സ്നേഹത്തിൻ പൂഞ്ചോല തീരത്ത്.. അതിമനോഹരമായ ഈ ഗാനമിതാ സേവേറിയോസ് അച്ഛൻ്റെ സ്വരമാധുരിയിൽ

അക്ഷരങ്ങളെയും സംഗീതത്തെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഫാദർ സേവേറിയോസ് തോമസിൻ്റെ ആലാപനത്തിൽ ഇതാ കേട്ട് മതിവരാത്ത ഒരു ഹൃദയസ്പർശിയായ ഗാനം ആസ്വദിക്കാം. മാപ്പിള പാട്ട് പാടി സോഷ്യൽ മീഡിയയിൽ തരംഗമായ അച്ഛൻ്റെ ഗാനാലാപനം ആസ്വാദകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഫ്ലവേഴ്സ് ടിവിയുടെ കോമഡി ഉത്സവത്തിലും ഇദ്ദേഹം മുൻപ് പങ്കെടുത്തിട്ടുണ്ട്.

മമ്മൂട്ടി നായകനായി എത്തിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിൽ ദാസേട്ടൻ പാടിയ ഈ ഗാനം എത്ര വർഷം കഴിഞ്ഞാലും നമുക്ക് മറക്കാൻ കഴിയില്ല. ബിച്ചു തിരുമല എഴുതിയ സുന്ദരമായ വരികൾക്ക് മാസ്മരിക സംഗീതം ഒരുക്കിയത് ഇളയരാജ ആയിരുന്നു. കവർ വേർഷനായി സേവേറിയോസ് അച്ഛൻ പാടിയ ഈ ഗാനം എല്ലാ സംഗീത പ്രേമികൾക്കുമായി സമർപ്പിക്കുന്നു. ഈ കവർ സോങ്ങിൻ്റെ കീബോർഡ് പ്രോഗ്രാമിങ്ങ്, റെക്കോർഡിങ്ങ്, മിക്സിങ്ങ്, വീഡിയോ എല്ലാം കൈകാര്യം ചെയ്തത് ബിനോജ് ബിനോയി എന്ന കലാകാരനാണ്.