ലിബിൻ്റെ അനുഗ്രഹീത ശബ്ദത്തിൽ ഇതാ പൂമുത്തോളെ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കാം

ജോസഫ് എന്ന സിനിമയിലെ പൂമുത്തോളെ എന്ന ഗാനം ഇതാ സരിഗമപ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ലിബിൻ സ്കറിയ ആലപിച്ചിരിക്കുന്നു. ഗംഭീരമായ ഫീലോടെ ലിബിൻ ഈ പാട്ട് പാടുമ്പോൾ ആസ്വാദകർ ഒരു നിമിഷം സ്വയം മറന്ന് ലയിച്ചിരുന്നു പോകും. ഓരോ ഗാനങ്ങളും പാടി മനോഹരമാക്കി മലയാളികളുടെ മനസിൽ ഇടം നേടിയ ലിബിൻ്റെ മാസ്മരികമായ ശബ്ദം ആരുടെയും ഹൃദയം കവരും.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ നെഞ്ചിലേറ്റിയ ഈ മനോഹര ഗാനം അതിൻ്റെ എല്ലാ ഭാവത്തോടെയുമാണ് ലിബിൻ പാടിയിരിക്കുന്നത്. കേൾക്കുന്നവരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന ഈ വശ്യമായ ആലാപനത്തിന് ഒരായിരം അഭിനന്ദനങ്ങൾ. അജീഷ് ദാസൻ എഴുതി രഞ്ജിൻ രാജ് സംഗീതം നൽകി വിജയ് യേശുദാസ് പാടിയ ഈ ഗാനമിതാ ലിബിൻ്റെ സ്വരമാധുരിയിൽ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു.