പ്രണയാർദ്രം നോവലിൻ്റെ ഭാഗം 36 വായിക്കുക…..

രചന: സീത ലക്ഷ്മി

ലക്ഷ്മി തിരിച്ചു വീട്ടിലേക്ക് ചെന്നു വീണ്ടും മുറിയിൽ ചുരുണ്ടുകൂടി.അവൾ പെട്ടെന്ന് തിരിച്ചു വന്നത് എന്താണെന്ന് ആർക്കും മനസ്സിലായില്ല. അവളുടെ പിന്നാലെ വന്ന ലോകേഷിനോടും നവിയോടും എല്ലാവരും കാര്യം തിരക്കി.

“എന്ത് പറ്റി നവി…സ്നേഹ അവിടെ ഇല്ലായിരുന്നോ… ലക്ഷ്മി മോൾ എന്താ വേഗം വന്നേ…”മാധവൻ ചോദിച്ചു.

നവിയുടെയും ലോകേഷിന്റെയും മുഖം കണ്ടപ്പോൾ എന്തോ കാര്യമായി നടന്നിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി.

“എന്താ നവി…”ശ്രീജ അവന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു.

നവി കാര്യങ്ങൾ എല്ലാം അവർക്ക് പറഞ്ഞുകൊടുത്തു. മാധവനു ദേഷ്യം ഇരച്ചു കയറി.

അവർ പോയിട്ടും സിദ്ധു അതെ നിൽപ്പ് തുടരുക ആയിരുന്നു. അവൻ ഒന്ന് തിരിഞ്ഞു സ്നേഹയെ നോക്കിയ ശേഷം വീട്ടിലേക്ക് നടന്നു.ഹാളിൽ തന്നെ എല്ലാവരും സിദ്ധുവിനെ പ്രതീക്ഷിച്ചെന്ന പോലെ ഇരിപ്പുണ്ടായിരുന്നു. അവരുടെ എല്ലാം മുഖം കണ്ടപ്പോൾ തന്നെ അവരെല്ലാം അറിഞ്ഞിട്ടുണ്ടാകും എന്നവന് മനസ്സിലായി.

“എന്തിനാടാ… എന്തിനാടാ വന്നത് നീ… നിന്നെ ഞങ്ങൾ ഇങ്ങനെയാണോടാ വളർത്തിയത്…”ശ്രീജ അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു.

“അമ്മേ… ഞാൻ… എനിക്ക് ഒന്നും അറിയില്ല…”സിദ്ധു കരഞ്ഞുകൊണ്ട് പറഞ്ഞു.

അച്ഛാ… സത്യമായിട്ടും ഇതാരോ ചതിച്ചതാ..

എനിക്ക് അറിയില്ല… ഞാൻ അങ്ങനെ ചെയ്യില്ല…

മാധവന്റെ അടുത്തേക്ക് ചെന്നുകൊണ്ട് സിദ്ധു പറഞ്ഞു.

മാധവൻ സിദ്ധുവിന്റെ കവിളിൽ ആഞ്ഞടിച്ചു.

“ഞങ്ങളുടെ കാര്യം പോട്ടെ…ലക്ഷ്മിയെ കുറിച്ചൊർത്തോ നീ…അവളോട് നീ ഈ അവസ്ഥയിൽ ഇങ്ങനെ തന്നെ ചെയ്യണമെടാ…”മാധവൻ ദേഷ്യപ്പെട്ടു അകത്തേക്ക് പോയി. സിദ്ധു എല്ലാവരെയും മാറി മാറി നോക്കി.

അവൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന് അവനു മനസ്സിലായി.അവൻ പുറത്തേക്ക് ഇറങ്ങാനായി പോയി. ലക്ഷ്മിയെ ഒന്ന് കാണണം എന്ന് അവനു തോന്നി അവൻ സ്റ്റയർ കയറാനായി പോയതും നവി തടഞ്ഞു.

“വെറുതെ ഇനി ആ പാവത്തിനെ കരയിക്കേണ്ട…”നവി മറ്റെങ്ങോ നോക്കി പറഞ്ഞു.

സിദ്ധു അവനെ ഒന്ന് കനപ്പിച്ചു നോക്കിയിട്ട് കൈ തട്ടി മാറ്റി മുറിയിലേക്ക് ചെന്നു. അവൻ വാതിലിന്റെ അവിടെ തന്നെ നിൽക്കുക ആയിരുന്നു. ലക്ഷ്മി എങ്ങനെ പ്രതികരിക്കും എന്നോർത്തു അവനു നല്ല പേടി ഉണ്ടായിരുന്നു. അവൻ രണ്ടും കല്പിച്ചു മുറിയിലേക്ക് കയറി. ലക്ഷ്മി ബാൽക്കണിയിൽ തിരിഞ്ഞു നിൽക്കുക ആയിരുന്നു. അവൻ അവളുടെ പിറകിലായി ചെന്നു നിന്നു.എന്ത് പറയണം എന്ന് അവനു അറിയില്ലായിരുന്നു. പിറകിൽ നിൽക്കുന്ന ആളെ തിരിച്ചറിയാൻ ലക്ഷ്മിക്ക് അധികം സമയം ഒന്നും വേണ്ടി വന്നില്ല.ലക്ഷ്മി തിരിഞ്ഞു സിദ്ധുവിനെ ഇറുക്കെ കെട്ടിപ്പിടിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ആയതിനാൽ അവൻ ഒന്ന് പുറകിലേക്ക് വേച്ചു പോയി.

“സിദ്ധു…. അങ്ങനെ ഒന്നും ഇല്ലല്ലോ…”

അവന്റെ മുഖം കൈകളിൽ എടുത്തുകൊണ്ടു നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു. അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൻ ഇല്ലെന്ന് തലയാട്ടി. ലക്ഷ്മി അവനെ വീണ്ടും ഇറുക്കെ കെട്ടിപിടിച്ചു മുഖം മുഴുവനും ചുംബിച്ചു. സിദ്ധുവും അവളെ അവനോട് ചേർത്ത് പുണർന്നു.അവളും തന്നെ തള്ളി പറയുമെന്നാണ് അവൻ വിചാരിച്ചത്.അത്രയും മോശപ്പെട്ട ഒരു രീതിയിൽ തന്നെ കണ്ടിട്ടും അവൾക്കു അവനോടുള്ള വിശ്വാസത്തെ കുറിച്ച് അവനു അത്ഭുതം തോന്നി.

ഇപ്പോഴും പിടികിട്ടാത്ത എന്തോ മായാജാലമാണ് അവളുടെ മനസ്സെന്ന് അവനു തോന്നി. എന്തായാലും അവളെ ആർക്കും വിട്ടുകൊടുക്കില്ല എന്ന പോലെ അവൻ ചേർത്തു പിടിച്ചു. അപ്പോഴാണ് സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തത്. ഏതോ പരിചയമില്ലാത്ത നമ്പറായിരുന്നു. ലക്ഷ്മിയെ അകറ്റി മാറ്റാതെ തന്നെ ആ ഫോൺ അവൻ എടുത്തു.

എന്താ സിദ്ധു ഇത്… ലക്ഷ്മി ഇങ്ങനെ ഒരു അവസ്ഥയിൽ ഇരിക്കുമ്പോൾ നീ സ്നേഹയുടെ കൂടെ….

ഛേ..ഛേ… മോശം..

വേദിന്റെ ശബ്ദം ആയിരുന്നു അത്.സിദ്ധുവിന് ദേഷ്യം ഇരച്ചു കയറി.

“കളിക്കുവാണേൽ ആണുങ്ങളെ പോലെ മുന്നിൽ നിന്ന് കളിക്കെടാ….നായിന്റെ മോനെ……..”സിദ്ധു പറഞ്ഞു.

മറുതലക്കൽ നിന്നും പൊട്ടിച്ചിരി ഉയർന്നു.പെട്ടെന്ന് തന്നെ ഫോൺ കട്ട്‌ ആയി.

“ആരാ….”ലക്ഷ്മി ചോദിച്ചു.

