾ കിട്ടിയ 3 ഓർഡറിൽ 2 എണ്ണം ഫേക്ക് ആണ്.. നരേന്ദ്രന്റെ ബിനാമികളാ ഇത് അയച്ചിരിക്കുന്നത് ”

” ഓഹ് അപ്പോ ഒറിജിനൽ ഏതാ?

” അറിയില്ല മേടം ” ജെയിംസ്

ആദി ജെയിംസിനെ ഒന്ന് നോക്കി

” ഇതാ മമ്മ ഒറിജിനൽ.. ” കൃഷ്ണ കൊടുത്ത ഫയൽ ഉയർത്തിപിടിച്ച് ആദി പറഞ്ഞു..

” സർ അത് “? ജെയിംസ്

ആദി ജെയിംസിന് നേരെ തിരിഞ്ഞു. അവന്റെ പുരികം ഉയർന്നു..

” അത് നമുക്ക് ഇതാണോന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക്.. ” ജെയിംസ്

” ചിലതൊക്കെ നമ്മൾ തന്നെ ഉറപ്പിക്കണം ജെയിംസ്.. ” പുറത്ത് നിൽക്കുന്ന കൃഷ്ണയെ നോക്കി ആദി പറഞ്ഞു..

” ഡൌട്ട് ആണേൽ അയക്കണ്ട ആദി ” അരുന്ധതി

” ഡൌട്ട് ഒന്നും ഇല്ല മമ്മ ” അവൻ വീണ്ടും ജെയിംസിന് നേരെ തിരിഞ്ഞു.. ” ഈ ഓർഡറിന് ഇപ്പോൾ തന്നെ മെറ്റീരിയൽസ് അയച്ചേക്ക്…

അവൻ അവിടെന്ന് ഇറങ്ങി..

പിന്നാലെ ജെയിംസും..

“ആ പിന്നെ .. ദാ കുട്ടി ഇന്റർവ്യൂ പാസ്സ് ആയാലും ഇല്ലെങ്കിലും എന്നെ അറിയിക്കണം..” ആദി കൃഷ്‌ണയെ കണ്ണുകൾ കൊണ്ട് കാണിച്ചു പറഞ്ഞു.

” മ്മ് ഓക്കേ സർ ” ജെയിംസ് തലയാട്ടി

ആദി ലിഫ്റ്റിനു നേരെ നടന്നു. പോവുന്ന പോക്കിൽ അവൻ കൃഷ്ണയെ നോക്കി.. ഇന്റർവ്യൂ ന് വന്ന മറ്റു പെൺകുട്ടികളോട് ചിരിച്ച് സംസാരിക്കുകയാണ്..

അവളുടെ ചിരി അവന്റെ ചുണ്ടിലും വിരിഞ്ഞു.

ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളിൽനിന്നു അവന് കണ്ണുകൾ പിൻവലിക്കാൻ കഴിഞ്ഞില്ല.

ആദി ലിഫ്റ്റിലേക്ക് കയറി.. മാറിൽ കൈ പിണച്ചു കെട്ടി ചിന്തയിലാണ്ടു..

” എത്രയോ സുന്ദരികളായ പെൺകുട്ടികളെ കണ്ടിരിക്കുന്നു.. എത്രയോ സുന്ദരികൾ വന്ന് പ്രൊപ്പോസ് ചെയ്തിരിക്കുന്നു. അവരോടൊന്നും തോന്നാത്ത എന്തോ ഒന്ന് അതും ആദ്യ കാഴ്ചയിൽ തന്നെ . അവളുടെ നുണകുഴി വിരിയുന്ന ചിരി ഓർത്തപ്പോൾ അവനും ചിരി വന്നു.. ഒരു കൈകൊണ്ട് മുഖം മറച്ച് അവൻ പുഞ്ചിരിച്ചു.. ലിഫ്റ്റ് ഓപ്പൺ ആയി ആദി നേരെ തന്റെ ക്യാബിനിലേക്ക് കയറി വർക്കിൽ മുഴുകി.. ഒരു മുക്കാൽ മണിക്കൂറിനു ശേഷം ജെയിംസ് ഓടികിതച്ചു ആദിയുടെ ക്യാബിനിൽ മുട്ടി..