“വേദ്… അവന്റെ പണിയ ഇതെല്ലാം… നമ്മളെ തമ്മിൽ പിരിക്കാൻ നോക്കിയതാകും…അപ്പൊ കാര്യങ്ങൾ എല്ലാം എളുപ്പമായല്ലോ… അവനെ ഇന്ന് ഞാൻ…”സിദ്ധു ഷർട്ടിന്റെ സ്ലീവ് ചുരുട്ടികൊണ്ട് അവളിൽ നിന്നും കുതറി മാറി കൊണ്ട് പറഞ്ഞു.

“സിദ്ധു… വേണ്ട… അയാൾ എന്തെങ്കിലും ചെയ്യട്ടെ… എനിക്ക് നിന്നെ കൂടെ നഷ്ടപ്പെടുത്താൻ വയ്യ…”ലക്ഷ്മി വിതുമ്പി കൊണ്ട് പറഞ്ഞു.

സിദ്ധു അവളെ ചേർത്ത് പിടിച്ചു.

“നമുക്കൊന്ന് സ്നേഹയെ കാണാൻ പോകാം…”ലക്ഷ്മി ചോദിച്ചു.

“നീ കഴിച്ചോ വല്ലതും….”

“എനിക്കൊന്നും വേണ്ട സിദ്ധു…ഒന്നും കഴിക്കാൻ തോന്നുന്നില്ല…”

“ഇപ്പൊ തന്നെ നീ ആകെ ക്ഷീണിച്ചു…കോലം കണ്ടില്ലേ… നീ പോയി ഫ്രഷ് ആയിട്ട് വാ…”സിദ്ധു അവൾക്ക് കബോർഡിൽ നിന്നും ഡ്രസ്സ്‌ എല്ലാം എടുത്തു കൊടുത്തു ബാത്‌റൂമിലേക്ക് കയറ്റി വിട്ടു.

“വാ… നമുക്ക് പുറത്ത് പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം…”ഫ്രഷ് ആയി വന്ന ലക്ഷ്മിയോട് സിദ്ധു പറഞ്ഞു.

“എനിക്കൊന്നും വേണ്ട…നമുക്ക് സ്നേഹയെ ഒന്ന് കണ്ടിട്ട് വരാം…പാവം പേടിച്ച് ഇരിക്കുവായിരിക്കും…” ലക്ഷ്മിയും സിദ്ധുവും കൂടെ താഴേക്ക് ചെന്നു.

“സിദ്ധുവിനെ ആരോ ചതിച്ചതാ… അല്ലാതെ അവൻ അങ്ങനെ ചെയ്യില്ല…”ഹാളിൽ ഇരിക്കുന്ന എല്ലാവരോടുമായി ലക്ഷ്മി പറഞ്ഞു.

“ചേച്ചി… നമ്മൾ കണ്ടതല്ലേ…”നവി പറഞ്ഞു.

“എല്ലാം സത്യമാകണം എന്നില്ല നവി…”ലക്ഷ്മി സിദ്ധുവിന്റെ കയ്യും പിടിച്ചു സ്നേഹയുടെ അടുത്തേക്ക് പോയി. സ്നേഹ ഹാളിൽ ഇരുന്നു കരയുക ആയിരുന്നു. ലക്ഷ്മി അവളുടെ അടുത്തേക്ക് ചെന്നിരുന്നു തോളിൽ കൈ വേച്ചു.

സ്നേഹ ഞെട്ടി തിരിഞ്ഞു നോക്കി.

“എനിക്ക്… ഞാൻ….”സ്നേഹ ലക്ഷ്മിയെ നോക്കി കൈ കൂപ്പി. “എനിക്ക് അറിയാം നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്…”ലക്ഷ്മി പറഞ്ഞതും സ്നേഹ ഒരു തേങ്ങലോടെ ലക്ഷ്മിയെ കെട്ടിപ്പിടിച്ചു.ലക്ഷ്മി അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.

ഞാൻ വാതിൽ തുറന്നു കയറിയതും ആരോ എന്റെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തു…

അപ്പോഴേക്കും എന്റെ ബോധം പോയി… സ്നേഹ പറഞ്ഞു.

ദേവിനെ കണ്ട് തിരിച്ചു വരുവായിരുന്നു ഞാൻ….

റോഡിൽ ആരോ കിടക്കുന്നത് കണ്ട് കാർ നിർത്തി ചെന്നു നോക്കിയതാ… ആരോ പിറകിൽ നിന്നും ക്ളോറോഫൊമോ എന്തോ മണപ്പിച്ചു… ഇതെല്ലാം അവൻ ചെയ്തതാ വേദ്…”സിദ്ധു മുഷ്ടി ചുരുട്ടി കൊണ്ട് പറഞ്ഞു.

“അതെല്ലാം വിട്ടേക്ക്… താനും ഇനി അതിനെ കുറിച്ചൊന്നും ഓർക്കേണ്ട…”ലക്ഷ്മി സ്നേഹയോട് പറഞ്ഞു.

സ്നേഹ അകത്തേക്ക് ചെന്നു ഒരു പേപ്പർ എടുത്തുകൊണ്ടു വന്ന് സിദ്ധുവിന് കൊടുത്തു. സിദ്ധു അത് തുറന്നു വായിച്ചു നോക്കി.

“സ്നേഹ…. താൻ എന്തിനാ റിസൈൻ ചെയ്യുന്നത്… ഈ കാരണം കൊണ്ടാണോ…”സിദ്ധു ചോദിച്ചു.

അല്ല…. ഞാൻ ഇവിടെ നിൽക്കേണ്ട ആളല്ല…

ഞാൻ തിരിച്ചു ബാംഗ്ലൂർ പോകുവാ… സ്നേഹ പറഞ്ഞു.

“സ്നേഹ… പക്ഷെ…”

“പ്ലീസ് എന്നെ നിർബന്ധിക്കരുത്….”സ്നേഹ കരഞ്ഞുകൊണ്ട് റൂമിലേക്ക് പോയി. ലക്ഷ്മിയും സിദ്ധുവും സ്നേഹയെ ശല്യപ്പെടുത്താൻ പോയില്ല.

അവർ അവിടെ നിന്നും ഇറങ്ങി തിരിച്ചു നടന്നു.

“വാ കേറ്…”കാറിന്റെ ഡോർ ഓപ്പൺ ചെയ്തു കൊണ്ട് സിദ്ധു ലക്ഷ്മിയോട് പറഞ്ഞു.

“എന്തിന്…”

“എന്തെങ്കിലും കഴിക്കാം… വാ…”സിദ്ധു അവളെ നിർബന്ധിച്ചു കാറിൽ കയറ്റി.

“നീ എന്തെങ്കിലും കഴിച്ചോ സിദ്ധു…”ലക്ഷ്‌മി ചോദിച്ചു. സിദ്ധു ഇല്ലെന്ന് തലയാട്ടി. “നിഹ എന്തെങ്കിലും കഴിച്ചു കാണുമോ…”ചാരി ഇരുന്ന് കൊണ്ട് ലക്ഷ്മി ചോദിച്ചു.സിദ്ധു ഒന്നും മിണ്ടിയില്ല.

“നീ അവളെ മറന്നോ സിദ്ധു…” സിദ്ധു ലക്ഷ്മിയെ ഒന്ന് നോക്കി.

“ഇല്ല…”സിദ്ധു മുന്നിലേക്ക് നോക്കി ഡ്രൈവ് ചെയ്തുകൊണ്ട് പറഞ്ഞു. അവർ ഭക്ഷണം കഴിക്കാനായി ഒരു തട്ടുകടയുടെ ഫ്രന്റിൽ നിർത്തി.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ വീട്ടിലേക്ക് തിരിച്ചു. ഇടക്ക് വെച്ച് ദേവിന്റെ കാൾ വന്നപ്പോൾ സിദ്ധു കാർ നിർത്തി പുറത്തേക്ക് ഇറങ്ങി.

മുരുകേശനെ കുറിച്ച് എന്തെങ്കിലും ആകും എന്ന് കരുതി അവൻ ലക്ഷ്മിയുടെ അടുത്ത് നിന്നും മാറി നിന്നു.ഒരു ആളൊഴിഞ്ഞ റോഡ് ആയിരുന്നു അത്.

“ഹലോ ദേവ്… അയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ…”സിദ്ധു ചോദിച്ചു.