” യെസ്.. ” ആദി

” സർ ”

” ആ ജെയിംസ് പറയൂ.. ”

” ഒരു ഹാപ്പി ന്യൂസ്‌ ആണ് സർ.. ”

” എന്താ ” അവൻ ലാപ്പിൽ നിന്നു നോട്ടം മാറ്റി ജെയിംസിനെ നോക്കി

” നമ്മൾ അയച്ച മെറ്റീരിയൽസ് അവർക്ക് കിട്ടി..

അത് തന്നെ ആയിരുന്നു സർ ഒറിജിനൽ..മെറ്റീരിയൽസ് കിട്ടിയ ഉടനെ അവർ അഡ്വാൻസ് അയച്ചു.. പിന്നെ മേഡത്തിനെ വിളിച്ചു.. ഒരുപാട് വിശ്വാസം ആണ് നമ്മളെ എന്നൊക്കെ പറഞ്ഞു.. ”

ആദിക്ക് സന്തോഷമായി..

” അഡ്വാൻസ് എത്ര..?

” 3cr”

“3cr “???

” yes, സർ ”

ആദി പുഞ്ചിരിച്ചു..

” ഇന്ന് നമുക്ക് ലക്ക് ആണ് സർ ” ജെയിംസ്

ജെയിംസ് അങ്ങനെ പറഞ്ഞപ്പോഴാണ് ആദിക്ക് കൃഷ്ണയെ ഓർമ വന്നത്..

” ജെയിംസ് ആ കുട്ടി..?

” സെലക്ട്‌ ആയി സർ അക്കൗണ്ടന്റ് ആയി. 11 മണിക്ക് ജോയിൻ ചെയ്യുമെന്നാ അറിഞ്ഞത്…’ ”

” അവൾ ജോയിൻ ചെയ്യാൻ പാടില്ല ജെയിംസ് ”

” എന്താ സർ?? ”

” അവൾ ഇവിടെ എന്റെ പ്രൈവറ്റ് സെക്രട്ടറി ആയി ജോയിൻ ചെയ്യണം.. ”

” സർ അത്..?

” കൃത്യം 11 ന്.. ” ആദി വാച്ച് നോക്കി പറഞ്ഞു

” ഓക്കെ സർ ” ജെയിംസ് തിരിഞ്ഞു നടന്നു

” ജെയിംസ്..? ”

” സർ?

” ആ കുട്ടീടെ പേര്..??

” കൃഷ്ണ.. ”

” കൃഷ്ണ.. ” ആദിയുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു …

❤❤❤❤❤❤❤❤❤

അക്കൗണ്ടന്റ് ആയി ജോയിൻ ചെയ്യാൻ പോവുന്ന സമയത്തു ആണ് ഒരാൾ കൃഷ്ണയെ വിളിച്ചത്..

” കൃഷണ പ്രിയ?

” ആ.. ഞാനാ.. ” കൊച്ചു കുട്ടികളെപ്പോലെ അവൾ സ്വയം നെഞ്ചിൽ കൈവെച്ചു പറഞ്ഞു.

” എന്താ സർ “?

” അത് കുട്ടിയെ അക്കൗണ്ടന്റ് ആയല്ല ഞങൾ നിയമിച്ചത്..

” പിന്നെ..?

” കുട്ടിയെ MD യുടെ പ്രൈവറ്റ് സെക്രട്ടറി ആയിട്ടാ സെലക്ട് ചെയ്തത്.. ”

” MD യെന്ന് പറയുമ്പോ ആദിത്യ സർ..?

” ആ അതെ ആദി സർ തന്നെ.. ”

കൃഷ്ണയുടെ ഉള്ളിൽ വെള്ളിടി വെട്ടി..

” ഓക്കെ സർ ഞാൻ വരാം.. ”

” അയ്യോ എന്നെ സർ എന്നൊന്നും വിളിക്കണ്ട ഞാൻ ഇവിടെ ഉള്ള കിരൺ സാറിന്റെ അസിസ്റ്റന്റ് ആണ്.. പേര് ജെയിംസ് കുട്ടി ഏട്ടാ ന്ന് വിളിച്ച മതി .. ”

” ശെരി ഏട്ടാ ഞാൻ ഒരു കാൾ ചെയ്തോട്ടെ..?