“കിട്ടി…. അയാളുടെ വീട് പാലക്കാട്‌ എവിടെയോ ആണ്…അയാളെ കുറിച്ച് അങ്ങനെ ഒരു സ്റ്റേഷനിലും കംപ്ലൈന്റ്സ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല… മുരുകേശനു അങ്ങനെ ഒരു ഭീകര രൂപം കൊടുത്തതും പ്രിയങ്ക തന്നെയാവാം…”

“പാലക്കാട്‌ എവിടെയാണ് അയാൾ…”

അതിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്… ഇതിപ്പോ എന്റെ സ്റ്റേഷനിൽ ഉള്ള ഒരു കോൺസ്ട്രബിൾ പറഞ്ഞു കിട്ടിയ വിവരമാ…പണ്ട് ഇയാൾ പാലക്കാട്‌ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത് അവിടെ നിന്നും ട്രാൻസ്ഫർ ആയി ഇവിടെ വന്നതാണ്…

മുരുകേശന്റെ ഭാര്യ ഇയാളുടെ വീട്ടിലെ വേലക്കാരി ആയിരുന്നു എന്ന പറഞ്ഞത്… അയാൾക്ക് ഒരു മകളും ഉണ്ടെന്ന് പറഞ്ഞു… അഡ്രസ് അയാൾ ഒപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്…

അത്രയും കേട്ടതും സിദ്ധുവിന് ആശ്വാസമായി.

“നിഹ അയാളുടെ കൂടെ ഉണ്ടാകുമെന്ന് എന്താ ഉറപ്പ്…”സിദ്ധു ചോദിച്ചു.

“അത് നമുക്ക് ഉറപ്പിക്കാൻ പറ്റില്ല എന്തായാലും നമുക്ക് അയാളെ പൊക്കാം ആദ്യം… നീ വിഷമിക്കണ്ട…ദൈവം നമ്മുടെ കൂടെയ… സത്യം മാത്രമേ ജയിക്കൂ…”

സിദ്ധു ദേവിനോട് സംസാരിച്ചതിന് ശേഷം തിരിച്ചു കാറിനടുത്തേക്ക് ചെന്നു.കാറിനകത്തു ലക്ഷ്മി ഉണ്ടായിരുന്നില്ല. അവൻ ഒന്ന് ചുറ്റും കണ്ണോടിച്ചു അവിടെ എങ്ങും അവളെ കണ്ടില്ല. റോഡിൽ ആണെങ്കിൽ ഒരു സ്ഥലത്ത് അവർക്ക് പിന്നിലായി ഒതുങ്ങി ഒരു വാൻ മാത്രം കിടപ്പുണ്ട്. പെട്ടെന്നാണ് ആരോ പിറകിൽ നിന്ന് തലക്കടിച്ചതും അവന്റെ ബോധം മറഞ്ഞതും.ബോധം മറയുമ്പോഴും അവന്റെ കാതിൽ സിദ്ധു എന്ന് മാത്രം പ്രതിധ്വനിച്ചു കേട്ടു…

തുടരും…

ആരും എന്നെ കൊല്ലരുത്…. കഥയുടെ അവസാന ഘട്ടത്തിലേക്കുള്ള ആദ്യത്തെ ചുവടാണ്… നമുക്ക് എല്ലാം ശെരിയാക്കാം…ഞാനല്ലേ പറയുന്നത്…

എന്നെ വിശ്വസിക്കെന്നെ…കഥ തുടർന്നും വായിക്കുക💕പാർട്ട്‌ ചെറുതായി പോയി. എനിക്കിന്ന് ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടായിരുന്നു അതുകൊണ്ടാണ്.

അപ്പൊ ലൈക്ക് & കമന്റ്‌. നിങ്ങൾ അഭിപ്രായം പറയാതെ എനിക്ക് അങ്ങോട്ട് എഴുതാൻ പറ്റുന്നില്ല കേട്ടോ. ഇടക്ക് സ്റ്റക്കാവുന്നു….♥️

രചന: സീത ലക്ഷ്മി


Comments

Leave a Reply

Your email address will not be published. Required fields are marked *