” ഓഹ് സോറി കൃഷ്ണാ ഷാർപ് 11 ന് ജോയിൻ ചെയ്യാനാ സർ പറഞ്ഞിരിക്കുന്നത്.. സർ ഭയങ്കര സ്ട്രിക്ട് ആ.. ”

” മ്മ് ഓക്കെ ഞാൻ വരാം ”

” മ്മ് ”

ജെയിംസിന്റെ കൂടെ ആദിയുടെ ക്യാബിനിലേക്ക് നടക്കുമ്പോൾ കൃഷ്ണയുടെ മനസ്സ് കലുഷിതമായിരുന്നു..

അവളുടെ ഹൃദയമിടിപ്പ് പതിവിലും വിപരീതമായി ഉയരാൻ തുടങ്ങി..

കൃഷ്ണ ആദിയുടെ ക്യാബിനിൽ അരികെ എത്തി.

ഉള്ളിൽ ലാപ്പിൽ നോക്കി വർക്ക് ചെയ്തുകൊണ്ടിരുന്ന ആദിയുടെ ഹൃദയം ക്രമതീതമായി മിടിക്കാൻ തുടങ്ങി. പുറത്ത് കൃഷ്ണക്കും ഇതേ അവസ്ഥ.. അവൾ ഫയലിനോടൊപ്പം നെഞ്ചിൽ വലതുകൈ ചേർത്ത് വെച്ചു…ആദി വേഗം തലകുനിച്ചിരുന്ന് നെഞ്ചിൽ വലതു കൈ ചേർത്ത് അമർത്തി വെച്ചു. മിടിപ്പ് കൂടി ഇപ്പോൾ പൊട്ടിപോവുന്ന അവസ്ഥ..

ആദിയുടെ ക്യാബിൻ ഓപ്പൺ ആയി..

” സർ ”

” ആ ജെയിംസ് എന്തായി.. ” തലകുനിച്ചു നെഞ്ചിൽ കൈ അമർത്തി തന്നെ അവൻ ചോദിച്ചു..

മിടിപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല.. അവൻ തലഉയർത്തി.. അവന്റെ ശ്വാസം വിലങ്ങി.. ഹൃദയമിടിപ്പ് കൂടി കൂടി വന്നു….. ജെയിംസിന് പുറകിൽ ഫയലിനൊപ്പം നെഞ്ചിൽ കൈ അമർത്തി കണ്ണുകൾ ഇറുക്കെ അടച്ചു നിൽക്കുന്ന കൃഷ്ണ.. ആദിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..

അവൻ വീണ്ടും തലകുനിച്ചു തന്റെ നെഞ്ചിൽ ഒന്നു തലോടി… ” ഓക്കെ കൂൾ… ” 2 തവണ ഇങ്ങനെ തന്നെ പുഞ്ചിരിച്ചുകൊണ്ട് അവൻ മെല്ലെ മൊഴിഞ്ഞു….

ആദി തല ഉയർത്തി ജെയിംസിനെ നോക്കി പുറകിലേക്ക് കണ്ണ് കാണിച്ചു.. ജെയിംസ് തിരിഞ്ഞു നോക്കി കണ്ണുകൾ ഇറുക്കെ അടച്ചു നിൽക്കുന്ന കൃഷ്ണ..

” കൃഷ്ണ ” ജെയിംസ് അവളുടെ ചുമലിൽ തട്ടി..

അവൾ കണ്ണുകൾ തുറന്നു.. ആദിയെ കണ്ടതും വീണ്ടും ഹൃദയ മിടിപ്പ് കൂടാൻ തുടങ്ങി.. അവൾ അത് കാര്യമാക്കാതെ ആദിയെ നോക്കി പുഞ്ചിരിച്ചു ആദിയുടെ നേരെ നടന്നു.

” എന്താ നെയിം..? അവൻ ലാപ്പിൽ നോക്കികൊണ്ട് ചോദിച്ചു

” കൃഷ്ണ പ്രിയ.. ”

” ഏത് വരെ പഠിച്ചു.. “? ചോദിക്കുന്നതിനൊപ്പം അവൻ ഫയലിന് വേണ്ടി കൈ നീട്ടിയിരുന്നു…..

” Mba” പറയുന്നതിനൊപ്പം അവൾ ഫയൽ കൊടുത്തു.

” മ്മ് ദാ അവിടെയാ സീറ്റ്‌ ” ഫയൽ തിരികെ നൽകികൊണ്ട് അവൻ വലതു വശത്തേക്ക് കൈ ചൂണ്ടി..

” പോയിരുന്നോള്ളൂ എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ ജെയിംസ് പറഞു തരും ”

” മ്മ് ” അവൾ തലയാട്ടികൊണ്ട് സീറ്റിൽ പോയിരുന്നു. അരികെ ജെയിംസും നിന്നു..

ആദി ജെയിംസ്സിനെയും കൃഷ്ണയെയും നോക്കി കൊണ്ട് വീണ്ടും ലാപ്പിലേക്ക് തിരിഞ്ഞു..

” സർ ഞാൻ എന്താ ചെയ്യണ്ടേ? കൃഷ്ണ

” സർ എന്നൊന്നും വിളിക്കല്ലേ കൃഷ്ണാ.. ”

” ഓഹ് സോറി.. ”

” മ്മ് ദാ ഈ ഡാറ്റാ ഫയൽസ് എല്ലാം കറക്ഷൻ ചെയ്യണം… പിന്നെ ഈ സിസ്റ്റത്തിൽ ആണ് സാറിന്റെ എല്ലാ പ്രോഗ്രാംസും മീറ്റിംഗ് ഡീറ്റൈൽസും ഉള്ളത്… അത് അതാത് സമയത്ത് ഓർമിപ്പിക്കണം.. മീറ്റിംഗ് മെയിൽസ് വരുന്നത് ഈ സിസ്റ്റത്തിൽ ആയതുകൊണ്ട് ആ ദിവസം വേറെ മീറ്റിങ് പ്രോഗ്രാം ഇല്ലെങ്കിൽ സർനോട് ചോദിച്ചു ഡേറ്റ് നൽകിക്കോളൂ… ആ പിന്നെ സാറിന് വരുന്ന ഫയൽസ് ഒക്കെ ചെക്ക് ചെയുന്നത് ആനും ഞാനും ആയിരുന്നു.. ഇനി ചെയേണ്ടത് കൃഷണയും ആനും ആണ്…”

” ഇനി ഉണ്ടോ.. ”

” ഉണ്ടോന്നോ ഇനിയും ഉണ്ട് ”

കൃഷ്ണയുടെ കണ്ണ് തള്ളി..

” ജെയിംസ് തല്കാലത്തേക്ക് അത്രേം മതി ഒന്നുകൂടി നോക്കിയിട്ട് ബാക്കി എല്പിക്കാം.. ” ആദി

” ഓക്കെ സർ”… ” എന്ന തുടങ്ങിക്കോ കൃഷ്ണാ all the best..” അതും പറഞ്ഞു ജെയിംസ് പോയി…

കൃഷ്ണ സിസ്റ്റം ഓൺ ആക്കി.. എന്റർ അടിച്ചു.. സിസ്റ്റം ഹാങ്ങ്‌ ആയി കൃഷ്ണ രണ്ട് മൂന്നു തവണ ശ്രമിച്ചെങ്കിലും ഹാങ്ങ്‌ ആയി തന്നെ നിന്നു.. അവൾ ആകെ വിയർത്തു.. അവൾ വിഷമത്തോടെ ആദിയെ നോക്കി… ഇതൊക്കെ ആദി കാണുന്നുണ്ടെങ്കിലും അവൾ നോക്കിയപ്പോൾ അവൻ വേഗം ലാപ്പിലേക്ക് നോക്കി…

” സർ ” ശബ്ദം ഇല്ലാതെ കാറ്റ് മാത്രം പുറത്ത് വന്നു.. കൃഷണക് ഭയം കൂടി.. അവൾ ഒന്നു മുരടനക്കി നോക്കി…

” സർ ” പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു..

” മ്മ്…എന്താ…”? ചോദ്യത്തിനൊപ്പം പുരികം ഉയർന്നു താഴ്ന്നു..

” സിസ്റ്റം ഹാങ്ങ്‌ ആയി ” വീണ്ടും പതിഞ്ഞ സ്വരം..

ആദി സീറ്റിൽ നിന്നും എഴുനേറ്റ് കൃഷ്ണയുടെ അടുത്തേക്ക് ചെന്നു..

അവൾ എഴുനേൽക്കാൻ ഒരുങ്ങിയതും അവൻ ഇരിക്കാൻ കൈകൊണ്ട് കാണിച്ചു..ആദി കൃഷ്ണയുടെ അടുത്തേക്ക് കുനിഞ്ഞു നിന്നു സിസ്റ്റം നോക്കി.. ആദിയുടെ ഫോറിൻ പെർഫ്യൂമിന്റെ മണം കൃഷ്ണയുടെ മൂക്കിലേക്ക് അടിച്ചു കയറി…

ആദ്യമായാണ് ഇത്രയും അടുത്ത് കിരണല്ലാതെ മറ്റൊരാണ് അതിന്റെ ടെൻഷനിൽ ac യിലും അവൾ വിയർത്തിരുന്നു.. അവളുടെ ഹൃദമിടിപ്പ് ക്രമതീതമായി വീണ്ടും ഉയർന്നു. അവൾ കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു.. ആദി സിസ്റ്റം വീണ്ടും നോക്കി പിന്നെ താഴെ വെച്ചിരിക്കുന്ന cpu സ്വിച്ച് വീണ്ടും ഓൺ ആക്കി ഓഫ്‌ ആക്കി നോക്കി..

എന്നിട്ടും ശരിയായില്ല.. അവൻ cpu ചെറുതായി കാലുകൊണ്ട് തട്ടി… സിസ്റ്റം ശരിയായി..

അവൻ കൃഷ്ണയെ നോക്കി.. അവൾ കണ്ണുകൾ ഇറുക്കെ അടച്ചിരിപ്പാണ്..അവളുടെ അടുത്തേക്ക് അവൻ കുറച്ചൂടെ നീങ്ങി നിന്നു.. കൃഷ്ണയുടെ കവിളിൽ ആദിയുടെ നിശ്വാസം തട്ടി..

” സർ ” ജെയിംസ് ഡോറിൽ തട്ടി

ആദി വേഗം എഴുനേറ്റ് നിന്നു..മുഖം ഗൗരവത്തിലാക്കി..

” യെസ് ജെയിംസ്.. ”

” സർ മേടം വിളിക്കുന്നു.. ”

” മ്മ് ”

ജെയിംസ് തിരിച്ച് പോയി.. ആദി കൃഷ്ണയെ നോക്കി ഇപ്പോഴും കണ്ണടച്ചിരിപ്പാണ്..

” കൃഷ്ണാ. ” ആദി അവളുടെ ചുമലിൽ തട്ടി

” മ്മ് ” കൃഷ്ണ ഞെട്ടി കണ്ണ് തുറന്നു.. ആദി സിസ്റ്റം ചൂണ്ടി കാണിച്ചു.. അവൾ തലയാട്ടി…

അവൻ തിരിഞ്ഞു നടന്നു.. അപ്പോഴും അവൾ കാണാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….

❤❤❤❤❤❤❤❤❤

പിന്നെ ഉച്ച വരെ ആദി ക്യാബിനിലേക്ക് വന്നില്ല.

ഉച്ചക്ക് ആദിയുടെ ക്യാബിനിലേക്ക് ആൻ കയറി വന്നു…

” ഹലോ കൃഷ്ണ”

കൃഷ്ണ പുരികം ചുളിച്ചു..

” ഓഹ് സോറി ഞാൻ ആൻ വർഗീസ്.. കിരൺ സാറിനൊപ്പം വർക്ക് ചെയുന്നതാ.. കിരൺ സർ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്.. തന്നെ നോക്കാൻ ഏല്പിച്ചെന്ന് വേണേൽ പറയാം.. ”

കൃഷ്ണക്ക് അത് കേട്ട് ചിരി വന്നു..

” മ്മ് ”

” കിരൺ സർ കസിൻ ബ്രദർ ആണല്ലേ.. ”

“മ്മ് ” അതിനും അവൾ പുഞ്ചിരിച്ചു

” ഓഹ് ഏട്ടന് നല്ല ടെൻഷൻ പെങ്ങളുടെ കാര്യത്തിൽ.. ആരും അറിയാനും പാടില്ലലോ.. ”

” ഏട്ടൻ..” അവൾ മനസ്സിൽ ഉരുവിട്ടു.. അവളുടെ കണ്ണുകൾ നിറഞ്ഞു..

” ടോ എന്ത് ആലോചിച്ച് ഇരിക്കാ കഴിക്കണ്ടേ…?

ഒന്നര ആയി ഇവിടെ 2 മണി വരെയേ ലഞ്ച് ബ്രേക്ക്‌ ഉള്ളൂ.. വേഗം വാ.. ”

ആൻ കൃഷ്ണയെ വലിച്ചുകൊണ്ട് കഴിക്കാൻ പോയി.. കഴിക്കുമ്പോൾ കൃഷ്ണ ആനിനെ നോക്കി നല്ല അസ്സൽ വായാടി ആണ് കോട്ടയകാരി അച്ചായത്തി.. തോളു വരെ ചുരുണ്ടുകിടക്കുന്ന മുടി..

നല്ല വെളുത്ത നിറം ചിരിക്കുമ്പോൾ വായ് തുറന്നെ ചിരിക്കുള്ളൂ.. 1:45 ആയപ്പോൾ കഴിച്ചു തീർന്നതും ഓഫീസ് ചുറ്റിക്കാണിക്കാന്ന് പറഞ് ആൻ അവളെയും വലിച്ചു നടന്നു.. ഓഫീസിൽ വലിയ തൂണുകളാണ് പ്രത്യേകത ചതുരാകൃതിയിൽ നിർമിച്ച തൂണുകൾ കാണുമ്പോൾ അവൾക്ക് ന്യൂ ജനറേഷൻ കൊട്ടാരം പോലെ തോന്നി..

അവർ നടന്നു ഗ്രൗണ്ട് ഫ്ലോറിൽ എത്തി..

ഓഫീസിന്റെ ഇടതുഭാഗത്തു നല്ല ഗാർഡൻ ഉണ്ടെന്ന് പറഞ്ഞു ആൻ അവളെ അങ്ങോട്ട് കൂട്ടികൊണ്ട് പോയി ..

അവിടെ എത്തിയപ്പോൾ രണ്ട് തൂണുകൾ അപ്പുറം ജെയിംസ് ഫോൺ നോക്കി നിൽപ്പുണ്ടായിരുന്നു..

” ജെയിംസേട്ടാ.. ”

വിളിക്കുന്നതിനൊപ്പം അവർ അവനടുത്തേക്ക് നടന്നു…

” നല്ല ആളാ.. എന്നെ അവിടെ ഒറ്റക്കാക്കി പോയല്ലേ.. ആ സിസ്റ്റം ഏതോ ജാമ്പോവാന്റെ കാലത്ത് ഉള്ളതാ ” കൃഷ്ണ

അത് കേട്ട് ആൻ പൊട്ടിച്ചിരിച്ചു.. കൃഷ്ണ ആനിനെ ഒന്നു നോക്കി വീണ്ടും ജെയിംസിന് നേരെ നടന്നു..

” നിങ്ങടെ ബോസ്സിനോട് പുതിയത് ഒരെണം വാങ്ങാൻ പറ പൂത്ത കാശുണ്ടല്ലോ.. പിശുക്കൻ…”

കൃഷ്ണ പറഞ്ഞു ജെയിംസിന്റെ അടുത്തെത്തി..

അവൾ ഞെട്ടി …ജെയിംസ് കണ്ണുകൾ ഇറുക്കെ അടച്ചു..ജെയിംസിന് നേരെ തൂണിന്റെ സൈഡിലായി കോട്ട് ഊരി ഇടതു കൈത്തണ്ടയിലിട്ട് വലതുകൈയിൽ എരിയുന്ന സിഗരറ്റും ഇടതു തോൾ തൂണിൽ ചാരി കാലുകൾ പിണച്ചുവെച്ചു താഴേക്ക് നോക്കി നിൽക്കുന്ന ആദി.. കൃഷ്ണ പറഞ്ഞതൊക്കെ അവൻ കേട്ടുന്നുള്ളത് ആ നിൽപ്പിൽ നിന്ന് വ്യക്തം…എരിയുന്ന സിഗരറ്റ് ചുണ്ടിനോടടുപ്പിച്ചു അവൻ ഒരു പഫ് എടുത്ത് അവൻ താഴെ നിന്നും മിഴികളിൽ മാത്രം ഉയർത്തി കൃഷ്ണയെ നോക്കി

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി